Thursday, November 21Success stories that matter
Shadow

മനോദിന്റെ സ്വര്‍ഗ്ഗരാജ്യം

0 0

15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്തനംതിട്ടയിലെ അടൂര്‍ എന്ന കൊച്ചു പട്ടണത്തില്‍ ഒരു വാടക കെട്ടിടത്തില്‍ 3 ജീവനക്കാരുമായി തന്റെ സംരംഭക യാത്രയ്ക്ക് തുടക്കം കുറിച്ച മനോദ് മോഹന്‍ എന്ന യുവസംരംഭകന് അനവധി പ്രതിസന്ധികളെയാണ് അതിജീവിക്കേണ്ടിവന്നത്. എന്നാല്‍ അവിടെ നിന്നും അദ്ദേഹത്തിന്റെ സെയ്ല്‍സ് ഫോക്കസ് എന്ന ബ്രാന്റ് ഇന്ന് കൊച്ചി, മുംബൈ, ദുബായ്, അമേരിക്ക എന്നിവിടങ്ങളില്‍ കൂടി ഓഫീസുകള്‍ സ്ഥാപിച്ച് മില്ല്യന്‍ ഡോളര്‍ സ്്ഥാപനമാക്കി മാറിയിരിക്കുകയാണ്. 8ാം ക്ലാസ്സില്‍ 3 വട്ടം തോറ്റ ഒരു വ്യക്തി, കഠിനാധ്വാനത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും ബിരുദവും, എം.ബി.എ.യും ബര്‍ളിന്‍ ഇന്‍സ്റ്റീറ്റിയൂട്ടില്‍ നിന്നും മാനേജ്‌മെന്റില്‍ ബിരുദാന്തര ബിരൂദവും കരസ്ഥമാക്കിയതും മറ്റൊരു പ്രധാന വസ്തുതയാണ്. ആരും സഞ്ചരിക്കാത്ത വഴിയിലൂടെയൊക്കെ സഞ്ചരിച്ച് സാമ്പത്തികമായി തകര്‍ന്നുപോയ തന്റെ കുടുംബത്തെ കരകയറ്റുകയും, തന്റെ സ്ഥാപനത്തെ ശതകോടികളുടെ ആസ്തിയുള്ള സ്ഥാപനവുമാക്കിയ കഥ വിജയഗാഥയോട് പങ്കുവയ്ക്കുകയാണ് മനോദ്.

ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചുവീണ വ്യക്തിയായിരുന്നു മനോദ്. ബിസിനസ്സുകരാനായ പിതാവ്, സമ്പന്നതയുടെ നടുവിലുള്ള കുട്ടിക്കാലം. എന്നാല്‍ യൗവ്വനത്തിലെത്തിയപ്പോഴേക്കും കാര്യങ്ങള്‍ മാറി മറിഞ്ഞു. പിതാവിന്റെ ബിസിനസ്സ് തകര്‍ച്ചയിലേക്ക് പോയി. പിതാവിന്റെ കടബാധ്യത വലിയ തേതില്‍ കൂടി. ഈ സമയത്ത് മനോദ് ഡല്‍ഹിയില്‍ എയര്‍ ഡക്കാനില്‍ ഫ്‌ളൈറ്റ് സ്റ്റ്യൂവാര്‍ഡ് ആയി ജോലി ചെയ്യുകയായിരുന്നു. പിതാവിന്റെ ബിസിനസിലുണ്ടായ തകര്‍ച്ചയുെട ഫലമായി മനോദിനും കുടുംബത്തിനും തങ്ങളുടെ വീട് വരെ വില്‍ക്കേണ്ട അവസ്ഥയുണ്ടായി. തുടര്‍ന്ന് ഒരു വെബ് ഡിസൈനിങ്ങ് സ്ഥാപനം തുടങ്ങിയ മനോദ് ചെറിയ രീതിയില്‍ സാമ്പത്തിക ലാഭം നേടിത്തുടങ്ങി. ചെറിയരീതിയില്‍ ബിസിനസ് പച്ചപിടിച്ചുതുടങ്ങി. അങ്ങനെ 2013-ല്‍ സുഹൃത്ത് അനൂപുമായി ചേര്‍ന്ന് എറണാകുളത്ത് ട്രിനിറ്റി മാസ്‌കറ്റ് കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. വിവിധതരത്തിലുള്ള സര്‍വ്വീസുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സ്ഥാപനമായിരുന്നു അത്. അവിടെനിന്ന് തനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരികെ പിടിച്ചു മനോദ്. തന്റെ സ്ഥാപനത്തില്‍ മനോദ് നേരിട്ടിരുന്ന ഏറ്റവും വലിയ പ്രശ്‌നം ഒരു സെയില്‍സ് സ്റ്റാഫില്‍ നിന്നായിരുന്നു. വളരെ കൃത്യമായി നുണകള്‍ പറഞ്ഞ് തെറ്റായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന ഒരു വ്യക്തിയായിരുന്നു അയാള്‍. തങ്ങളെ കബളിപ്പിക്കുന്ന ഈ സ്റ്റാഫിനെ നിരീക്ഷിക്കുവാനായാണ് സത്യത്തില്‍ സെയില്‍സ് ഫോക്കസ് എന്ന ഒരു ആപ്പ് അവര്‍ ലോഞ്ച് ചെയ്തത്. അത് ഒരു വലിയ യാത്രയുടെ തുടക്കമായിരുന്നു.

എന്താണ് സെയില്‍സ് ഫോക്കസ്
ഒറ്റവാക്കില്‍ പറഞ്ഞാല്‍ സെയില്‍സ് സ്റ്റാഫിനുള്ള വെര്‍ച്വല്‍ ഓഫീസാണ് സെയില്‍സ് ഫോക്കസ്. ഡെയ്‌ലി അറ്റന്റന്‍സ്, ഡെയിലി റിപ്പോര്‍ട്ട’്, അതായത് ഓരോ മീറ്റിങ്ങുകളുടെയും ഫീഡ് ബാക്ക്, അടുത്ത വിസിറ്റ്, മീറ്റിങ്ങുകള്‍ എത്രമാത്രം ഗുണകരമായിരുന്നു, ഡെയിലി മീറ്റിങ്ങുകളുടെ റിമൈന്ററുകള്‍ എന്നിങ്ങനെ സ്റ്റാഫിന്റെ ലൊക്കേഷന്‍ മോണിട്ടറിംഗ്, ടാര്‍ഗറ്റ്, ലീവ് അപ്ലിക്കേഷന്‍ തുടങ്ങി ആ വ്യക്തി ഫീല്‍ഡില്‍ നടത്തുന്ന ഇടപാടുകളുടെയും യാത്രകളുടെയും മുഴുവന്‍ റിപ്പോര്‍ട്ടും സംരംഭകന് ഈ ആപ്പ് സെയില്‍സ് സ്റ്റാഫിന്റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മനസ്സിലാക്കാന്‍ സാധിക്കും. കൂടാതെ ഈ സ്റ്റാഫിന്റെ ഡെയ്‌ലി എക്‌സ്പന്‍സ് (റ്റി.എ.,ഡി.എ., എല്ലാത്തരം ബില്ലുകളും ഫോട്ടോ എടുത്ത് എക്‌സ്‌പെന്‍സ് ബില്ലിന്റെ കൂടെ അറ്റാച്ച് ചെയ്ത് കൃത്യമായി സെയില്‍സ് ഫോക്കസിലൂടെ സബ്മിറ്റ് ചെയ്യാന്‍ സാധിക്കും). മൊബൈല്‍ ആപ്പ് + വെബ്‌സൈറ്റ് എന്നിവ അടങ്ങുന്നതാണ് സെയില്‍സ് ഫോക്കസ്. വളരെ യൂസര്‍ ഫ്രണ്ട്‌ലി ആയിട്ടുള്ള ഒരു ആപ്പ് ആണ് ഇത്. നിങ്ങളുടെ സ്ഥാപനം എത്ര ചെറുതായാലും വലുതായാലും വളരെ എളുപ്പത്തില്‍ സംരംഭകനും അദ്ദേഹത്തിന്റെ മാനേജര്‍മാര്‍ക്കും സെയില്‍സ് ഫോക്കസ് ഉപയോഗിക്കാന്‍ സാധിക്കും. ഒരു എക്‌സിക്യൂട്ടീവിന്റെ ഫോണില്‍ സെയില്‍ ഫോക്കസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനായി വെറും 500 രൂപയേ ഒരു സംരംഭകന് ചെലവ് വരികയുള്ളൂ.

വെറും 3 സ്റ്റാഫുമായി തുടങ്ങിയ സ്ഥാപനം ഇന്ന് 50-ല്‍ അധികം തൊഴിലാളികളുമായി ജൈത്രയാത്ര തുടരുകയാണ്. 4 വര്‍ഷത്തോളം എടുത്തു സെയില്‍സ് ഫോക്കസിനെ മാര്‍ക്കറ്റിലെ ഒന്നാം നമ്പര്‍ സെയില്‍സ് ആപ്പ് ആയി മാറ്റാന്‍. ഇതിനോടകം ഇന്‍ഡ്യയിലെ പ്രമുഖ സ്ഥാപനങ്ങളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ, ഗോദ്‌റേജ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാത്തലിക് സിറിയന്‍ ബാങ്ക് തുടങ്ങി ധാരാളം കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ സെയില്‍സ് ഫോക്കസിന്റെ ഉപഭോക്താക്കളാണ്. വളരെ യൂസര്‍ ഫ്രണ്ട്‌ലി ആണ് എന്നതു തെന്നയാണ് സെയില്‍ ഫോക്കസിന്റെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല പോക്കറ്റ് ഫ്രണ്ട്‌ലിയുമാണ്

പ്രതിസന്ധിയും വഴിത്തിരിവും
ഏതൊരു വ്യക്തിയുടെയും സംരംഭകയാത്രയില്‍ വഴിത്തിരിവുകള്‍ ഉണ്ടാകും. എാല്‍ മനോദിന്റെ ജീവിതത്തില്‍ കഴിഞ്ഞ കൊറോണക്കാലത്തുണ്ടായത് സംഭവബഹുലമായ വഴിത്തിരിവുകളായിരുന്നു. 2020 ഫെബ്രുവരിയില്‍ 2 നിക്ഷേപകനെ കാണുവാനായി മനോദ് അമേരിക്കയിലേക്ക് യാത്ര തിരിച്ചു. അമേരിക്കയില്‍ എത്തി ആദ്യ നിക്ഷേപകനുമായി ഫോണില്‍ ബന്ധപ്പെട്ടു. അപ്പോള്‍ ലഭിച്ചത് നിരാശാജനകമായ മറുപടിയായിരുന്നു. ‘മനോദേ, കൊറോണയൊക്കെയല്ലോ നമുക്കൊരു 6 മാസത്തിന് ശേഷം കാണാം’. എളിയരീതിയില്‍ തുടങ്ങിയ സ്ഥാപനം ഇതിനോടകം വളര്‍് 50-ല്‍ അധികം തൊഴിലാളികളുള്ള സ്ഥാപനമായി വളര്‍ിരുു. ശമ്പളത്തിനായി ഒരുമാസം 30 ലക്ഷം രൂപയോളം ചെലവുണ്ട്. ശമ്പള ദിവസം അടുക്കുന്നു. ശമ്പളം കൃത്യമായി നല്‍കുന്നതില്‍ കൃത്യനിഷ്ഠയുള്ള മനോദിന് ഇതില്‍പരം വേറെ പ്രതിസന്ധിയില്ല. നിക്ഷേപം നല്‍കാം എുപറഞ്ഞ രണ്ടാമാത്തെ വ്യക്തി ഫോണ്‍കോള്‍ അറ്റന്റ് ചെയ്യുന്നില്ല. 2020 മാര്‍ച്ച് 8-ന് അമേരിക്കയില്‍ എത്തിയ മനോദ് റിട്ടേണ്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുത് മാര്‍ച്ച് 12-ന്. അമേരിക്കയിലേക്ക് നടത്തിയ യാത്ര വ്യര്‍ത്ഥമാകുന്ന അവസ്ഥയിലായി. എന്നാല്‍ ദൈവകൃപയാല്‍ ആ ഇന്‍വെസ്റ്റര്‍ മാര്‍ച്ച് 9-ന് മീറ്റിങ്ങിന് സമ്മതിക്കുന്നു. ദീര്‍ഘമായ മീറ്റിങ്ങിന് ശേഷം 2 ദിവസത്തിനുള്ളില്‍ മറുപടി തരാം എന്നായിരുന്നു മീറ്റിനൊടുവില്‍ ലഭിച്ച മറുപടി. ആശങ്കകള്‍ക്കൊടുവില്‍ നിക്ഷേപകന്‍ സെയില്‍സ് ഫോക്കസില്‍ നിക്ഷേപം നടത്താന്‍ സമ്മതിക്കുന്നു. 20 മില്യന്‍ യു.എസ്. ഡോളര്‍ ! അതായത് 15 കോടി രൂപ. എന്നാല്‍ അടുത്ത 6 മാസം അമേരിക്കയില്‍ താമസിക്കുവാന്‍ നിക്ഷേപകന്‍ നിര്‍ദ്ദേശിക്കുന്നു. യാതൊരു പരിചയവുമില്ലാത്ത ആ നാട്ടില്‍ 6 മാസം താമസിക്കുക എന്നത് അടുത്ത പ്രശ്‌നമായി. അവിടെ എല്‍ദേസ് ജോയ് എന്ന വ്യക്തി അദ്ദേഹത്തിന്റെ വീട്ടില്‍ മനോദിന് താമസിക്കുവാനുള്ള എല്ലാ സൗകര്യങ്ങളും നല്‍കുന്നു. കൊറോണ അമേരിക്കയില്‍ അഴിഞ്ഞാടിയ നാളുകളായിരുന്നു അത്. ആ സമയത്ത് എല്‍ദോസ് ജോയും കുടുംബവും ഒരു കുടുംബാംഗത്തേപ്പോലെ മനോദിനെ അവരുടെ വീട്ടില്‍ 6 മാസക്കാലം താമസിപ്പിച്ചു. ഈ സമയത്ത് ഇന്‍ഡ്യയിലുള്ള തന്റെ ഓഫീസുമായി സമ്പര്‍ക്കം പുലര്‍ത്തുക എന്നത് വലിയ ബുദ്ധിമു’ുള്ള കാര്യമായിരുന്നു, കാരണം അമേരിക്കയില്‍ രാത്രിയാകുമ്പോഴായിരിക്കും ഇന്‍ഡ്യയില്‍ പകല്‍. അതിനാല്‍ രാത്രിയില്‍ ഉറക്കം ഉപേക്ഷിച്ചും പകല്‍ ഉറങ്ങിയുമായിരുന്നു മനോദിന്റെ ഈ സമയത്തെ ജീവിതം. കൂടാതെ കൊറോണ അമേരിക്കയില്‍ പടര്‍ന്നുപിടിച്ചതിനാല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. ഈ സമയത്ത് ‘സൂം’ എന്ന ആപ്പിനെ വെല്ലുന്ന തരത്തിലുള്ള ‘ഫോക്കസ്’ എന്ന ആപ്പ് സെയില്‍സ് ഫോക്കസ് ടീം വികസിപ്പിച്ചെടുത്തു എതും മനോദിന് അഭിനന്ദനീയമായ വസ്തുതയാണ്. 2020 ജൂണില്‍ ഇതിന്റെ ബീറ്റാ വേര്‍ഷന്‍ അവതരിപ്പിക്കുകയും ചെയ്തു.

