ജീവിതമെന്നത് ഒരു വലിയ പാഠപുസ്തകമാണ്. പ്രത്യേകിച്ച് സംരംഭകരുടെ. അതിന്റെ താളുകള്‍ മറിക്കുന്തോറും പുതിയ അനുഭവങ്ങളും അറിവുകളും നമുക്ക് ലഭിക്കും. അതില്‍ അറിവില്ലായ്മയുടെയും, അമിത ആത്മവിശ്വാസത്തിന്റെയും, പരാജയത്തിന്റെയും, അപമാനത്തിന്റെയും, കണ്ണീരിന്റെയും, പ്രവാസത്തിന്റെയും, യാത്രകളുടെയും പടവുകള്‍ താണ്ടിയ ഹൃദയഭേദകമായ കഥകള്‍ ഉണ്ടാകും. പക്ഷെ മിക്കവാറും കഥകളുടെ അവസാനം നായകന്‍ ജയിക്കുക തന്നെ ചെയ്യും. ഇത്തരമെരു വിജയത്തിന് മുകളില്‍ നിന്ന് തിരിഞ്ഞുനോക്കുകയാണ് നമ്മുടെ നായകന്‍ ഷിബിന്‍ കുമാര്‍. അമിതാത്മവിശ്വാസത്തില്‍ തുടങ്ങിയ സംരംഭത്തിന്റെ തകര്‍ച്ചയും വീട്ടുകാരാലും നാട്ടുകാരാലും അപഹാസ്യനാവുകയും അവിടെനിന്ന് ഒരു ഫീനിക്‌സ് പക്ഷിയേപ്പോെല കുതിച്ചുയര്‍ന്നതുമെല്ലാം ഒരു നാടക കഥ പോലെ സംഭവബഹുലമാണ്. ആ കഥ വിജയഗാഥയുമായി പങ്കുവയ്ക്കുകയാണ് ഷിബിന്‍കുമാര്‍.
വൈയ്ക്കം സ്വദേശിയായ ഷിബിന്‍ സാധാരണ ചെറുപ്പക്കാരേപ്പോലെ പ്രീഡിഗ്രി കഴിഞ്ഞ് ഡിപ്ലോമയ്ക്ക് ചേര്‍ന്നു. ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോാള്‍ 7 സപ്ലി എന്ന ട്രോഫിയായിരുന്നു ലഭിച്ചത്. ഈ പരാജയത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ അദ്ദേഹം കണ്ടെത്തിയ വഴിയായിരുന്നു സംരംഭകനാവുക എന്നത്. പിന്നെ ഒട്ടും താമസിച്ചില്ല കുറച്ച് ലോണ്‍ സംഘടിപ്പിച്ച് തലയോലപറമ്പില്‍ ഒരു പ്രസ്സ് ആരംഭിച്ചു. എന്താണ് പ്രസ്സ് എന്നോ പ്രസ്സില്‍ ചെയ്യുന്ന ജോലികള്‍ എന്താണെന്നോ യാതൊരു ബോധ്യവും ഇല്ലാതെയായിരുന്നു ഈ സാഹസം. അതുകൊണ്ടു തന്നെ അധികം വൈകാതെ തന്നെ പ്രസ്സ് പൂട്ടേണ്ടിവന്നു. അവിടെയും ലഭിച്ചു ‘ഒരു ട്രോഫി’, 3 ലക്ഷം രൂപ കടം. അതോടെ വീട്ടില്‍നിന്ന് ഒരു അറിയിപ്പും ലഭിച്ചു. ‘ഇനി നിനക്ക് ഇവിടെനിന്നും ഭക്ഷണമല്ലാതെ വേറൊന്നും ലഭിക്കുന്നതല്ല’. അതോടെ സംരംഭക മോഹം ഉപേക്ഷിച്ച് ഷിബിന്‍ വേറെ ജോലികള്‍ക്ക് ശ്രമിച്ചു. അങ്ങനെ ഒരു ജോലി