Thursday, April 10Success stories that matter
Shadow

ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ മോഹിപ്പിക്കുന്ന കേക്കുകളുമായി നവ്യ ബേക്കേഴ്‌സ്‌

0 0

കേരളത്തിലെ ബേക്കറി മേഖലയിലെ മിക്കവാറും പ്രമുഖര്‍ക്കെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഒരു തലശ്ശേരി പാരമ്പര്യം ഉണ്ടായിരിക്കും. എന്നാല്‍ എറണാകുളം ജില്ലയിലെ അങ്കമാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവ്യ ബേക്കറിക്ക് ഇപ്പറഞ്ഞ പാരമ്പര്യമില്ലെങ്കിലും തലപ്പൊക്കം കൂടുതലാണ്. നവ്യ ബേക്കറിയുടെ സാരഥി ബിജു ജോസഫിന്റെ പിതാവും സഹോദരങ്ങളും 1984ല്‍ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് കേരളത്തിലെ ബേക്കറി മേഖലയിലെ പ്രീമിയം ബ്രാന്റാണ്. നവ്യയുടെ ഔട്ടലെറ്റില്‍ വില്‍ക്കുന്ന ഓരോ ഉല്‍പ്പന്നങ്ങളിലും തങ്ങളുടെ കൈമുദ്ര വേണമെന്ന അഭിപ്രായക്കാരനാണ് ബിജു ജോസഫ്. ഈ ക്രിസ്തുമസ് കാലത്ത് പരമ്പരാഗതവും ആധുനീകവുമായ വ്യത്യസ്ഥയിനം കേക്കുകള്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുകയാണ് നവ്യ ബേക്കറി. നവ്യയുടെ കേക്കുകള്‍ എന്തുകൊണ്ടാണ് വ്യത്യസ്ഥങ്ങളാകുന്നതെന്ന് നമ്മോട് സംസാരിക്കുകയാണ് ബിജു ജോസഫ്.

പ്ലം കേക്കുകളും ഫ്രഷ് ക്രീം കേക്കുകളുമാണ് ഇത്തവണയും ക്രിസ്തുമസിന്റെ പ്രധാന ആകര്‍ഷണം. ഇംഗ്ലീഷ് ഫ്രൂട്ട് കേക്കാണ് ഇത്തവണത്തെ നവ്യയുടെ പ്രധാന ആകര്‍ഷണം. ഇംപോര്‍ട്ടഡ് ഡ്രൈഫ്രൂട്ടുകള്‍ മാത്രം ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ് ഈ കേക്ക്. തേക്കിന്‍ തടികൊണ്ടുള്ള ബോക്‌സുകളിലാണ് ഈ കേക്ക് പാക്ക് ചെയ്യുന്നത് എന്ന് പറയുമ്പോള്‍ ഈ കേക്ക് എത്രത്തോളം വിശിഷ്ടമായിരിക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. നിങ്ങളുടെ ഏറ്റവും വിശേഷപ്പെട്ട അതിഥികള്‍ക്ക് സമ്മാനമായി നല്‍കാവുന്നതാണ് ഈ കേക്ക്. 2250 രൂപയാണ് ഒരു കേക്കിന്റെ വില. ഇതിന് പുറമെ ഫീയസ്റ്റ, സെലിബ്രേഷന്‍, റിച്ച് പ്ലം, ഷുഗര്‍ ഫ്രീ കേക്ക്, എഗ്ഗ്‌ലെസ്സ് കേക്ക്, വൈറ്റ് പ്ലം എന്നിങ്ങനെ മറ്റാര്‍ക്കുമില്ലാത്ത തരം വ്യത്യസ്ഥങ്ങളായ പ്ലം കേക്കുകളാണ് നവ്യ ബേക്കറിയില്‍ ഈ ക്രിസ്തുമസ് കാലത്ത് നിങ്ങള്‍ക്ക് ലഭിക്കുക. ഇതിന് പുറമെ ഡേറ്റ്‌സ് ആന്റ് ക്യാരറ്റ് കേക്ക്, ഗീ കേക്ക്, ഹണി കേക്ക്, ലെമണ്‍ കേക്ക്, ഓറഞ്ച് കേക്ക്, ആല്‍മണ്ട് ബട്ടര്‍സ്‌കോച്ച് കേക്ക്, ചോക്കോ മാര്‍ബിള്‍ കേക്ക് എന്നി കേക്കുകളും ലഭ്യമാണ്.

ഫ്രഷ് ക്രീം കേക്കുകളില്‍ വ്യത്യസ്ഥങ്ങളായ അനേകം കേക്കുകളാണ് ഇത്തവണ നവ്യ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. ചീസ് കേക്ക്, മൂസ് കേക്ക്, ബ്ലൂബെറി കേക്ക്, കിവി കേക്ക്, പൈനാപ്പിള്‍ കേക്ക്, കസാട്ട കേക്ക്, ഫഡ്ജ് കേക്ക്, ഐറിഷ് കോഫി ഇങ്ങനെ നീണ്ട് പോകുന്നു നവ്യയുടെ ഫ്രഷ് ക്രീം കേക്കുകളുടെ നിര. ഇന്ന് നമ്മുടെ ഏതൊരു വിശേഷ അവസരങ്ങൡും കേക്ക് മുറിക്കുക എന്നത് ഒഴിവാക്കാനാകാത്ത ഒന്നാണ്. അതിനാല്‍ തന്നെ വ്യത്യസ്ഥങ്ങളായ കേക്കുകള്‍ ഉണ്ടാക്കുവാന്‍ ബേക്കറികള്‍ നിര്‍ബ്ബന്ധിതരാണ്. കാരണം ഫ്രഷ് ക്രീം കേക്കുകളില്‍ പുതുമയാണ് ആളുകള്‍ ആവശ്യപ്പെടുന്നത്, ബിജു പറയുന്നു.

ഉന്നത നിലവാരമുള്ളതും പ്രകൃതി ദത്തവുമായ ഉല്‍പ്പന്നങ്ങളാണ് അസംസ്‌കൃത വസ്തുക്കളായി നവ്യ ബേക്കറി ഉപയോഗിക്കുന്നത്. പഞ്ചസാര, എഗ്ഗ് വൈറ്റ്, ഫാറ്റ്, കേക്കിന്റെ മോള്‍ഡില്‍ ഉപയോഗിക്കുന്ന ബട്ടര്‍ പേപ്പര്‍ തുടങ്ങി തേയില വരെയുള്ള ഉല്‍പ്പന്നങ്ങളില്‍ ഫസ്റ്റ് ക്ലാസ്സ് ്ക്വാളിറ്റി ഉല്‍പ്പന്നങ്ങളാണ് ഉപയോഗിക്കുന്നത് എന്നതാണ് നവ്യ ബേക്കറിയുടെ ഏറ്റവും വലിയ പ്രത്യേകത. ബേക്കറി മേഖലയില്‍ നാച്വറല്‍ കളറുകള്‍ ഉപയോഗിക്കുക എന്ന പ്രവണതയ്ക്ക് ആദ്യമായി തുടക്കം കുറിച്ചതും നവ്യ ബേക്കറിയാണ്. ഇത് കൂടാതെ ശുചിത്വത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയിലാണ് നവ്യ. തൊഴിലാളികള്‍ക്കെല്ലാം 3 മാസം കൂടുമ്പോള്‍ ഹെല്‍ത്ത് ചെക്കപ്പ് നടത്തി ആരോഗ്യകരമായ ഒരു അന്തരീക്ഷം ഫാക്ടറിയിലും, ബേക്കറികളിലും നില നിര്‍ത്തുന്നു. ഇതെല്ലാമാണ് നവ്യയെ ഉപഭോക്താക്കള്‍ നെഞ്ചോട് ചേര്‍ക്കുന്നതെന്ന് ബിജു ജോസഫ് അഭിമാനത്തോടെ പറയുന്നു.

അഭിമാനകരമായ മറ്റൊരു വസ്തുത എന്തെന്നാല്‍ ക്ഷീര വകുപ്പിന്റെ, വാണിജ്യാടിസ്ഥാനത്തിലുള്ള മികച്ച ക്ഷീരകര്‍ഷകയ്ക്കുള്ള ‘ക്ഷീരശ്രീ’ പുരസ്‌കാരം 2019, 2022 എന്നീ വര്‍ഷങ്ങളില്‍ ലഭിച്ചത് ബിജുവിന്റെ ഭാര്യയും സ്ഥാപനത്തിന്റെ ഡയറക്ടറുമായ ജിജി ബിജുവിനാണ്. 100 ശതമാവും പരിശുദ്ധമായ പാലാണ് നവ്യയുടെ ഫാമില്‍ നിന്നും ലഭിക്കുന്നത്. അതായത് മനുഷ്യന്റെ കരസ്പര്‍ശമേല്‍ക്കാതെ പൂര്‍ണ്ണമായും മെക്കനൈസ്ഡ് ആയി കറക്കുന്ന പാല്‍, നേരിട്ട് ബള്‍ക്ക് മില്‍ക്ക് കൂളറിലേക്ക് എത്തിക്കുന്നു. അവിടെ വച്ച് പാല്‍ തണുപ്പിച്ചതിന് ശേഷം ഓട്ടോമാറ്റിക് മെഷീനില്‍ പാക്ക് ചെയ്താണ് നവ്യയുടെ ഷോപ്പുകളില്‍ എത്തിക്കുന്നത്. മറ്റൊരു സവിശേഷത എന്തെന്നാല്‍ ഈ പാലിലേക്ക് പാല്‍പ്പൊടി പോലുള്ള യാതൊന്നും ചേര്‍ക്കുന്നില്ല എന്ന് മാത്രമല്ല, പാലിലെ ഫാറ്റ്, പ്രോട്ടീന്‍ തുടങ്ങിയ ഒന്നും തന്നെ നീക്കം ചെയ്യാതെയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് പറയുമ്പോള്‍ എത്രമാത്രം ഗുണമുള്ളതാണ് നവ്യയുടെ പാല്‍ എന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ സാധിക്കുമല്ലോ. 3 വര്‍ഷം മുന്‍പ് വെറും 2 പശുക്കളുമായി തുടങ്ങിയ ഫാമാണ് ഇന്ന് 267 പശുക്കളുള്ള ഫാം ആയി വളര്‍ന്നത്്. എച്ച്.എഫ്. വിഭാഗത്തിലുള്ള പശുക്കളാണ് നവ്യയുടെ ഫാമിലുള്ളത്. പോഷക ഗുണമുള്ള സൈലേജ് ആണ് കാലിത്തീറ്റയായി ഇവിടെ പശുക്കള്‍ക്ക് നല്‍കുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ അപൂര്‍വ്വം ഫാമാണ് നവ്യയുടേത്. 2000 ലിറ്റര്‍ പാലാണ് പ്രതിദിനം ഈ ഫാമില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. നവ്യയുടെ ബേക്കറികളിലെല്ലാം ഉപയോഗിക്കുന്നത് ഈ ഫാമിലെ പാല്‍ ആണ്. ഉപഭോക്കാക്കള്‍ക്ക് നവ്യയുടെ ഷോപ്പില്‍ നിന്നും ”നവ്യ മില്‍ക്ക്” ലഭിക്കുന്നതുമാണ്. അധികം താമസിയാതെ ഈ ഫാമിനെ 500 പശുക്കളുള്ള ഫാമാക്കി മാറ്റാനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്.

ഒരു കുടുംബ ബിസിനസ്സായാണ് നവ്യ ബേക്കറി പ്രവര്‍ത്തിക്കുന്നത്. ബിജു ജോസഫും സഹോദരങ്ങളും അവരുടെ ഭാര്യമാരും മക്കളും അടങ്ങുന്ന ഈ ടീം പഴമയെയയും പുതുമയെയും ഒരേപോലെ ചേര്‍ത്ത് പിടിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. ഇംഗ്ലീഷ് ഫ്രൂട്ട് കേക്ക് മുതല്‍ നാടന്‍ കുമ്പിളപ്പം വരെ അതീവ രുചിയോടെ ലഭിക്കുന്ന അപൂര്‍വ്വം ബേക്കറികളില്‍ ഒന്നാണ് നവ്യ ബേക്കറി. എറണകുളം, തൃശൂര്‍ ജില്ലകളിലാണ് നവ്യയുടെ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ നവ്യയുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലും ലഭ്യമാണ്.

https://www.navyabakers.com/

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *