
ഓറിയോണ്‍ ബാറ്ററി തകര്‍ക്കാനാവാത്ത വിശ്വാസം
ആധുനിക മനുഷ്യന്റെ ജീവിതത്തില് ബാറ്ററി ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍ സാധ്യമാവുകയില്ല. അത്രമാത്രം സ്വാധീനമാണ് നമ്മുടെ ജീവിതത്തില്‍ ബാറ്ററികള്‍ക്കുള്ളത്. അനുദിനം പുതിയ പരിഷ്‌കാരങ്ങളാണ് ഈ മേഖലയില്‍ വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടില് നമ്മുടെ കേരളത്തിലെ ബാറ്ററി മാര്‍ക്കറ്റ് നിയന്ത്രിച്ചിരുന്നത് ദേശീയ-അന്തര്‍ദേശീയ വ്യവസായ ഭീമന്മാരായിരുന്നു. എന്നാല്‍ 21-ാം നൂറ്റാണ്ടിലേക്ക് കടന്നതോടെ ബാറ്ററി നിര്മ്മാണ മേഖലയില്‍ മലയാളി സംരംഭകര്‍ വെന്നിക്കൊടി പാറിച്ചു. ഇത്തരത്തില് ബാറ്ററി നിര്മ്മാണ മേഖലയില് മുന്നിരയിലേക്ക് ഉയര്ന്ന് വന്ന കേരള ബ്രാന്റാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഓറിയോണ് ഓട്ടോമോട്ടീവ് ആന്റ് ടൂബുലര് ബാറ്ററികള്. ബാറ്ററി നിര്മ്മാണ മേഖലയില് താന് സഞ്ചരിച്ച വഴികളേക്കുറിച്ചും, നടത്തിയ പരീക്ഷണങ്ങളേക്കുറിച്ചും ഈ മേഖലയിലെ പ്രമുഖനും ഓറിയോണ് ബാറ്ററീസിന്റെ സ്ഥാപകനുമായ എം.പി.ബാബു വിജയഗാഥയുമ...