സാമ്പത്തിക പ്രശ്‌നങ്ങള്‍ വരുമ്പോള്‍ പകച്ചു നില്‍ക്കാതെ മറ്റു വഴികള്‍ ഉടനെ തേടണമെന്ന് മനോദ് പഠിപ്പിക്കുന്നു. കേരളത്തിലെ ഒരു പ്രമുഖ ബാങ്ക് 1.5 കോടി രൂപയുടെ ലോലോണ്‍ നിഷേധിച്ച സാഹചര്യത്തില്‍ പതറാതെ ഉറച്ചു നില്‍ക്കുകയും തന്റെ ആശയത്തില്‍ പൂര്‍ണ്ണമായും വിശ്വസിച്ചുകൊണ്ട് പുതിയ നിക്ഷേപകരെ കണ്ടെത്തിയ ഈ സാഹചര്യം തനിക്ക് സംരംഭക യാത്രയില്‍ നല്‍കിയ ഊര്‍ജ്ജം വളരെ വലുതായിരുന്നെന്നും മനോദ് പറയുന്നു. ചില തിരിച്ചടികള്‍ നമുക്കു മുന്നില്‍ വലിയ വാതായനങ്ങള്‍ തുറന്നിടുമൊന്നാണ് ഈ അനുഭവും കാണിച്ചു തരുന്നത്. ലക്ഷ്യങ്ങളില്‍ നോക്കി യാത്ര ചെയ്യുമ്പോള്‍ ഒരു വഴി അടഞ്ഞാല്‍ അനേകം പുതിയ വഴികള്‍ കണ്ടെത്താന്‍ സംരംഭകന് സാധിക്കണം. അമേരിക്കയില്‍ ഇന്‍വസ്റ്റ്‌മെന്റ് നേടുവാന്‍ പോയ കൊറോണ മൂലം അത് നഷ്ടപ്പെട്ട’് എന്തുചെയ്യണമെന്ന് വിചാരിച്ച് പകച്ച് നിന്ന സമയത്തും പോരാടാനുള്ള മനസ്സിന്റെ ബലത്തില്‍ നേടിയത് സത്യത്തില്‍ തിരസ്‌കരിക്കപ്പെട്ട ഇന്‍വെസ്റ്റ്‌മെന്റിന്റെ പത്ത് മടങ്ങ് തുകയാണ്.

വ്യക്തമായ കാഴ്ചപ്പാട്, പുതിയ കാര്യങ്ങള്‍ പഠിക്കുവാനുമുള്ള ത്വര, ശക്തമായ തീരുമാനങ്ങള്‍ എടുക്കുവാനുള്ള കരുത്ത് എന്നിവ ഒരു സംരംഭകനെ എന്നും വിജയത്തിലേക്കെത്തിക്കുന്നതെന്ന് മനോദ് പറയുന്നു. ബിസിനസ്സില്‍ ഒഴിച്ചു കൂടാനാകാത്ത മറ്റൊരു കാര്യമാണ് വില്‍പ്പനാന്തര സേവനം. മിക്കവാറും കമ്പനികള്‍ വില്‍പ്പന കഴിഞ്ഞാല്‍ ഉപഭോക്താവിനെ മറന്നുകളയുന്ന രീതിയാണ് നാം സാധാരണ കാണാറുള്ളത്. എന്നാല്‍ വില്‍പ്പനയ്ക്ക് ശേഷവും പ്രോഡക്ടിന്റെ പ്രവര്‍ത്തനങ്ങളേക്കുറിച്ചും ഉപയോഗത്തില്‍ കസ്റ്റമര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടോ എന്നും നിരന്തരം അന്വേഷിക്കുകയും അവര്‍ക്ക് വേണ്ടുന്ന സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്ന കാര്യത്തില്‍ ഓരോ സംരംഭകനും പ്രത്യേകം ഊന്നല്‍ നല്‍കണമെന്നും മനോദ് ചൂണ്ടിക്കാണിക്കുന്നു. സെയ്ല്‍സ് ഫോക്കസിന്റെ വിജയത്തിന് എന്നും കരുത്തുപകര്‍ന്ന കാര്യങ്ങളില്‍ ഒന്നാണ് വില്‍പ്പനാനന്തര സേവനം.

യാത്രകളാണ് എന്നും സംരംഭകന് പുതിയ അനുഭവങ്ങളും അവസരങ്ങളും തുറന്നുതരുന്നത്. ഓരോ യാത്രയിലും ലഭിക്കുന്ന അവസരങ്ങള്‍ കൃത്യമായി ഉപയോഗിക്കാനാണ് നാം പഠിക്കേണ്ടത്. കഠിനാധ്വാനവും സ്മാര്‍ട്ട’് വര്‍ക്കും ഉപയോഗിച്ചാലേ ഇനിയുള്ള കാലം സംരംഭര്‍ക്കും പ്രൊഫ ഷണലുകള്‍ക്കും നിലനില്‍പ്പള്ളൂ എന്ന വസ്തുത നാം ഒരിക്കലും മറക്കരുത്. വളരെ ശക്തമായ ഒരു ടീം ഉണ്ടാക്കുകയും അത് നിലനിര്‍ത്തുകയും ചെയ്യുക എതാണ് ഒരു സംരംഭകന്റെ ഏറ്റവും വലിയ വിജയം. ടീം അംഗങ്ങളുടെ പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കണം. അതോടൊപ്പം അര്‍ഹിക്കുവരെ അംഗീകരിക്കുകയും പെര്‍ഫോര്‍മന്‍സ് കുറഞ്ഞവരെ പ്രചോദിപ്പിക്കുവയും ചെയ്യണം. തൊഴിലാളികള്‍ക്ക് വേതനം കൃത്യമായി നല്‍കുന്നതില്‍ ഞാന്‍ വളരെ കൃത്യനിഷ്ഠയുള്ളയാളാണ്, നമ്മുടെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് നാം പരിഹാരം നല്‍കിയാല്‍ അവര്‍ സ്ഥാപനത്തിന്റെ വിജയത്തിനായി എന്നും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും, മനോദ് പറയുന്നു.

ലോകപ്രശസ്ത ശാസ്തജ്ഞന്‍ ആല്‍ബര്‍ട്ട്’് ഐന്‍സ്റ്റീന്‍ പറഞ്ഞ ഒരു കാര്യമാണ് മനോദ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ‘നിങ്ങള്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ലെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ പുതിയതായി ഒന്നും ചെയ്യാന്‍ ശ്രമിച്ചിട്ടില്ല എന്നാണ്. സംരംഭകന്‍ ഒരിക്കലും മറ്റൊരാളെ അനുകരിക്കരുതെന്നും മനോദ് പറയുന്നു. കാരണം മറ്റൊന്നിനെ അനുകരിച്ചാല്‍ അവയില്‍ കാലാകാലങ്ങളില്‍ വരു മാറ്റങ്ങള്‍ നമ്മളും നോക്കിയിരിക്കേണ്ടിവരും. അതുകൊണ്ടുതെയാണ് എന്നും വ്യത്യസ്ഥമായി ചിന്തിക്കണം എന്ന് തീരുമാനിച്ചിരുന്നത്. അതിനുള്ള ഉത്തരമാണ് ഇന്ന് ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും പ്രശസ്ത സ്ഥാപനങ്ങള്‍ സെയ്ല്‍സ് ഫോക്കസിന്റെ പ്രോഡക്ടുകള്‍ ഉപയോഗിക്കുന്നത്.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *