
സൗന്ദര്യം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. മുഖ സൗന്ദര്യവും ചര്‍മ്മ സൗന്ദര്യവും വര്‍ദ്ധിപ്പിക്കാനായി സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ കൃത്യമായി ശ്രദ്ധിച്ചുപോരുന്ന കാലഘട്ടമാണ് ഇന്നത്തേത്. ഇതിനായി നാം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ബ്യൂട്ടിപാര്‍ലറുകളെയാണ്. അനേകം സെലിബ്രിറ്റികള്‍ താമസിക്കു കൊച്ചിയില്‍ ധാരാളം ബ്യൂട്ടി പാര്‍ലറുകളുമുണ്ട്. ഇത്തരം ബ്യൂട്ടി പാര്‍ലറുകളില്‍ വ്യത്യസ്ഥമായി നില്‍ക്കുന്ന സ്ഥാപനമാണ് ഇടപ്പള്ളില്‍ വി.പ.ി മരക്കാര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ലക്ഷ്വറി സലൂണായ ‘ഡീന സനൂസ് സ്പര്‍ശ്’ ഫാമിലി സലൂണ്‍. ലക്ഷ്വറി സൗകര്യങ്ങള്‍ നല്‍കുമ്പോഴും എല്ലാവരുടെയും ബഡ്ജറ്റിനിണങ്ങുന്ന നിരക്കുകള്‍ മാത്രം ചാര്‍ജ് ചെയ്ത് വ്യത്യസ്ഥമാവുകയാണ് ‘ഡീന സനൂസ് സ്പര്‍ശ്’ ബ്യൂട്ടി ലോഞ്ച്.

4500 സ്‌ക്വയര്‍ഫീറ്റില്‍ എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടി ഇടപ്പള്ളി ടോള്‍ജംഗ്ഷനില്‍ വനിത തീയേറ്ററിനടുത്താണ് ‘സ്പര്‍ശ്’ന്റെ നവീകരിച്ച യൂണിസെക്‌സ് ബ്യൂട്ടി പാര്‍ലര്‍ ആരംഭിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേകം സെക്ഷനുകളും ഫാമിലിയായി വരുന്നവര്‍ക്കായി മറ്റൊരു പ്രത്യേകം സെക്ഷനുമായി 3500 സ്‌ക്വയര്‍ഫീറ്റില്‍ വിശാലമായ സൗകര്യങ്ങളാണ് ഗ്രൗണ്ട് ഫ്‌ളോറില്‍ സ്പര്‍ശ് ഒരുക്കിയിരിക്കുന്നത്, 1000 സ്‌ക്വയര്‍ഫീറ്റില്‍ ബ്രൈഡ്‌സിനുവേണ്ടി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു മേക്കപ്പ് സ്റ്റുഡിയോയും സ്പര്‍ശില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാവിധ ബ്രൈഡല്‍ മേക്കപ്പുകള്‍ക്കുള്ള വിവധതരം പാക്കേജുകള്‍ സ്പര്‍ശില്‍ ലഭ്യമാണ്. ഏത് തരം ബ്രൈഡല്‍ മേക്കപ്പിനുമുള്ള എല്ലാവിധ ആക്‌സസറീസും നല്‍കുവാനുമുള്ള സൗകര്യം സ്പര്‍ശിന്റെ പുതിയ മേക്കപ്പ് സ്റ്റുഡിയോയില്‍ ലഭ്യമാണ്.

സ്പര്‍ശിന്റെ ഏറ്റവും വലിയ പ്രത്യേകത അവിടെ നടക്കുന്ന ചെറുതും വലുതുമായ ബ്യൂട്ടിഫിക്കേഷന്‍ വര്‍ക്കുകളില്‍ ആഴത്തിലുള്ള ജ്ഞാനം ഉള്ള വ്യക്തിയാണ് ഡീന. അതിനാല്‍ പാര്‍ലറില്‍ ചെയ്യുന്ന ഒരു വര്‍ക്കില്‍പോലും പാകപ്പിഴ വരാതെ ഡീന ശ്രദ്ധിക്കുന്നു. സംതൃപ്തരായ ഉപഭോക്താക്കളാണ് സ്പര്‍ശിനെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയത്. അവര്‍ക്ക് പരിപൂര്‍ണ്ണ സംതൃപ്തി വരുത്തിയിട്ടേ ഇവിടെനിന്നും അവരെ തിരിച്ചയയ്ക്കാറുള്ളൂ, ഡീന പറയുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്ററി ഓഫ് ലണ്ടന്റെ സര്‍ട്ടിഫൈഡ് പ്രൊഫഷണല്‍ ആണ് ഡീന. അതിനാല്‍ ‘സ്പര്‍ശി’ല്‍ ഉപയോഗിക്കുന്ന ഓരോ ഉല്‍പ്പന്നവും അന്താരാഷ്ട്ര നിലവാരമുള്ളതും യാതൊരു വിധത്തിലും ചര്‍മ്മത്തിനോ മുടിക്കോ ഹാനികരമാകാത്തതും ആണ്. സ്പര്‍ശുമായി ഇടപെടുന്ന ഓരോരുത്തരോടും അത് കസ്റ്റമര്‍ ആയാലും സ്റ്റാഫ് ആയാലും ഒരു കുടുംബത്തിലെ അംഗത്തോടെന്നപോലെയാണ് ഡീന ബന്ധം നിലനിര്‍ത്തുന്നത്. ഇന്ന് ഹെയര്‍ ട്രീറ്റ്‌മെന്റിലെ ഏറ്റവും നൂതനരീതിയായ ‘നാനോപ്ലാസ്റ്റിയ’ ചെയ്യുന്ന കൊച്ചിയിലെ വിരലിലെണ്ണാവുന്ന ബ്യൂട്ടിപാര്‍ലറുകളില്‍ ഒന്നാണ് ‘സ്പര്‍ശ്’.

വീട്ടമ്മയായിരുന്ന ഡീനയ്ക്ക് ചെറുപ്പം മുതലേ ഭംഗിയായി മേക്കപ്പ് ചെയ്യാനും മികച്ച രീതിയില്‍ വസ്ത്രം ധരിക്കുവാനും ആളുകളെ ഒരുക്കാനുമുള്ള കഴിവുണ്ടായിരുന്നു. ഈ കഴിവ് തിരിച്ചറിഞ്ഞ ഭര്‍ത്താവ് സനു ആണ് ബ്യൂട്ടിഷ്യന്‍ കോഴ്‌സ് പഠിക്കുവാനും ഈ മേഖലയില്‍ ദീനയ്ക്ക് നല്ലൊരു ഭാവിയുണ്ടെും മനസ്സിലാക്കി പ്രചോദിപ്പിച്ചത്. അങ്ങനെ ബ്യൂട്ടിഷ്യന്‍ മേഖലയിലെ അഡ്വാന്‍സ്ഡ് കോഴ്‌സുകള്‍ പഠിച്ച ഡീന, രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും സ്വന്തമാക്കി. 2009-ല്‍ കൊച്ചിയിലെ ഇടപ്പള്ളിക്കടുത്ത് വെറും 200 സ്‌ക്വയര്‍ഫീറ്റ് കെട്ടിടത്തില്‍ ആദ്യത്തെ ബ്യൂട്ടി പാര്‍ലറിന് തുടക്കം കുറിച്ചു. കസ്റ്റമേഴ്‌സിന് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാതെ ഓരോരുത്തരുടെയും സാഹചര്യത്തിനനും സൗന്ദര്യത്തിനും അനുസരിച്ചുള്ള രീതിയില്‍ മേക്ക് ഓവറുകള്‍ നല്‍കാന്‍ ഡീന ആദ്യം മുതലേ ശ്രദ്ധിച്ചിരുന്നു. ബ്യൂട്ടി ഇന്‍ഡസ്ട്രിയില്‍ നിലവില്‍ ഉണ്ടായിരു ഏറ്റവും പുതിയ പ്രവണതകളും രീതികളും കസ്റ്റമേഴ്‌സിന് നല്‍കുന്നതില്‍ ഡീന എന്നും ശ്രദ്ധ പുലര്‍ത്തിയിരുന്നു. അതിന്റെ ഫലമായി കസ്റ്റമേഴ്‌സിന് ‘സ്പര്‍ശി’ല്‍ ഉള്ള വിശ്വാസം വര്‍ദ്ധിക്കുകയും വളരുകയും ചെയ്തു. അങ്ങനെ രണ്ടു വര്‍ഷം കഴിഞ്ഞതോടെ, 2011-ല്‍ ഇടപ്പള്ളിയില്‍ ദേശീയ പാതയോടുചേര്‍ന്ന് 2000 സ്‌ക്വയര്‍ഫീറ്റില്‍ ‘സ്പര്‍ശി’ന്റെ നവീകരിച്ച ബ്യൂട്ടിപാര്‍ലര്‍ തുറക്കാന്‍ ഡീനയ്ക്ക് സാധിച്ചു. സ്പര്‍ശില്‍ വരുന്ന ഓരോ കസ്റ്റമേഴ്‌സും പുതിയ കസ്റ്റമേഴ്‌സിന് സ്പര്‍ശ് റെക്കമെന്റ് ചെയ്തിരുന്നു.
തന്റെ ഈ വിജയങ്ങള്‍ക്ക് കാരണം തന്റെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും സപ്പോര്‍ട്ട് ഒന്നുമാത്രമാണെന്ന് ഡീന ഉറപ്പിച്ച് പറയുന്നു. ഈ മേഖലയില്‍ ധാരാളം റിസര്‍ച്ച് ചെയ്യുന്ന വ്യക്തിയാണ് ഡീന. ഈ മേഖലയില്‍ എന്തു സംശയത്തിനും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സമീപിക്കാവുന്ന പ്രൊഫഷണലുമാണ് ഡീന. ഇന്ന് മാര്‍ക്കറ്റില്‍ പുതുതായി ഇറങ്ങുന്ന ഏത് പ്രൊഡക്ടിനേക്കുറിച്ചും ട്രീറ്റ്‌മെന്റിനേക്കുറിച്ചും വ്യക്തമായ അറിവും സാങ്കേതിക പരിജ്ഞാനവുമുള്ളതിനാലാണ് ഇത് ഡീനയ്ക്ക് സാധിക്കുന്നത്. നിങ്ങളുടെ സൗന്ദര്യ ആവശ്യങ്ങള്‍ക്കായി ഉടന്‍ സ്പര്‍ശ് സന്ദര്‍ശിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8893344221
ഡീനയുടെ ബ്യൂട്ടി ടിപ്‌സ്
- ഫെയ്‌സ് സ്‌ക്രബുകള്‍ മാസത്തില്‍ ഒരിക്കല്‍മാത്രം ചെയ്യുക. മാസത്തില്‍ ഒന്നില്‍ അധികം ഫെയ്‌സ് സ്‌ക്രബ്‌ചെയ്താല്‍ അത് ചര്‍മ്മത്തിന് ദോഷകരമാകും.
- ധാരാളം വെള്ളം കുടിക്കുക. കൃത്യമായി ഉറങ്ങുക
- നാച്ചുറല്‍ പാക്കുകള്‍ ഉപയോഗിക്കുക ഉദാ. കറ്റാര്‍വാഴ, പപ്പായ, തേന്‍.
- ആഴ്ചയില്‍ എല്ലാ ദിവസവും തല കഴുകാതിരിക്കുക.
- മുഖം കഴുകാന്‍ ഫേസ്‌വാഷ് മാത്രം ഉപയോഗിക്കുക (സോപ്പ്, ഹാന്റ് വാഷ് എന്നിവ ഉപയോഗിക്കരുത്).
- ടോണര്‍ ആയി റോസ് വാട്ടര്‍ ദിവസവും ഉപയോഗിക്കുക.
- സ്റ്റീമിങ്ങ് ചെയ്യുന്നത് ചര്‍മ്മത്തിന് ഗുണകരമായിരിക്കും
- ആര്യവേപ്പിന്റെ വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖക്കുരു കുറയ്ക്കാന്‍ നല്ലതാണ്.
- ചര്‍മ്മത്തിന്റെ സ്വഭാവം അനുസരിച്ച് മോയിസ്ചറൈസര്‍ ഉപയോഗിക്കുക (ക്രീം ആയോ ലോഷന്‍ ആയോ).