ലഭിച്ചു. ‘വാന്‍ സെയില്‍സ്മാന്‍’. വാനില്‍ സെയില്‍സിനു പോവുക എന്നതായിരുു ലക്ഷ്യം. പക്ഷെ ആദ്യത്തെ ദിവസം തന്നെ ‘വാന്‍ സെയില്‍സ്മാന്‍’ എന്ന വാക്കിന് മറ്റൊരര്‍ത്ഥമുണ്ടെ് ഷിബിന് മനസ്സിലായി. ഒരു വീട്ടിലേക്കാവശ്യമുള്ള സോപ്പ്, ചീപ്പ്, കണ്ണാടി മുതലായ ഉല്‍പ്പന്നങ്ങള്‍ ഒരു ബാഗിലാക്കി നമ്മളെ വാനില്‍ ഒരു ജംഗ്ഷനില്‍ ഇറക്കിവിടും. അത് വീടുകള്‍ തോറും കയറിയിറങ്ങി സെയില്‍സ് നടത്തണം. 3 ലക്ഷം രൂപ കടം വരുത്തിവച്ചവന് പ്രതികരിക്കാന്‍ അര്‍ഹതയില്ലല്ലോ. സഹിച്ചു. കുറച്ചു നാള്‍ ആ ജോലിയില്‍ തുടര്‍ന്നു. അപ്പോഴേക്കും ‘പഴയ 7 സപ്ലി’ എഴുതി പാസ്സായി. തുടര്‍ന്ന് ഒരു കോണ്‍ട്രാക്ടറുടെ കീഴില്‍ കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ വരുന്ന കപ്പലുകളിലേക്കായി ഇരുമ്പ് പൈപ്പുകള്‍ നിര്‍മ്മിക്കുകയും റിപ്പയര്‍ ചെയ്ത് ഫിറ്റ് ചെയ്യുന്ന ജോലി ലഭിച്ചു. അധികം താമസിയാതെ മറ്റൊരു ജോലി ഷിബിന് ലഭിച്ചു, ഹൈദരാബാദില്‍ ‘പ്ലംബിംഗ് സൂപ്പര്‍വൈസര്‍’ (പ്ലംബിങ്ങിന്റെ അആഇഉ പോലും അറിയില്ല, പക്ഷെ ‘പോളിടെക്‌നിക്’ പഠിച്ചതാണല്ലോ). അവിടെ കുറച്ചുകാലം ജോലി ചെയ്തു ഉദ്ദേശിച്ച ഉയര്‍ച്ചയൊന്നുമുണ്ടായില്ല. മെച്ചപ്പെട്ട മറ്റൊരു ജോലി തേടി ബോംബെയ്ക്ക് വണ്ടി കയറി. അവിടെയും പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. അവസാനം പരാജിതനായി വീട്ടില്‍ തിരികെയെത്തി. ആരുടെയും കണ്ണില്‍പ്പെടാതെ കുറച്ചുനാള്‍ വീട്ടില്‍ തള്ളി നീക്കി. അധികം താമസിയാതെ ബാംഗ്ലൂരില്‍ വീണ്ടും ‘പ്ലംബിംഗ് സൂപ്പര്‍വൈസറായി’ ജോലി ലഭിച്ചു. ധാരാളം മലയാളികള്‍ ഉണ്ടായിരുന്ന സ്ഥാപനമായതിനാല്‍ എല്ലാ മലയാളികളും ചേര്‍ന്ന് പരിശ്രമിച്ച് പാരവച്ച് പുറത്താക്കി. അപ്പോഴേക്കും ഷിബിന്‍ ജോലിക്കായി ഒരു ദക്ഷിണേന്ത്യന്‍ പര്യടനം തന്നെ നടത്തിക്കഴിഞ്ഞിരുന്നു. ഷിബിന്റെ ജീവിതത്തിലെ അറിവില്ലായ്മയുടെയും ലക്ഷ്യബോധമില്ലായ്മയുടെയും ആദ്യ അദ്ധ്യായം ഇവിടെ അവസാനിക്കുകയാണ്.
അധികം താമസിയാതെ ബാംഗ്ലൂരില്‍ തന്നെ BS ഗുപ്ത കണ്‍സ്ട്രക്ഷന്‍ കമ്പനി എന്ന കോട്രാക്ടിങ്ങ് സ്ഥാപനത്തില്‍ ജോലി ലഭിച്ചു. ആ സ്ഥാപനത്തിന്റെ GM ബല്‍വിന്തര്‍ സാങ്‌വാന്‍ എന്ന വ്യക്തിയാണ് യഥാര്‍ത്ഥത്തില്‍ ഷിബിന്‍ കുമാറിന്റെ ജീവിതത്തില്‍ ടേണിങ്ങ് പോയിന്റ് ഉണ്ടാക്കിയ വ്യക്തി. ദീര്‍ഘമായ ഇന്റര്‍വ്യൂയിലൂടെ അദ്ദേഹം ഷിബിന്റെ കഴിവുകളെയും കുറവുകളെയും പഠിക്കുകയും മനസ്സിലാക്കി നല്‍കുകയും ചെയ്തു. കൂടാതെ ആ സ്ഥാപനത്തിലെ പ്ലംബിംഗിന്റെ ‘പ്രൊജക്ട് മാനേജര്‍’ പോസ്റ്റും നല്‍കി. തുടര്‍ന്ന് കമ്പ്യൂട്ടര്‍ പഠിക്കാനുള്ള അവസരം നല്‍കി. മൊബൈല്‍ ഫോണ്‍ നല്‍കി, തെറ്റില്ലാത്ത ഒരു ശമ്പളവും നല്‍കി. പ്ലംബിംഗ് മേഖലയുടെ മാനേജീരിയില്‍ ജോലി മുഴുവന്‍ പഠിക്കുവാനുള്ള അവസരം ആ സ്ഥാപനത്തില്‍ ഷിബിന് ലഭിച്ചു. അവിടെനിന്നും ഷിബിന്‍ പുറത്തിറങ്ങിയത് ഒരു തികഞ്ഞ പ്ലംബിംഗ് പ്രൊജക്ട് മാനേജര്‍ ആയിട്ടാണ്. പിന്നീടങ്ങോട്ട’് ഷിബിന്റെ ജീവിതത്തില്‍ വളര്‍ച്ചയുടെ കാലമായിരുന്നു. ബാംഗ്ലൂരില്‍ ആ ഒരു വര്‍ഷത്തെ ജോലിക്ക് ശേഷം ദുബായിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ പ്ലംബിഗ് പ്രൊജക്ട് മാനേജര്‍ ആയി ഷിബിന് ജോലി ലഭിച്ചു അതും അവിശ്വസനീയമായ ഉയര്‍ന്ന ശമ്പളത്തില്‍, തുടര്‍ന്ന് ഖത്തറിലേക്ക്, അങ്ങനെ 13 വര്‍ഷത്തെ പ്രവാസ ജീവിതം. സാമ്പത്തികമായി ഉയര്‍ന്നു, വിവാഹം കഴിഞ്ഞു. ആദ്യത്തെ കുഞ്ഞ് ജനിച്ചു. ജീവിതം സുഖകരമായി മുന്നോട്ട’് പോകുന്നു. നല്ല ബാങ്ക് ബാലന്‍സൊക്കെ ആയതോടെ തിരികെ നാട്ടില്‍പോയി എന്തെങ്കിലും ബിസിനസ് തുടങ്ങിയാലോ എന്ന ചിന്ത തലയ്ക്കുപിടിച്ചു. പിന്നീടൊട്ടും ആലോചിച്ചില്ല. നീണ്ട 13 വര്‍ഷത്തെ ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് ഷിബിന്‍ നാട്ടില്‍ മടങ്ങിയെത്തി. സ്വന്തമായി ഒരു ബിസിനസ് തുടങ്ങുക എന്നതായിരുന്നു ലക്ഷ്യം. ഷിബിന്‍ കുമാര്‍ എന്ന പ്രവാസിയുടെ 13 വര്‍ഷത്തെ നല്ലകാലത്തിന് ഇരുള്‍ വീഴുകയായിരുന്നുവെന്ന നഗ്നസത്യം അദ്ദേഹം മനസ്സിലാക്കിയിരുന്നില്ല.
വീണ്ടും പ്രതിസന്ധിയും ഉയര്‍ച്ചയും
2016-17ല്‍ നാട്ടില്‍ തിരികെയെത്തിയ ഷിബിന്‍ ചൈനയില്‍ നിന്നും ഇലക്ട്രോണിക്, കംപ്യൂട്ടര്‍ ആക്‌സസറീസ് ഇംപോര്‍ട്ട’് ചെയ്ത്, ഇന്ത്യ മുഴുവന്‍ സപ്ലൈ ചെയ്യുക എതായിരുു ലക്ഷ്യം. എന്നാല്‍ ഇവ വാങ്ങുവാന്‍ ആളില്ലായിരുന്നു. വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിത്തുടങ്ങി കാര്യങ്ങള്‍. സമ്പാദിച്ച പണം മുഴുവന്‍ നഷ്ടമാകുന്ന അവസ്ഥയിലായി. അവസാന ശ്രമം എന്ന നിലയില്‍ കുറച്ച് തെര്‍മല്‍ പ്രിന്റുകള്‍ ആവശ്യക്കാര്‍ക്കായി ഇംപോര്‍ട്ട’് ചെയ്തു നല്‍കി. ക്രമേണ ഇന്ത്യയൊട്ടുക്കും ആ ഉല്‍പ്പത്തിന് ആവശ്യക്കാരുണ്ടായി. റെയ്ന്‍ടെക്കിന്റെ ഉപഭോക്താക്കള്‍ പ്രിന്ററിനൊപ്പം ബില്ലിംഗ് സോഫ്റ്റ്‌വെയറുകള്‍ കൂടി ആവശ്യപ്പെട്ടു തുടങ്ങി. തുടക്കത്തില്‍ മറ്റ് സ്ഥാപനങ്ങളെയാണ് സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നതിനായി സ്ഥാപനം ആശ്രയിച്ചിരുന്നത്. എന്നാല്‍ കസ്റ്റമര്‍ക്ക് ആവശ്യമായ സപ്പോര്‍ട്ട്് അവരില്‍നിന്നും കൃത്യസമയത്ത് ലഭിക്കാതെയായി. ഈ സാഹചര്യത്തില്‍ റെയ്ന്‍ടെക് സ്വന്തമായി ബില്ലിംഗ് സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. സ്വന്തമായി സ്റ്റാഫിനെ നിയമിക്കുന്നതോടൊപ്പം കേരളത്തിന് പുറത്തുനിന്നും, ഇന്ത്യയ്ക്കു പുറത്തുനിന്നുമുള്ള സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരുടെ സേവനവും സ്ഥാപനം ഈ സമയത്ത് ഉപയോഗപ്പെടുത്തി. റീട്ടെയ്ല്‍ മാര്‍ക്കറ്റിലെ ബില്ലിങ്ങില്‍ ഒരു കസ്റ്റമര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കിയായിരുന്നു സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചത്. കൃത്യമായ ബില്ലുകള്‍ തയ്യാറാക്കുന്നതോടൊപ്പം ഒരു പുതിയ പ്രൊഡക്ട് ചേര്‍ക്കുക, ബാര്‍ കോഡ് ചേര്‍ക്കുക, സ്‌റ്റോക്ക് കൃത്യമായി നിലനിര്‍ത്തുക, പര്‍ച്ചേസ് ബുക്കില്‍ സ്റ്റോക്ക് ചേര്‍ക്കുക, വാട്ട്്‌സാപ്പ് ടെക്‌നോളജി, വെയിങ്ങ് മെഷീന്‍ കണക്ടിവിറ്റി, കസ്റ്റമര്‍ ഡിസ്‌പ്ലേ കണക്ടിവിറ്റി തുടങ്ങി ഓരോ ബിസിനസ്സിനുമനുസരിച്ച് ബില്ലുകള്‍ തയ്യാറാക്കിയായിരുന്നു റെയ്ന്‍ടെക് തങ്ങളുടെ സ്വന്തം പി.ഒ.എസ്. സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചത്. ഇതിനോടൊപ്പം സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുവര്‍ക്ക് കൃത്യമായ ട്രെയിനിങ്ങും സ്ഥാപനം നല്‍കുന്നു എന്നത് സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.
റെയേന്‍ടെക് പി.ഒ.എസ്. സോഫ്‌റ്റ്വെയര്‍
റെയേന്‍ടെക് പി.ഒ.എസ്. സോഫ്റ്റ് വെയറുകളുടെ ഏറ്റവും വലിയ പ്രത്യേകത എന്തൊല്‍ സാധാരണ ബില്ലിന്റെ ഫോര്‍മാറ്റില്‍ വാട്ടസാപ്പ് ഉപയോഗിച്ച് പ്രിന്റെടുക്കാവുന്ന ഇന്ത്യയിലെ ആദ്യത്തെ സോഫ്റ്റ്‌വെയറാണ് റെയ്ന്‍ടെക് പി.ഒ.എസ്. സോഫ്റ്റ്‌വെയര്‍. ഏതൊരു റീട്ടെയ്ല്‍ ബില്ലിങ്ങ് ആവശ്യമുള്ള സ്ഥാപനമായാലും ഉദാ സൂപ്പര്‍മാര്‍ക്കറ്റ്, കണ്ണട കടകള്‍, മെഡിക്കല്‍ ഷോപ്പ്, റെസ്റ്റോറന്റ്, ഹോട്ടല്‍ റൂം ബില്ലിങ്ങ് തുടങ്ങി ഏത് വിധത്തിലുള്ള റീട്ടെയ്ല്‍ സ്ഥാപനത്തിനും ആവശ്യമുള്ള ബില്ലിംഗ് സോഫ്റ്റ്‌വെയര്‍ റെയ്ന്‍ടെകില്‍ ലഭ്യമാണ്. ഓഫ്‌ലൈനായും ബില്ലിംഗ് ചെയ്യാം എന്നത് റെയ്ന്‍ടെക പി.ഒ.എസ് സോഫ്റ്റ്‌വെയറിന്റെ മറ്റൊരു പ്രത്യേകതയാണ്. മള്‍ട്ടിപ്പിള്‍ ബ്രാഞ്ചുകള്‍ ഉള്ളവര്‍ക്ക് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയില്‍ കസ്റ്റമറുടെ ജി മെയില്‍ ഉപയോഗച്ച് ബില്ലുകള്‍ നിര്‍മ്മിക്കാവുന്ന സോഫ്റ്റ്‌വെയറുകള്‍ ഏറ്റവും പുതിയതായി റെയ്ന്‍ടെക് മാര്‍ക്കറ്റില്‍ അവതരിപ്പിരിച്ചിരിക്കുകയാണ്. ഇതിന്റെ പ്രത്യേകത എന്തെന്നാല്‍ ഉപഭോക്താവിന് തന്റെ വിവിധ സ്ഥാപനങ്ങളിലെ ഓരോ ദിവസത്തെയും സെയ്ല്‍ റിപ്പോര്‍ട്ട്്, ലാഭം, പര്‍ച്ചേസ് റിപ്പോര്‍ട്ട്, സ്‌റ്റോക്ക് റിപ്പോര്‍ട്ട് തുടങ്ങിയ വിവരങ്ങള്‍ ആന്‍ഡ്രോയ്ഡ് ഫോണിലൂടെ മനസ്സിലാക്കാന്‍ സാധിക്കും
വെറും 2 തൊഴിലാളികളുമായി തുടങ്ങിയ റെയ്ന്‍ടെക് സോഫ്റ്റ്‌വെയര്‍ എന്ന സ്ഥാപനം ഇന്ന് 50-ല്‍ അധികം തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനമാണ്. ഇന്ത്യയുടെ വിവിധ സിറ്റികളില്‍ ബ്രാഞ്ച് തുടങ്ങാനുള്ള പദ്ധതിയിലാണ് സ്ഥാപനം. ഗുണമേന്മയ്ക്കുള്ള അംഗീകാരമെന്ന നിലയില്‍ മികച്ച ബില്ലിംഗ് സോഫ്റ്റ്‌വെയറിനുള്ള ഇന്‍സ്പയറിംഗ് ബ്രാന്റ് അവാര്‍ഡ് റെയ്ന്‍ടെക്കിന് വ്യവസായ മന്ത്രി പി. രാജീവില്‍ നിന്നും ലഭിച്ചു. റെയ്ന്‍ടെക്കിന്റെ ‘ബില്ലിങ്ങ് സോഫ്റ്റ് വെയര്‍’ എന്ന യൂട്യൂബ് ചാനലും ഇന്ത്യയോട്ടുക്ക് പ്രശസ്തമാണ്. സൗദി അറേബ്യയില്‍ പുതിയ ബ്രാഞ്ച് തുടങ്ങുവാനുള്ള തയ്യാറെടുപ്പിലാണ് സ്ഥാപനം
ഇന്റക്‌സ് സോഫ്റ്റ് വെയര്‍ ലിമിറ്റഡിന്റെ ഷെയറുകള്‍ ഇപ്പോള്‍ നിക്ഷേപകര്‍ക്ക് വാങ്ങുവാന്‍ അവസരമുണ്ട്. കമ്പനിയുടെ അടുത്ത ഘട്ടത്തിലേക്കുള്ള വളര്‍ച്ചയ്ക്കായി 4 കോടി രൂപ വരെയുള്ള ഷെയറുകളാണ് വില്‍ക്കുന്നത്. 300 രൂപയാണ് ഷെയര്‍ ഒന്നിന് വില, വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക -8606093110
എക്‌സ്‌ക്ലൂസ്സീവ് ഇന്റര്‍വ്യൂ
സംരംഭകനെന്ന നിലയില്‍ കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങളെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു
കേരളത്തിലെ നിലവിലെ സാഹചര്യങ്ങളെ വ്യക്തമായ തയ്യാറെടുപ്പുകളോടുകൂടി സമീപിച്ചാല്‍ കേരളത്തില്‍ സംരംഭം നടത്തിക്കൊണ്ടുപോകാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവുകയില്ല. ബിസിനസ്സിന്റെ വളര്‍ച്ചയ്ക്കായി സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും നാം ഉപയോഗിക്കണം. പ്രത്യേകിച്ച സോഷ്യല്‍ മീഡിയയും മറ്റും.
ബിസിനസ്സ് ചെയ്യാനിറങ്ങുന്ന വ്യക്തി അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍?
