നല്ല ചൂടുള്ള സമയത്ത് യാത്ര ചെയ്ത് ക്ഷീണിച്ചിരിക്കുമ്പോള്‍ മനസ്സും ശരീരവും ഒന്ന് തണുപ്പിക്കുവാന്‍ ആഗ്രഹിക്കാത്തതാരാണ്. അതും നല്ല മധുരമുള്ള ജ്യൂസ് കുടിച്ചായാലോ. ഇതാ ഗുണമേന്മയുള്ള ഒന്നാംതരം ഫ്രൂട്ട’് ജ്യൂസുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു, അതും എക്‌സ്ട്രാ ഫ്‌ളേവറുകള്‍ ഒന്നും ചേര്‍ക്കാതെ. മലപ്പുറം തിരൂരങ്ങാടിയ്ക്കടുത്ത് പുകയൂര്‍ സ്വദേശികളായ 3 യുവസംരംഭകര്‍ രുചി വൈവിധ്യങ്ങള്‍ തേടി നടത്തിയ യാത്രകള്‍ക്കൊടുവില്‍ ആരംഭിച്ച സംരംഭമാണ് സിസ് ഫുഡ്‌സ് – പാഷന്‍ ഫ്രൂട്ട’് ജ്യൂസ് ആണ് സ്ഥാപനത്തിന്റെ പ്രധാന ഉല്‍പ്പന്നം. മലയാളികള്‍ ആഗ്രഹിച്ചിരുന്ന ഇത്തരത്തിലൊരു ഉല്‍പ്പന്നം കേരള മാര്‍ക്കറ്റില്‍ വിജയിപ്പിച്ചെടുത്ത കഥ വിജയഗാഥയുമായി പങ്കുവയ്ക്കുകയാണ് ഈ യുവ സംരംഭകര്‍
വ്യത്യസ്ഥ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു ബാല്യകാല സുഹൃത്തുക്കളായ ഇല്യാസ് മാബ്, ഷബീര്‍.സി., അബ്ദുള്‍ സമദ് എന്നിവര്‍. സഞ്ചാരപ്രിയരായ ഇവര്‍ ഒരുമിച്ചൊരു സംരംഭം തുടങ്ങണം എന്ന ആശയവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്ന സമയത്താണ് ഒരു യാത്രയ്ക്കിടയില്‍ അവര്‍ ഒരു പാഷന്‍ ഫ്രൂട് ജ്യൂസ് കുടിക്കുന്നത്. ആ ജ്യൂസിന്റെ രുചിയേക്കുറിച്ചും പ്രതിരോധ ഗുണങ്ങളേക്കുറിച്ചും ചര്‍ച്ച ചെയ്ത ഇവര്‍, എന്തുകൊണ്ട് ഒരു ‘പാഷന്‍ ഫ്രൂട്ട’് ജ്യൂസ്’ ബ്രാന്റ് തുടങ്ങിക്കൂടാ എന്ന് ചിന്തിക്കുന്നത്. തുടര്‍ന്ന് ഒന്നര വര്‍ഷക്കാലം നീണ്ടുനിന്ന പരീക്ഷണങ്ങള്‍ക്കും, നിരീക്ഷണങ്ങള്‍ക്കും, പരിശീലനങ്ങള്‍ക്കും ശേഷമാണ് ഇക്കോഫ്രൂട്ട് എന്ന ബ്രാന്റില്‍ പാഷന്‍ ഫ്രൂട്ട് ജ്യൂസ് ആദ്യമായി തങ്ങളുടെ നാടായ മലപ്പുറം ജില്ലയില്‍ അവതരിപ്പിക്കുന്നത്. ജ്യൂസ് കുടിക്കുന്ന ഒരാള്‍ക്ക് യഥാര്‍ത്ഥ പാഷന്‍ ഫ്രൂട്ടിന്റെ സ്വാദും ഗുണവും ലഭിക്കണം എന്നതായിരുന്നു സ്ഥാപനത്തിന്റെ പ്രഥമലക്ഷ്യം. സാധാരണ പാഷന്‍ ഫ്രൂട്ട’്് ജ്യൂസ് നിര്‍മ്മാതാക്കള്‍ പാഷന്‍ ഫ്രൂട്ടിന്റെ പള്‍പ്പ് വാങ്ങിയാണ് ജ്യൂസ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇക്കോ ഫ്രൂട്ടിന്റെ ജ്യൂസിനായി വയനാട്, തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍നിന്നും പാഷന്‍ ഫ്രൂട്ട’്് വാങ്ങി, തങ്ങളുടെ ഫാക്ടറിയില്‍ അതിന്റെ പള്‍പ്പ് എടുത്ത് ജ്യൂസ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്.
മഞ്ഞനിറത്തിലുള്ള പള്‍പ്പുള്ളതാണ് ഏറ്റവും ഗുണമേന്മയുള്ള പാഷന്‍ ഫ്രൂട്ട്. ഇത് കൃത്യമായി സംഭരിച്ചാണ് ഇക്കോഫ്രൂട്ട’് പാഷന്‍ ഫ്രൂട്ട’്് ജ്യൂസുണ്ടാക്കുന്നത്. ഏറ്റവും മികച്ച മെഷീനറികളും, ഗുണമേന്മയുള്ള പാഷന്‍ഫ്രൂട്ടും ചേര്‍ന്നതോടെ ഉന്നത ഗുണനിലവാരമുള്ള ഉല്‍പ്പന്നം ജനങ്ങള്‍ക്ക് നല്‍കാനായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഈ യുവ സംരംഭകര്‍. സംസ്‌കരണത്തിലും പാക്കിങ്ങിലും കൃത്യതയും സത്യസന്ധതയും പുലര്‍ത്തുക എന്നത് സ്ഥാപനത്തിന്റെ മറ്റൊരു ലക്ഷ്യമാണ്. സാധാരണ പാഷന്‍ ഫ്രൂട്ട’്് ജ്യൂസുകളില്‍ രുചി തോന്നിക്കുവാനായി ഫ്‌ളേവറുകള്‍ ചേര്‍ക്കുന്നുണ്ട്. എന്നാല്‍ ഇക്കോഫ്രൂട്ടിന്റെ ജ്യൂസുകളില്‍ യാതൊരുവിധ ഫ്‌ളേവറുകളും ചേര്‍ക്കുന്നില്ല എന്നത് ഇടുത്ത് പറയേണ്ട വസ്തുതയാണ്. അതുകൊണ്ട് ഒരിക്കല്‍ കുടിച്ചവര്‍ വീണ്ടും വീണ്ടും ഇക്കോഫ്രൂട്ടിന്റെ പാഷന്‍ഫ്രൂട്ട’് ചോദിച്ച് കടകളില്‍ എത്തുന്നത്. പാഷന്‍ഫ്രൂട്ടിന്റെ ഗുണഗണങ്ങള്‍ അനേകമാണ്. നാരുകളാല്‍ സമ്പുഷ്ടമാണ്, പ്രതിരോധശേഷി കൂട്ടുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തെ സംരംക്ഷിക്കുന്നു, ഉത്കണ്ഠ ഇല്ലാതാക്കുന്നു.
കൃത്യമായ പദ്ധതികള്‍ തയ്യാറാക്കിയാണ് ഈ മൂവര്‍ സംഘം സ്ഥാപനത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇല്യാസ് മാര്‍ക്കറ്റിങ്ങ്, സെയില്‍സ് എന്നീ മേഖലയുടെ മേല്‍നോട്ടം വഹിക്കുമ്പോള്‍, അബ്ദുള്‍ സമദ് പഴങ്ങളുടെ സംഭരണം, പാക്കിങ്ങ് മെറ്റീരിയലുകളുടെ സംഭരണം എന്നിവയുടെ മേല്‍നോട്ടം നിര്‍വ്വഹിക്കുന്നു, ഷബീര്‍ പ്രൊഡക്ഷന്റെ മേല്‍നോട്ടവും നിര്‍വ്വഹിക്കുന്നു. ഇങ്ങനെയാണെങ്കിലും ആഴ്ചയില്‍ ഒരിക്കല്‍ ഇവര്‍ ഒത്തുകൂടി സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുയും തുറന്ന ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. ഇതുതെയാണ് സ്ഥാപനത്തിന്റെ വിജയരഹസ്യമെന്ന് മൂവരും ഒരേ സ്വരത്തില്‍ പറയുന്നു. മൂവരുടെയും സുഹൃത്തായ സമീല്‍ കൊളക്കാട്ടില്‍ ഓള്‍ കേരള മാര്‍ക്കറ്റിങ്ങ് ഹെഢായി ചാര്‍ജ്ജെടുത്തതോടെ സ്ഥാപനത്തിന്റെ വളര്‍ച്ച ഇരട്ടിവേഗത്തിലായിരിക്കുകയാണ്. ഫുഡ് പ്രോസസിങ്ങ് ഇന്‍ഡസ്ട്രിലും എഫ്. എം.സി.ജി മേഖലയിലും ദീര്‍ഘകാലത്തെ സേവനപാരമ്പര്യമുള്ള വ്യക്തിയാണ് സമീല്‍.ഇപ്പോള്‍ കേരളത്തിന്റെ പകുതിയോളം ജില്ലകളിലും ഇക്കോഫ്രൂട്ട’് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. താമസിയാതെ കേരളം മുഴുവനും ഇക്കോഫ്രൂട്ട് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനാണ് സ്ഥാപനം പദ്ധതിയിടുന്നത്. പാഷന്‍ഫ്രൂട്ടിന് പുറമെ മാംഗോ, പേരക്ക എന്നീ ജ്യൂസുകളും ഇക്കോഫ്രൂട്ടിന്റെ ബ്രാന്റില്‍ ലഭ്യമാണ്.
ഇക്കോഫ്രൂട്ടിന്റെ പ്രാരംഭദശയില്‍ ഇവര്‍ മൂവരുടെ കുടുംബാംഗങ്ങള്‍ നല്‍കിയ സഹകരണങ്ങള്‍ വലുതായിരുന്നു. ഈ സംരംഭം വിജയിപ്പിച്ചേ മതിയാകൂ എന്ന ഉറച്ച തീരുമാനത്തില്‍ ഒരേ മനസ്സോടെ മൂവരും പ്രയത്‌നിച്ചതിന്റെ ആകെ തുകയാണ് ഇക്കോഫ്രൂട്ട് എന്ന ബ്രാന്റിന്റെ വിജയം. കൊറോണയുടെ പ്രതിസന്ധി നിറഞ്ഞുനിന്ന കാലഘട്ടത്തില്‍ ഈ ബ്രാന്റിനെ വിജയിപ്പിക്കാന്‍ സാധിച്ചത് ശക്തമായ ഒരു ടീം വര്‍ക്ക് ഒന്നുകൊണ്ടുമാത്രമാണെ് ഇല്യാസും, സമദും, ഷബീറും ഒരേ സ്വരത്തില്‍ പറയുന്നു. മിന്റ്‌ലെമണ്‍ ജ്യൂസ്, കരിമ്പിന്‍ ജ്യൂസ് എന്നീ ഉല്‍പ്പന്നങ്ങളും വിപണിയില്‍ അവതരിപ്പിക്കാന്‍ സ്ഥാപനം പദ്ധതിയിടുന്നുണ്ട്.