സംരംഭകത്വത്തിലേക്ക് കടന്നുവരുന്ന ഭൂരിപക്ഷം ആളുകള്‍ക്കും ഈ മേഖലയില്‍ വേണ്ടത്ര പരിചയം ഉണ്ടായിരിക്കുകയില്ല. ഒരു പുതിയ സ്ഥാപനം എങ്ങനെ രജിസ്റ്റര്‍ ചെയ്യണം, ഇന്‍കം ടാക്‌സ് എങ്ങനെ ഫയല്‍ ചെയ്യണം, ജി.എസ്.ടി. എങ്ങനെ ഫയല്‍ ചെയ്യണം, ഇതില്‍ ഫൈന്‍ വരാതെ ഏങ്ങനെ നോക്കാം. പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ എങ്ങനെ തയ്യാറാക്കണം, കോസ്റ്റിങ്ങ് എങ്ങനെ കൈകാര്യം ചെയ്യണം എന്നിങ്ങനെ ധാരാളം നൂലാമാലകള്‍ക്ക് പരിഹാരം കാണേണ്ടതായി വരും ഒരു പുതിയ സംരംഭകന്‍. ഇത്തരം സാഹചര്യങ്ങളില്‍ സംരംഭകര്‍ക്ക് ആശ്രയിക്കാവുന്നത് ഫിനാന്‍ഷ്യല്‍ കണ്‍സല്‍റ്റന്‍സി സ്ഥാപനങ്ങളെയാണ്. ഇത്തരത്തില്‍ ഒരു സംരംഭത്തിന്റെ തുടക്കത്തിലും, പ്രവര്‍ത്തനത്തിലും നികുതി സേവനങ്ങള്‍ക്കുമെല്ലാം ഉടനടി സഹായം ലഭിക്കുവാന്‍ ആശ്രയിക്കാവുന്ന സ്ഥാപനമാണ് എറണാകുളത്ത് തമ്മനം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോക്കറ്റ് ടാക്‌സ് എന്ന സ്ഥാപനം. അക്കൗണ്ട്‌സ് ബിരുദവും, ആത്മവിശ്വാസവും മാത്രം കൈമുതലാക്കി രണ്ട് ചെറുപ്പക്കാര്‍ ‘തലതൊട്ടപ്പന്‍മാരുടെ’ പിന്തുണയില്ലാതെ തുടങ്ങിയ സ്ഥാപനം ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്‍സി സ്ഥാപനമായി മാറിയ കഥ വിജയഗാഥയുമായി പങ്കുവയ്ക്കുകയാണ്.
ഇടുക്കി സ്വദേശിയായ മനുശേഖരനും, കൊല്ലം സ്വദേശിയായ വിഷ്ണു നായരും വലിയ സംരംഭക പാരമ്പര്യമോ, സാമ്പത്തിക കെട്ടുറപ്പുള്ളവരോ ആയിരുന്നില്ല. എന്നിരുന്നാലും സ്വന്തമായ സ്ഥാപനം എന്ന ആശയവുമായി ഈ യുവാക്കള്‍ 2018ല്‍ കൊച്ചിയില്‍ വണ്ടിയിറങ്ങി. സ്വന്തമായി ഓഫീസ് പോലുമില്ലാതിരുന്ന അവര്‍ക്ക് ഒരു സുഹൃത്തിന്റെ സ്ഥാപനത്തില്‍ ഓഫീസിനായി കുറച്ച് സ്ഥലം ലഭിച്ചു. കസ്റ്റമേഴ്‌സ് ഇല്ല, വരുമാനമാര്‍ഗ്ഗമില്ല. പ്രതിസന്ധികള്‍ പലരീതിയില്‍ തുറിച്ചുനോക്കിയ സമയമായിരുന്നു അത്. പക്ഷെ അവര്‍ തോല്‍ക്കാന്‍ തയ്യാറല്ലായിരുന്നു; മുന്നോട്ട’് പോവുക എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം. എറണാകുളം പോലൊരു പട്ടണത്തില്‍ ഒരു ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്‍സി സ്ഥാപനം മുന്നോട്ടു കൊണ്ടു പോകണമെങ്കില്‍ കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്ന് അവര്‍ക്കറിയാമായിരുന്നു. മീറ്റിങ്ങുകള്‍, തിരസ്‌കരിക്കലുകള്‍, നിരന്തര യാത്രകള്‍ അങ്ങനെ ആദ്യത്തെ 3 മാസങ്ങള്‍ ജയപരാജങ്ങളോട് മല്ലടിച്ച കടന്നുപോയി. തുടര്‍ന്ന് കസ്റ്റമേഴ്‌സിന്റെ എന്‍ക്വയറി വന്നുതുടങ്ങി. ഓരോ കസ്റ്റമറേയും 100% സംതൃപ്തനാക്കണം എന്നതായിരുന്നു സ്ഥാപനത്തിന്റെ പോളിസി. അതിനായി രാപകലില്ലാതെ പ്രവര്‍ത്തിച്ച നാളുകളായിരുന്നു തുടര്‍ന്നുവന്നത്. രാത്രി 12 മണിക്കുപോലും വിളിക്കുന്ന കസ്റ്റമേഴ്‌സിന് യാതൊരു മടിയും കൂടാതെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്ന കാലമായിരുന്നു അത്.
ഓരോ കസ്റ്റമറുടെയും ആവശ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി സാമ്പത്തിക ലാഭം നോക്കാതെ അവര്‍ക്ക് ആവശ്യമായ രീതിയില്‍ സേവനങ്ങള്‍ നല്‍കുന്നതിനാണ് സ്ഥാപനം ശ്രമിക്കുന്നത്. ഉദാഹരണത്തിന് ഒരു സ്ഥാപനം രജിസ്റ്റര്‍ ചെയ്യാന്‍ വരുന്നവര്‍ക്ക്, അവരുടെ ആവശ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി അതിനനുസരിച്ച് പ്രൊപ്രൈറ്റര്‍ഷിപ്പ് വേണോ, പാര്‍ട്ണര്‍ഷിപ്പ് വേണോ, കമ്പനി ഇന്‍കോര്‍പ്പറേഷന്‍ വേണോ എന്ന് കൃത്യമായി മനസ്സിലാക്കി അതിന്റെ ഗുണദോഷങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി വേണ്ട നടപടികളാണ് സ്വീകരിക്കുന്നത്. ഇതിനെല്ലാം ഉപരി സ്ഥാപനം ഒരാള്‍ക്ക് വേണ്ടി ചെയ്യുന്ന ജോലികള്‍ക്ക് മാത്രമേ സ്ഥാപനം ഫീസ് ഈടാക്കുകയുള്ളൂ. അവര്‍ക്ക് നല്‍കു ഉപദേശങ്ങള്‍ക്ക് ഒരിക്കലും ഫീസ് ഈടാക്കാറില്ല. എസ്.എം.ഇ.സെക്ടര്‍ ആണ് ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിസന്ധികള്‍ നേരിടുന്നത്. ആ മേഖലയിലെ സംരംകരായ ഉപഭോക്താക്കള്‍ തന്നെയാണ് പോക്കറ്റ് ടാക്‌സിനെ മറ്റുള്ള ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശിക്കുന്നതും.
ഒന്നുമില്ലായ്മയില്‍ വെറും 2 സ്റ്റാഫുമായി ഒരു സുഹൃത്തിന്റെ ഓഫീസ് മുറിയില്‍ തുടങ്ങിയ പോക്കറ്റ് ടാക്‌സ് എന്ന സ്ഥാപനം 3 വര്‍ഷം കൊണ്ട് നേടിയത് എറണാകുളം നഗരത്തില്‍ സ്വന്തമായ ഓഫീസും 15 സ്റ്റാഫും 1000-ത്തോളം കസ്റ്റമേഴ്‌സുമായി കേരളത്തിലും, മിഡില്‍ ഈസ്റ്റിലും വ്യാപിച്ചുകിടക്കുന്ന കസ്റ്റമര്‍ ശൃംഖലയുമാണ്. ഇതോടൊപ്പം DIPPയുടെ സ്റ്റാര്‍ട്ട’്അപ് അംഗീകാരവും, ISO 9001-2001 അംഗീകാരവും പോക്കറ്റ് ടാക്‌സിനു ലഭിച്ചു. കൊച്ചിയിലും, കൊല്ലത്തും നിലവില്‍ പോക്കറ്റ് ടാക്‌സിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. കേരളമൊ’ാകെ ജനസേവന കേന്ദ്രങ്ങള്‍വഴി പോക്കറ്റ് ടാക്‌സിന്റെ സേവനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക എതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.
സര്‍വ്വീസുകള്‍
സ്റ്റാര്‍ട്ട’്അപ്പ് ഇന്‍കോര്‍പ്പറേഷന്‍
ജി.എസി.ടി. സര്‍വ്വീസുകള്‍
ഇന്‍കംടാക്‌സ് സര്‍വ്വീസുകള്‍
ഓഡിറ്റ് ആന്റ് അക്കൗണ്ടിങ്ങ് സിസ്റ്റം ഇംപ്ലിമെന്റേഷന്‍
ഇന്റേണല്‍ ഓഡിറ്റ് ആന്റ് റിപ്പോര്‍ട്ടിങ്ങ്
ട്രേഡ്മാര്‍ക്ക്
ഇ.എസ്.ഐ., ഇ.പി.ഫ്.
കോസ്റ്റിങ്ങ് സിസ്റ്റം ഇംപ്ലിമെന്റേഷന്‍
കോസ്റ്റ് കണ്‍ട്രോള്‍ ആന്റ് മാനേജ്‌മെന്റ്