
‘കഠിനാധ്വാനം പ്രതിഭകളെ വളര്‍ത്തും’ റഷ്യന്‍ ഭാഷയിലെ പ്രശസ്തമായ ഈ പഴഞ്ചൊല്ലിനോട് 100 ശതമാനവും നീതി പുലര്‍ത്തുന്നതാണ് സുഗി ഹോംസിന്റെ സാരഥി സുരേഷ് ബാബുവിന്റെ ജീവിതം. ഉപഭോക്താവിന്റെ സന്തോഷവും സംതൃപ്തിയും ലക്ഷ്യമിട്ട’് പ്രവര്‍ത്തിക്കുന്ന ബില്‍ഡറാണ് സുരേഷ് ബാബു. തന്റെ 20-ാമത്തെ വയസ്സില്‍ സംരംഭകത്വത്തിലേക്കിറങ്ങിയ സുരേഷ് ബാബു, തന്റെ കഠിനാധ്വാനവും അര്‍പ്പണ മനോഭാവവും ഒന്നുകൊണ്ട് മാത്രം നേടിയെടുത്തതാണ് ഇന്നത്തെ സല്‍പ്പേരും വിശ്വസ്യതയുമെല്ലാം. 4 പതിറ്റാണ്ടോടടുക്കുന്ന തന്റെ സംരംഭക ജീവിതത്തേക്കുറിച്ച് വിജയഗാഥയുമായി സുരേഷ് ബാബു സംസാരിക്കുന്നു.

20-ാമത്തെ വയസ്സില്‍ വൈപ്പിനില്‍ തന്റെ വീടിനോട് ചേര്‍ന്ന് ഒരു സോഡാ നിര്‍മ്മാണ യൂണിറ്റ് തുടങ്ങിക്കൊണ്ടായിരുന്നു സുരേഷ് ബാബു എന്ന സംരംഭകന്റെ ജനനം. രാപകില്ലാതെ അദ്ധ്വാനിച്ച് സുരേഷ് തന്റെ സോഡാ ബിസിനസ് കൊച്ചി മുഴുവന്‍ വ്യാപിപ്പിച്ചു. 1990-കളോടെ കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വലിയ ഉണര്‍വ്വുണ്ടായി. ഈ സമയത്ത ചെറിയ പ്ലോട്ടുകള്‍ വാങ്ങി അതില്‍ ചെറിയ കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന രീതിയിലുള്ള കുറഞ്ഞ ബഡ്ജറ്റില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കിക്കൊണ്ടായിരുന്നു കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്ക് സുരേഷ് ബാബൂ എന്ന ബില്‍ഡറുടെ കടന്നുവരവ്. വീട് എന്നാല്‍ ഒരു മനുഷ്യായുസ്സിന്റെ സ്വപ്‌നമാണ്. അതിനാല്‍ ആ വീട്ടില്‍ താമസിക്കുവര്‍ക്ക് ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാകണം എന്നതായിരുന്നു സുഗി ഹോംസിന്റെ ലക്ഷ്യം, അതുകൊണ്ടുതന്നെ വീടിന്റെ പ്ലാന്‍ തയ്യാറാക്കുന്നത് മുതല്‍ ഫിനിഷിങ്ങ് വരെ പൂര്‍ണ്ണമായും ശ്രദ്ധ പുലര്‍ത്തിയിരുന്നു. തച്ചുശാസ്ത്രവിധി പ്രകാരമാണ് ഓരോ വീടിന്റെയും പ്ലാനുകള്‍ തയ്യാറാക്കുന്നത്. ഓരോ വീടുകള്‍ പണിയുമ്പോഴും സ്വയം താമസിക്കാന്‍ വീട് പണിയുന്ന അത്രയും ഉത്തരവാദിത്വവും ശ്രദ്ധയോടും കൂടിയായിരിക്കും ആ വീടിന്റെ കണ്‍സ്ട്രക്ഷന്‍ നടത്തുന്നത്, സുരേഷ് ബാബു പറയുന്നു.

കഠിനാധ്വാനം ചെയ്ത നാളുകളായിരുന്നു അത്. രാവിലെ 7 മണിക്ക് വര്‍ക്ക് സൈറ്റുകളില്‍ എത്തി അന്നത്തെ വര്‍ക്കുകള്‍ പ്ലാന്‍ ചെയ്യും. മിക്കവാറും വര്‍ക്ക് സൈറ്റുകളും ദിവസത്തില്‍ 3 പ്രാവശ്യമെങ്കിലും സന്ദര്‍ശിക്കും, തൊഴിലാളിളുടെ കുറവുണ്ടായാല്‍ രാത്രിയെന്നോ പുലര്‍ച്ചയെന്നോ നോക്കാതെ വര്‍ക്ക് സൈറ്റിലെത്തി വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ സുരേഷിന് ഒരു മടിയും ഇല്ല, ഈ പ്രക്രിയ ഇന്നും അദ്ദേഹം തുടരുന്നുണ്ട്. കണ്‍സ്ട്രക്ഷനിലെ കൃത്യതയും ഉത്തരവാദിത്വവും സുരേഷ് ബാബുവിന് വലിയ ഉയര്‍ച്ചയാണ് ഈ മേഖലയില്‍ നേടിക്കൊടുത്തത്. പണിതീര്‍ന്ന വീടിന്റെ ഹൗസ് വാമിങ്ങിന്റെ അന്നുതന്നെ കുറഞ്ഞത് രണ്ടോ, മൂന്നോ പുതിയ വീടിന്റെ കോണ്‍ട്രാക്ട് ലഭിച്ചിരുന്നു അക്കാലഘട്ടങ്ങളില്‍, സുരേഷ് ബാബു ഓര്‍ക്കുന്നു. ഒരു വീടിന് ഉപയോഗിച്ച ഡിസൈന്‍ സുഗി ഹോംസ് മറ്റൊരു വീടിന് ഉപയോഗിക്കുകയില്ല എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്. വീടിന്റെ കണ്‍സ്ട്രക്ഷനില്‍ നാച്ചുറല്‍ ലൈറ്റിങ്ങിന് പ്രാധാന്യം നല്‍കണമെന്ന അഭിപ്രായക്കാരനാണ് സുരേഷ് ബാബു കൂടാതെ സാമ്പത്തിക ഇടപാടുകളില്‍ കൃത്യത ഉറപ്പാക്കുക എന്നത് സുഗി ഹോംസിന്റെ പോളിസിയാണ്. ഇതിന്റെയെല്ലാം ആകെ തുകയാണ് ജനങ്ങള്‍ ഇന്ന് സുഗി ഹോംസില്‍ അര്‍പ്പിക്കുന്ന വിശ്വാസം. കസ്റ്റമറുമായി നടത്തുന്ന മാന്യമായ ഇടപെടലുകളും സുഗി ഹോംസിന്റെ മുഖമുദ്രയാണ്. അതിന് ഉദാഹരണമാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് വീട് പണിത് നല്‍കിയവരുടെ മക്കള്‍ക്ക് വീട് പണിയുവാനായി നമ്മളെതന്നെ തേടിവരുന്നത് സുരേഷ് ബാബു അഭിമാനത്തോടെ ഓര്‍ക്കുന്നു.

കേരളത്തിലെ കാലാവസ്ഥയ്ക്ക് ഉപയോഗിക്കാവുന്നതും എന്നാല്‍ കേരളത്തില്‍ നിലവില്ലാത്തതുമായ ഡിസൈനുകളായിരിക്കും സുഗി ഹോംസ് കൂടുതലും ഉപയോഗിക്കുക. വീട് പണിയാന്‍ സ്ഥലം വാങ്ങി നല്‍കുന്നു, വീട് പണി തീര്‍ത്തതിന് ശേഷം, കിച്ചണ്‍ കബോര്‍ഡ്, ചിമ്മനി, ഹോബ്, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍, എ.സി. ഇന്‍സ്റ്റാളേഷന്‍, ഫര്‍ണ്ണീച്ചര്‍ നിര്‍മ്മാണം, ലാന്റ് സ്‌കേപ്പിങ്ങ്, കോന്വൗണ്ട് വാള്‍ നിര്‍മ്മാണം എന്നിങ്ങനെ വീട്ടുടമയ്ക്ക് പണികഴിഞ്ഞാല്‍ തയ്യാറെടുപ്പൊന്നുമില്ലാതെ തന്നെ താമസം തുടങ്ങാവുന്ന രീതിയിലാണ് സുഗി ഹോംസ് ഒരു വീടിന്റെ പണി പൂര്‍ത്തിയാക്കി നല്‍കുന്നത്. ഇത് കൂടാതെ സുഗി ഹോംസ്, വില്ല പ്രൊജക്ടുകളും, ഫ്‌ളാറ്റുകളും നിര്‍മ്മിച്ചു നല്‍കുന്നു.

എടുത്തു പറയേണ്ട മറ്റൊരു വസ്തുത കണ്‍സ്ട്രക്ഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ബഡ്ജറ്റ് കൂടിപ്പോയാലും, തുടക്കത്തില്‍ പറഞ്ഞ റേറ്റില്‍ നിന്ന് യാതൊരു മാറ്റവും വരുത്തുകയില്ല സുഗി ഹോംസ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കേരളത്തിന്റെ ഏത് ഭാഗത്തും കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ ചെയ്തുനല്‍കാന്‍ സജ്ജമാണ് സുഗി ഹോംസ്. കണ്‍സ്ട്രക്ഷന്‍ മേഖല ഇന്ന് നേരിടുന്ന തൊഴിലാളി ദൗര്‍ലഭ്യതയില്‍ ആശങ്കാകുലനാണ് സുരേഷ്. സാമൂഹിക സേവനത്തിന്റെ ഭാഗമായി നിര്‍ദ്ദനര്‍ക്ക് വീടുവച്ച് നല്‍കുകയും സാമ്പത്തിക സഹായം നല്‍കുന്നുമുണ്ട് സുരേഷ്. നമ്മുടെ വളര്‍ന്നുവരുന്ന തലമുറ അധ്വാനത്തിന്റെ വിലമനസ്സിലാക്കണമെന്നും സമൂഹത്തോട് പ്രതിബദ്ദതയുള്ളവരുമായിരിക്കണമെന്ന് സുരേഷ് ബാബു അഭിപ്രായപ്പെടുന്നു.

ഭാര്യ ഗീത സുരേഷ് ബാബു, മക്കള്‍ ഡോ. രോഹിത് സുരേഷ്, റോഹന്‍ സുരേഷ് എന്നിവരടങ്ങുന്നതാണ് സുരേഷിന്റെ കുടുംബം.