Saturday, November 23Success stories that matter
Shadow

രമേഷ്, ദ വെസ്‌റ്റേണ്‍ സ്പീക്കര്‍ – ഇനി സ്‌പോക്കണ്‍ ഇംഗ്ലീഷും, മോട്ടിവേഷനും ഒരുമിച്ച്

0 0

7ാം ക്ലാസ്സില്‍ പഠനം ഉപേക്ഷിച്ചു, പിന്നീട് 10-ാം ക്ലാസ്സ് പരീക്ഷ എഴുതിയപ്പോള്‍ ഇംഗ്ലീഷ് പരീക്ഷയ്ക്ക് കിട്ടിയത്് 2 മാര്‍ക്ക്. അങ്ങനെയുള്ള ഒരു വ്യക്തി, നിങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ വരുന്നു എന്നു കേട്ടാല്‍ ഒരു ആകാംക്ഷ നിങ്ങള്‍ക്കുണ്ടാകില്ലേ. ഇദ്ദേഹം നിങ്ങള്‍ക്ക് ഇംഗ്ലീഷ് ഫ്‌ളുവന്‍സിയും ജീവിതവിജയവും നേടിത്തരും എന്നറിഞ്ഞാല്‍ നിങ്ങള്‍ക്കൊരു ഉത്സാഹമുണ്ടാകില്ലേ… എന്നാല്‍ ഇതാ അങ്ങനെയൊരാള്‍. സൈക്കോ ലിംഗ്വിസ്റ്റിക് ട്രെയ്‌നറും, മോട്ടിവേഷണല്‍ സ്പീക്കറുമായ കെ.വി.രമേഷ് ആണ് അത്. പാലാരിവട്ടം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രമേഷിന്റെ ‘ദ വെസ്‌റ്റേണ്‍ സ്പീക്കര്‍’ എന്ന ഇംഗ്ലീഷ് ട്രെയ്‌നിങ്ങ് അക്കാഡമി ഇന്ന് അനേകം ആളുകള്‍ക്ക് ജീവിതവിജയം നേടിക്കൊടുത്തിരിക്കുകയാണ്. ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അനേകം സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകളില്‍ നിന്നും ദ വെസ്‌റ്റേണ്‍ സ്പീക്കര്‍ എങ്ങനെ വ്യത്യസ്ഥമാകുന്നു എന്നും താന്‍ പിന്നിട്ട വഴികളേക്കുറിച്ചും രമേഷ് വിജയഗാഥയുമായി സംസാരിക്കുന്നു.

എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരിക്കടുത്ത് നെടുവന്നൂര്‍ എന്ന ഗ്രാമത്തിലാണ് രമേഷിന്റെ ജനനം. ജീവിത പ്രാരാബ്ദങ്ങള്‍ മൂലം ഏഴാം ക്ലാസ്സില്‍ പഠനം ഉപേക്ഷിക്കേണ്ടിവു. തുടര്‍ന്ന് സമീപത്തുള്ള ഇഷ്ട്ികക്കളത്തിലും, വാര്‍ക്കപ്പണിയ്ക്കും, സ്വര്‍ണ്ണപ്പണിക്കുമെല്ലാം പോയി ജീവിതം മുന്നോട്ടുതളളി നീക്കി. ഇതിനിടയില്‍ 5-ാം ക്ലാസ്സില്‍ തുടങ്ങിയ കരാട്ടേ പഠനം മുന്നോട്ടുകൊണ്ടുപോയി. അങ്ങനെ 17-ാം വയസ്സില്‍ ബ്ലാക്ക് ബെല്‍റ്റ’് കരസ്ഥമാക്കി. വൈകാതെ കരാട്ടെ പഠിപ്പിക്കല്‍ എന്ന മേഖലയിലേക്ക് തിരിഞ്ഞു രമേഷ്. മറ്റൊരു കരാട്ടെ മാസ്റ്ററുടെ സഹായത്തോടെ കൊച്ചിയിലെ ഫ്‌ളാറ്റുകളിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും കരാട്ടെ ക്ലാസ്സെടുക്കാന്‍ എത്തുന്നതോടെയാണ് രമേഷിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികള്‍ക്കും ഫ്‌ളാറ്റിലെ നോര്‍ത്ത് ഇന്ത്യക്കാര്‍ക്കും ഇംഗ്ലീഷിലായിരുന്നു ക്ലാസ്സുകള്‍ എടുക്കേണ്ടിവന്നത്. അത് രമേഷിന് ബുദ്ധിമുട്ടായതോടെയാണ് അദ്ദേഹം സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കുവാനായി ചേരുന്നത്. പലസ്ഥലങ്ങളില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോച്ചിങ്ങിന് പോയെങ്കിലും എല്ലാം തന്നെ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടതായി വന്നു. അങ്ങനെയാണ് എറണാകുളത്ത് പനമ്പിള്ളി നഗറിലുള്ള എഡിസന്‍ ഫ്രാന്‍സിന്റെ ആംഗ്ലോ അക്കാഡമി എന്ന സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സില്‍ എത്തുന്നത്. സൈക്കോലിംഗ്വിസ്റ്റിക് രീതിയിലായിരുന്നു ഇവിടെ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നത്. തുടര്‍ച്ചയായ പരിശീലനം എന്നതായിരുന്നു ഈ അക്കാഡമി മുന്നോട്ടുവച്ച ആശയം. ആ ആശയത്തിലൂടെ മുന്നോട്ടുപോയ രമേഷ് 6 മാസത്തെ കഠിന പ്രയത്‌നത്തിനൊടുവില്‍ അനായാസം ഇംഗ്ലീഷ് സംസാരിക്കാവുന്ന അവസ്ഥയിലെത്തി. തുടര്‍ന്ന് ഗുരുവായ എഡിസന്‍ ഫ്രാന്‍സിന്റെ നിര്‍ദ്ദേശ പ്രകാരം 4 വര്‍ഷം അദ്ദേഹത്തിന്റെ അക്കാഡമിയില്‍ പരിശീലകനായി ജോലി ചെയ്തു. കൂടാതെ ഒരു വര്‍ഷം ഒരു മാനേജ്‌മെന്റ് സ്ഥാപനത്തില്‍ ഇംഗ്ലീഷ് ട്രെയിനറായും ജോലി ചെയ്തു.

