ദു
ദുബായില്‍ ക്രിയേറ്റീവ് കണ്‍സല്‍റ്റന്റായി ജോലി ചെയ്തിരുന്ന ഒരു യുവാവ് അപ്രതീക്ഷിതമായി നാട്ടില്‍ തിരിച്ചെത്തുന്നു. ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി ആരംഭിച്ച അദ്ദേഹം തന്റെ കസ്റ്റമര്‍ക്കായി ഒരു ഹൗസിങ്ങ് ലോണിനുവേണ്ടി കോഴിക്കോട്ടെ പ്രമുഖ ബാങ്കിന്റെ ചെയര്‍മാനെ കണ്ട് സംസാരിക്കുന്നു. സംസാരമദ്ധ്യേ ബാങ്കിന്റെ പുതിയ ഹെഡ്ഓഫീസിന്റെ ഇന്റീരിയര്‍ വര്‍ക്കിനായി ഒരു സ്ഥാപനത്തെ നിര്‍ദ്ദേശിക്കാന്‍ ബാങ്കിന്റെ ചെയര്‍മാന്‍ ആവശ്യപ്പെടുന്നു. തിരികെ വീട്ടിലെത്തിയപ്പോള്‍, അയാള്‍ ചിന്തിച്ചു, എന്തുകൊണ്ട് ഇത്രയും കാലത്തെ തന്റെ ക്രിയേറ്റീവ് എക്‌സ്പീരിയന്‍സ് ഉപയോഗപ്പെടുത്തി ആ വര്‍ക്ക് ഏറ്റെടുത്തുകൂടാ. ശക്തമായ തീരുമാനത്തിലൂടെ അയാള്‍ തന്റെ സഹോദരനെയും കൂട്ടുപിടിച്ച് ആ പ്രൊജക്ട് ഏറ്റെടുക്കുകയും, കൃത്യസമയത്തിനുമുമ്പേ പ്രൊജക്ട് ഹാന്റോവര്‍ ചെയ്യുകയും ചെയ്യുന്നു. ഒ.എന്‍.ജലീഷ് എന്ന യുവസംരംഭന്‍ പടുത്തുയര്‍ത്തിയ സ്‌പെയ്‌സ് ഇന്റീരിയേഴ്‌സ് & ഫര്‍ണ്ണീച്ചര്‍ എന്ന സ്ഥാപനം വടക്കന്‍ കേരളത്തില്‍ വിജയം നേടിയ കഥ വിജയഗാഥയുമായി പങ്കുവയ്ക്കുന്നു.
മീഡിയ ടെക്‌നോളജിയില്‍ ബിരുദധാരിയായ ജലീഷ് ദുബായില്‍ ഒരു പ്രമുഖ സ്ഥാപനത്തില്‍ ക്രിയേറ്റീവ് കണ്‍സല്‍റ്റന്റായി ജോലി ചെയ്തിരുന്ന സമയത്ത് തന്റെ മാതാവിന്റെ അകാല നിര്യാണത്തേത്തുടര്‍ന്നാണ് നാട്ടില്‍ എത്തുന്നത്. നാട്ടില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി ആരംഭിച്ച ജലീഷ് തന്റെ ഒരു കസ്റ്റമര്‍ക്ക് ലോണിനായി കുടുംബ സുഹൃത്തായ കോഴിക്കോട് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ചെയര്‍മാനെ കാണാന്‍ എത്തുന്നു. ആ സംസാരത്തിനിടയില്‍ ബാങ്കിന്റെ പുതിയ ഹെഡ്ഓഫീസിന്റെ ഇന്റീരിയര്‍ വര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ആരെങ്കിലുമുണ്ടോ എന്ന് അദ്ദേഹം അന്വേഷിക്കുന്നു. തിരികെ വീട്ടിലെത്തിയ ജലീഷ് ഈ വര്‍ക്ക് എന്തുകൊണ്ട് തനിക്ക് ചെയ്തുകൂടാ എന്ന് ചിന്തിക്കുകയും തന്റെ പിതാവുമായി ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ ഈ മേഖലയില്‍ പ്രൊജക്ടുകള്‍ ഒന്നും ചെയ്തിട്ടില്ലാത്തതിനാല്‍ അതിന്റെ റിസ്‌കിനേക്കുറിച്ച് പിതാവ് ഓര്‍മ്മിപ്പിക്കുന്നു. ദുബായിലെ പ്രശസ്തമായ മന്‍സില്‍ പ്രൊജക്ട്‌സില്‍ ക്രിയേറ്റീവ് കണ്‍സല്‍ട്ടന്റായിരുന്ന കാലത്ത് ഇന്റീരിയര്‍ വര്‍ക്കുകളുടെ കോ-ഓര്‍ഡിനേഷനിലും പങ്കാളിയായിരുന്നു എന്നത് മാത്രമായിരുന്നു ഈ മേഖലയിലെ ആകെ എക്‌സ്പീരിയന്‍സ്. എന്നിരുന്നാലും പ്രൊജക്ട് ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ക്രിയേറ്റീവ് മേഖലയിലെ അനുഭവ സമ്പത്ത് ഇവിടെ ഉപയോഗപ്പെടുത്താന്‍ സാധിച്ചാല്‍ അത് ഒരു വഴിത്തിരിവായിരിക്കുമെന്ന് ജലീഷ് ചിന്തിക്കുന്നു. തുടര്‍ന്ന് അതിനായി ഒരു പോര്‍ട്ട്‌ഫോളിയോ ഉണ്ടാക്കി അവരുടെ മുമ്പില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ക്വട്ടേഷന്‍ സമര്‍പ്പിക്കുകയും ചെയ്തു. കടുത്ത നിബന്ധനകള്‍ നിറഞ്ഞതായിരുന്നു ഈ വര്‍ക്ക്. കാരണം വളരെ വിശാലമായ ഈ ഹെഡ്ഓഫീസ് കെട്ടിടത്തിന്റെ ഇന്റീരിയര്‍ വര്‍ക്ക് പൂര്‍ത്തിയാക്കുവാന്‍ 30 ദിവസമാണ് സമയം. അത് കഴിഞ്ഞുപോയാല്‍ ഓരോ ദിവസത്തിനും 50000 രൂപ പിഴയും ഉണ്ടാകും. എന്നിരുന്നാലും .നീണ്ട ചര്‍ച്ചകള്‍ നടത്തുകയും അവസാനം പ്രൊജക്ട് ലഭിക്കുകയും ചെയ്തു. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന അനിയനെയും കൂടെ കൂട്ടി. . ആദ്യമായി ചെയ്തത് ഓരോരോ ജോലികള്‍ക്കമായി ആളുകളെ തരംതിരിച്ച് 20 ടീമിനെ ഉണ്ടാക്കി, അവര്‍ക്ക് ഓരോ ജോലിയും തീര്‍ക്കാന്‍ സമയപരിധി നല്‍കി. 30 ദിവസമായിരുന്നു ബാങ്ക് നല്‍കിയ സമയപരിധിയെങ്കില്‍ 20 ദിവസമായിരുന്നു ഓരോ ടീമിനും നല്‍കിയ സമയപരിധി. ഓരോ ടീമിനേയും നിരീക്ഷിക്കുവാന്‍ സമര്‍ത്ഥന്മാരായ സൂപ്പര്‍വൈസര്‍മാരെയും നിയമിച്ചു. അത്ഭുതമെന്നുപറയട്ടെ 26 ദിവസത്തിനുള്ളില്‍ പ്രൊജക്ട് പൂര്‍ത്തീകരിച്ചു നല്‍കുവാന്‍ സാധിച്ചു. കോഴിക്കോടിന്റെ ഇന്റീരിയര്‍ നിര്‍മ്മാണമേഖലയിലെ പൊന്‍തൂവലായി മാറി ഈ പ്രൊജക്ട്. അതുവരെ പല പ്രമുഖ ഇന്റീരിയര്‍ സ്ഥാപനങ്ങളും സമയബന്ധിതമായി പ്രൊജക്ടുകള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയിരുന്നു എ്ന്നതായിരുന്നു വാസ്തവം. അതോടെ ആ പ്രൊജക്ടിന്റെ ആര്‍ക്കിടെക്ടിന്റെ ഒരുപിടി പ്രൊജക്ടുകളും ബാങ്കിന്റെ തന്നെ ഓഡിറ്റോറിയത്തിന്റെയും മറ്റ് അനുബന്ധ പ്രൊജക്ടുകളും സ്ഥാപനത്തിനു ലഭിച്ചു. തുടര്‍ന്ന് ക്രൗണ്‍ തീയെറ്റര്‍, ബ്ലൂ ഡയമണ്ട് മാള്‍, കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ്, കടവ് റിസോര്‍ട്ടിന്റെ റിനൊവേഷന്‍, എം.വി.ആര്‍ . തുടങ്ങി ധാരാളം കൊമേഴ്‌സ്യല്‍ പ്രൊജക്ടുകളും സ്ഥാപനത്തിന് ലഭിച്ചു. യഥാര്‍ത്ഥത്തില്‍ വലിയൊരു സംരംഭകയാത്രയുടെ തുടക്കമായിരുു അത്.
ഇന്ന് കാസര്‍ഗോഡ് മുതല്‍ തൃശ്ശൂര്‍ വരെയുള്ള വടക്കന്‍ കേരളത്തിന്റെ ഇന്റീരിയര്‍ മേഖലയില്‍ നിറസാന്നിദ്ധ്യമാണ് സ്‌പെയ്‌സ് ഇന്റീരിയേഴ്‌സ് & ഫര്‍ണ്ണീ്ച്ചര്‍. 2012-ല്‍ ഇന്റീരിയര്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലേക്കും സ്ഥാപനം കാല്‍വെയ്പ്പ് നടത്തുകയുണ്ടായി തുടര്‍ന്ന് 2014-ല്‍ സീമെന്‍സ്, വെബ്ബര്‍, സിങ്ക് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഡിസ്ട്രിബ്യൂഷനിലേക്കും സ്ഥാപനം കടുചെന്നു. 2015-ഓടെ മോഡുലാര്‍ കിച്ചണ്‍ ഇന്റീരിയര്‍ മേഖലയില്‍ നിന്നും ധാരാളം എന്‍ക്വയറി വന്നുതുടങ്ങിയതോടെ സ്‌പെയ്‌സ് ഇന്‍ എന്ന ബ്രാന്റ് വിപണിയില്‍ അവതരിപ്പിച്ചു. ഇതിനായി ഫറൂഖില്‍ സ്വന്തം ഫാക്ടറിയും 45-ഓളം തൊഴിലാളികളും അടങ്ങുന്ന ഒരു വലിയ സംരംഭമായി മലബാര്‍ മേഖലയില്‍ മുന്നേറ്റം നടത്തുവാന്‍ സ്ഥാപനത്തിന് സാധിച്ചു. ഇന്റീരിയര്‍ ഡിസൈന്‍ & കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ 12 വര്‍ഷം ഏറ്റവും മികച്ച ഒരു ടീമിനെ നിലനിര്‍ത്താന്‍ സാധിച്ചു എത് വളരെ അഭിമാനകരമായ വസ്തുതയാണ്, ജലീഷ് പറയുന്നു. \
ഡിസൈനിങ്ങിന്റെയും നിര്‍മ്മാണത്തിന്റെയും ഓരോ മേഖലയിലും കസ്റ്റമറുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തി അവരുടെ ആവശ്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുകയും അതിന്റെ ഗുണദോഷങ്ങളേക്കുറിച്ച് കൃത്യമായി ചര്‍ച്ച ചെയ്തും മാത്രമേ ഓരോ പ്രൊജക്ടും മുന്നോട്ട’് കൊണ്ടുപോകുന്നത്. ഒരു സാഹചര്യത്തിലും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാതിരിക്കാന്‍ സ്ഥാപനം ശ്രദ്ധിക്കുന്നു. കൂടാതെ ഓരോ പ്രൊജക്ടും പൂര്‍ത്തിയാകുമ്പോള്‍ എങ്ങനെയായിരിക്കും എന്ന് അതിന്റെ 3ഡി വ്യൂ കസ്റ്റമറെ കാണിച്ച് അവരുടെ സംതൃപ്തി ഉറപ്പുവരുത്തുന്നു. കൂടാതെ കസ്റ്റമറുടെ ബഡ്ജറ്റിന് ഏറ്റവും അനുയോജ്യമായ രീതിയില്‍ ആയിരിക്കും ഡിസൈനുകളും നിര്‍മ്മാണവും പ്ലാന്‍ ചെയ്യുക. നിര്‍മ്മാണത്തിനായി ഇന്ന് വിപണിയില്‍ ലഭിക്കുന്ന ഒന്നാംകിട ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും ഉപയോഗിക്കുന്നതിനാല്‍ നമ്മള്‍ ചെയ്ത പ്രൊജക്ടുകള്‍ ഇക്കാലമത്രയും യാതൊരുവിധ കേടുപാടുകളും ഇല്ലാതെ പ്രവര്‍ത്തിക്കുന്നു ജലീഷ് അഭിമാനത്തോടെ പറയുന്നു. ഇതോടൊപ്പം സ്ഥാപനം ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കുന്ന മറ്റൊരു മേഖലയാണ് വില്‍പ്പനാനന്തര സേവനം’. ഏതൊരു കസ്റ്റമറുടെയും പ്രശ്‌നങ്ങള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ പരിഹാരം കണ്ടെത്തി നല്‍കണം എന്നത് സ്ഥാപനത്തിന്റെ ആപ്തവാക്യമാണ്.
ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും സ്ഥാപനം തയ്യാറല്ലതാനും. ഓരോ പ്രൊജക്ടിനായും ഒരു ടീമിനെ നിയോഗിക്കുമ്പോള്‍ അവരോട് സ്ഥാപനം നിര്‍ദ്ദേശിക്കുന്ന്ത് ഒരേ ഒരു കാര്യം മാത്രമാണ്. ഇപ്പോള്‍ നിങ്ങള്‍ ചെയ്യാന്‍ പോകുന്നത് നിങ്ങളുടെ സ്വന്തം വീടിന്റെ വര്‍ക്കാണ് എന്ന ചിന്തയില്‍ വേണം ഈ പ്രൊജക്ടില്‍ പ്രവര്‍ത്തിക്കാന്‍. അങ്ങനെ ചെയ്താല്‍ മാത്രമേ ഓരോ പ്രൊജക്ടും നൂറ് ശതമാനം പെര്‍ഫക്ട് ആവുകയുള്ളൂ. ഓരോ പ്രൊജക്ടിലും മികച്ച വാറന്റിയുള്ളതും ക്വാളിറ്റിയുള്ളതുമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്നു എന്നതാണ് സ്‌പെയ്‌സ് ഇന്റീരിയേഴ്‌സ് & ഫര്‍ണ്ണീ്ച്ചറിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്.
ഇന്ന് അന്താരാഷ്ട്രതലത്തില്‍ ഉപയോഗിക്കുന്ന എല്ലാ പുതിയ ഉല്‍പ്പങ്ങളും പ്രവണതകളും നിര്‍മ്മാണത്തില്‍ കസ്റ്റമര്‍ക്ക് നല്‍കുന്നു എന്നതും എടുത്തുപറയേണ്ട വസ്തുതയാണ്. ഒരു വീടിന്റെ ഇലക്ട്രിക് വര്‍ക്ക് തുടങ്ങി എല്ലാവിധ ഇന്റീരിയര്‍ വര്‍ക്കുകളും തീര്‍ത്ത് നല്‍കുന്നതിലാണ് സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മഞ്ചേരി, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഫ്രാഞ്ചൈസി സ്ഥാപനവും ഉടനടി തുറക്കുന്നതിനായി പദ്ധതിയുണ്ട്. വളരെ യാദൃശ്ചികമായായിതുടക്കം കുറിച്ച സ്‌പെയ്‌സ് ഇന്റീരിയേഴ്‌സ് ആന്റ് ഫര്‍ണ്ണിച്ചര്‍ എന്ന സ്ഥാപനം ഹോം ഇന്റീരിയേഴ്‌സ്, ഫര്‍ണ്ണീച്ചര്‍, കൊമേഴ്‌സ്യല്‍ ഇന്റീരിയര്‍, മേഡുലാര്‍ കിച്ചണ്‍, ബെഡ്‌റും ഡിസൈന്‍സ്, ഓഫീസ് ഇന്റീരിയേഴ്‌സ എന്നീ മേഖലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനവുമായി 12 വര്‍ഷമായി മലബാറിന്റെ ഇന്റീരിയര്‍ ഡിസൈനിങ്ങ് & കസ്ട്രക്ഷന്‍ മേഖലയില്‍ മുന്‍പന്തിയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്്. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസ് ജംഗ്ഷനിലും, ബേപ്പൂരിലും സ്ഥാപനത്തിന് ഓഫീസും, ഫറൂഖില്‍ സ്വന്തം ഫര്‍ണ്ണീച്ചര്‍ ഫാക്ടറിയും ഉണ്ട്.
എക്‌സ്‌ക്ലൂസിവ് ഇന്റര്‍വ്യൂ
സംരംഭകത്വത്തിലേയ്ക്കിറങ്ങുന്നവര്‍ക്ക് താങ്കള്‍ നല്‍കുന്ന ഉപദേശം എന്താണ്?
സ്വന്തം തൊഴിലിനോട് നൂറ് ശതമാനം നീതി പുലര്‍ത്തുക. നിങ്ങളുടെ കസ്റ്റമര്‍ക്ക് എന്താണോ ആവശ്യം അത് മുഴുവനായി മനസ്സിലാക്കി അവരെ സംതൃപ്തരാക്കുക. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാതിരിക്കുക. ഓരോ പ്രൊജക്ടും പറഞ്ഞ സമയത്ത് തന്നെ പൂര്‍ത്തീകരിച്ച് നല്‍കുക (സമയത്തിന്റെ വില വളരെ വലുതാണ്).
കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ എന്ന വാക്കിനെ എങ്ങനെ കാണുന്നു?
കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ ഇല്ലാതെ ഇന്ന് ലോകത്തില്‍ ഒരു സ്ഥാപനവും നിലനിന്നിട്ടില്ല. കസ്റ്റമറുടെ പ്രശ്‌നങ്ങള്‍ക്ക് കൃത്യസമയത്ത് പരിഹാരം നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങള്‍ എത്ര ഭംഗിയായി പ്രൊജക്ട് തീര്‍ത്തു നല്‍കിയാലും സ്ഥാപനത്തിന്റെ സല്‍പ്പേര് എന്നന്നേക്കുമായി നഷ്ടപ്പെടും.
സംരംഭകന്‍ ശക്തമായ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടോ?
തീര്‍ച്ചയായും. വെറും 10 മിനിറ്റ് നേരത്തെ ആലോചനയ്ക്ക് ശേഷം ഞാന്‍ എടുത്ത ശക്തമായ തീരുമാനത്തിന്റെ ഫലമാണ് സ്‌പെയ്‌സ് ഇന്റീരിയേഴ്‌സ് & ഫര്‍ണ്ണീ്ച്ചര്‍ എ ഈ സ്ഥാപനം. ശക്തമായ തീരുമാനത്തോടൊപ്പം വ്യക്തമായ വിഷനും ഉണ്ടായിരിക്കണം എന്ന കാര്യം മറക്കരുത്.
ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ ടീം ബില്‍ഡിങ്ങിന്റെ പ്രാധാന്യത്തെ താങ്കള്‍ എങ്ങനെ കാണുന്നു ? മികച്ച ടീം ഇല്ലാതെ ഒരു സ്ഥാപനവും ഇന്നുവരെ വിജയിച്ചിട്ടില്ല. ഓരോ പോസ്റ്റിലേക്കും മികച്ച പ്രൊഫഷണലുകളെ കണ്ടെത്തണം. അവര്‍ക്ക് മികച്ച ട്രെയ്‌നിങ്ങും മെന്ററിങ്ങും നല്‍കണം. ഓരോരുത്തരുടെയും മനസ്സില്‍ സ്ഥാപനത്തേക്കുറിച്ച ഉടമസ്ഥതാ ബോധം വളര്‍ത്തിയെടുക്കുകയും ചെയ്യണം. അവരുമായി ക്ൃത്യമായ ഇടവേഴകളില്‍ ചര്‍ച്ചകള്‍ നടത്തുകയും അവരുടെ അഭിപ്രായങ്ങളില്‍ മ്ികച്ചവ നടപ്പിലാക്കുകയും അവരെ അംഗീകരിക്കുകയും ചെയ്യണം. ഇങ്ങനെ ചെയ്താ്ല്‍ സ്ഥാപനത്തെ തൊഴിലാളികള്‍ തന്നെ മുന്നോട്ട് കൊണ്ടുപൊയ്‌ക്കോളും.
സംരംഭകന്‍ യാത്രകള്‍ ചെയ്യേണ്ടതിന്റെ ആവശ്യകതയെ എങ്ങനെ കാണുന്നു ?
