Saturday, November 23Success stories that matter
Shadow

ഡോ. താഹിര്‍ കല്ലാട്ട്്് – ദൈവത്തില്‍ ഭരമേല്‍പ്പിച്ച സംരംഭകന്‍

0 0
ഡോ. താഹിര്‍ കല്ലാട്ട്്.

ഒരു സമൂഹത്തിന്റെ സാമ്പത്തിക ഭദ്രതയെ താങ്ങിനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് അവിടുത്തെ സംരംഭകരാണ്. പല തരത്തിലുള്ള സംരംഭകര്‍ നമ്മുടെ ഇടയിലുണ്ട്. ലാഭത്തില്‍ മാത്രം ശ്രദ്ധ വയ്ക്കുന്നവര്‍ മുതല്‍ സ്വപ്‌നങ്ങളുടെ പുറകേ മാത്രം പോകുന്നവരും ഉണ്ട്. തന്റെ കസ്റ്റമര്‍ക്ക് 100 % ഗുണകരമായ രീതിയില്‍ മാത്രം പ്രൊജക്ടുകള്‍ വിഭാവനം ചെയ്യുന്ന ഒരു സംരംഭകനെയാണ് ഇന്ന് നാം പരിചയപ്പെടുന്നത്. ഒരേ സമയം ബില്‍ഡര്‍ ആയും, ടൂറിസം മേഖലയിലെ സംരംഭകനായും തിളങ്ങുന്ന മഹനീയ വ്യക്തിത്വം. ഇത് വയനാട്ടിലെ കല്‍പ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്ലാട്ട്് ഗ്രൂപ്പിന്റെ സാരഥി ഡോ. താഹിര്‍ കല്ലാട്ട്്. 16 വര്‍ഷത്തെ തന്റെ സംരംഭക ജീവിതത്തേക്കുറിച്ചും തന്റെ കസ്റ്റമേഴ്‌സുമായി പുലര്‍ത്തുന്ന അഭേദ്യമായ ആത്മബന്ധത്തേക്കുറിച്ചും ഡോ. താഹിര്‍ കല്ലാട്ട് വിജയഗാഥയോട് സംസാരിക്കുന്നു.

2006-ല്‍ തന്റെ 24-ാമത്തെ വയസ്സിലാണ് ഡോ. താഹിര്‍ സംരംഭകന്റെ വേഷമണിയുന്നത്. അതുവരെ ആരും സഞ്ചരിക്കാത്ത വഴി തെരഞ്ഞെടുത്തുകൊണ്ടായിരുന്നു ആ യാത്ര. വയനാട്ടുകാര്‍ക്ക് അതുവരെ കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന ഒരു അപ്പാര്‍ട്ടമെന്റ് പ്രൊജക്ട് ആയിരുന്നു അത്. അതും യാതൊരു മുന്‍പരിചയവുമില്ലാതെ. സ്‌കൈ ഫെയ്‌സ് അപ്പാര്‍ട്ട്‌മെന്റ്, പതിനൊന്ന് നിലകളുള്ള ഒരു അപ്പാര്‍ട്ട്്‌മെന്റ്. കോഴിക്കോട് പോലും അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് കാര്യമായ പ്രചാരമില്ലാത്ത കാലഘട്ടമായിരുന്നു അത്. അതുകൊണ്ടുതന്നെ അഭ്യുതയകാംക്ഷികളില്‍ നിന്നും, കുടുംബക്കാരില്‍ നിന്നുമെല്ലാം ഇത്തരമൊരു പ്രൊജക്ടുമായി മുന്നോട്ടുപോകണ്ട എന്ന മുന്നറിയിപ്പായിരുന്നു ലഭിച്ചത്. താഹിറിന്റെ ജേഷ്ഠസഹോദരന്‍ മുഹമ്മദ് കല്ലാട്ട്്് ഗള്‍ഫില്‍ ബിസിനസ്സ് ചെയ്തിരുന്നതിനാല്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുവാനായിരുന്നു എല്ലാവരും ഉപദേശിച്ചത്. എന്നാല്‍ വ്യത്യസ്ഥമായ ചിന്താഗതി ഉണ്ടായിരുന്ന താഹിര്‍, തന്റെ പ്രൊജക്ടുമായി മുമ്പോട്ടുപോകാന്‍ തന്നെ തീരുമാനിച്ചു. ആകെ ഉണ്ടായിരുന്ന കൈമുതല്‍ അടിയുറച്ച ദൈവവിശ്വാസം മാത്രമായിരുന്നു.

കല്ലാട്ട് പേള്‍ ടൗണ്‍ ഷിപ്പ്‌

സ്‌കൈഫെയ്‌സ് അപ്പാര്‍ട്ട്്‌മെന്റിന്റെ നിര്‍മ്മാണം, കസ്റ്റമറോട് വാഗ്ദാനം ചെയ്തതിനും 6 മാസം മുമ്പ് പൂര്‍ത്തീകരിച്ചുകൊണ്ട് താഹിര്‍ എല്ലാവരേയും വിസ്മയിപ്പിച്ചു. അവിടെ താഹിര്‍ കല്ലാട്ട്് എന്ന യുവ ബില്‍ഡര്‍ ജനിക്കുകയായിരുന്നു. സ്‌കൈ ഫെയ്‌സിന്റെ ഗംഭീര വിജയത്തിന് ശേഷം താഹിര്‍ തന്റെ രണ്ടാമത്തെ പ്രൊജക്ട് പ്രഖ്യാപിച്ചു, കല്ലാട്ട് ക്ലബ്ബ് വില്ല. അതും തികച്ചും വ്യത്യസ്ഥമായൊരു വില്ല പ്രൊജക്ട്. വില്ല പ്രൊജക്ട് എന്ന ആശയവും അക്കാലത്ത് വയനാട്ടില്‍ പുതിയതായിരുന്നു. ക്ലബ്ബ് വില്ലയുടെ വിജയത്തോടെ താഹിര്‍ മലബാറിന്റെ നിര്‍മ്മാണമേഖലയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു. അടുത്തതായി കോഴിക്കോട്് കല്ലാട്ട്് പൂള്‍ വില്ല എന്നൊരു പ്രൊജക്ടും കല്ലാട്ട’് ഗ്രൂപ്പ് വിജയകരമായി പൂര്‍ത്തിയാക്കി. ഈ വിജയത്തിന്റെ രഹസ്യമെന്താണെന്ന് ചോദിച്ചാല്‍ അതിന് താഹിര്‍ പറയുന്ന ഉത്തരം ഇതാണ്. ഒരു കസ്റ്റമര്‍ എന്നതിലുപരി അവരുമായി ഒരു ആത്മബന്ധമാണ് എനിക്കുള്ളത്, അതുകൊണ്ടു തന്നെ കല്ലാട്ട’് ഗ്രൂപ്പിനെ വിശ്വസിച്ച് അപ്പാര്‍ട്ട’്‌മെന്റുകളും വില്ലകളും വാങ്ങാന്‍ എത്തുന്നവര്‍ക്ക് നമ്മള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായും നിറവേറ്റാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടങ്ങളിലും തികഞ്ഞ കൃത്യത പൂലര്‍ത്താനും വാഗ്ദാനം ചെയ്യുന്നതില്‍ കൂടുതല്‍ അവര്‍ക്ക് നല്‍കാനുമാണ് കല്ലാട്ട്് ഗ്രൂപ്പ് ഇന്ന് ശ്രമിക്കുന്നത്. നിര്‍മ്മാണത്തിനുപയോഗിക്കുന്ന കല്ലുകള്‍, സിമന്റ്, തടി, ടൈലുകള്‍ തുടങ്ങി വിജാഗിരി, ടവര്‍ ബോള്‍ട്ട’് തുടങ്ങിയ ഏറ്റവും ചെറിയ ഉല്‍പ്പന്നങ്ങള്‍ വരെ ഉന്നതനിലവാരമുള്ളതാകാന്‍ കല്ലാട്ട്് ഗ്രൂപ്പ് എന്നും ശ്രദ്ധിക്കുന്നു, ഡോ. താഹിര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കല്ലാട്ട് പേള്‍

