പത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് തടിയില്‍ ഒരു ഡിസൈന്‍ ഉണ്ടാക്കണമെങ്കില്‍ അതിസമര്‍ത്ഥനായ ഒരു തച്ചന്റെ സഹായം വേണമായിരുന്നു. എന്നാല്‍ കാലം മുന്നോട്ട’് പോയതിനോടൊപ്പം ടെക്‌നോളജിയും വളര്‍ന്നു. ഇന്ന് തടിയിലോ, എം.ഡി.എഫിലോ, പാനല്‍ ബോര്‍ഡുകളിലോ ഒരു ഡിസൈന്‍ ഉണ്ടാക്കിയെടുക്കുക എന്നത് വളരെ എളുപ്പമാണ്. അത്യാധുനിക ലേസര്‍ കട്ടിങ്ങ് ടെക്‌നോളജികള്‍ ഉള്ള മെഷീനുകള്‍ ഇന്ന് ലഭ്യമാണ്. ഈ ശ്രേണിയില്‍ ഏറ്റവും പുതിയതായി മാര്‍ക്കറ്റില്‍ ഇടംപിടിച്ചിരിക്കുകയാണ് സി.എന്‍.സി & ലേസര്‍ കട്ടിങ്ങ് മെഷീനുകള്‍. മെറ്റലുകളിലും സ്റ്റെയ്ന്‍ലസ് സ്റ്റീലിലും നമുക്കാവശ്യമുള്ള ഡിസൈനുകള്‍ നിര്‍മ്മിച്ചെടുക്കുക എന്നത് ഇന്ന് വളരെ നിസ്സാരമാണ്. ഇത്തരത്തിലൊരു സംരംഭം ആരംഭമാണ് കൊല്ലം ജില്ലയിലെ മേവറത്ത് പ്രവര്‍ത്തിക്കുന്ന A2 മെറ്റല്‍ ക്രാഫ്റ്റ്‌സ് എന്ന സ്ഥാപനം. സ്ഥാപനത്തിന്റെ വളര്‍ച്ചയേക്കുറിച്ച് വിജയഗാഥയോട് സംസാരിക്കുകയാണ് ഡയറക്ടര്‍മാരായ റിസ്വാന്‍ ഹാഷിമും, നിയാസ് ഹാരിസും.
സുഹൃത്തുക്കളായ റിസ്വാനും, നിയാസും A2 മെറ്റല്‍ ക്രാഫ്റ്റ്‌സ് എന്ന സ്ഥാപനം തുടങ്ങിയത് കൊറോണയുടെ തുടക്ക കാലഘട്ടത്തിലാണ്. തടി, എം.ഡി.എഫ് തുടങ്ങിയ മെറ്റീരിയലുകളില്‍ ഡിസൈനുകള്‍ മെഷീനില്‍ കട്ട’് ചെയ്ത് കൊടുക്കുന്നതായിരുന്നു സ്ഥാപനത്തിന്റെ തുടക്കത്തിലെപ്രവര്‍ത്തനം. എന്നാല്‍ താമസിയാതെ അലൂമിനിയം, സെയ്ന്‍ലസ് സ്റ്റീല്‍ തുടങ്ങിയ മെറ്റല്‍ ഷീറ്റുകളില്‍ ഡിസൈനുകള്‍ കട്ട് ചെയ്‌തെടുക്കാവുന്ന ടെക്‌നോളജി സ്ഥാപനം മാര്‍ക്കറ്റില്‍ അവതരിപ്പിച്ചു. ഗേറ്റുകളുടെ നിര്‍മ്മാണത്തില്‍ വലിയ സ്റ്റീല്‍ ഷീറ്റുകളില്‍ ഡിസൈനുകള്‍ ഉണ്ടാക്കുക, കെട്ടിടങ്ങളുടെ മുഖപ്പ്, തൂമാനം എന്നിവയെല്ലാം മെറ്റലില്‍ ഡിസൈനുകള്‍ കട്ട’് ചെയ്യുന്നതാണ് ഇതില്‍ പ്രധാന ജോലികള്‍. കൂടാതെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, അപ്പാര്‍ട്ട’്‌മെന്റുകള്‍ എന്നിവയില്‍ പാര്‍ട്ടിഷ്യനുകളില്‍ വ്യത്യസ്ഥ ഡിസൈന്‍ ഉണ്ടാക്കുക തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും. ഏറ്റവും പുതിയതായി സ്റ്റെയര്‍ കെയ്‌സുകളുടെ ഹാന്റ്‌റെയ്‌ലുകളുടെ താഴെ ഭാഗത്ത് മെറ്റല്‍ ഡിസൈനുകള്‍ ഉണ്ടാക്കുന്ന വര്‍ക്കുകളും ധാരാളമായി A2 മെറ്റല്‍ ക്രാഫ്റ്റ്‌സ് ചെയ്തു നല്‍കുന്നുണ്ട്.
കൊല്ലം ജില്ലയില്‍തന്നെ മെറ്റല്‍ക്രാഫ്റ്റ് വര്‍ക്കുകള്‍ ചെയ്യുന്ന ഒരേയൊരു സ്ഥാപനമാണ് A2 മെറ്റല്‍ ക്രാഫ്റ്റ്‌സ്. ഇന്റീരിയര്‍ ഡിസൈനിങ്ങ് മേഖലയില്‍ മെറ്റല്‍ കട്ടിങ്ങ് വലിയ കുതിച്ചുചാ’ട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോള്‍ ഗേറ്റുകളില്‍ എല്ലാം വലിയ ഷീറ്റുകള്‍ ഉപയോഗിക്കുവാനും അതില്‍ മനോഹരങ്ങളായ ചിത്രങ്ങളും ഡിസൈനുകളും കട്ട’് ചെയ്‌തെടുക്കാനും ഇപ്പോള്‍ സാധിക്കും. ഇത് കൂടാതെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഭിത്തികളിലും മറ്റും അവരുടെ ലോഗോ മെറ്റലിലും തടിയിലും കട്ട’് ചെയ്ത് ലൈറ്റ് അപ്പ് ചെയ്ത് ഡിസ്‌പ്ലേ ചെയ്യുവാനും സാധിക്കും. ഇത് കൂടാതെ ധാരാളം മെഷീനുകളുടെ നിര്‍മ്മാണത്തിനും മെറ്റല്‍ കട്ടിങ്ങ് മെഷീന്‍ ഉപയോഗിക്കുന്നുണ്ട്.
വിദ്യാഭ്യാസത്തിനുശേഷം ഏതെങ്കിലുമൊരു സ്ഥാപനത്തിലേക്ക് ചെക്കേറുക എന്ന മലയാളികളുടെ പതിവ് രീതികളെ ഉപേക്ഷിച്ചാണ് റിസ്വാനും, നിയാസും ഈ മേഖലയിലേക്ക് കടന്നുവത്. ഈ കഴിഞ്ഞ കേവിഡ് മഹാമാരിയുടെ പ്രതിസന്ധിയെ അതിജീവിക്കാനായത് ഇത്തരമൊരു സംരംഭം തുടങ്ങിയതുകൊണ്ടുമാത്രമാണെന്ന് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും, വെല്ലുവിളികളെ നേരിടുവാനുള്ള ധൈര്യവുമാണ് സംരംഭകര്‍ക്കുണ്ടാകേണ്ടതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. സംരംഭത്തിന്റെ വളര്‍ച്ചയ്ക്കായി സോഷ്യല്‍ മീഡിയ മുതല്‍ പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ വരെ ഉപയോഗിക്കണമെും ഇവര്‍ പറയുന്നു. ഫൈബര്‍ ലേസര്‍, സി.എന്‍.സി. റൗട്ടര്‍ മെഷീന്‍ എന്നിവയാണ് ഫാക്ടറിയില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. തടിയിലും, മള്‍ട്ടിവുഡിലും, മെറ്റലിലും ഒരേസമയം ഡിസൈനുകള്‍ മണിക്കുറുകള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യമാക്കുന്ന കൊല്ലം ജില്ലയിലെ ഒരേയൊരു സ്ഥാപനമാണ് A2 മെറ്റല്‍ ക്രാഫ്റ്റ്‌സ്. മുതല്‍മുടക്കിനപ്പുറം മികച്ച ആശയങ്ങള്‍ തെയാണ് A2 മെറ്റല്‍ ക്രാഫ്റ്റ്‌സ് എന്ന സ്ഥാപനത്തിന്റെ വിജയത്തിനാധാരം.
- സ്ഥാപനം നല്‍കുന്ന സേവനങ്ങള്‍
- മെറ്റല്‍ എക്സ്റ്റീരിയര്‍ വര്‍ക്കുകള്‍
- സ്റ്റെയ്ന്‍ലസ് സ്റ്റീല്‍ കട്ടിങ്ങ്
- ലോഗോ കട്ടിങ്ങ്
- മെറ്റല്‍ ഡോറുകള്‍
- മെറ്റല്‍ തൂമാനം
- പാര്‍ട്ടിഷ്യന്‍ വര്‍ക്കുകള്‍
- മെറ്റല്‍ അഡ്വര്‍ട്ടൈസിങ്ങ് കാരക്ടര്‍
- മെറ്റല്‍ കട്ടിങ്ങ് ജോബ് വര്‍ക്കുകള്‍
- മെറ്റല്‍ ഗെയ്റ്റുകള്‍
- മുഖപ്പ്
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9633933283, 9447997397