സൗന്ദര്യ സംരക്ഷണത്തിനായി ധാരാളം ഉല്‍പ്പന്നങ്ങള്‍ ഇന്ന് നമ്മുടെ നാട്ടില്‍ ലഭ്യമാണ്. സോപ്പുകളില്‍ പാല്, കുങ്കുമപ്പൂ, ബദാം, ഫെയ്സ്ക്രീമുകളില് ഫ്രൂട്ട്സ്, ഹെയര്‍ ഓയിലുകളില്‍ ചെമ്പരത്തി, നെല്ലിക്ക, കറ്റാര്‍വാഴ എന്നിങ്ങനെ വാഗ്ദാനങ്ങളുടെ പെരുമഴയാണ് ഇത്തരം ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ നാം കൂടുതലും കാണുന്നത്. എന്നാല്‍ ഇതില്‍ 95% ഉല്‍പ്പന്നങ്ങള്‍ക്കും മേല്‍പ്പറഞ്ഞവയുടെ റിസല്‍ട്ട് തരാന്‍ സാധിക്കാറില്ല. ഇത്തരം സാഹചര്യങ്ങളിലാണ് ‘ഹോം മെയ്ഡ് ഉല്‍പ്പന്നങ്ങളുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് നല്കുന്ന 100 ശതമാനവും വാഗ്ദാനങ്ങള്‍ നിറവേറ്റുന്ന ഉല്‍പ്പന്നമാണ് എം.സീക്രട്ട് ബോഡി കെയര്‍ ഉല്‍പ്പന്നങ്ങള്‍. ഇന്നോളം കേരളക്കര ഉപയോഗിക്കാത്ത തരത്തിലുള്ള വ്യത്യസ്ഥയിനം ഉല്പ്പന്നങ്ങളാല് നിര്‍മ്മിതമായ ഒരുപറ്റം സൗന്ദര്യസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ മലയാളികള്‍ക്ക് നല്കി വിജയം വരിച്ചിരിക്കുകയാണ് എം സീക്രട്ട് ബോഡി കെയര്‍ ഉല്‍പ്പന്നങ്ങള്‍. കേരളത്തിലെ ആദ്യത്തെ ലക്ഷ്വറി ഓര്‍ഗാനിക്ക് സ്കിന്‍ കെയര്‍ ബ്രാന്റായ എം സീക്രട്ടിന്റെ ഉല്പ്പന്നങ്ങളേക്കുറിച്ചും അവയുടെ വ്യത്യസ്ഥ സവിശേഷതകളേക്കുറിച്ചും സ്ഥാപനത്തിന്റെ സാരഥി മീനദേവി വിജയഗാഥയുമായി സംസാരിക്കുന്നു.
വയനാട്ടിലെ ഒരു പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ ജനിച്ച മീന തന്റെ കാര്‍ഷിക പാരമ്പര്യത്തെക്കുറിച്ച് വശദീകരിക്കുന്നു. വീട്ടിലേയ്ക്കാവശ്യമായതെല്ലാം കൃഷി ചെയ്യുന്നതായിരുന്നു ഞങ്ങളുടെ രീതി, അതിനാല്‍ മായമുള്ള യാതൊരു ഉല്‍പ്പന്നവും ഉപയോഗിക്കേണ്ടതായി ഇതുവരെയും വന്നിട്ടില്ല, അതിനാല്‍ മഞ്ഞള്‍, കാപ്പി, ഇഞ്ചി, തേയില തുടങ്ങിയവയുടെ ഗുണഗണങ്ങളേക്കുറിച്ച് നന്നായി അറിയാമായിരുന്നു മീന പറയുന്നു. എന്തുകൊണ്ട് സ്വന്തം ഫാമില്‍ കൃഷി ചെയ്യുന്ന ഈ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് മായമില്ലാത്ത സൗന്ദര്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചുകൂടാ എന്ന ചിന്തയില്‍ നിന്നാണ് മീന ആദ്യമായി ഒരു പപ്പായ സോപ്പ് ഉണ്ടാക്കുന്നത്. 100 ശതമാനവും നാച്ചുറല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചായിരുന്നു ഈ സോപ്പിന്റെ നിര്‍മ്മാണം. ഈ സോപ്പ് മീന സ്വയം പരീക്ഷിച്ച് ഗുണഗണങ്ങള്‍ മനസ്സിലാക്കുകയും പാര്‍ശ്വഫലങ്ങള്‍ ഒന്നുംതന്നെ ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. അതിന് ശേഷം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ ഉല്‍പ്പന്നം നല്കി. അവര്‍ക്കും മികച്ച ഫലം ലഭിച്ചു. ഒരുമാസത്തെ നിരന്തരമായ പരീക്ഷണ നിരീക്ഷണങ്ങള്ക്കുശേഷമായിരുന്നു പപ്പായ സോപ്പിന്റെ ഫൈനല്‍ ഔട്ട്പുട്ട് ലഭിച്ചത്.അതിനുശേഷമാണ് ഈ ഉല്‍പ്പന്നം മാര്‍ക്കറ്റില്‍ അവതരിപ്പിച്ചത്. മാര്‍ക്കറ്റില്‍ പപ്പായ സോപ്പിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. അതിനുശേഷം ബീറ്റ്റൂട്ട് സോപ്പ്, കോഫി എസന്‍സ് സോപ്പ്, ചോക്ലേറ്റ് സോപ്പ്, ഓറഞ്ച് സോപ്പ് എന്നിങ്ങനെ മറ്റെങ്ങും ലഭിക്കാന്‍ സാധ്യതയില്ലാത്ത തികച്ചും വ്യത്യസ്ഥങ്ങളായ 4 നാച്ചുറല്‍ സോപ്പുകള്കൂടി മാര്‍ക്കറ്റില്‍ അവതരിപ്പിച്ചു. ഈ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചവര്‍ക്ക് ലഭിച്ചത് 100% ഫലമായിരുന്നു.
അതിന് ശേഷം ഒരു ഫെയ്സ് വാഷ് നിര്‍മ്മുക്കുവാന്‍ മീന തീരുമാനിച്ചു. റ്റീ ട്രി ഓയിലും, മുരിങ്ങ, പപ്പായ, താമര എന്നിവയുടെ എസന്‍സും ഉപയോഗിച്ച് വ്യത്യസ്ഥങ്ങളായ 2 ഫേസ് വാഷുകള്‍ നിര്‍മ്മിച്ചു. ചര്‍മ്മത്തിന് തിളക്കവും, നിറവും നല്‍കുന്നതോടൊപ്പം മുഖത്തുണ്ടാകുന്ന ചുളിവുകള്‍, കറുത്ത പുള്ളികള്‍, മുഖക്കുരു എന്നിവയില്‍ നിന്ന് മോചനം തരുകയും, കണ്ണിന് ചുറ്റും ഉണ്ടാകുന്ന കറുത്ത പാടുകള്‍, പിഗ്മെന്റേഷന് എന്നിവ ഇല്ലാതാക്കുകയും, പ്രായാധിക്യത്തെ കുറയ്ക്കുകയും ചെയ്യുന്നതായിരുന്നു ഈ ഫെയ്സ് വാഷുകള്‍. ഒരിക്കല്‍ ഈ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് സംതൃപ്തരായവര്‍ ഇവ മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന സാഹചര്യമാണുണ്ടായത്. ഇതില്‍നിന്നു തന്നെ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ ലഭിച്ച സ്വീകാര്യത എത്രമാത്രം വലുതായിരുന്നു എന്ന് തെളിയിക്കപ്പെട്ടു.
ഇന്ന് കേരളജനത നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് താരന്, മുടി കൊഴിച്ചില്‍, അകാലനര തുടങ്ങിയവ. ഇതിനൊരു പരിഹാരമായി ട്രൈബല്‍ സീക്രട്ട് ഹെയര്‍ ഓയില്‍ എന്ന മറ്റൊരു ഉല്‍പ്പന്നവും മീര അവതരിപ്പിച്ചു. ഗോത്രവര്‍ഗ്ഗക്കാരുടെ പരമ്പരാഗത എണ്ണയുടെ ചേരുവകള്‍ ഉപയോഗിച്ചാണ് ഈ ഹെയര്‍ ഓയില്‍ തയ്യാറാക്കിയിരിക്കുന്നത്. കാട്ടില്‍ നിന്നും മറ്റ് ഫാമുകളില്‍ നിന്നും ലഭിക്കുന്ന ഭൃംദഗരാജ്, എള്ള്, മൈലാഞ്ചി, കറിവേപ്പില, നെല്ലിക്ക തുടങ്ങി 16-ഓളം പ്രകൃതിദത്ത ചേരുവകള്‍ ചേര്‍ത്താണ് ട്രൈബല്‍ സീക്രട്ട് ഇന്റന്‍സ് ഹെയര്‍ ഗ്രോത്ത് ഓയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. മുടി തഴച്ച് വളരുവാനും, മുടികൊഴിച്ചിലും, അകാലനരയും ഇല്ലാതാക്കി മുടിക്ക് നഷ്ടപ്പെട്ട കറുപ്പുനിറം തിരികെ തരുവാനും ഈ ഓയിലിന് സാധിക്കും. ഇതോടൊപ്പം ഭൃംഗരാജ്, ബനാന, ഗ്രീന്‍ ടീ തുടങ്ങിയ അമൂല്യമായ ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കിയ ഷാംപൂവും എം സീക്രട്ട് അവതരിപ്പിച്ചിട്ടുണ്ട്. മുടികൊഴിച്ചിലിന് പരിപൂര്‍ണ്ണ പരിഹാരമാണ് ഈ ഷാംപൂ നല്‍കുന്നത്.
എം സീക്രട്ടിന്റെ മറ്റൊരു മികച്ച ഉല്‍പ്പന്നമാണ് ഫേസ്പാക്ക് – കാപ്പിപ്പൊടി, എസന്‍ഷ്യല്‍ ഓയില്‍ തുടങ്ങി എട്ടോളം പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ ചേര്‍ത്താണ് എം സീക്രട്ടിന്റെ ഫേസ് വാഷ് നിര്‍മ്മിച്ചിരിക്കുന്നത്. മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്ത് മുഖത്തിന് നിറവും തിളക്കവും നല്‍കുന്നതാണ് ഫേസ്പാക്ക്.
സൗന്ദര്യസംരക്ഷണ മേഖലയില്‍ 100 ശതമാനവും മായമില്ലാത്ത ലക്ഷ്വറി ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക എന്നാണ് എം സീക്രട്ട് ലക്ഷ്യമിടുന്നത്. ഇതിലൂടെ സമൂഹത്തിനും സംരംഭകര്‍ക്കും പുതിയ രീതി കാണിച്ചുകൊടുക്കുക എന്നതാണ് സ്ഥാപനം ലക്ഷ്യമിടുന്നണ് . ഇതോടൊപ്പം സ്ത്രീ ശാക്തീകരണവും എം സീക്രട്ട് ലക്ഷ്യമിടുന്നു. സ്ഥാപനത്തിന്റെ തൊഴിലാളികളായി പൂര്‍ണ്ണമായും സ്ത്രീകളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് എം സീക്രട്ട് മുന്നോട്ട് പോകുന്നത്. മീനയുടെ അമ്മ സുശീല, സഹോദരി മായയുടെയും പിന്തുണ ഇതില്‍ എടുത്തുപറയേണ്ട ഒന്നാണ്. ഇപ്പോള്‍ എം സീക്രട്ടിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയൊട്ടാകെ ഉപഭോക്താക്കളുണ്ട്. ഓരോ ഉല്‍പ്പന്നത്തിനും 100% ഉറപ്പാണ് മീന നല്‍കുന്നത്. കെട്ടിലും മട്ടിലും ഉന്നതനിലവാരമുള്ള ഇംപോര്‍ട്ട് ചെയ്ത പാക്കിങ്ങ് മെറ്റീരിയലുകളാണ് എം സീക്രട്ട് എന്ന ലക്ഷ്വറി ബ്രാന്റില്‍ ഉപയോഗിക്കുന്നത്. എറണാകുളത്ത് വൈറ്റില ആസ്ഥാനമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 95673 63876 wwww.themsecret.com, www.instagram.com/lamsecret_official