Sunday, April 20Success stories that matter
Shadow

Author: ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
3 പതിറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായി സയോക് ബാറ്ററീസ്

3 പതിറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായി സയോക് ബാറ്ററീസ്

Top Story
സയോക് ബാറ്ററികളുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ പേരോ, പരസ്യമോ ഒന്നുമല്ല. മറിച്ച് അതിന്റെ ഗുണമേന്മ ഒന്നുമാത്രമാണ്! ഒരിക്കല്‍ ഉപയോഗിച്ചവര്‍ ഒരിക്കലും ആ പേര് മറക്കില്ല. ആ ഗുണമേന്മയിലൂന്നിയ വിശ്വാസത്തിന് ഇന്ന് കേരളത്തിലെവിടെയും അംഗീകാരമുണ്ട്. മലപ്പുറത്ത് മഞ്ചേരിയില്‍ ഒരു വര്‍ക്ക്ഷോപ്പില്‍ തുടങ്ങിയ പ്രസ്ഥാനം ഇന്ന് ബാറ്ററി ബ്രാന്റുകളുടെ ഇടയില്‍ മുന്‍നിരയിലാണ്. വെറും നാലാംക്ലാസ്സ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന KT കുഞ്ഞികോയ എന്ന മഞ്ചേരിക്കാരന്‍ ഉപജീവനമാര്‍ഗ്ഗമായി ഒരു വര്‍ക്ക്ഷോപ്പില്‍ എളിയരീതിയിലാണ് ബാറ്ററി നിര്‍മ്മാണം ആരംഭിച്ചത്. കുഞ്ഞി കോയയ്ക്ക് ഒരു കാര്യം നിര്‍ബന്ധമായിരുന്നു, തന്റെ ബാറ്ററി ഏറ്റവും മികച്ചതായിരിക്കണം എന്ന്. അതുകൊണ്ടുതന്നെ 'കോയാക്കാന്റെ' ബാറ്ററി ഉപയോഗിച്ചവര്‍ സംതൃപ്തരായിരുന്നു. മലബാറിലായിരുന്നു ആ കാലഘട്ടങ്ങളില്‍ കൂടുതലും ബിസിനസ് നടന്നിരുന്നത്. ഗുണമേന്‍മ കൂടുതലായിരി...
ഓട്ടോമേഷന്‍ മേഖലയില്‍ കേരളത്തിലെ കരുത്തുറ്റ നാമം കാമിയോ ഓട്ടോമേഷന്‍സ്.

ഓട്ടോമേഷന്‍ മേഖലയില്‍ കേരളത്തിലെ കരുത്തുറ്റ നാമം കാമിയോ ഓട്ടോമേഷന്‍സ്.

Top Story
കൊറോണയുടെ രണ്ടാം തരംഗത്തില്‍ മലയാളക്കരയാകെ പകച്ച് നില്‍ക്കുമ്പോള്‍ മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളിലും സംരംക്ഷണം തീര്‍ക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാമിയോ ഓട്ടോമേഷന്‍സ്. മറ്റ് കമ്പനികള്‍ കടന്നുവരാത്ത ഈ മേഖലയിലേക്ക് 1997ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം ഇന്ന് കേരളത്തില്‍ ഓട്ടോമേഷന്‍ രംഗത്തെ അവസാനവാക്കായി മാറിയിരിക്കുകയാണ്. മികവുറ്റ ഉല്‍പ്പന്നങ്ങളും ടെക്‌നോളജിയും ഒരേപോലെ സമ്മേളിപ്പിച്ചും, 24 മണിക്കൂറും തടസ്സമില്ലാത്ത സേവനങ്ങള്‍ നല്‍കിയുമാണ് കാമിയോ ഓട്ടോമേഷന്‍സ് ഈ നേട്ടം കൈവരിച്ചത്. പ്രവര്‍ത്തനത്തിന്റെ 24-ാം വര്‍ഷത്തിലേക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ ഈ മേഖലയിലെ തങ്ങള്‍ നല്‍കുന്ന സേവനങ്ങളേക്കുറിച്ച് സ്ഥാപനത്തിന്റെ മാനേജിങ്ങ് ഡയറക്ടര്‍ റെജി ബാഹുലേയന്‍ വിജയഗാഥയോട് സംസാരിക്കുന്നു. വീടുകള്‍, ചെറുകിട സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, മാളുകള്‍, എയര...
ഇംപല്‍ ഗ്രൂപ്പ്  ഓഫ്  കമ്പനീസ് ഡിജിറ്റല്‍-ഓണ്‍ലൈന്‍ മേഖലയില്‍ വന്‍കുതിച്ചു ചാട്ടത്തിനൊരുങ്ങുന്നു.

