Tuesday, April 1Success stories that matter
Shadow

Author: ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
നത്തിംഗ് 3 എ സീരീസ് ഡിസൈൻ പുറത്തിറക്കി

നത്തിംഗ് 3 എ സീരീസ് ഡിസൈൻ പുറത്തിറക്കി

News
ലണ്ടൻ ആസ്ഥാനമായുള്ള ടെക്നോളജി കമ്പനിയായ നത്തിംഗ്, ഉടൻ വിപണിയിലിറക്കുന്ന ഫോൺ (3 എ) സീരീസിന്റെ പൂർണ്ണമായ ഡിസൈൻ ഔദ്യോഗികമായി പുറത്തിറക്കി. ഒരു റോബോട്ടിന്റെ സഹായത്തോടെ ലോകത്താദ്യമായി ഒരു സ്മാർട്ട്ഫോൺ അൺബോക്സ് ചെയ്തുവെന്ന പ്രത്യേകതയും നത്തിംഗ് സ്വന്തമാക്കി നോർവീജിയൻ കമ്പനിയായ 1x എക്സ് രൂപകൽപ്പന ചെയ്ത ഹ്യൂമനോയ്ഡ് റോബോട്ടായ നിയോ ഗാമയുടെ സഹായത്തോടെയാണ് 3 എ സീരീസ് പുറത്തിറക്കിയത്. അതേസമയം, ഡിസൈൻ ഡയറക്ടർ ആദം ബേറ്റ്സ് നത്തിംഗിന്റെ യൂട്യൂബ് ടീമിനൊപ്പം സമയം ചെലവഴിച്ച ഡിസൈൻ പ്രക്രിയ/ പ്രചോദനങ്ങൾ, ഫോൺ (3 എ) സീരീസിലെ പെരിസ്കോപ്പ് ക്യാമറ ലേഔട്ടിന്റെ സവിശേഷത എന്നിവയെക്കുറിച്ച് ആഴത്തിൽ പഠിച്ചു. ഫോൺ (3 എ) സീരീസിന്റെ പൂർണ്ണമായ ഫീച്ചറുകൾ മാർച്ച് 4 ന് വൈകുന്നേരം 3:30 ന് വെളിപ്പെടുത്തും. ലോഞ്ച് വീഡിയോ നത്തിംഗിന്റെ യൂട്യൂബ് ചാനലിലും nothing.tech എന്നതിലും ഹോസ്റ്റ് ചെയ്യും. ...
ഡബിള്‍ ഹോഴ്സ് ഗോള്‍ഡന്‍ ഗെറ്റ്എവേ സീസണ്‍ രണ്ട് സമാപനവും ഐപിഎം വടിമട്ട അരി ഉദ്ഘാടനവും നടത്തി

ഡബിള്‍ ഹോഴ്സ് ഗോള്‍ഡന്‍ ഗെറ്റ്എവേ സീസണ്‍ രണ്ട് സമാപനവും ഐപിഎം വടിമട്ട അരി ഉദ്ഘാടനവും നടത്തി

News
ഡബിള്‍ ഹോഴ്സ് ഗോള്‍ഡന്‍ ഗെറ്റ്എവേ ക്യാംപെയ്ന്‍ സീസണ്‍ രണ്ടിന്റെ സമാപനവും ഐപിഎം വടിമട്ട ഉദ്ഘാടനവും താജ് വിവാന്റയില്‍ നടന്നു. ആദ്യ സീസണിന്റെ വിജയത്തെത്തുടര്‍ന്നാണ് 'ഗോള്‍ഡന്‍ ഗേറ്റ്വേ സീസണ്‍ രണ്ട്' ക്യാംപെയ്ന്‍ ആരംഭിച്ചത്. പുട്ടുപൊടി, അപ്പം ഇടിയപ്പം പത്തിരി പൊടി, റവ, ശര്‍ക്കര, ഈസി പാലപ്പം, ഈസി ഇടിയപ്പം, ഈസി പത്തിരി പൊടി, ഇന്‍സ്റ്റന്റ് ഇടിയപ്പം തുടങ്ങിയ ഉല്‍പ്പന്നങ്ങളിലാണ് ഓഫര്‍ അവതരിപ്പിച്ചത്. ഓഫറിന്റെ ഭാഗമായി മാരുതി സ്വിഫ്റ്റ് കാര്‍, സിംഗപ്പൂര്‍ യാത്ര, സ്വര്‍ണ്ണ നാണയങ്ങള്‍, എസികള്‍, റഫ്രിജറേറ്ററുകള്‍ തുടങ്ങിയ പ്രതിവാര സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ, ഡബിള്‍ ഹോഴ്സ് ഗോള്‍ഡന്‍ ഗെറ്റ്എവേ ഉല്‍പ്പന്നങ്ങളുടെ ഓരോ പര്‍ച്ചേസിനും 10 രൂപ മുതല്‍ 100 രൂപ വരെ ഉറപ്പായ ക്യാഷ്ബാക്ക് നല്‍കുകയും ചെയ്തു. എറണാകുളം സ്വദേശികളായ സന്ധ്യ കലാധരന്‍ മാരുതി സ്വിഫ്റ്റ് കാര്‍ സമ്മാനം നേടിയപ്പോള്‍ വിനീഷിനു ...
സൗജന്യ ഹൃദയ ശസ്ത്രക്രിയ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ചരിത്രം കുറിക്കുന്നു

സൗജന്യ ഹൃദയ ശസ്ത്രക്രിയ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ചരിത്രം കുറിക്കുന്നു

News
സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തി കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഹൃദ്രോഗ ചികിത്സാ രംഗത്ത് പുതിയ ചരിത്രം സൃഷ്ടിക്കുന്നു. ഒമ്പതു മാസം കൊണ്ട് 100 ഹൃദ്രോഗികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിതിനു പിന്നാലെ ചിക്കിംഗ് ഹാര്‍ട്ട് കെയര്‍ പദ്ധതിയുമായി സഹകരിച്ചുകൊണ്ട് 100 ഹൃദ്രോഗികള്‍ക്ക് കൂടി ഇന്ദിരാഗാന്ധി ആശുപത്രി സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തുകയാണെന്ന് ആശുപത്രി ഭരണ സമിതി സെക്രട്ടറി അജയ് തറയില്‍, വൈസ് പ്രസിഡന്റ് അഡ്വ.ബി.എ.അബ്ദുള്‍ മുത്തലിബ്,ചിക്കിംഗ് (മാന്‍സൂര്‍ ഫുഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) മാനേജിംഗ് ഡയക്ടര്‍ എ.കെ.മന്‍സൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചിക്കിംഗ് ഹാര്‍ട്ട് കെയര്‍ പദ്ധതി വഴിയാണ് അര്‍ഹരായ രോഗികളെ കണ്ടെത്തുന്നത്. അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി ചിക്കിംഗിന്റെ പാലാരിവട്ടത്തെ ബില്‍ഡിംഗില്‍ ഓഫിസ് തുറന്നിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ഒട്ടുമിക്ക സ...
സിമോറ കണ്‍ട്രോള്‍സ്,  ജീവിതം സുരക്ഷിതമാക്കുന്നു

സിമോറ കണ്‍ട്രോള്‍സ്, ജീവിതം സുരക്ഷിതമാക്കുന്നു

Top Story, Uncategorized
മനുഷ്യന്റെ സാമൂഹിക ജീവിതത്തിന്റെ സമസ്തമേഖലകളിലും സംരംക്ഷണം തീര്‍ക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിമോറ കണ്‍ട്രോള്‍സ്. 2018ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം ഇന്ന് കേരളത്തില്‍ സെക്യൂരിറ്റി, ഫയര്‍&സേഫ്റ്റി, ഓട്ടോമേഷന്‍ തുടങ്ങി അനേകം മേഖലകളിലെ കരുത്തുറ്റ നാമമാണ്. മികവുറ്റ ഉല്‍പ്പന്നങ്ങളും ടെക്‌നോളജിയും ഒരേപോലെ സമ്മേളിപ്പിച്ചും, കാലതാമസമില്ലാത്ത സേവനങ്ങള്‍ നല്‍കിയുമാണ് സിമോറ കണ്‍ട്രോള്‍സ് ഈ നേട്ടം കൈവരിച്ചത്. പ്രവര്‍ത്തനം ആരംഭിച്ച് വെറും 7 വര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും ഈ മേഖലയില്‍ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട സ്ഥാപനമായി എങ്ങനെയാണ് തങ്ങള്‍ വളര്‍ന്നതെന്ന് വിജയഗാഥയോട് സംസാരിക്കുകയാണ് സ്ഥാപനത്തിന്റെ സാരഥി മിര്‍ഷാദ് പി.എം. കണ്ണൂര്‍ സ്വദേശിയായ മിര്‍ഷാദ് തന്റെ കരിയര്‍ ആരംഭിക്കുന്നത് സൗദി അറേബ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോണ്‍സണ്‍ കണ്‍ട്രോള്‍സ് എന്ന സ്ഥാപനത്തില്‍ സെയ...
അവിസ്മരണീയ കാഴ്ചകളുമായി മെര്‍മ്മെയ്ഡ് വേള്‍ഡ് & ജംഗിള്‍ എക്‌സ്‌പോ 17 ഡിസംബര്‍ മുതല്‍ കലൂര്‍ സ്റ്റേഡിയത്തില്‍

അവിസ്മരണീയ കാഴ്ചകളുമായി മെര്‍മ്മെയ്ഡ് വേള്‍ഡ് & ജംഗിള്‍ എക്‌സ്‌പോ 17 ഡിസംബര്‍ മുതല്‍ കലൂര്‍ സ്റ്റേഡിയത്തില്‍

News
കൊച്ചി: കാണികള്‍ക്ക് അവിസ്മരണീയ വര്‍ണക്കാഴ്ചകളും വിസ്്മയവും സൃഷ്ടിച്ച് മെര്‍മ്മെയ്ഡ് വേള്‍ഡ് ആന്‍ഡ് ജംഗിള്‍ എക്സ്പോ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍. ആമസോണ്‍ കാടിനെ നേരില്‍ കാണാത്തവര്‍ക്ക് മുമ്പില്‍ ആമസോണിന്റെ മിനിയേച്ചര്‍ പതിപ്പുതന്നെ നേരില്‍ കാണാം. നാളെ വൈകിട്ട് 6ന് ഇ.ഡി (എക്സ്ട്രാ ഡീസന്റ് ടീം) പ്രദര്‍ശനത്തിന് തിരിതെളിക്കും.ആയിരക്കണക്കിന് പക്ഷികളും വിവിധ തരം എക്സോട്ടിക് ആനിമല്‍സുംപ്രദര്‍ശനത്തിലുണ്ട്. കേരളീയ ഗ്രമങ്ങളുടെ സവിശേഷതകളിലൊന്നായിരുന്ന കാവുകളും നാഗത്താന്മാരെയും നേരിട്ട് കാണാനും എക്സ്പോയില്‍ അവസരമുണ്ട്. നിരവധി സെല്‍ഫി പോയിന്റുകള്‍, ഫിഷ് സ്പാ, കുട്ടികള്‍ക്കായി വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍), കൂടാതെ മത്സ്യകന്യകമാരെയും സ്‌ക്യൂബ ഡൈവേഴ്‌സിനെയും നേരിട്ട് കാണാനുംു അവസരമുണ്ട്. ഇതൊടൊപ്പം ക്രിസ്മസ് പുതുവല്‍സര വിലക്കിഴിവുമായി നൂറിലധികം നൂറിലധികം കണ്‍സ്യൂ...
ഹോസ്ടെക് ഹെല്‍ത്ത് കെയര്‍ കണ്‍സല്‍ട്ടന്‍സിഹോസ്പിറ്റല്‍ നിര്‍മ്മാണത്തിലെ മുന്‍പന്‍മാര്‍

ഹോസ്ടെക് ഹെല്‍ത്ത് കെയര്‍ കണ്‍സല്‍ട്ടന്‍സിഹോസ്പിറ്റല്‍ നിര്‍മ്മാണത്തിലെ മുന്‍പന്‍മാര്‍

Top Story
ആരോഗ്യ പരിപാലന മേഖലയില്‍ നാടിന് അഭിമാനകരമായി അനേകം ആശുപത്രികളാണ് കേരളത്തിലുള്ളത്. സൂപ്പര്‍ സ്പെഷ്യാലിറ്റി, മള്‍ട്ടി സ്പെഷ്യാലിറ്റി തുടങ്ങി സെവന്‍ സ്റ്റാര്‍ ഫെസിലിറ്റി വരെയുള്ള ആശുപത്രികള്‍ കേരളത്തിലുണ്ട്.എന്നാല്‍, ഒരു ആശുപത്രിയുടെ സ്ട്രക്ചര്‍ എന്താണെന്ന് എപ്പോഴെങ്കിലും നാം ചിന്തിച്ചിട്ടുണ്ടോ? അതി സങ്കീര്‍ണ്ണമായ ഓപ്പറേഷന്‍ തിയറ്ററുകള്‍, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകള്‍, കാഷ്വാലിറ്റികള്‍, ബ്ലഡ് ബാങ്കുകള്‍, വിവിധ ലാബുകള്‍, സ്‌കാനിംഗ് യൂണിറ്റുകള്‍, ഡയാലിസിസ് യൂണിറ്റുകള്‍, ഫാര്‍മസികള്‍, വാര്‍ഡുകള്‍, ഓ.പി. വിഭാഗം ഇങ്ങനെ ഒട്ടനേകം വിഭാഗങ്ങളും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാങ്കേതിക സംവിധാനങ്ങളായ ഇലക്ട്രിക് സിസ്റ്റം, എ.സി. യൂണിറ്റുകള്‍, സെന്‍ട്രലൈസ്ഡ് മെഡിക്കല്‍ ഗ്യാസ് സംവിധാനങ്ങള്‍, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, സുരക്ഷാ സംവിധാനങ്ങള്‍, ലൈറ്റിംഗ് അറേഞ്ച്മെന്റുകള്‍, അണുബാധ നിയന്ത്രണം, ഡ്രെയ...
ലത ജ്യോതി ഒറ്റയ്ക്ക് വഴിവെട്ടി വന്നവള്‍

ലത ജ്യോതി ഒറ്റയ്ക്ക് വഴിവെട്ടി വന്നവള്‍

Top Story
ലക്ഷ്യങ്ങളാണ് വളര്‍ച്ചയുടെ പടവുകള്‍ കയറാന്‍ നാം ഓരോരുത്തരെയും സഹായിക്കുന്നത്. അത്തരത്തില്‍ ലക്ഷ്യങ്ങളെ പിന്തുടര്‍ന്ന് വിജയം നേടിയ വ്യക്തിയാണ് ചോറ്റാനിക്കര സ്വദേശിയായ ലത ജ്യോതി. എന്തിനെയും നേരിടാനുള്ള ധൈര്യത്തില്‍ നിന്നാണ് സംരംഭത്വത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിയാത്ത ലത സ്വന്തമായി ബിസിനസ്സത് തുടങ്ങി വിജയത്തിന്റെ പടികള്‍ ചവിട്ടിക്കയറിയത്. നേട്ടങ്ങള്‍ ഓരോന്നായി കൈയ്യെത്തിപ്പിടിച്ച ലത തന്റെ കുടുംബത്തിന്റെ തലവര തന്നെയാണ് മാറ്റി മറിച്ചത്. ഡിഗ്രി വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ലത ബി.എഡ് പഠിക്കുകയും ടീച്ചര്‍, സംരംഭക എന്നീ നിലകളിലെയ്ക്കുയരുകയും ചെയ്ത കഥ ആരെയും പ്രചോദിപ്പിക്കുന്നതാണ്. താന്‍ പിന്നിട്ട മുള്‍പാതകളേക്കുറിച്ചും പ്രതിസന്ധികളേക്കുറിച്ചും വിജയഗാഥയോട്് സംസാരിക്കുകയാണ് ലത ജ്യോതി. ഭര്‍ത്താവ് ജ്യോതിക്ക് ഗ്ലോബര്‍ പബ്ലിക്ക് സ്‌ക്കൂളില്‍ അദ്ധ്യാപകനായി ജോലി ലഭിച്ചതോടെയാണ് വൈക്കം സ്വ...
സ്വപ്നങ്ങളിലേക്ക് പറന്നുയരാം ഇക്കാറസ് ഏവിയേഷന്‍ അക്കാഡമിയിലൂടെ

സ്വപ്നങ്ങളിലേക്ക് പറന്നുയരാം ഇക്കാറസ് ഏവിയേഷന്‍ അക്കാഡമിയിലൂടെ

Top Story
ഗ്രീക്ക് പുരാണത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യമായി പറന്നുയര്‍ന്ന മനുഷ്യനാണ് ഇക്കാറസ്. പറക്കാന്‍ വലിയ ആഗ്രഹമുണ്ടായിരുന്ന ഈ യുവാവ്. ഇദ്ദേഹത്തിന്റെ പിതാവ് പക്ഷികളുടെ തൂവലും വാക്‌സും ഉപയോഗിച്ച് ഒരു കൃത്രിമ ചിറക് വച്ചുപിടിപ്പിച്ചു കൊടുത്തു. ഈ ചിറകിന്റെ സഹായത്താല്‍ ഇക്കാറസ് പറന്നുയര്‍ന്നു എന്നാണ് ഗ്രീക്ക് പുരാണം പറയുന്നത്. ഇത്തരത്തില്‍ എയര്‍ലൈന്‍ മേഖലയിലേയ്ക്ക് പറന്നുയരാന്‍ ആഗ്രഹമുള്ള ഏതൊരു വ്യക്തിയെയും സഹായിക്കുന്ന സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇക്കാറസ് ഏവിയേഷന്‍ അക്കാഡമി. ഇന്റര്‍നാഷണല്‍ എയര്‍ലൈനുകളില്‍ എയര്‍ഹോസ്റ്റസ് ആയി ജോലി ചെയ്തിരുന്ന സുചിത്ര ഗോപിയാണ് ഇക്കാറസ് ഏവിയേഷന്റെ സ്ഥാപക. ഇക്കാറസ് ഏവിയേഷന്റെ പ്രവര്‍ത്തനങ്ങളേക്കുറിച്ചും ഏവിയേഷന്‍ കോഴ്‌സുകള്‍ പഠിക്കുന്നവരുടെ ഇടയിലുള്ള മിഥ്യാ ധാരണകളേക്കുറിച്ചും സംസാരിക്കുകയാണ് സുചിത്ര ഗോപി. ജെറ്റ് എയര്‍വെയ്‌സില്‍ എയര്‍ഹോസ്റ്റസ...
‘പ്രീതി’ പറക്കാട്ടിന്റെ പകിട്ട്

‘പ്രീതി’ പറക്കാട്ടിന്റെ പകിട്ട്

Top Story
മലയാളി മങ്കമാരുടെ ആഭരണ സ്വപ്നങ്ങളില്‍ വിപ്ലവം സൃഷ്ടിച്ച ബ്രാന്‍ഡാണ് പറക്കാട്ട് ജ്വല്ലേഴ്‌സ്. ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ സ്വര്‍ണാഭരണങ്ങള്‍ എന്ന ആശയം മലയാളികള്‍ക്കു മുമ്പില്‍ ആദ്യമായി അവതരിപ്പിച്ച് വിജയിപ്പിച്ചത് ഈ സ്ഥാപനമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സ്ഥാപനത്തിന്റെ ചെയര്‍മാന്‍ പ്രകാശ് പറക്കാട്ടിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍ കീഴില്‍ പ്രീതി പറക്കാട്ട് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ്. വീട്ടമ്മയായ ഒരു സ്ത്രീ തന്റെ ഭര്‍ത്താവിന്റെ ബിസിനസിലേക്ക് കടന്നുവന്ന് അവിടെ വിപ്ലവങ്ങള്‍ സൃഷ്ടിച്ച് വിജയം നേടിയ കഥയാണ് പ്രീതി പറക്കാട്ട് എന്ന വനിതാ സംരംഭയുടേത്. പറക്കാട്ട് ഗ്രൂപ്പ് തങ്ങളുടെ ബിസിനസിന്റെ എല്ലാ മേഖലകളിലും നേടിയ വിജയത്തിന് പിന്നിലുള്ള തന്റെ എളിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിജയഗാഥയോട് സംസാരിക്കുകയാണ് പ്രീതി പറക്കാട്ട്. പറക്കാട്ട് ഗ്രൂപ്പിന്റെ സ്ഥാപകനും പ്രീതിയുടെ ഭര്‍ത്...
ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ ബദാമിന്റെ ഗുണങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി

ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ ബദാമിന്റെ ഗുണങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി

News
കാലിഫോര്‍ണിയ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ കൊച്ചിയിലെ ഗേറ്റ് വേ ഹോട്ടലില്‍ 'ആയുര്‍വേദത്തിന്റെ പാരമ്പര്യം: തിളക്കമുള്ള ചര്‍മ്മത്തിനും ആരോഗ്യകരമായ മുടിക്കും ബദാം' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. പ്രകൃതിദത്തവും പോഷകസമൃദ്ധവുമായ ഭക്ഷണം എങ്ങനെയാണ് ആരോഗ്യകരമായ ചര്‍മ്മവും മുടിയും സമ്മാനിക്കുന്നതെന്ന് വ്യക്തമാക്കിയ ചര്‍ച്ച ആയുര്‍വേദത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ആയുര്‍വേദ വിദഗ്ധ ഡോ.മധുമിത കൃഷ്ണന്‍, നടി രജിഷ വിജയന്‍, ന്യൂട്രീഷന്‍ ആന്‍ഡ് വെല്‍നസ് കണ്‍സള്‍ട്ടന്റ് ഷീല കൃഷ്ണസ്വാമി എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ആയുര്‍വേദം പറയുന്നതനുസരിച്ച് ബദാം പോലുള്ള പ്രകൃതിദത്ത വിഭവങ്ങള്‍ ശരീരത്തിന് പോഷണം നല്‍കുകയും രോഗപ്രതിരോധത്തിന് സഹായിക്കുയും ചെയ്യും. ഇത്തരം വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ത്രിഫല ദോഷങ്ങള്‍ ഇല്ലാതാക്കുകയും ശരീരത്...