സംരംഭകന്‍ തീര്‍ച്ചയായും യാത്രകള്‍ ചെയ്യണം. പ്രത്യേകിച്ച് ഇന്റീരിയര്‍ ഡിസൈനിങ്ങ് ആന്റ് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍. ഈ മേഖലയില്‍ അനുദിനം ഉണ്ടാകുന്ന മാറ്റങ്ങള്‍ വളരെ വേഗത്തിലാണ്. അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാകുന്ന പുതിയ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന എക്‌സിബിഷനുകളില്‍ പങ്കെടുക്കുകയും ചെയ്യണം.
ഫര്‍ണ്ണീച്ചര്‍ മേഖലയില്‍ കേരള മാര്‍ക്കറ്റിന്റെ ഭാവിയെ എങ്ങനെ വിലയിരുത്തുന്നു ?
ഫര്‍ണ്ണീച്ചര്‍ നിര്‍മ്മാണവും വിപണനവും കേരളത്തിലെ അനുദിനം വളരുന്ന വലിയ ഒരു മേഖലയാണ്. വളരെ വേഗത്തിലാണ് ഈ മേഖലയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. പണ്ടുകാലത്ത് തടിയില്‍ മാത്രമായിരുന്നു ഫര്‍ണ്ണീച്ചറുകള്‍ നിര്‍മ്മിച്ചിരുന്നതെങ്കില്‍ ഇന്ന് തടിയോടൊപ്പം പ്ലാസ്റ്റിക്കും സ്റ്റീലും മത്സരിക്കുന്നു. ആകര്‍ഷകമായ ഡിസൈനുകളിലും നിറങ്ങളിലും ഷോറൂമുകളില്‍ ഡിസ്‌പ്ലേകളും എക്‌സ്പീരിയന്‍സ് സെന്ററുകളും ഒരുക്കേണ്ടത് കാലഘട്ടത്ത്ിന്റെ ആവശ്യകതയാണ്.നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മികച്ചതാണെങ്കില്‍ നിങ്ങളെത്തേടി തീര്‍ച്ചയായും ഉപഭോക്താക്കള്‍ എത്തും എന്ന സത്യം മറക്കാതിരിക്കുക.
ഒരു അക്വാപോണിക് കര്‍ഷകന്‍ കൂടിയാണ് ജലീഷ്. തന്റെ നാടായ ബേപ്പൂരില്‍ 50 സെന്റ് സ്ഥലത്ത് ഫ്രഷ് ഫാംസ് എന്ന പേരില്‍ ഒരു ഫാമും നടത്തിയിരുന്നു. തരിശ്ശായി കിടക്കുന്ന നെല്‍പ്പാടങ്ങളില്‍ കര്‍ഷകരുടെ കൂട്ടായ്മ ഉണ്ടാക്കി ഒരുമിച്ച് കൃഷിയിറിക്കി മികച്ച വിളവെടുപ്പ് നടത്തി വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്. ഹൈടെക് ഫാമിങ്ങ് രീതിയാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. ഗ്രോബാഗ്, വിത്തുകള്‍, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിങ്ങനെ കാര്‍ഷിക ആവശ്യത്തിനുള്ള എല്ലാ സാധനങ്ങളും ഇവിടെ ലഭിച്ചിരുന്നു. ബൂട്ട്്് ജലോക്യ എന്ന എരിവ് കൂടിയ മുളക്, ചെറി ടൊമാറ്റോ, മിന്റ് തുടങ്ങി ധാരാളം വ്യത്യസ്ഥ പച്ചക്കറികളും ഇവിടെ കൃഷി ചെയ്തിരുന്നു. ഇക്കോ പോണിക്‌സ് രീതിയിലാണ് നൂറ് ശതമാനവും ഓര്‍ഗാനിക്കായാണ് കൃഷി മുഴുവന്‍ ചെയ്തിരുന്നത്. കസ്റ്റമേഴ്‌സിന് ഫാമില്‍ നിന്ന് നേരിട്ട’് പച്ചക്കറികള്‍ വാങ്ങാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാല്‍ 2018-ലെ പ്രളയത്തില്‍ ഈ ഫാം പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിപ്പോയി.ഫ്രഷ് ഹോംസ് വീണ്ടും തുടങ്ങുവാനുള്ള തയ്യാറെടുപ്പിലാണ് ജലീഷ്. ടീ കഫെ എന്ന പേരില്‍ ഒരു റെസ്റ്റോറന്റ് ചെയിന്‍ ആരംഭിക്കുവാനും ജലീഷിന് പദ്ധതിയുണ്ട്.