മുന്‍കാലങ്ങളിലെ പ്രൊജക്ടുകളില്‍ ധാരാളം വീഴ്ചകള്‍ വന്നിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കകയാണ് ഡോ. താഹിര്‍ കല്ലാട്ട്. അത് തുറന്ന് സമ്മതിക്കുന്നതിനോടൊപ്പം കസ്റ്റമറോടുള്ള ആത്മാര്‍ത്ഥതയും തന്റെ മനസാക്ഷിയോട് നീതി പുലര്‍ത്തുന്നതിനുമായി മറ്റു ബില്‍ഡര്‍മാരാരും ചെയ്യാത്ത രീതിയില്‍, ആ പ്രൊജക്ടിലെ അപാകതകള്‍ തീര്‍ത്തുകൊടുക്കുവാനായി എക്‌സ്ട്രാ സര്‍വ്വീസുകള്‍ നല്‍കി വ്യത്യസ്ഥനാവുകയാണ് ഡോ. താഹിര്‍ കല്ലാട്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ്, കല്ലാട്ടിന്റെ ആദ്യകാല പ്രൊജക്ടുകളില്‍ ഉണ്ടായിട്ടുള്ള കുറവുകള്‍ ഡോ. താഹിര്‍ തന്റെ സ്വന്തം ചെലവില്‍ പരിഹരിച്ചു നല്‍കുന്നത്. എടുത്തുപറയേണ്ട മറ്റൊരു കാര്യം കസ്റ്റമറുമായി വളരെയധികം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്ന സ്ഥാപനമാണ് കല്ലാട്ട് ഗ്രൂപ്പ്. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി എന്നും അവരോടൊപ്പം നിലകൊള്ളാനാണ് കല്ലാട്ട് ഗ്രൂപ്പ് ശ്രമിക്കുന്നത്. മലയോര പ്രദേശമായതിനാല്‍ വയനാട്ടില്‍ നടത്തുന്ന ഓരോ കണ്‍സ്ട്രക്ഷനും പ്രകൃതിയെ നോവിക്കാതെ ചെയ്യണം എന്നതാണ് ഡോ. താഹിറിന്റെ തീരുമാനം. അതിനായി ലാഭത്തില്‍ കുറവുവന്നാലും അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ താഹിര്‍ തയ്യാറാണ്. ഈ മണ്ണാണ് എന്റെ വിജയത്തിന്റെ അടിത്തറ, അതിനാല്‍ ഇവിടുത്തെ പ്രകൃതിയെ നോവിച്ചുകൊണ്ട് എനിക്ക് ഒന്നും നേടണ്ട, ഡോ. താഹിര്‍ പറയുന്നു.

മുഹമ്മദ് കല്ലാട്ട്‌

ഈ കാലയളവില്‍ ഡോ. താഹിര്‍ ഒരു ഫാക്ടറി ആരംഭിച്ചുവെങ്കിലും ആ യൂണിറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തേണ്ടതായി വന്നു. യൂണിറ്റിന്റെ പ്രവര്‍ത്തനം നഷ്ടത്തിലേക്ക് പോയ സാഹചര്യത്തിലാണ് ഈ യൂണിറ്റ് നിര്‍ത്താന്‍ താഹിര്‍ നിര്‍ബന്ധിതനായത്. പരാജയങ്ങളെ പോസിറ്റീവായി കണ്ട് അതില്‍നിന്നും പാഠങ്ങള്‍ പഠിക്കാനാണ് ഡോ. താഹിര്‍ എന്നും ശ്രമിച്ചിരുന്നത്. പരാജയങ്ങളാണ് വിജയത്തിലേക്ക് മുന്നേറാന്‍ എനിക്ക് ഊര്‍ജ്ജം നല്‍കിയത്, ഡോ. താഹിര്‍ പറയുന്നു. ഇന്ന് വയനാട്ടിലെ മാത്രമല്ല മലബാറിലെ തന്നെ ഒന്നാം നിര ബില്‍ഡറാണ് കല്ലാട്ട്് ഗ്രൂപ്പ്. ഏറ്റവും പുതിയതായി മേപ്പാടിയില്‍ നിന്നും 7 കിലോമീറ്റര്‍ മാറി കാരാപ്പുഴ ഡാമിന് സമീപം അതിമനോഹരമായ വാട്ടര്‍ഫ്രണ്ട് പ്രൊജക്ട് ആയ കല്ലാട്ട് പേള്‍ ടൗണ്‍ ഷിപ്പിന്റെ നിര്‍മ്മാണത്തിലാണ് ഡോ. താഹിര്‍. 8 ഏക്കറില്‍ വാട്ടര്‍ ഫ്രണ്ട് വില്ലകളും, അപ്പാര്‍ട്ട്്‌മെന്റ് സമുച്ചയങ്ങളും, സ്‌പോര്‍ട’്‌സ് സിറ്റിയും, റിസോര്‍ട്ടും, ഹോസ്പിറ്റലുമെല്ലാം അടങ്ങുന്നതാണ് കല്ലാട്ട്് പേള്‍ ടൗണ്‍ഷിപ്പ് പ്രൊജക്ട്. വയനാട് ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു സ്വപ്‌ന പദ്ധതിയാണിത്. ഫുട്‌ബോള്‍ കോര്‍ട്ട’്, ക്രിക്കറ്റ് നെറ്റ്, സ്വിമ്മിങ്ങ് പൂള്‍, വയനാട്ടിലെ ആദ്യത്തെ ടെന്നീസ് കോര്‍ട്ട’്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, പഴത്തോട്ടങ്ങള്‍ ഇങ്ങനെ പോകുന്നു കല്ലാട്ട് പേള്‍ ടൗണ്‍ഷിപ്പിന്റെ വിശേഷങ്ങള്‍.

കല്ലാട്ട’് ബ്രിട്ടീഷ് റിസോര്‍ട്ട’്

കല്ലാട്ട്് ഹോട്ടല്‍ & റിസോര്‍ട്ട്‌സ്്

2009-ല്‍ ടൂറിസം രംഗത്തേക്ക് കൂടി ഡോ. താഹിര്‍ കാല്‍വയ്പ് നടത്തി. കല്ലാട്ട’് ഹെറിറ്റേജ് റിസോര്‍ട്ട’്, കല്ലാട്ട’് ഹോട്ടല്‍, കല്ലാട്ട’് ബ്രിട്ടീഷ് റിസോര്‍ട്ട’് എന്നീ സ്ഥാപനങ്ങളും കല്ലാട്ട’് ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. ടൂറിസം മേഖലയിലും വയനാടിന്റെ സാധ്യതകള്‍ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തിയ സംരംഭകനാണ് ഡോ. താഹിര്‍. മികച്ച ദൃശ്യാനുഭവമാണ് കല്ലാട്ടിന്റെ ഓരോ റിസോര്‍ട്ടും അതിഥികള്‍ക്ക് നല്‍കുന്നത്. പൂര്‍ണ്ണമായും തടിയില്‍ നിര്‍മ്മിച്ചതാണ് കല്ലാട്ട’് ഹെറിറ്റേജ് റിസോര്‍ട്ടിലെ വില്ലകള്‍, പുഴയുടെ തീരത്തെ മനോഹര ദൃശ്യങ്ങള്‍ നല്‍കുന്നതാണ് കല്ലാട്ട’് ഹെറിറ്റേജ് റിസോര്‍ട്ട്, വയനാടിന്റെ ദൃശ്യമനോഹാരിത മുഴുവന്‍ ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലാണ് കല്ലാട്ട് ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചെമ്പ്ര പീക്കിന്റെ താഴ്‌വാരത്തെ മനോഹര ദൃശ്യങ്ങള്‍ നല്‍കുന്നതാണ് കല്ലാട്ട’് ബ്രിട്ടീഷ് റിസോര്‍ട്ട്്. തേയില തോട്ടങ്ങള്‍ക്കും, അരുവികള്‍ക്കും സമീപമാണ് ഈ റിസോര്‍ട്ട’് സ്ഥിതി ചെയ്യുന്നത്.

കല്ലാട്ട’് ബ്രിട്ടീഷ് റിസോര്‍ട്ട’്

100 ശതമാനവും സത്യസന്ധരും കര്‍മ്മനിരതരുമായ ഒരു സംഘം സഹപ്രവര്‍ത്തകരാല്‍ അനുഗ്രഹീതമാണ് കല്ലാട്ട’് ഗ്രൂപ്പ്. ‘ഈ സ്ഥാപനം അവരുടെ സ്ഥാപനമാണ്, നാളെ ഞാന്‍ ഇല്ലെങ്കിലും ഈ സ്ഥാപനം സുഗമമായി അവര്‍ മുന്നോട്ടുപോകും, കാരണം സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് ഇവിടുത്തെ എന്റെ ഏറ്റവും മികച്ച സഹപ്രവര്‍ത്തകരാണ്. ഇവിടെ എന്റെ സഹപ്രവര്‍ത്തകരാണ് decision makers. സഹപ്രവര്‍ത്തകര്‍ എന്നതിലുപരി കല്ലാട്ട’് ഫാമിലിയിലെ അംഗങ്ങളാണ് എല്ലാവരും, ഇതാണ് കല്ലാട്ട് ഗ്രൂപ്പിനെ മറ്റു സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്’ ഡോ. താഹിര്‍ അഭിമാനത്തോടെ പറയുന്നു. ജോലിക്കാര്യത്തില്‍ സ്ഥാപനം ഇവരുടെ മേല്‍ യാതൊരുവിധ സമ്മര്‍ദ്ദവും പ്രയോഗിക്കാറില്ല. അതിനുള്ള തെളിവാണ് 15 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ആളുകള്‍. ടീം വര്‍ക്കിനെയാണ് സ്ഥാപനം എപ്പോഴും പ്രോത്സാഹിപ്പിക്കുന്നത്. കാരണം ഇത് ഓരോരുത്തരുടെയും ജോലിയുടെ സമ്മര്‍ദ്ദം ഇല്ലാതാക്കുകയും, അവരുടെ ഉള്ളില്‍ ഉടമസ്ഥതാ ബോധം വളര്‍ത്തുകയും ചെയ്യും. ഡോ. താഹിര്‍ കൂട്ടിച്ചേര്‍ക്കുന്നു.

മികച്ച ബില്‍ഡര്‍ക്കുള്ള പുരസ്‌കാരം ഡോ. താഹിര്‍ കല്ലാട്ട്, കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും സ്വീകരിക്കുന്നു

സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സംരംഭകരോട് കുറച്ചുകൂടി ഉദാരമായ സമീപനങ്ങള്‍ ഉണ്ടാകണം എന്ന് ഡോ. താഹിര്‍ അഭിപ്രായപ്പെടുന്നു. ‘പല വന്‍കിട പ്രൊജക്ടുകള്‍ക്കും അംഗീകാരം ലഭിക്കാന്‍ കാലതാമസം വരുന്നതായി കാണപ്പെടുന്നു. ഇത്തരം പ്രൊജക്ടുകള്‍ക്ക് അംഗീകാരം നല്‍കുന്നതിലൂടെ ഉദ്യോഗസ്ഥരുടെ മേല്‍ വലിയ ഉത്തരവാദിത്വമാണ് വരുന്നത്. അതിനാല്‍ പല പദ്ധതികള്‍ക്കും സമ്മതം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ മടികാണിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഗവണ്‍മെന്റിന്റെ ശക്തമായ ഇടപെടല്‍ ആവശ്യമാണ്’ ഡോ. താഹിര്‍ പറയുന്നു.

ഇന്റര്‍വ്യൂ

വയനാടിന്റെ റിയല്‍ എസ്‌റ്റേറ്റ് / ടൂറിസം മേഖലയിലെ സാധ്യതകളെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?

റിയല്‍ എസ്റ്റേറ്റ് മേഖലയിലും, ടൂറിസം മേഖലയിലും വയനാടിന് വലിയ സാധ്യതകളാണുള്ളത്. ഇവിടുത്തെ പ്രകൃതി രമണീയതയും പ്രശാന്തമായ കാലാവസ്ഥയും അനുകൂലഘടകങ്ങളാണ്. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ടൂറിസം മന്ത്രി റിയാസ് എന്നിവര്‍ വയനാട്ടില്‍ വന്‍ വികസന പദ്ധതികളാണ് പ്ലാന്‍ ചെയ്യുന്നത്. മൈസൂര്‍, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളുടെ സാമീപ്യം ധാരാളം അന്യസംസ്ഥാന നിക്ഷേപകരെയാണ് വയനാട്ടിലേക്കെത്തിക്കുന്നത്. അതുപോലെ തന്നെ ടൂറിസം മേഖലയില്‍ കേരളത്തിലെ തന്നെ ഏറ്റവും അധികം ഡെസ്റ്റിനേഷനുകള്‍ ഉള്ള സ്ഥലമാണ് വയനാട്. ബാണാസുര സാഗര്‍ ഡാം, പൂക്കോട്ട്് ലേക്ക്, ഇടയ്ക്കല്‍ ഗുഹകള്‍, ചെമ്പ്ര പീക്ക്, നീലിമല വ്യൂ പോയന്റ്, മീന്‍മുട്ടി വെള്ളച്ചാട്ടം, പഴശ്ശിരാജയുടെ ശവകുടീരം തുടങ്ങി 35-ഓളം ഡെസ്റ്റിനേഷനുകളാ4ണ് വയനാട്ടിലുള്ളത്.

ബിസിനസില്‍ നിന്നും താങ്കള്‍ പഠിച്ച പാഠം എന്താണ്?

ഒരു സംരംഭകന്‍ ഒരിക്കലും ലാഭത്തില്‍ മാത്രം കണ്ണുവയ്ക്കരുത്. അയാളുടെ പ്രഥമ പരിഗണന കസ്റ്റമറുടെ സംതൃപ്തിയ്ക്കായിരിക്കണം. സംതൃപ്തരായ കസ്റ്റമറെ സൃഷ്ടിക്കാതെ ലോകത്ത് ഒരു സ്ഥാപനത്തിനും നിലനില്‍ക്കാന്‍ സാധിക്കുകയില്ല.

ഇക്കഴിഞ്ഞ കൊറോണ കാലഘട്ടത്തില്‍ താങ്കളുടെ തൊഴിലാളികളെ എങ്ങനെയാണ് ചേര്‍ത്തുനിര്‍ത്തിയത്?

മറ്റു പല സ്ഥാപനങ്ങളും കഴിഞ്ഞ കൊറോണക്കാലത്ത് തൊഴിലാളികളുടെ ശമ്പളം കുറച്ചപ്പോള്‍ ഇവിടുത്തെ തൊഴിലാളികള്‍ എന്നോട് ആവശ്യപ്പെടുകയാണുണ്ടായത്, ഞങ്ങള്‍ക്ക് ഇത്രയും ശമ്പളം മതി എന്ന്. അതില്‍ എനിക്ക് തൃപ്തി വരാത്തതിനാല്‍ അതില്‍ കുറച്ചുകൂടി ശമ്പളം ഉയര്‍ത്തണം എന്ന് എന്റെ ആവശ്യപ്രകാരമാണ് അവര്‍ ശമ്പളത്തുക ഉയര്‍ത്തിയത്. ഇത് വലിയൊരു അഭിമാന നിമിഷമാണ്. ഇവിടെ ഒരു കല്ലാട്ട് ഗ്രൂപ്പ് അല്ല ഉള്ളത് കല്ലാട്ട് കുടുംബം ആണ് നിലനില്‍ക്കുന്നത്. അതിനാല്‍ ഞങ്ങള്‍ക്ക് ശക്തമായി മുന്നോട്ട’് പോകാനായി.

ഡോ. താഹിര്‍ കല്ലാട്ട് ഭാര്യ തന്‍സി താഹിറിനൊപ്പം

ബിസിനസില്‍ താങ്കളുടെ കുടുംബം എങ്ങനെ സഹായിക്കുന്നു?

നേരിട്ട’് ആരും ബിസിനസ്സില്‍ സഹായിക്കുന്നില്ല. എന്നിരുന്നാലും ഭാര്യ തന്‍സി നല്‍കുന്ന മാനസിക പിന്തുണ വളരെ വലുതാണ്. ഒരു സംരംഭകന്‍ എന്ന നിലയില്‍ ധാരാളം സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുന്ന സമയത്തൊക്കെയും തനുവിന്റെ സമയോചിതമായ ഇടപെടലുകള്‍ എനിക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഇതിനെല്ലാം ഉപരി ഞാന്‍ നിരന്തരമമായി യാത്രകളിലായിരിക്കുമ്പോഴൊക്കെയും തന്‍സി കുടുംബത്തെ കൃത്യമായി പരിപാലിച്ച് മുന്നോട്ട് പോകുന്നതിനാല്‍ ആ ഭാഗത്തുനിന്നുള്ള പ്രശ്‌നങ്ങളൊന്നും ഞാന്‍ അറിയുന്നേയില്ല. ജ്യേഷ്ഠ സഹോദരന്‍ മുഹമ്മദ് കല്ലാട്ടിന്റെ സഹായ സഹകരണങ്ങളും ഈ സമയത്ത് നന്ദിയോടെ ഓര്‍ക്കുന്നു.

നൊപ്പംഡോ. താഹിര്‍ കല്ലാട്ടും കുടുംബവും

ജീവിതത്തില്‍ ഏറ്റവുമധികം കടപ്പാട് ആരോടാണ്?

എന്റെ ജേഷ്ഠസഹോദരന്‍ മുഹമ്മദ് കല്ലാട്ട’് ഉള്‍പ്പടെ ധാരാളം പേരോട് എനിക്ക് കടപ്പാടുണ്ട്. എന്നാല്‍ എന്റെ ഉമ്മ (നീലിക്കണ്ടി നഫീസ)യോടാണ് എനിക്ക് ഏറ്റവുമധികം കടപ്പാട്. ഞാന്‍ ജനിച്ച് ഒരു വയസ്സ് തികയുന്നതിനുമുന്‍പേ എനിക്ക് എന്റെ പിതാവിനെ നഷ്ടപ്പെട്ടു. അതിനുശേഷം എന്നെയും സഹോദരങ്ങളെയും വളര്‍ത്താന്‍ ഉമ്മ നടത്തിയ പോരാട്ടം ത്യാഗോജ്വലമായിരുന്നു. എം.ബി.എ.യ്ക്കു ശേഷം ഞാന്‍ ഗള്‍ഫിലേക്ക് പോകാതെ നാട്ടില്‍ സംരംഭകനായതിന് പ്രധാനകാരണം ഉമ്മയോടൊപ്പം നില്‍ക്കാനാണ്.

യാത്രകള്‍ താങ്കളെ സ്വാധീനിച്ചിട്ടുണ്ടോ?

സംരംഭകന്‍, പ്രത്യേകിച്ച് ഒരു ബില്‍ഡര്‍ ഉറപ്പായും ധാരാളം രാജ്യങ്ങളില്‍ സഞ്ചരിച്ചിരിക്കണം. എന്നാലേ, ഓരോ പ്രോജക്ടുകളിലും അന്താരാഷ്ട്ര നിലവാരം കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആര്‍ക്കിടെക്ചര്‍ മികവുകള്‍ ഓരോ പ്രോജക്ടുകളിലും ഉള്‍പ്പെടുത്തുവാന്‍ സാധിക്കുകയുള്ളൂ.

താങ്കള്‍ ഒരു ദൈവ വിശ്വാസിയാണോ?

അതെ, ഞാന്‍ ഒര അടിയുറച്ച ദൈവ വിശ്വാസിയാണ്. ഇന്ന് ഞാന്‍ നേടിയിരിക്കുന്ന നേട്ടങ്ങള്‍ക്ക് പിന്നില്‍ സര്‍വ്വശക്തനായ അള്ളാഹുവിന്റെ ശക്തി ഒന്നു മാത്രമാണുള്ളത്. 24-ാമത്തെ വയസ്സില്‍ കല്ലാട്ട’് ഗ്രൂപ്പിന്റെ ആദ്യത്തെ പ്രോജക്ട് അനൗസ് ചെയ്യുമ്പോള്‍ ദൈവം നല്‍കിയ ശക്തി മാത്രമേ പിന്‍ബലമായുണ്ടായിരുന്നുള്ളൂ. ഇന്നും എന്നെ മുന്നോട്ട’് നയിക്കുന്നത് അതേ സര്‍വ്വശക്തന്‍ തന്നെയാണ്.

താങ്കളുടെ റോള്‍മോഡല്‍?

പ്രവാചകന്‍ മുഹമ്മദ് നബി, അവിടുന്ന് പഠിപ്പിച്ച മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചതുകൊണ്ട് മാത്രമാണ് ഞാന്‍ ഇന്ന് ഈ നിലയില്‍ എത്തിയത്.

താങ്കള്‍ സാമൂഹിക സേവനം ചെയ്യുുണ്ടോ?

അത് തികച്ചും എന്റെ വ്യക്തിപരവും ആത്മീയവുമായ കാര്യമാണ്, അത് ഞാന്‍ ഇവിടെ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. വലത് കൈ ചെയ്യുന്നത്് ഇടത് കൈ അറിയേണ്ടതില്ലല്ലോ.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *