
ഒരു സംരംഭകനു വേണ്ട ഏറ്റവും വലിയ ഗുണം ക്ഷമയാണെന്ന് പറയുമ്പോള്‍ ‘To lose pateince is to lose battle’ എന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ അബ്ദുള്‍ ജബ്ബാര്‍ അടിവരയിട്ടു പറയുന്നു. ഒരു സംരംഭകനും ഒറ്റ രാത്രിയിലല്ല വിജയം കൈവരിച്ചത്. നിരന്തരം പരിശ്രമങ്ങളുടേയും പരാജയങ്ങളുടെയും പ്രതിസന്ധികളുടേയും കടല്‍ നീന്തിക്കടന്നാലേ വിജയം ലഭിക്കൂ. പ്രാവശ്യം പരാജയപ്പെട്ടിട്ടു തവണ നടത്തിയ യുദ്ധത്തില്‍ ജയിച്ച നെപ്പോളിയന്റെ കഥയും ക്ഷമയുടേയും, എത്ര വലിയ പരാജയത്തേയും തോല്‍പ്പിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഒന്നാണ്. ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയ്‌സര്‍ പൈപ്‌സിന്റെ ചെയര്‍മാന്‍ ശ്രീ. അബ്ദുള്‍ ജബ്ബാര്‍ കച്ചവടത്തില്‍ നിന്നും താന്‍ നേടിയ അറിവുകള്‍ വിജയഗാഥയുമായി പങ്കുവയ്ക്കുന്നു.
ഉപഭോക്താവിന്റെ സംതൃപ്തിയാണ് ബിസിനസിനെ നിലനിര്‍ത്തുന്ന മറ്റൊരു കാര്യം. നമ്മുടെ സ്ഥാപനത്തെ ഏല്‍പ്പിക്കുന്ന ജോലി നമ്മള്‍ കൃത്യമായി പൂര്‍ത്തീകരിക്കുമ്പോള്‍ അവര്‍ക്ക് നമ്മളില്‍ ഉണ്ടാകുന്ന വിശ്വാസം ബിസിനസില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണ്. ഇത്തരത്തിലുള്ള വിശ്വാസം ഉണ്ടാക്കിയെടുക്കുകയും അത് നഷ്ടപ്പെടാതെ കാത്ത് സൂക്ഷിക്കുകയും ചെയ്യേണ്ടത് സംരംഭകന്റെ ഉത്തരവാദിത്തമാണ്. നമ്മുടെ സ്ഥാപനത്തിലെ ഓരോ സ്റ്റാഫും നമ്മുടെ ബ്രാന്റ് അംബാസിഡര്‍മാരാണെന്ന് നാം ഓര്‍ക്കണം. പ്രത്യേകിച്ച് ഫീല്‍ഡ് സ്റ്റാഫ്. അവരാണ് നമ്മുടെ പ്രൊഡ്ക്ടിനേയും ബ്രാന്റിനെയും മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. അവര്‍ക്ക് എല്ലാവിധ സപ്പോര്‍ട്ടും നമ്മള്‍ യഥാസമയം നല്‍കിയിരിക്കണം. സ്ഥാപനവും സ്റ്റാഫും തമ്മില്‍ ഒരു ഊഷ്മളമായ ബന്ധം ഉണ്ടാകണം. ജബ്ബാര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഓരോ വിജയത്തിന്റെയും ക്രഡിറ്റ് സ്റ്റാഫിന് നല്‍കി അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുകയും വേണം.

സംരംഭകര്‍ തങ്ങളുടെ ബ്രാന്റ് വളര്‍ത്തിയെടുക്കേണ്ടത് പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. നമ്മുടെ ബ്രാന്റ് മാര്‍ക്കറ്റില്‍ ജനപ്രീതി നേടിയാല്‍ പിന്നെ നാം തിരിഞ്ഞു നോക്കേണ്ട ആവശ്യമില്ല. മാത്രമല്ല മികച്ച ബ്രാന്റിന് കീഴില്‍ ജോലിചെയ്യാന്‍ തൊഴിലാളികള്‍ക്കും താല്‍പ്പര്യമുണ്ടാകും. അപ്പോള്‍ ഏറ്റവും മികച്ച തൊഴിലാളികള്‍ നമ്മുടെ കീഴില്‍ അണിനിരക്കും.
സംരംഭര്‍ തന്റെ സ്ഥാപനത്തില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളേക്കുറിച്ചും കൃത്യമായി അറിവുണ്ടാക്കണം. ഉദാ: തൊഴിലാളികളുടെ കുറവ്, യന്ത്രങ്ങളുടെ തകരാറ്, സോഫ്റ്റ്‌വെയര്‍ തകരാര്‍ എന്നുവേണ്ട പലവിധ പ്രശ്‌നങ്ങളും സ്ഥാപനത്തില്‍ വരും. അപ്പോള്‍ നാം അതിനേക്കുറിച്ച് കൃത്യമായി ഗ്രാഹ്യമുള്ളവരാണെങ്കില്‍ യഥോചിതം അത് പരിഹരിക്കാന്‍ നമുക്ക് സാധിക്കും.

ഏതൊരു ബ്രാന്റിന്റെയും വാല്യു നിശ്ചയിക്കുന്നതില്‍ പരമപ്രധാനമാണ്. അതിന്റെ പണമിടപാടുകള്‍. കടബാധ്യത വരുത്താതെയും, ബിസിനസ് വോള്യം, ലാഭം എന്നിവ ഉയര്‍ത്തിയും സുശക്തമായ ഒരു സാമ്പത്തിക അടിത്തറ നാം നേടിയെടുക്കണം.തങ്ങളുടെ മേഖലയില്‍ ആഗോളതലത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളും പുരോഗതിയും സംരംഭകന്‍ കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കണം. കസ്റ്റമേഴ്‌സ് ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ യഥാസമയം നമ്മള്‍ പ്രൊഡക്ടില്‍ വരുത്തുകയും പുതിയ പ്രവണതകള്‍ നാം ഉല്‍പ്പന്നങ്ങളില്‍ കൊണ്ടുവരുകയും ചെയ്യണം. അല്ലാത്ത പക്ഷം മാര്‍ക്കറ്റില്‍ നിന്നും നാം പുറന്തള്ളപ്പെടും. ഒരു നല്ല സംരംഭകന്‍ ഒരു നല്ല വിദ്യാര്‍ത്ഥി കൂടി ആയിരിക്കണം. സംരംഭകര്‍ ഓരോ ദിവസവും ഉണരുന്നത് ഏറ്റവും കുറഞ്ഞത് ഒരു പ്രതിസന്ധിയെങ്കിലും പരിഹരിക്കാന്‍ തയ്യാറെടുത്താകെണം ‘A calm sea never creates a good sailor’ എന്ന വാക്ക് സംരംഭകന്‍ മറക്കരുത്.

ഒരു കര്‍ഷകന്റെ മകനായി ജനിച്ച അബ്ദുള്‍ ജബ്ബാര്‍ കടുത്ത പ്രതിസന്ധികളെയും മത്സരത്തേയും തോല്‍പ്പിച്ചാണ് ”എയ്‌സര്‍” എന്ന ബ്രാന്റിനെ ജനപ്രിയമാക്കിത്തീര്‍ത്തത്. 30 വര്‍ഷത്തിലേറെ പി.വി.സി. പൈപ്പ്് നിര്‍മ്മാണ മേഖലയില്‍ പ്രാവീണ്യമുള്ള ഇദ്ദേഹം ഗുണമേന്മയിലും, സാമ്പത്തിക അച്ചടക്കത്തിലും, കസ്റ്റമറുടെ സംതൃപ്തിയിലും 100 ശതമാനം പ്രാധാന്യം നല്‍കുന്നു. അതിനുള്ള ഉത്തരമാണ് താന്‍ ജോലി ചെയ്ത പല സ്ഥാപനങ്ങളും മാര്‍ക്കറ്റില്‍ പിന്‍തള്ളപ്പെട്ടപ്പോഴും എയ്‌സര്‍ പൈപ്പ്‌സ് ഇന്നും മുന്‍പന്തിയില്‍ നില്‍ക്കുന്നത്.