2009-ല്‍ പാലാരിവട്ടത്ത് വെസ്റ്റേണ്‍ സ്പീക്കര്‍ എന്ന സ്ഥാപനം ആരംഭിച്ചു. തുടര്‍ച്ചയായ പ്രാക്ടീസ്, അതായത് ദിവസേന ഒന്നര മണിക്കൂര്‍ മുടങ്ങാതെ ഇംഗ്ലീഷ് പ്രാക്ടീസ് ചെയ്യുക എന്നതാണ് സ്ഥാപനം മുന്നോട്ടുവയ്ക്കുന്ന ആശയം. ഓരോ വ്യക്തികള്‍ക്കും ഒരു വ്യക്തിഗത ട്രെയിനര്‍ ഉണ്ടാകും. വാട്ട’്‌സ്ആപ്പ്, ടെലിഗ്രാം, സൂം എന്നീ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെയാണ് ട്രെയിനിങ്ങ് ക്ലാസ്സുകള്‍ നല്‍കുന്നത്. 90 ദിവസത്തെ ക്ലാസ്സുകളാണ് ഒരാള്‍ക്ക് നല്‍കുന്നത്. വീഡിയോ ക്ലാസ്സുകള്‍ക്കൊപ്പം സ്റ്റഡി മെറ്റീരിയലുകളും ടെലിഗ്രാമിലൂടെ നല്‍കുന്നു. സൂം ലൈവ് ക്ലാസ്സുകള്‍ ആഴ്ചയില്‍ 2 പ്രാവശ്യം ഉണ്ടാകും. അതില്‍ നിര്‍ബന്ധമായും സ്റ്റുഡന്റ്‌സ് പങ്കെടുക്കണം. സൂം ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ക്ലാസ്സിന്റെ വീഡിയോ ടെലിഗ്രാമിലൂടെ അയച്ചുകൊടുക്കുന്നു. ദിവസേന ഒന്നര മണിക്കൂര്‍ പ്രാക്ടീസ് എന്നത് നിര്‍ബന്ധമാണ്. വിദ്യാര്‍ത്ഥികളുടെ ഉള്ളിലുള്ള ഇംഗ്ലീഷ് സംസാരിക്കുവാനുള്ള ഭയം, അപകര്‍ഷതാബോധം, അറിവില്ലായ്മ എന്നിവ ഇല്ലാതാക്കുകയും, ഇംഗ്ലീഷ് ഫ്‌ളുവന്‍സിക്കായി നാവും ചുണ്ടും എല്ലാം എങ്ങനെ ഉപയോഗിക്കണം എന്നുമെല്ലാം കൃത്യമായി പറഞ്ഞ് മനസ്സിലാക്കുന്നു. ബോഡി ലാങ്ങ്വേജ്, ആറ്റിറ്റിയൂഡ്, എന്നിവയില്‍ എങ്ങനെ മാറ്റം വരുത്തണമെന്നും ഇതോടൊപ്പം ക്ലാസ്സുകള്‍ നല്‍കുന്നു. ഇംഗ്ലീഷ് ഫ്്‌ളൂവന്‍സി, പ്രസന്റേഷന്‍ ്‌ട്രെയ്‌നിങ്ങ് എന്നിയില്‍ ഓഫ്‌ലൈന്‍ ക്ലാസ്സുകളും ന്ല്‍കുന്നുണ്ട്. രാവിലെ 6 മുതല്‍ രാത്രി 11 വരെയുള്ള സമയത്ത് സ്റ്റുഡന്റ്‌സിന് ഏത് സംശയത്തിനും രമേഷിനെയോ, അദ്ദേഹത്തിന്റെ ഭാര്യയും ട്രെയ്‌നറുമായ ശ്രീജയേയോ, അവരവരുടെ പേഴ്‌സണല്‍ ട്രെയിനറെയോ ബന്ധപ്പെടാവുന്നതാണ്. ഇത്രയും മികച്ച പരിശീലനത്തിന് ശേഷവും ഒരു സ്റ്റുഡന്റ് സംതൃപ്തനല്ലെങ്കില്‍ അവര്‍ക്ക് പണം തിരികെ നല്‍കുന്നു എന്നത് പ്രത്യേകം എടുത്ത് പറയേണ്ട വസ്തുതയാണ്.

ഇംഗ്ലീഷ് സംസാരിക്കണം എന്ന് കടുത്ത ആഗ്രഹം മനസ്സില്‍ സൂക്ഷിക്കുമ്പോഴാണ് ഒരാള്‍ക്ക് സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കുവാന്‍ സാധിക്കുന്നതൊന്ന്് രമേഷ് പറയുന്നു. ഏഴാം ക്ലാസ്സില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന തനിക്ക് ഇംഗ്ലീഷ് ട്രെയ്‌നര്‍ ആകാമെങ്കില്‍ ഏതൊരാള്‍ക്കും അനായാസം ഇംഗ്ലീഷ് സംസാരിക്കുവാന്‍ സാധിക്കും, പക്ഷെ അതിനായി ശ്ക്തമായ തീരുമാനങ്ങള്‍ എടുക്കുകയും കഠിനമായി അധ്വാനിക്കുകയും ചെയ്യേണ്ടതുണ്ട്, രമേഷ് കൂട്ടിച്ചേര്‍ക്കുന്നു. ഇരുപതിനായിരത്തോളം ആളുകള്‍ളെയാണ് രമേഷ് ഇതിനോടകം ഇംഗ്ലീഷ് പഠിപ്പിച്ച് ജീവിതം മാറ്റിമറച്ചിരിക്കുന്നത്. ഇംഗ്ലീഷ് ട്രേയ്‌നര്‍ എന്നതിലുപരി ധാരാളം മോട്ടിവേഷന്‍ ക്ലാസ്സുകളും നടത്തിവരുന്നു രമേഷ്.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 7559959291

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *