Thursday, April 3Success stories that matter
Shadow

ഡബിള്‍ ഹോഴ്സ് ഗോള്‍ഡന്‍ ഗെറ്റ്എവേ സീസണ്‍ രണ്ട് സമാപനവും ഐപിഎം വടിമട്ട അരി ഉദ്ഘാടനവും നടത്തി

0 0

ഡബിള്‍ ഹോഴ്സ് ഗോള്‍ഡന്‍ ഗെറ്റ്എവേ ക്യാംപെയ്ന്‍ സീസണ്‍ രണ്ടിന്റെ സമാപനവും ഐപിഎം വടിമട്ട ഉദ്ഘാടനവും താജ് വിവാന്റയില്‍ നടന്നു. ആദ്യ സീസണിന്റെ വിജയത്തെത്തുടര്‍ന്നാണ് ‘ഗോള്‍ഡന്‍ ഗേറ്റ്വേ സീസണ്‍ രണ്ട്’ ക്യാംപെയ്ന്‍ ആരംഭിച്ചത്. പുട്ടുപൊടി, അപ്പം ഇടിയപ്പം പത്തിരി പൊടി, റവ, ശര്‍ക്കര, ഈസി പാലപ്പം, ഈസി ഇടിയപ്പം, ഈസി പത്തിരി പൊടി, ഇന്‍സ്റ്റന്റ് ഇടിയപ്പം തുടങ്ങിയ ഉല്‍പ്പന്നങ്ങളിലാണ് ഓഫര്‍ അവതരിപ്പിച്ചത്. ഓഫറിന്റെ ഭാഗമായി മാരുതി സ്വിഫ്റ്റ് കാര്‍, സിംഗപ്പൂര്‍ യാത്ര, സ്വര്‍ണ്ണ നാണയങ്ങള്‍, എസികള്‍, റഫ്രിജറേറ്ററുകള്‍ തുടങ്ങിയ പ്രതിവാര സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ, ഡബിള്‍ ഹോഴ്സ് ഗോള്‍ഡന്‍ ഗെറ്റ്എവേ ഉല്‍പ്പന്നങ്ങളുടെ ഓരോ പര്‍ച്ചേസിനും 10 രൂപ മുതല്‍ 100 രൂപ വരെ ഉറപ്പായ ക്യാഷ്ബാക്ക് നല്‍കുകയും ചെയ്തു. എറണാകുളം സ്വദേശികളായ സന്ധ്യ കലാധരന്‍ മാരുതി സ്വിഫ്റ്റ് കാര്‍ സമ്മാനം നേടിയപ്പോള്‍ വിനീഷിനു സിംഗപ്പൂര്‍ യാത്രയാണ് ലഭിച്ചത്.

ഡബിള്‍ ഹോഴ്സ് പോര്‍ട്ട്ഫോളിയോയുടെ പ്രീമിയം ബ്രാന്‍ഡായ ഐപിഎം വടിമട്ട അരിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. 50 ശതമാനം തവിട് നിലനിര്‍ത്തുന്ന വടിമട്ട അരി 371 ഗുണനിലവാര പരിശോധനകള്‍ നടത്തിയാണ് വിപണിയിലെത്തിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഡബിള്‍ ഹോഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞിലയും ഡബിള്‍ ഹോഴ്‌സ് ബ്രാന്‍ഡ് അംബാസഡര്‍ നടി മംമ്ത മോഹന്‍ദാസും ചേര്‍ന്നാണ് ഉല്‍പ്പന്നം ഔദ്യോഗികമായി പുറത്തിറക്കിയത്.

നൂതനവും ഉയര്‍ന്ന നിലവാരമുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചുകൊണ്ട് ഉപഭോക്താക്കളുമായുള്ള സുദൃഢമായ ബന്ധം കാത്തുസൂക്ഷിക്കാന്‍ ഡബിള്‍ ഹോഴ്‌സ് എല്ലാക്കാലത്തും പ്രതിജ്ഞാബദ്ധമാണെന്ന് വിനോദ് മഞ്ഞില പറഞ്ഞു.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %