ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ മലയാളികളുടെ ജീവിതത്തിലെ അത്യന്താപേക്ഷിത ഘടകമായി മാറിയിരിക്കുകയാണ്. 2020-കളില്‍ ഇവ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിത്തുടങ്ങിയിരുെന്നങ്കിലും, കഴിഞ്ഞ 2 വര്‍ഷത്തെ കൊറോണ കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ നമ്മുടെ ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറി. കേരളത്തിലെ ഒന്നാംനിര നഗരങ്ങളില്‍നിന്നും, ഇപ്പോള്‍ കേരളത്തിലെ ചെറിയ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വരെ കടന്നുകയറിയിരിക്കുകയാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍. മള്‍ട്ടി നാഷണല്‍ ബ്രാന്റുകള്‍ ഭരിക്കുന്ന ഈ മേഖലയിലേക്ക് ഇതാ കേരളത്തിന്റെ സ്വന്തം ഫുഡ് ഡെലിവറി ആപ്പ് അവതരിപ്പിച്ച് വിജയം നേടി മുന്നേറുകയാണ് Eatiko. പെരിന്തല്‍മണ്ണ എന്ന ഒരു ഇടത്തരം പട്ടണത്തില്‍നിന്ന് ഉദയം കൊണ്ട Eatiko യുടെ വിജയയാത്രയേക്കുറിച്ച് സ്ഥാപനത്തിന്റെ സാരഥികളായ ഫവാസ് കൊല്ലാരന്‍, റെജില്‍ റഹ്‌മാന്‍ എന്നിവര്‍ വിജയഗാഥയോട് സംസാരിക്കുന്നു.
കേരളത്തിലും ഗള്‍ഫിലും ബിസിനസ് ചെയ്യുന്ന വ്യക്തിയായ ഫവാസ് തന്റെ സ്വദേശമായ പെരിന്തല്‍മണ്ണയില്‍ വ്യത്യസ്ഥമായ ഒരു സംരംഭം തുടങ്ങണം എന്ന ആഗ്രഹത്തില്‍ നിന്നാണ് കാലഘട്ടത്തിന്റെ ആവശ്യക്തയായ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് എന്ന ആശയം പെരിന്തല്‍മണ്ണയില്‍ പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചത്. ഇത്തരം ഒരു ആപ് നിര്‍മ്മിക്കുവാന്‍ സാങ്കേതിക സഹായവും ഉപദേശവും ചോദിച്ചാണ് ഫവാസ് IT ബിസിനസ്സ് ചെയ്തുകൊണ്ടിക്കുന്ന തന്റെ സുഹൃത്ത് റെജില്‍ റഹ്‌മാനെ സമീപിക്കുന്നത്. അങ്ങനെയാണ് Eatiko എന്ന സ്റ്റാര്‍ട്ടപ്പിന്റെ തുടക്കം. വളരെ പോസറ്റീവായ തുടക്കമായിരുന്നു അതിലൂടെ Eatiko-യ്ക്ക് ലഭിച്ചത്. ഫവാസിന്റെയും, റെജിലിന്റെയും ഇത്രയും കാലത്തെ ബിസിനസ്സ്/ടെക് മേഖലയിലെ പരിചയസമ്പത്ത് Eatiko-യില്‍ നല്ല രീതിയില്‍ ഉപയോഗപ്പെടുത്താനും സാധിച്ചു.
സത്യത്തില്‍ അത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു Eatikoയുടെ തുടക്കം. കാരണം ഫുഡ് ഡെലിവറി ആപ്പുകള്‍ കൂടതുതലും തുടക്കം കുറിക്കുന്നത് ഒന്നാംനിര നഗരങ്ങളായ കൊച്ചി, തുരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും. എന്നാല്‍ Eatikoയുടെ തുടക്കമാകട്ടെ പെരിന്തല്‍മണ്ണ പോലൊരു ഇടത്തരം പട്ടണത്തിലും. പ്രാദേശികരുചികള്‍ ഉപഭോക്താവിന്റെ വീട്ടുപടിക്കല്‍ എത്തിക്കുക എതാണ് Eatiko മുമ്പോട്ടുവയ്ക്കുന്ന ആശയം. ‘ഹോസ്പിറ്റല്‍ സിറ്റി’ എന്നറിയപ്പെടുന്ന പെരിന്തല്‍മണ്ണയിലെ നല്ലൊരു ശതമാനം ആളുകളും ഗള്‍ഫില്‍ ജോലി ചെയ്യുവരാണ്. അതിനാല്‍ സാമ്പത്തിക സ്ഥരിതയുള്ള പട്ടണമാണ് പെരിന്തല്‍മണ്ണ. റെസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിക്കുന്നതുപോലെ തന്നെ വീട്ടിലിരുന്ന് ഹോട്ടല്‍ ഭക്ഷണം കഴിക്കുവാനും താല്‍പര്യമുള്ളവരാണ് പെരിന്തല്‍മണ്ണക്കാര്‍. കൂടാതെ ധാരാളം ആളുകള്‍ മറ്റു സ്ഥലങ്ങളില്‍നിന്നും ബിസിനസ്സ് ആവശ്യങ്ങള്‍ക്കും ജോലിയ്ക്കുമായി വന്ന് പെരിന്തല്‍മണ്ണയില്‍ താമസിക്കുുണ്ട്, ഇതിനെല്ലാമുപരി അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന പട്ടണം കൂടിയാണ് പെരിന്തല്‍മണ്ണ ഈ സാധ്യതകളാണ് പെരിന്തല്‍മണ്ണയില്‍ ഞങ്ങള്‍ കണ്ടത്, ഫവാസ് പറയുന്നു.
തുടക്കത്തില്‍ ഫോണ്‍ ചെയ്ത് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കി. ഇതേ സമയത്ത് തന്നെ ഉപഭോക്താക്കള്‍ക്ക് ആപ്പ് ഉപയോഗിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുവാന്‍ പരിശീലനം നല്‍കുകകുയം ചെയ്തു. ഏകദേശം 6 മാസം ആയപ്പോഴേക്കും 90% ഉപഭോക്താക്കളും പൂര്‍ണ്ണമായും ആപ് ഉപയോഗിച്ച് ഫുഡ് ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങി. ഇതിനിടയില്‍ കോവിഡ് വന്നത് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയുടെ സാധ്യത കൂട്ടുകയും ചെയ്തു. ഫുഡ് ഡെലിവറിയോടൊപ്പംതന്നെ റെസ്റ്റോറന്റുകളില്‍ പോയി ഭക്ഷണം കഴിക്കുവാന്‍ ആഗ്രഹിക്കുവര്‍ക്ക് Eatiko-യിലൂടെ റെസ്‌റ്റോറന്റിലെ സീറ്റുകള്‍ ബുക്ക് ചെയ്യുവാനും സാധിക്കും എന്നത് വലിയ ഒരു പ്രത്യേകതയാണ്. റെസ്റ്റോറന്റില്‍ ലഭ്യമാകുന്ന അതേ നിരക്കില്‍ തെയാണ് Eatiko-യിലൂടെയും ഭക്ഷണം ലഭിക്കുന്നത് എന്നതും എടുത്തുപറയേണ്ട വസ്തുതയാണ്. ഇപ്പോള്‍ കേരളത്തിലെവിടെയുമുള്ള മികച്ച ഭക്ഷണങ്ങളുടെ ലിസ്റ്റും Eatiko-യില്‍ ലഭ്യമാണ്, റെജില്‍ പറയുന്നു.
പെരിന്തല്‍മണ്ണയിലെ ജനങ്ങള്‍ ഇത്തരം ഒരു ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് ആഗ്രഹിച്ചിരുന്ന സമയത്തായിരുന്നു സത്യത്തില്‍ Eatiko-യുടെ രംഗപ്രവേശനം. അതുകൊണ്ട്തന്നെ ജനങ്ങള്‍ രണ്ടുകൈയ്യും നീട്ടി Eatiko-യെ സ്വീകരിച്ചു. പെരിന്തല്‍മണ്ണയിലെ വിജയത്തോടെ Eatiko കേരളത്തിലെ മറ്റ് ഇടത്തരം പട്ടണങ്ങളിലേക്കും, പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇന്ന് പെരിന്തല്‍മണ്ണയ്ക്ക് പുറമെ, കോട്ടയ്ക്കല്‍, മഞ്ചേരി, പട്ടാമ്പി, തൃശ്ശൂര്‍, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂര്‍, നോര്‍ത്ത് പറവൂര്‍, തൃപ്രയാര്‍, ചാലക്കുടി എന്നിവിടങ്ങളിലും Eatiko-യുടെ സേവനം ലഭ്യമാണ്. ഇന്ന് കേരളത്തിലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളില്‍ മൂന്നാം സ്ഥാനമാണ് Eatiko-യ്കുള്ളത്. വെറും ഒരു ഫുഡ് ഡെലിവറി ആപ്പ് എന്ന രീതിയിലല്ല സ്ഥാപനത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഒരു കസ്റ്റമര്‍ക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങളും നിറവേറ്റുന്ന രീതിയില്‍ ആപ്പിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുവാനാണ് സ്ഥാപനം പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി ഏറ്റവും പുതിയതായി Eatiko ക്ലബ്ബ് രൂപീകരിച്ചിരിക്കുകയാണ് കമ്പനി. Eatiko ക്ലബ്ബില്‍ അംഗങ്ങളാകുന്നവര്‍ക്ക് ഒരു മെമ്പര്‍ഷിപ്പ് കാര്‍ഡ് ലഭിക്കും. ഈ കാര്‍ഡ് ഉപയോഗിച്ച്, Eatiko-യുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകളില്‍നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ നിശ്ചിതതുക ഡിസ്‌കൗണ്ട് ലഭിക്കും. ഭാവിയില്‍ ഈ കാര്‍ഡ് മറ്റ് പല മേഖലകളിലും ഉപയോഗിക്കാവുന്ന പദ്ധതികള്‍ കമ്പനി ആസൂത്രണം ചെയ്യുന്നുണ്ട്.
ഈ വര്‍ഷം ഇന്‍ഡ്യയിലെ എല്ലാ പട്ടങ്ങളിലേക്കും സര്‍വ്വീസ് വ്യാപിപ്പിക്കുക എന്നതാണ് Eatiko-യുടെ എറ്റവും അടുത്ത ലക്ഷ്യം. കൂടാതെ 2025ഓടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടി ആപ്പിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സ്ഥാപനം. Eatiko-യുടെ വിജയം മറ്റ് വന്‍കിട കമ്പനികളേയും ഇടത്തരം/ചെറു പട്ടണങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. കാലഘട്ടത്തിന്റെ ആവശ്യകതയെ കൃത്യമായി പഠിച്ച് പെരിന്തല്‍മണ്ണ പോലെ ഒരു ചെറു പട്ടണത്തില്‍ തുടക്കം കുറിച്ച Eatiko ഇന്ന് വന്‍കിട ഫുഡ് ഡെലിവറി ആപ്പുകള്‍ക്കും വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. പ്രവര്‍ത്തനമികവിനുള്ള അംഗീകാരമായി ഇന്ത്യന്‍ അച്ചീവേഴ്‌സ് നല്‍കുന്ന 2021-ലെ ഏറ്റവും മികച്ച ‘ ബെസ്റ്റ് എമര്‍ജിങ്ങ് ഫൂഡ് ടെക് കമ്പനി അവാര്‍ഡ്’ നേടിയിരിക്കുകയാണ് Eatiko.