
ആത്മവിശ്വാസമാണ് മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ കൈമുതല്‍. അത് നഷ്ടപ്പെട്ടാല്‍ പിന്നെ തിരിച്ചുവരവ് എന്നത് അതികഠിനമാണ്. മറ്റുള്ളവരുടെ മുന്നില്‍ നമ്മെത്തന്നെ ഏറ്റവും മികച്ചതായി അവതരിപ്പിക്കുക എന്നുള്ളതാണ് ആത്മവിശ്വാസം നല്‍കുന്ന ഏറ്റവും വലിയ കാര്യം. മുടി, കണ്ണുകള്‍, പുരികങ്ങള്‍, ചുണ്ടുകള്‍ ഇവയെല്ലാം മനോഹമാകുമ്പോള്‍ ഒരു വ്യക്തിയുടെ സൗന്ദര്യവും ആത്മവിശ്വാസവും ഇരട്ടിയാകും. എന്നാല്‍ ഇവയില്‍ എവിടെയെങ്കിലും കുറവ് വന്നാലോ നമ്മുടെ ആത്മവിശ്വാസം പടുകുഴിയിലേക്ക് വീഴും. ഇത്തരത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടവരുടെയെല്ലാം മുഖത്ത് പുഞ്ചിരിയും ആത്മവിശ്വാസവും തിരികെ നല്‍കിയ ഇന്ത്യയിലെ തന്നെ പ്രമുഖമായ ഒരു സ്ഥാപനമുണ്ട് കൊച്ചിയില്‍, അതാണ് ”റൂമ പെര്‍മനന്റ് കോസ്‌മെറ്റിക്‌സ് & ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ ക്ലിനിക”്. പെര്‍മനന്റ് കോസ്മറ്റോളജിയില്‍ അമേരിക്കയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയ റൂമ വ്യക്തിയാണ് റൂമ. പ്രവര്‍ത്തനത്തിന്റെ 6ാം വര്‍ഷത്തില്‍ എത്തി നില്‍ക്കുമ്പോള്‍ സമൂഹത്തിലെ ഉന്നതര്‍ മുതല്‍ സാധാരണക്കാര്‍ തുടങ്ങി ലോകമെമ്പാടുമുള്ള മലയാളികളുടെ ഇടയില്‍ ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ് റൂമ പെര്‍മനന്റ് കോസ്‌മെറ്റിക്‌സ് & ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ ക്ലിനിക്. ഈ വിജയത്തിന് പിന്നില്‍ താന്‍ നടത്തിയ തപസ്യയേക്കുറിച്ച് റൂമ വിജയഗാഥയോട് മനസ്സുതുറക്കുന്നു.

കുട്ടിക്കാലം മുതല്‍ക്കേ ചിത്രകലയിലും പെയിന്റിങ്ങിലും പ്രാവീണ്യം നേടിയ വ്യക്തിയായിരുന്നു റൂമ. വളര്‍ന്നപ്പോള്‍ തന്റെ പ്രവര്‍ത്തന മേഖല ബ്യൂട്ടി ഇന്‍ഡസ്ട്രിയാണെന്ന് തിരിച്ചറിഞ്ഞതോടുകൂടി റൂമ കൊച്ചിയിലെ ബ്യൂട്ടി ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുകയും അവിടെ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. താമസിയാതെ ടെലിവിഷന്‍ ഷോകളിലൂടെയും സെലിബ്രിറ്റികള്‍ വഴിയും മറ്റും കേരളം മുഴുവന്‍ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി ബ്യൂട്ടി സ്‌പെഷ്യലിസ്റ്റായി മാറി റൂമ. എന്നാല്‍ ഈ മേഖലയില്‍ ഇനിയും തനിക്ക് വളരാന്‍ ആകും എന്ന് മനസ്സിലാക്കിയ റൂമ കോസ്‌മെറ്റോളജിയെ കുറിച്ചും അതിന്റെ അഡ്വാന്‍സ് കോഴ്‌സുകളെ കുറിച്ചും വിശദമായി അന്വേഷിക്കുകയും ആ മേഖലയില്‍ ഡിഗ്രി പഠനത്തിനായി അമേരിക്കയിലേക്ക് പുറപ്പെടുകയും ചെയ്തു. പഠന സമയത്തുതന്നെ അവിടെ ചെറിയൊരു ബ്യൂട്ടി ക്ലിനിക്ക് തുടങ്ങാനും റൂമയ്ക്ക് സാധിച്ചു. അതിനാല്‍ അമേരിക്കന്‍ മലയാളികളുടെയും വിദേശികളുടെയും ഇടയില്‍ പ്രശസ്തി നേടാന്‍ റൂമയ്ക്ക് സാധിച്ചു. അവിടെ വച്ച് പെര്‍മനന്റ് കോസ്‌മെറ്റോളയില്‍ ലോകത്തിലെ ഏറ്റവും വലിയ അക്കാഡമിയും ബ്രാന്റുമായ ”ഫീബ്രോസ് അക്കാഡമിയില്‍” പഠിക്കുവാനുള്ള അവസരം റൂമയ്ക്ക് ലഭിച്ചു. അങ്ങനെ മാസങ്ങളുടെ കഠിനമായ ട്രെയ്‌നിങ്ങ് പ്രൊഗ്രാമിലൂടെ റൂമ ”ഫീബ്രൊ ആര്‍ട്ടിസ്റ്റ്” എന്ന അപൂര്‍വ്വമായ പദവി കരസ്ഥമാക്കുകയും ചെയ്തു. ഓഫ്‌ലൈന്‍ ക്ലാസ്സിലൂടെ ”ഫീബ്രൊ ആര്‍ട്ടിസ്റ്റ്” ആകുന്ന ഇന്ത്യയിലെ ആദ്യത്തെ വ്യക്തിയായി റൂമ മാറി. അങ്ങനെ അമേരിക്കയില്‍ നിന്നും കോസ്‌മെറ്റോളജിയില്‍ ബിരുദം കരസ്ഥമാക്കിയ റൂമ നാട്ടിലേക്ക് തിരിച്ചു.

2017ല്‍ വളരെയധികം ആശങ്കയോടെയായിരുന്നു റൂമ തിരികെ നാട്ടിലെത്തിയത്. കാരണം അമേരിക്കയിലെ തന്റെ ട്രെയ്‌നറര്‍ ചോദിച്ച ഒരു ചോദ്യം റൂമയെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ”ഇന്ത്യ പോലൊരു 3ാം ലോക രാജ്യത്ത് ഇത്തരം വിലകൂടിയ ട്രീറ്റ്‌മെന്റുകള്‍ക്ക് കസ്റ്റമേഴ്‌സിനെ കിട്ടൂമോ” എന്നതായിരുന്നു അവരുടെ ചോദ്യം. എന്നിരുന്നാലും റൂമ തിരികെ കൊച്ചിയിലെത്തി. സത്യത്തില്‍ ശൂന്യതയില്‍ നിന്നായിരുന്നു റൂമയുടെ രണ്ടാമത്തെ തുടക്കം. 2017ല്‍ എറണാകുളത്ത് കത്രിക്കടവില്‍ റൂമ പെര്‍മനന്റ് കോസ്മറ്റിക് ക്ലിനിക്കിന് തുടക്കം കുറിച്ചു. മൈക്രോബ്ലേയ്ഡിങ്ങില്‍ ആയിരുന്നു റൂമയുടെ സ്‌പെഷ്യലൈസേഷന്‍. കോസ്‌മെറ്റോളജി ഏസ്‌തെറ്റീഷ്യന്‍ കോഴ്‌സും, പെര്‍മെനന്റ് ഹെയര്‍ എക്സ്റ്റന്‍ഷന്‍ കോഴ്‌സും ഇതിനോടകം റൂമ പൂര്‍ത്തീകരിച്ചിരുന്നു. അത്യാധുനീക കോസ്‌മെറ്റിക് ട്രീറ്റ്‌മെന്റുകള്‍ നല്‍കുന്ന ഇന്ത്യയിലെത്തന്നെ ആദ്യത്തെ ക്ലിനിക്കായിരുന്നു അത്. കംപ്ലീറ്റ് കോസ്‌മെറ്റിക് ട്രീറ്റ്‌മെന്റ് എന്നതായിരുന്നു സ്ഥാപനത്തിന്റെ ലക്ഷ്യം. അനേകം ആളുകള്‍ക്ക് ഇവിടെ ട്രീറ്റ്‌മെന്റ് ചെയ്ത് മികച്ച റിസല്‍ട്ട് ലഭിച്ചു. ഇതില്‍ അവര്‍ സംതൃപ്തരായതോടുകൂടി റൂമയുടെ ക്ലിനിക്കിലേക്ക് സമൂഹത്തിലെ ഉന്നതര്‍ മുതല്‍ കോസ്‌മെറ്റിക് ട്രീറ്റ്‌മെന്റ് ആവശ്യമുള്ള അനേകര്‍ എത്തിത്തുടങ്ങി. പലവിധ രോഗങ്ങള്‍ കൊണ്ടും സൗന്ദര്യ പ്രശ്‌നങ്ങള്‍ കൊണ്ടും ബുദ്ധിമുട്ടിയിരുന്നവര്‍ക്ക് അഭയകേന്ദ്രമായി മാറി റൂമ കോസ്‌മെറ്റിക് സെന്റര്‍. ക്ലിനിക്കിന്റെ ഖ്യാതി നാടുമുഴുവന്‍ വ്യാപിക്കാന്‍ തുടങ്ങി. കൊറോണയുടെ പ്രതിസന്ധി കാലഘട്ടത്തില്‍ പോലും സ്ഥാപനത്തിന് വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടില്ല എന്നതും എടുത്ത് പറയേണ്ട വസ്തുതയാണ്.
റുമ കോസ്‌മെറ്റിക് ക്ലിനിക്കിന്റെ അന്താരാഷ്ട്ര നിലവാരമുള്ള സേവനങ്ങള്‍

മൈക്രോബ്ലെയ്ഡിങ്ങ്
വിവിധ രോഗങ്ങള്‍ മൂലം പുരികം നഷ്ടപ്പെട്ടവര്‍ക്കും, പുരികത്തിന് കട്ടികുറഞ്ഞവര്‍ക്കും പുരികങ്ങള്‍ ലഭ്യമാക്കുന്ന സെമി പെര്‍മെനന്റ് മേക്കപ്പാണ് ഇത്. ലോകോത്തര നിലവാരമുള്ള മൈക്രോ ബ്ലെയ്ഡുകള്‍ ഉപയോഗിച്ചാണ് ഈ ട്രീറ്റ്‌മെന്റ് ചെയ്യുന്നത്. ഓര്‍ഡിനറി ട്രീറ്റ്‌മെന്റുകളേക്കാള്‍ വളരെയേറെ നാച്ച്വറാലിറ്റി തോന്നിക്കുന്നതാണ് ഈ ട്രീറ്റ്‌മെന്റ് എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. മൈക്രോബ്ലെയ്ഡിങ്ങില്‍ പ്രത്യേകം പരിശീലനം സിദ്ധിച്ചവര്‍ക്ക് മാത്രമേ ഈ ട്രീറ്റ്‌മെന്റ് നാച്ച്വറലായി തോന്നത്തക്ക രീതിയില്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. അന്താരാഷ്ട്ര വിപണിയില്‍ തന്നെ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന ഫീബ്രോ എന്ന ബ്രാന്റിന്റെ ഇന്ത്യയിലെ ആദ്യത്തെ ”ഫീബ്രോ ആര്‍ട്ടിസ്റ്റാണ് റൂമ” എന്നുള്ളത് ഇവിടെ പ്രത്യേകം എടുത്ത് പറയേണ്ടതാണ്.

ലിപ് കോണ്ടൂര്‍
ചുണ്ടുകള്‍ക്ക് നിറം കുറവുള്ളവര്‍ക്കും, നൈസര്‍ഗ്ഗിക നിറം നഷ്ടപ്പെട്ടവര്‍ക്കും ചുണ്ടിലും, ചുണ്ടിന്റെ ബോര്‍ഡറുകള്‍ക്കും മികച്ച നിറവും ഷെയ്പ്പും നല്‍കുന്ന സെമി പെര്‍മെനന്റ് ട്രീറ്റ്‌മെന്റാണ് ഇത്. നിങ്ങള്‍ക്ക് ആവശ്യമുള്ള നിറം അത്യാധുനീക ടെക്‌നോളജിയിലൂടെ ചുണ്ടുകള്‍ക്ക് നല്‍കുന്നതാണ് ഈ ട്രീറ്റ്‌മെന്റ്. ബേബി പിങ്ക്, പീച്ച് തുടങ്ങിയ കളറുകളാണ് പ്രധാനമായും ഈ ട്രീറ്റ്‌മെന്റിനായി ഉപയോഗിക്കുന്നത്. 2-3 മണിക്കൂര്‍ വരെയായിരിക്കും ട്രീറ്റ്‌മെന്റ് ടൈം. ഈ ട്രീറ്റ്‌മെന്റ് ചെയ്ത് 48 മണിക്കൂര്‍ ചുണ്ടില്‍ വെള്ളം തൊടാതിരിക്കാന്‍ ശ്രദ്ധിക്കണം. ചുണ്ടുകളുടെ നിറം തികച്ചും നാച്ച്വറലായി തോന്നും എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം.

പെര്‍മനന്റ് ഐ ലൈനര്‍
ഓരോ പ്രാവശ്യവും മെയ്ക്കപ്പ് ചെയ്യുമ്പോള്‍ കണ്ണെഴുതി മടുത്തോ? എന്നാല്‍ ഇനി ബുദ്ധിമുട്ടേണ്ട. ഇപ്പോള്‍ പെര്‍മനന്റ് ഐ ലൈനര്‍ ലഭ്യമാണ്. അത്യാധുനീക ടെക്്‌നോളജി ഉപയോഗിച്ച് നിശ്ചിത അളവിലുള്ള ഐ ലൈനര്‍ നിങ്ങള്‍ക്കാവശ്യമുള്ള ഷെയ്പ്പിലും, കനത്തിലും നിങ്ങളുടെ കണ്‍തടങ്ങളില്‍ എഴുതി ചേര്‍ക്കുന്നതാണ് ഈ ട്രീറ്റ്‌മെന്റ്.
ഇനി കണ്‍മഷി പരക്കുമെന്ന ഭയവും വേണ്ട. ലാഷ് എന്‍ഹാന്‍സര്‍, വിങ്ങ്ഡ് ലൈനര്‍, ഷെയ്ഡഡ് ലൈനര്‍, ബട്ടര്‍ഫ്‌ളൈ ലൈനര്‍ എന്നീ രീതികളാണ് ഈ ട്രീറ്റ്‌മെന്റില്‍ പ്രധാനമായും നിലവിലുള്ളത്. ഏത് പ്രായത്തിലുള്ളവര്‍ക്കും ഈ ട്രീറ്റ്‌മെന്റ് ചെയ്യാവുന്നതാണ്.

ഡാര്‍ക്ക് ലിപ് കറക്ഷന്‍ ട്രീറ്റ്‌മെന്റ്
കറുത്ത ചുണ്ടുകള്‍ മൂലം ബുദ്ധിമുട്ടുവര്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത. ഇനി ദിവസവും ലിപ്സ്റ്റിക്ക് ഇട്ട് ബുദ്ധിമുട്ടേണ്ടതില്ല. ചുണ്ടുകളുടെ കറുത്തതും ഭംഗിയില്ലാത്തതുമായ നിറം മാറ്റി ചുവപ്പ് നിറം നല്‍കുന്നതാണ് ഈ ട്രീറ്റ്‌മെന്റ്. ബ്ലഷ് ലിപ് ടെക്‌നിക്കിലൂടെയാണ് ഇത് സാധ്യാമാകുന്നത്. 4 സിറ്റിങ്ങ് വേണ്ടി വരും ചുണ്ടുകള്‍ക്ക് മികച്ച നിറം ലഭിക്കുവാന്‍. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഈ ട്രീറ്റ്‌മെന്റ് ചെയ്യാവുന്നതാണ്.

സ്‌കാള്‍പ് മൈക്രോ പിഗ്മെന്റേഷന്‍
അലോപേഷ്യ രോഗികള്‍ക്ക് തലയില്‍ വട്ടത്തിലും, കാന്‍സര്‍ രോഗികള്‍ക്ക് ട്രീറ്റ്‌മെന്റിന്റെ ഭാഗമായും മുടി നഷ്ടപ്പെട്ടുപോകും. ഇത്തരക്കാര്‍ക്കും കഷണ്ടിയുള്ളവര്‍ക്കും അവരുടെ ആത്മവിശ്വാസം തിരികെ നല്‍കുന്നതാണ് ഈ ട്രീറ്റ്‌മെന്റ്. മുടി നഷ്ടപ്പെട്ടത് മൂലം വീടിന് പുറത്തിറങ്ങാന്‍ പറ്റാതെ മാനസ്സിക സംഘര്‍ഷം നേരിടുന്നവര്‍ക്ക് വലിയൊരാശ്വാസമാണ് ഈ ട്രീറ്റ്‌മെന്റിലൂടെ ലഭിക്കുന്നത്. തലയോട്ടിയില്‍ മുടി ഇല്ലാത്ത ഭാഗത്ത് നാച്വറലായി മുടി ഉണ്ടെന്ന് തോന്നിപ്പിക്കുന്ന ട്രീറ്റ്‌മെന്റാണിത്. മുടിയുടെ നഷ്ടം മനസ്സിലാക്കി ആ സാഹചര്യത്തിനനുസരിച്ച് വിവിധ ഷെയ്ഡുകളില്‍ ഈ ട്രീറ്റ്‌മെന്റ് ചെയ്യാന്‍ സാധിക്കും. പുരുഷന്‍മാരിലും സ്്ത്രീകളിലും ഏത് പ്രായത്തിലുള്ളവര്‍ക്കും ഈ ട്രീറ്റ്‌മെന്റിന്റെ ഗുണം പ്രയോജനപ്പെടുത്താവുന്നതാണ്. യാതൊരു തരത്തിലും അലര്‍ജ്ജി ഇല്ലാത്ത മെഡിക്കല്‍ പിഗ്മന്റെുകളാണ് ഈ ട്രീറ്റ്‌മെന്റിന് ഉപയോഗിക്കുന്നത്.

ബി.ബി. ഗ്ലോ ട്രീറ്റ്‌മെന്റ്
ബി.ബി. ഗ്ലോ ട്രീറ്റ്മെന്റ് എന്നാല്‍ റിസ്‌ക് കുറഞ്ഞ ഒരു നോണ്‍-സര്‍ജിക്കല്‍ ഫേഷ്യലാണ്. ടിന്റഡ് പിഗ്മെന്റില്‍ നാനോ സൂചി അല്ലെങ്കില്‍ മൈക്രോനീഡില്‍ ഉപയോഗിച്ച് ചര്‍മ്മത്തെ പുനര്‍ജീവിപ്പിക്കുന്നതാണ് ഈ പ്രക്രിയ.കൂടാതെ സ്‌കിന്നിലെ കൊളാജന്‍ ഉല്‍പാദനത്തെയും തടയുകയും. മുഖത്തെ ചര്‍മ്മത്തിന് മുറുക്കം നല്‍കി ചുളിവുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. പോഷക സമൃദ്ധമായ ബിബി ഗ്ലോ സെറം നിങ്ങളുടെ ചര്‍മ്മത്തിന്റെ ഉള്ളിലേക്ക്് ഇറങ്ങിച്ചെല്ലുന്നതിനാല്‍ മുഖത്തിന് പുതുയൗവ്വനം ലഭിക്കുന്നു. 2 മാസം വരെ ഈ ട്രീറ്റ്‌മെന്റിന്റെ ഫലം നിലനില്‍ക്കും. 18 വയസ്സിന് മുകളിലുള്ള ഏതൊരാള്‍്ക്കും ഈ ട്രീറ്റ്‌മെന്റ് ചെയ്യാവുന്നതാണ്. ഒരു നോണ്‍ കെമിക്കല്‍ ട്രീറ്റ്‌മെന്റാണ് ഇത്.

ഫൈബ്രോ ബ്ലാസ്റ്റ് ട്രീറ്റ്‌മെന്റ്
ഫൈബ്രോബ്ലാസ്റ്റ് ടൂളിലൂടെ മുഖത്തിന്റെ ഏറ്റവും ചെറിയ ഏരിയയിലേക്ക് പ്രത്യേക അളവില്‍ ഇലക്ട്രിസിറ്റി കടത്തിവിട്ട് മുഖത്തുള്ള അമിതമായ പ്രോട്ടിന്‍ കണ്ടെന്റിനെ തടയുകയും ടിഷ്യൂ ജനറേഷന്‍ വര്‍ദ്ധിപ്പിക്കുയും ചെയ്യുന്നു. ഇതിലൂടെ മുഖത്തെ ചര്‍മ്മത്തിന് മുറുക്കം ലഭിക്കുകയും മുഖത്തെ ചുളിവുകളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

മൈക്രോ റിങ്ങ് ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍
നൈസര്‍ഗ്ഗികമായ നീളമുള്ള മുടി ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന ട്രീറ്റ്‌മെന്റാണ് ഇത്. ഹെയര്‍ എക്സ്റ്റന്‍ഷന്‍ മേഖലയില്‍ നിലനില്‍ക്കുന്ന പശ, ചൂട് എന്നിവ ഉപയോഗിച്ച് കൂട്ടിച്ചേര്‍ത്തല്ല ഹെയര്‍ എക്‌സ്റ്റന്‍ഷന്‍ നടത്തുന്നത്. മറിച്ച് മൈക്രോറിങ്ങുകള്‍ ഉപയോഗിച്ച് നാച്ച്വറലായ മുടി പ്രസ്തുത വ്യക്തിയുടെ മുടിയുടെ ഉള്‍ഭാഗത്ത് ചേര്‍ത്ത് വയ്ക്കുന്നതാണ് ഈ രീതി. ഒരു മൈക്രോറിങ്ങ് ഹെയര്‍ എക്‌സ്‌റ്റെന്‍ഷന് 3 മാസം വരെ ലൈഫ് ഉണ്ട്.

ലേസര്‍ ടാറ്റൂ റിമൂവല്‍
ഹൈ ഇന്റന്‍സിറ്റി ലൈറ്റ് ബീമുകള്‍ ഉപയോഗിച്ച് ശരീരത്തില്‍ ചെയ്ത പല നിറത്തിലുള്ള ടാറ്റു നീക്കം ചെയ്യുന്നതാണ് ഈ ട്രീറ്റ്‌മെന്റ്. ഇതിനായി ഉപയോഗിക്കുന്ന കറുത്ത ടാറ്റൂ പിഗ്മെന്റ് എല്ലാത്തരം നിറങ്ങളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ലേസര്‍ അധിഷ്ടിതമായ പിഗ്മെന്റുകള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.

ലേസര്‍ കാര്‍ബ്ബണ്‍ പീല്‍ ട്രീറ്റ്‌മെന്റ്
വളരെ സ്മൂത്തായ ക്ലിയര്‍ സ്‌കിന്‍ ലഭിക്കാന്‍ സഹായിക്കുന്ന ഏറ്റവും അത്യാധുനീകമായ ട്രീറ്റ്‌മെന്റാണ് ഇത്.. യാതൊരു തരത്തിലുമുള്ള ബുദ്ധിമുട്ടോ വേദനയോ ഇല്ലാതെ ആര്‍ക്കും ചെയ്യാവുന്നതാണ് ഈ ട്രീറ്റ്‌മെന്റ്. മുഖത്ത് ദ്രാവക രൂപത്തിലുള്ള കാര്‍ബ്ബണ്‍ അപ്ലൈ ചെയ്്ത് അതില്‍ ലേസര്‍ ഉപയോഗിച്ച് നടത്തുന്ന ട്രീറ്റ്‌മെന്റാണ് ഇത്. മുഖത്തെ ചെറിയ സുഷിരങ്ങള്‍, മുഖക്കുരു തുടങ്ങിയവ ഇല്ലാതാക്കി ചര്‍മ്മം ഫ്രെഷ് ആയി നിലനിര്‍ത്തുവാനും, പിഗ്മെന്റേഷന്‍ കുറയ്ക്കുവാനും, സ്‌കിന്‍ ടോണ്‍ വര്‍ദ്ധിപ്പിക്കുവാനും മുഖത്തിന് തിളക്കം കൂട്ടുവാനും ഈ ട്രീറ്റ്‌മെന്റ് സഹായിക്കുന്നു.
ഇതിന് പുറമെ ഡെര്‍മ ബ്ലാസ്റ്റിങ്ങ്, ശരീരത്തിലെ ആവശ്യമില്ലാത്ത രോമങ്ങള്‍ വേദന രഹിതമായ രീതിയില്‍ നീക്കം ചെയ്യുന്ന ലേസര്‍ ഹെയര്‍ റിഡക്ഷന്‍, സ്‌കിന്‍ വൈറ്റ്‌നിങ്ങ് ട്രീറ്റ്‌മെന്റ്, ഐ ലിഡ് ലിഫ്റ്റിങ്ങ്, ഐ ലാഷ് എന്‍ഹാസ്‌മെന്റ് തുടങ്ങി അത്യാധുനിക കോസ്‌മെറ്റ്ക് ട്രീറ്റ്‌മെന്റുകളും റൂമ പെര്‍മനന്റ് കോസ്‌മെറ്റിക്‌സ് & ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ ക്ലിനിക്കില്‍ ലഭ്യമാണ്. മറ്റൊര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കോസ്‌മെറ്റിക്് ട്രീറ്റ്‌മെന്റ് മേഖലയില്‍ കേരളത്തിലെ അവസാന വാക്കാണ് റൂമ പെര്‍മെനന്റ് കോസ്‌മെറ്റ്ക്‌സ് ക്ലിനിക്ക്. മാത്രമല്ല ഇത്തരം ട്രീറ്റ്‌മെന്റുകള്‍ കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചതും റൂമയാണ്. ഇന്ന് വിദേശ രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്ക് വരുന്ന മലയാളികള്‍ എയര്‍പോര്‍ട്ടില്‍ നിന്നും നേരെ റൂമയുടെ ക്ലിനിക്കിലേക്കാണ് വരുന്നത്. ഇവിടെനിന്നും കോസ്‌മെറ്റിക് ട്രീറ്റ്‌മെന്റ്ുകള്‍ നടത്തിയ ശേഷമാണ് ഇവര്‍ വീടുകളിലേക്ക് പോകുന്നത്. ലോകത്തിലെ ഏറ്റവും മികച്ച അക്കാഡമിയില്‍ നിന്നും ട്രെയ്‌നിങ്ങ് നേടാന്‍ സാധിച്ചതാണ് സ്ഥാപനത്തിന്റെ ഈ വിജയത്തിന് കാരണമെന്ന് റൂമ പറയുന്നു.
ഫീസ് വാങ്ങുന്നതിനേക്കാളുപരി, ട്രീറ്റ്‌മെന്റിന്റെ ഗുണനിലാവരത്തിലാണ് റൂമ ശ്രദ്ധിക്കുന്നുള്ളൂ. മറ്റൊരു വസ്തുത എന്തെന്നാല്‍, ട്രീറ്റ്‌മെന്റുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമെ സ്ഥാപനം ട്രീറ്റ്‌മെന്റുകള്‍ നല്‍കുയുള്ളൂ. കേരളത്തിന്റെ നാനാഭാഗത്തു നിന്നും ആളുകള്‍ എത്താന്‍ തുടങ്ങിയതോടെ കൊച്ചി സെന്ററിലെ തിരക്ക് കുറയ്ക്കുവാനായി 2019ല്‍ റൂമ തന്റെ ക്ലിനിക്കിന്റെ ഒരു ബ്രാഞ്ച് കോഴിക്കോട് ആരംഭിച്ചു. ഇപ്പോള്‍ റൂമ പെര്‍മെനന്റ് കോസ്‌മെറ്റ്ക്‌സ് ക്ലിനിക്കിന്റെ മറ്റൊരു ബ്രാഞ്ച് കൊല്ലത്തും ആരംഭിച്ചിരിക്കുകയാണ്. എറണാകുളത്ത് കലൂര്‍-കടവന്ത്ര റോഡില്‍ കത്രിക്കടവിലും, കോഴിക്കോട് മിനി ബൈപ്പാസില്‍ ആസ്റ്റര്‍ മിംസിനടുത്തും, കൊല്ലത്ത് കരുനാഗപ്പള്ളിയിലുമാണ് റൂമ പെര്‍മെനന്റ് കോസ്‌മെറ്റിക് ക്ലിനിക്കിന്റെ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. പരസ്യങ്ങള്‍ അധികം ചെയ്യാത്ത റൂമ പെര്‍മെനന്റ് കോസ്‌മെറ്റ്ക്‌സ് ക്ലിനിക്കിന്റെ പരസ്യ പ്രചാരകര്‍ ഇവിടുത്തെ കസ്റ്റമേഴ്‌സ് തന്നെയാണ് എന്നതില്‍ റൂമ അഭിമാനം കൊള്ളുന്നു. സാധാരണക്കാര്‍ക്ക് മുതല്‍ സെലിബ്രിറ്റികള്‍ക്ക് വരെ ഏതൊരാള്‍ക്കും താങ്ങാവുന്ന ചാര്‍ജ് മാത്രമേ ഇവിടെ ഈടാക്കുന്നുള്ളൂ. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ട്രീറ്റ്‌മെന്റുകള്‍ മുന്‍കൂട്ടിയുള്ള അപ്പോയിന്‍മെന്റില്‍ ലഭ്യമാണ്. 3 സെന്ററുകളിലായി 30 സഹപ്രവര്‍ത്തകരാണ് റൂമയ്ക്കുള്ളത്.
ഈ നേട്ടങ്ങളെല്ലാം തന്റെ കഠിനാധ്വാനം കൊണ്ടും ഈ മേഖലോടുള്ള അടങ്ങാത്ത പാഷനും കൊണ്ടാണ് നേടിയതെന്നും, തനിക്ക് ഈ മേഖലയില്‍ തലതൊട്ടപ്പന്‍മാര്‍ ആരുമില്ലെന്നും റൂമ അഭിമാനത്തോടെ പറയുന്നു. ഒരു സംരംഭക, കോസ്‌മെറ്റോളജി സ്‌പെഷ്യലിസ്റ്റ് എന്നതിലുപരി അനേകം സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കുന്ന വ്യക്തിയുമാണ് റൂമ. ഇന്ന് 50ല്‍ അധികം സിംഗിള്‍ അമ്മമാരുടെയും 100ല്‍ അധികം സ്ത്രീകളുടെയും ജീവീത നിലവാരം മാറ്റിമറിച്ച വ്യക്തിയാണ് റൂമ. സ്‌കിന്‍ കെയര്‍ മേഖലയില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ സിനിമാ മേഖലയിലും റൂമ തന്റെ കയ്യൊപ്പ് പതിപ്പിച്ചിരിക്കുയാണ്. റൂമ ഫിലിം ഫാക്ടറി എന്ന പേരില്‍ ഒരു പ്രൊഡക്ഷന്‍ കമ്പനിയും ഇപ്പോള്‍ റൂമ നടത്തുന്നുണ്ട്. ഇതിനോടകം 2 സിനിമകള്‍ റൂമ ഫിലിം ഫാക്ടറി നിര്‍മ്മിച്ചു കഴിഞ്ഞു. ഇതിന് പുറമെ വര്‍ഷങ്ങളായി മിസിസ് കേരള കോമ്പറ്റീഷന്റെ ജഡ്ജിങ്ങ് പാനല്‍ മെമ്പറുമാണ് റൂമ. തന്റെ ഈ വിജയത്തിനെല്ലാം കാരണം ഈശ്വരന്റെ അനുഗ്രഹം ഒന്നുമാത്രമാണെന്ന് റൂമ വിശ്വസിക്കുന്നു.

റൂമയുടെ നേട്ടങ്ങള്‍
- അമേരിക്കയിലെ ടെക്‌സസില്‍ നിന്ന് നിന്നും ഫീബ്രോ ആര്‍ട്ടിസ്റ്റ് സര്‍ട്ടിഫിക്കേഷന്‍, കോസ്‌മെറ്റോളജിയില്‍ ബിരുദം എന്നിവ കരസ്ഥമാക്കിയ ആദ്യ ഇന്ത്യക്കാരി
- ഫീബ്രോസിന്റെ 11 ലെവല്‍ കംപ്ലീറ്റ് ചെയ്തു
- ട്രീറ്റ്‌മെന്റിന് മാത്രമായി വിദേശത്തുനിന്നും മലയാളികള്‍ റൂമ പെര്‍മെനന്റ് കോസ്‌മെറ്റ്ക്‌സ് ക്ലിനിക്കില്‍ എത്തുന്നു
- അര ലക്ഷത്തിലേറെ സംതൃപ്തരായ ഉപഭോക്താക്കള്‍
- സമൂഹത്തിലെ ഉന്നതരുടെ ഫസ്റ്റ് ചോയ്‌സ്
- കൊച്ചി, കോഴിക്കോട്, കൊല്ലം എന്നിവടങ്ങളില്‍ സെന്ററുകള്‍
- വര്‍ഷങ്ങളായി മിസ്സിസ് കേരള കോമ്പറ്റീഷനില്‍ ജഡ്ജിങ്ങ് പാനല്‍ മെമ്പര്‍
- ചലച്ചിത്ര നിര്‍മ്മാതാവ്
- 100ഓളം സ്ത്രീകള്‍ക്ക് ഉപജീവന മാര്‍ഗ്ഗം കാട്ടിക്കൊടുത്ത് അവരുടെ ജീവതം മാറ്റി മറച്ച ധീരവനിത.
റൂമ പെര്‍മനന്റ് കോസ്മറ്റിക് ക്ലിനിക്കിന്റെ സേവനങ്ങള്‍
മൈക്രോബ്ലെയ്ഡിങ്ങ്
ലിപ് കോണ്ടൂര്‍
പെര്‍മനന്റ് ഐ ലൈനര്‍
ഡാര്‍ക്ക് ലിപ് കറക്ഷന്‍ ട്രീറ്റ്‌മെന്റ്
സ്‌കാള്‍പ് മൈക്രോ പിഗ്മെന്റേഷന്‍
ബി.ബി. ഗ്ലോ ട്രീറ്റ്‌മെന്റ്
ഫൈബ്രോ ബ്ലാസ്റ്റ് ്ട്രീറ്റ്‌മെന്റ്
മൈക്രോ റിങ്ങ് ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍
ലേസര്‍ ടാറ്റൂ റിമൂവല്‍
ലേസര്‍ കാര്‍ബ്ബണ്‍ പീല്‍ ട്രീറ്റ്‌മെന്റ്
ഡെര്‍മ ബ്ലാസ്റ്റിങ്ങ്
ലേസര്‍ ഹെയര്‍ റിഡക്ഷന്‍
സ്‌കിന്‍ വൈറ്റ്‌നിങ്ങ് ട്രീറ്റ്‌മെന്റ്
ഐ ലിഡ് ലിഫ്റ്റിങ്ങ്
ഐ ലാഷ് എന്‍ഹാസ്‌മെന്റ്

എക്‌സ്‌ക്ലൂസ്സീവ് ഇന്റര്‍വ്യൂ
താങ്കളുടെ ഈ വിജത്തിന്റെ രഹസ്യം എന്താണ് ?
ഈ വിജയത്തിന് ആദ്യമായി ഈശ്വരനോട് നന്ദി പറയുന്നു. അടുത്തതായി എന്റെ മകനും, മാതാപിതാക്കളും, സുഹൃത്തുക്കളുമാണ് ഇതിന് സഹായിച്ചവാര്‍. ഇവര്‍ നല്‍കിയ സഹായ സഹകരണങ്ങളാണ് എന്നെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയത്. ചിത്രകലയില്‍ മികവുണ്ടായിരുന്നതിനാലും, ബ്യൂട്ടി ട്രീറ്റ്‌മെന്റകളിലും, കോസ്‌മെറ്റിക് ട്രീറ്റ്‌മെന്റ് മേഖലയിലും ഏറ്റവും മികച്ച ട്രെയ്‌നിങ്ങ് ലഭിച്ചതിനാലുമാണ് എനിക്ക് ഈ നിലയിലേക്ക് വളരാന്‍ സാധിച്ചത്. മറ്റൊന്ന് ഈ പ്രൊഫഷനോടുള്ള എന്റെ അടങ്ങാത്ത പാഷനാണ്. കൂടുതല്‍ കൂടുതല്‍ പഠിക്കണമെന്നും പ്രെഫഷനില്‍ മുന്നേറണമെന്നുമുള്ള ആഗ്രഹമാണ് ഈ വിജയത്തിലേക്കെത്താന്‍ എന്നെ പ്രചോദിപ്പിച്ചത്. പ്രൊഫഷണല്‍ ജീവിതത്തില്‍ എല്ലായിടത്തും ഈശ്വരന്‍ എനിക്ക് വഴിയൊരുക്കി തന്നതായാണ് ഞാന്‍ വിശ്വസിക്കുന്നത്. പ്രതിസന്ധികളില്‍ തളരാതെ മുന്നേറാനുള്ള ശക്തി നല്‍കിയ ഈശ്വരനോട് വീണ്ടും നന്ദി പറയുന്നു.
നിങ്ങളുടെ സെന്ററുകളില്‍ ഉപയോഗിക്കുന്ന കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങളുടെ ക്വാളിറ്റിയേക്കുറിച്ച് പറയാമോ ?
ഒരു ഫീബ്രോ ആര്‍ട്ടിസ്റ്റ് ആയതിനാല്‍ തന്നെ എന്റെ സെന്റുകളില്‍ ഉപയോഗിക്കുന്നത് ഫീബ്രോയുടെയും അതിനോട് കിടപിടിക്കുന്നതുമായ ഉല്‍പ്പന്നങ്ങള്‍ ആണ്. ഇതിന്റെ പ്രത്യേകത എന്തെന്നാല്‍ മറ്റ് സാധാരണ ഉല്‍പ്പന്നങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഇവയിലൊന്നും കെമിക്കല്‍ കണ്ടന്റ് ഉണ്ടായിരിക്കില്ല എന്നതാണ്. മാത്രമല്ല ഏതൊരു വ്യക്തിയുടെയും ചര്‍മ്മത്തിന് ഹാനികരമായ യാതൊരു ഉല്‍പ്പന്നവും ഞങ്ങളുടെ ക്ലിനിക്കില്‍ ഉപയോഗിക്കുകയില്ല. അത് ഞങ്ങളുടെ പോളിസിയാണ്.
പെര്‍മനന്റ് മെയ്ക്കപ്പ് എന്ന മേഖലയോടുള്ള മലയാളികളുടെ സമീപനം എങ്ങനെയാണ് ?
ഇന്ന് നാം ജീവിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് യുഗത്തിലാണ്. അമേരിക്കയിലും യൂറോപ്പിലും ഇന്ന് ലഭിക്കുന്ന ഒട്ടുമിക്ക ട്രീറ്റ്‌മെന്റുകളും ലഭ്യമാണോയെന്ന്് ചോദിച്ചെത്തുന്ന ഉപഭോക്താക്കള്‍ എനിക്കുണ്ട്. അതിനാല്‍ തന്നെ പെര്‍മനന്റ് മെയ്ക്കപ്പിനോട് മലയാളികള്‍ക്ക് വലിയ താല്‍പ്പര്യവും വിശ്വാസവുമാണ്. ഇത്തരം ട്രീറ്റ്‌മെന്റുകളുടെ സാധ്യത പ്രയോജനപ്പെടുത്തുന്നതില്‍ ചെറുപ്പക്കാര്‍ മാത്രമല്ല മദ്ധ്യവയസ്സ് പിന്നിട്ടവരുമുണ്ട്. സൗന്ദര്യം നിലനിര്‍ത്തുക എന്നത് ഏതൊരു മനുഷ്യന്റെയും ആത്മവിശ്വാസത്തിന്റെ ഭാഗമാണ്. അതിനാല്‍ ഇതിന് പ്രായപരിധിയുമില്ല. വിദേശത്തും സ്വദേശത്തുമുള്ള ഈ മലയാളി കസ്റ്റമേഴ്‌സാണ് എന്റെ സമ്പാദ്യം.
പുരുഷന്‍മാര്‍ ഇത്തരം ട്രീറ്റ്‌മെന്റുകള്‍ക്കായി വരുന്നുണ്ടോ ?
ഇന്ന് സൗന്ദര്യ സംരക്ഷണ കാര്യത്തില്‍ സ്ത്രീകളേപ്പോലെതന്നെ പുരുഷന്‍മാരും ശ്രദ്ധാലുക്കളാണ്. മൈക്രോബ്ലെയ്ഡിങ്ങ്, ലിപ് കോണ്ടൂറിങ്ങ്, സ്‌കാള്‍പ് പിഗ്മെന്റേഷന്‍ എന്നീ ട്രീറ്റ്‌മെന്റുകള്‍ക്കായി ധാരാളം പുരുഷന്‍മാര്‍ ക്ലിനിക്കില്‍ വരുന്നുണ്ട്. ഞങ്ങള്‍ നല്‍കുന്ന സര്‍വ്വീസുകള്‍ പെര്‍മനന്റ് ആയതിനാല്‍ കസ്റ്റമേഴ്‌സ് എല്ലാവരും സംതൃപ്തരാണ്.

കേരളത്തില്‍ ഇപ്പോള്‍ 3 സെന്ററുകളാണ് റൂമ കോസ്മറ്റോളജിയ്ക്കുള്ളത്. ഈ 3 സെന്ററുകളും എങ്ങനെ ഒറ്റയ്ക്ക് മാനേജ് ചെയ്യുന്നു?
മാസത്തില്‍ പകുതിയിലധികം സമയവും എറണാകുളത്തെ സെന്ററിലായിരിക്കും. മാസത്തില്‍ ഒരിക്കല്‍ കോഴിക്കോട് സെന്ററില്‍ പോകും. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് കൊച്ചിയിലേക്കെത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഈ സെന്റര്‍ തടങ്ങിയത്. മുന്‍കൂട്ടി അപ്പോയിന്‍മെന്റുകള്‍ ഉറപ്പിച്ചതിന് ശേഷമായിരിക്കും യാത്ര. ഞാന്‍ തനിയെ കാര്‍ ഡ്രൈവ് ചെയ്താണ് യാത്ര ചെയ്യുന്നത്. അതിനാല്‍ ഞാന്‍ ഡ്രൈവിങ്ങ് നന്നായി ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. കൊല്ലം സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ. തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള കസ്റ്റമേഴ്‌സിനെ ഉദ്ദേശിച്ചാണ് ഈ സെന്റര്‍ തുടങ്ങിയിരിക്കുന്നത്.
യുവതലമുറയോട് നിങ്ങള്‍ക്കെന്താണ് പറയാനുള്ളത് ?
Believe in GOD, work hard and chase your dreams…..