വ്യക്തമായ പഠനങ്ങളോടുകൂടി വേണം ബിസിനസ്സിലേക്കിറങ്ങാന്‍. ബിസിനസ്സ് തുടങ്ങുമ്പോള്‍ നമുക്കിഷ്ടമുള്ള മേഖല തെരഞ്ഞെടുക്കാം. എന്നാല്‍ ആ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ക്കോ സേവനങ്ങള്‍ക്കോ ആവശ്യക്കാരുണ്ടോ എന്ന് കൃത്യമായ പഠനം നടത്തണം. അനുഭവ സമ്പത്തുള്ള ഓരോരുത്തരില്‍നിന്നും സംരംഭകന്‍ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കണം. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കുക. അതില്‍ നമുക്ക് ആവശ്യമുള്ളവ മാത്രം എടുക്കുക.
ടീം വര്‍ക്കിന്റെ പ്രാധാന്യത്തെ താങ്കള്‍ എങ്ങനെ കാണുന്നു?
വളരെ ശക്തമായ ഒരു ടീം ഉണ്ടാക്കുകയും അത് നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ഒരു സംരംഭകന്റെ ഏറ്റവും വലിയ വിജയം. സ്ഥാപനത്തിലെ ജീവനക്കാരുടെ ഒത്തൊരുമിച്ചുള്ള പരിശ്രമവും അടുത്ത തലത്തിലേക്കുള്ള വളര്‍ച്ചയ്ക്കാവശ്യമായ കൂട്ടായ ചര്‍ച്ചകളും ഒഴിവാക്കാനാകാത്ത ഒന്നാണ്. ഇത്തരം ചര്‍ച്ചകളിലുടെ ഉരുത്തിരിഞ്ഞു വരുന്ന പല സമവായങ്ങളും സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമാകും. ഒരു ടീമിന്റെ സപ്പോര്‍ട്ടോടു കൂടിയുള്ള പ്രവര്‍ത്തനം, വെല്ലുവിളികളേയും പ്രതിസന്ധികളേയും നേരിടാനുള്ള കരുത്ത് സംരംഭകന് നല്‍കും. തൊഴിലാളികളെ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുക, അവരെ വിശ്വാസത്തിലെടുക്കുക. എന്നാല്‍ എല്ലാക്കാര്യങ്ങള്‍ക്കും നമ്മുടെ മേല്‍നോട്ടമുണ്ടാകണം. ഓഫീസില്‍ നടക്കുന്ന ഓരോ കാര്യങ്ങളും നമ്മള്‍ കൃത്യമായി അറിഞ്ഞിരിക്കണം.
ഒരു സ്ഥാപനവും തൊഴിലാളികളുമായുണ്ടാകേണ്ട ബന്ധം ഏത് തരത്തിലുള്ളതായിരിക്കണം ?
സ്ഥാപനവും തൊഴിലാളികളുമായി ഊഷ്മളമായ ബന്ധമാണുണ്ടാകേണ്ടത്. അവരുടെ കഴിവുകള്‍ നാം മുഴുവനായും ഉപയോഗിക്കുതോടൊപ്പം അവരുടെ സംതൃപ്തിയും ഉറപ്പുവരുത്തണം. ആജ്ഞാപിക്കുന്ന മേധാവിയേക്കാള്‍ തന്നെ ചേര്‍ത്തുനിര്‍ത്തുന്ന മേധാവിയെയായിരിക്കും തൊഴിലാളികള്‍ ഇഷ്ടപ്പെടുക. അവരുടെ തൊഴില്‍ പരവും, സാമ്പത്തകവും, വ്യക്തിപരവുമായ പ്രശ്‌നങ്ങള്‍ തുറന്ന്് സംസാരിക്കാന്‍ അവസരം നല്‍കുക. സംതൃപ്തരല്ലാത്ത തൊഴില്‍സംഘം സ്ഥാപനത്തിന്റെ വളര്‍ച്ച മുരടിപ്പിക്കും. ഒരു സ്ഥാപനത്തിന്റെ നല്ല പ്രവര്‍ത്തന അന്തരീക്ഷം നശിപ്പിക്കാന്‍ ഒരു അസംതൃപ്തനായ തൊഴിലാളി ധാരാളമായിരിക്കും എന്ന സത്യം മനസ്സിലാക്കുക.
വില്‍പ്പനാന്തര സേവനത്തിന്റെ പ്രാധാന്യം?
ബിസിനസ്സില്‍ ഒഴിച്ചു കൂടാനാകാത്ത മറ്റൊരു കാര്യമാണ് വില്‍പ്പനാന്തര സേവനം. മിക്കവാറും കമ്പനികള്‍ വില്‍പ്പന കഴിഞ്ഞാല്‍ ഉപഭോക്താവിനെ മറന്നുകളയുന്ന രീതിയാണ് നാം സാധാരണ കാണാറുള്ളത്. എന്നാല്‍ വില്‍പ്പനയ്ക്ക് ശേഷവും പ്രോഡക്ടിന്റെ പ്രവര്‍ത്തനങ്ങളേക്കുറിച്ചും ഉപയോഗത്തില്‍ കസ്റ്റമര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടോ എന്നും നിരന്തരം അന്വേഷിക്കുകയും അവര്‍ക്ക് വേണ്ടുന്ന സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്ന കാര്യത്തില്‍ ഓരോ സംരംഭകനും പ്രത്യേകം ഊന്നല്‍ നല്‍കണം
നിങ്ങളുടെ കസ്റ്റമര്‍ എന്താഗ്രഹിക്കുന്നോ, അത് കൃത്യമായി നല്‍കാന്‍ നിങ്ങള്‍ തയ്യാറാകണം.
പ്രതിസന്ധികളെ നേരിടുന്നവരോട് എന്താണ് പറയാനുള്ളത്.?
പ്രശ്‌നങ്ങള്‍ വരുമ്പോള്‍ പകച്ചു നില്‍ക്കാതെ മറ്റു വഴികള്‍ ഉടനെ തേടണം. ജയിക്കുവാനുള്ള അടങ്ങാത്ത ആഗ്രഹം ഓരോ സംരംഭകനും അത്യാവശ്യമാണ്. ഈ ആഗ്രഹമാണ് പ്രതിസന്ധികളെ തകര്‍ത്ത് മുന്നേറുവാനുള്ള ഊര്‍ജ്ജം ഒരാള്‍ക്ക് നല്‍കുന്നത്. തുടക്കത്തില്‍ വിവിധ തരത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്ത ഒരാള്‍ക്ക് പിന്നിടങ്ങോട്ട് പ്രതിസന്ധികളെ ഭയമുണ്ടാകില്ല. സംരംഭകന്‍ തന്റെ മുന്നിലുള്ള പ്രശ്‌നങ്ങളെ വാശിയോടെ നേരിടണം. പിന്‍ തിരിഞ്ഞോടുന്നവര്‍ക്കുള്ളതല്ല ലോകം, മറിച്ച് വിജയിക്കുവരുടേതാണ്.
ബിസിനസ്സില്‍ സാമ്പത്തിക അച്ചടക്കത്തിന്റെ പ്രാധാന്യം?
സംരംഭകന്‍ തന്റെ സ്ഥാപനത്തിന്റെ വരവ് ചെവല് കണക്കുകള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണം.. സ്ഥാപനം ചെലവാക്കുന്ന പണം തിരികെ ലാഭമായി ലഭിക്കുവാന്‍ വേണ്ട പ്ലാനുകള്‍ എപ്പോഴും തയ്യാറാക്കിയിരിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ കൃത്യത പാലിക്കണം. കസ്റ്റമേഴ്‌സുമായും, തൊഴിലാളികളുമായും പണമിടപാടുകളില്‍ കൃത്യതയും സുതാര്യതയും കാത്തു സൂക്ഷിക്കണം. സാമ്പത്തിക ഇടപാടുകളില്‍ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാര്‍ക്കറ്റിലും തൊഴിലാളികളുടെ ഇടയിലും നല്ല അംഗീകാരം കിട്ടുകയില്ല.