ഇംപല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡിജിറ്റല്‍-ഓണ്‍ലൈന്‍ മേഖലയില്‍ വന്‍കുതിച്ചു ചാട്ടത്തിനൊരുങ്ങുന്നു.

Top Story
വ്യത്യസ്ഥനായി ചിന്തിക്കുകയും വ്യത്യസ്ഥനായി ബിസിനസ് ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് ഇംപല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സാരഥി ഡി.ഉദയഭാനു. ഇംപല്‍ ഗ്രൂപ്പിനുകീഴില്‍ ഒന്നിലധികം സ്ഥാപനങ്ങളാണ് ഉള്ളത്. ആധുനിക കാലഘട്ടത്തിനാവാശ്യമായ ഓണ്‍ലൈന്‍-ഡിജിറ്റല്‍ മേഖലയുടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തിയാണ് മുന്നോട്ടുകൊണ്ടുപാവുന്നത.് ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ്, ഇ-വാലറ്റ്, ഐസ്ട്രീം തുടങ്ങിയ മേഖലകളില്‍ ആണ് സ്ഥാപനം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. തന്റെ സംരംഭകയാത്രയേക്കുറിച്ചും പുതിയ പദ്ധതികളേക്കുറിച്ചും ഡി.ഉദയഭാനു വിജയഗാഥയോട് സംസാരിക്കുന്നു. കരുനാഗപ്പള്ളി സ്വദേശിയായ ഉദയഭാനുവിന്റെ തുടക്കം സിവില്‍ എന്‍ജിനീയറിംഗ് മേഖലയിലായിരുന്നെങ്കിലും സംരംഭകനാകണം എന്ന ആഗ്രഹം അദ്ദേഹത്തിന്റെ ഉള്ളില്‍ എന്നും ഉണ്ടായിരുന്നു. അങ്ങനെ 2001-ല്‍ ആണ് ഇംപല്‍ ഗ്രുപ്പ് ഓഫ് കമ്പനിക്ക് തുടക്കം കുറിക്കുന്നത്. എക്‌സ്‌പോര്‍ട്ട്് മേഖലയില...
അനുകരണങ്ങളില്ലാതെ വിജയവഴിയില്‍ ഫാസ്റ്റന്‍ മെഡിക്കല്‍

അനുകരണങ്ങളില്ലാതെ വിജയവഴിയില്‍ ഫാസ്റ്റന്‍ മെഡിക്കല്‍

Top Story
ഫിറോസ് ഖാലിദ് എന്ന യുവസംരംഭകനെയും അദ്ദേഹത്തിന്റെ സ്ഥാപനമായ ഫാസ്റ്റന്‍ മെഡിക്കല്‍ എന്ന സ്ഥാപനത്തേയും ഒരുപക്ഷെ മലയാളികള്‍ക്ക് അത്ര പരിചയമുണ്ടാകില്ല. എന്നാല്‍ ഈ പകര്‍ച്ച വ്യാധിയുടെ കാലഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരോട് തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന ബ്രാന്റാണ് ഫാസ്റ്റന്‍ മെഡിക്കല്‍. കാരണം, ഇന്ന് കേരളത്തില്‍ ഉപയോഗിക്കുന്ന പി.പി.ഇ. കിറ്റുകളുടെ പ്രധാന മാനുഫാക്ചറര്‍ എന്ന നിലയിലാണെന്ന് മാത്രം. എറണാകുളം ജില്ലയിലെ അങ്കമാലിയ്ക്കടുത്ത് കറുകുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ഇന്ന് മെഡിക്കല്‍ ഡിസ്‌പോസിബിള്‍ ഉല്‍പ്പന്നങ്ങളുടെ മേഖലയില്‍ കേരളത്തിലെ വിശ്വസനീയ നാമമാണ്. കോഴിക്കോട്, വടകര ഒഞ്ചിയം സ്വദേശിയായ ഫിറോസ് 2013-ല്‍ എളിയരീതിയില്‍ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ (മെഡിക്കല്‍ ഡിസ്‌പോസിബിള്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവും) എറണാകുളത്ത് അയ്യപ്പന്‍കാവില്‍ തുടങ്ങിയ സ്ഥാപനമാണ് ഫാസ്റ്റന്‍...
ആസ്പയര്‍ജോ എച്ച്.ആര്‍.സൊല്യൂഷന്‍സ് ബൈ ജോഷില രമേഷ്

ആസ്പയര്‍ജോ എച്ച്.ആര്‍.സൊല്യൂഷന്‍സ് ബൈ ജോഷില രമേഷ്

Top Story
സംരഭകത്വത്തില്‍ 10 വര്‍ഷം എന്ന ആദ്യ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ജോഷിലയുടെ ആസ്പയര്‍ജോ എച്ച്.ആര്‍.സൊല്യൂഷന്‍സ്. ഒരു എയര്‍ലൈന്‍ കമ്പനിയില്‍ ഗ്രൗണ്ട്സ്റ്റാഫായി ജോലി തുടങ്ങിയ ജോഷില, വിവാഹത്തിനുശേഷം ജോലിയില്‍നിുന്നം കുറച്ചുകാലം വിട്ടുനിന്നു. കുട്ടികള്‍ ജനിച്ചതോടെ ജോഷിലയ്ക്ക് ജോലിയും കുടുംബവും ഒരുമിച്ച് മാനേജ് ചെയ്യാന്‍ ബുദ്ധിമുട്ടായി. അങ്ങനെയാണ് ജോഷില ജോലിയില്‍ നിന്നും ബ്രേക്ക് എടുക്കുന്നത്. പക്ഷെ തിരിച്ചുവന്നത് ഒരു സംരംഭകയുടെ വേഷത്തിലായിരുന്നു. എങ്ങനെ കുടുംബവും ജോലിയും സമന്വയിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാം എന്ന ചിന്തയില്‍നിാണ് സ്വന്തമായി ഒരുസ്ഥാപനം വീടിനടുത്ത് തുടങ്ങാം എന്ന ആശയമുദിക്കുന്നത്. അങ്ങനെ എച്ച്.ആര്‍-ല്‍ ബിരുദാനന്തരബിരുദമുള്ള ജോഷില തൃപ്പൂണിത്തുറ പേട്ടയില്‍ വീടിനടുത്തുതന്നെ ആസ്പയര്‍ജോ എച്ച്.ആര്‍. എന്ന സ്ഥാപനം തുടങ്ങി. ഒരു സ്ഥാപനത്തിനാവശ്യമായ ഉദ്യോഗാര്‍ത്ഥികളുടെ നിയമ...
പിതൃസ്‌നേഹത്തിന്റെ ശ്രദ്ധാഞ്ജലിയായി ആശ പ്രിയദര്‍ശിനിയുടെ ”മണികര്‍ണ്ണിക” ഡിസൈനര്‍ ബൊട്ടിക്

പിതൃസ്‌നേഹത്തിന്റെ ശ്രദ്ധാഞ്ജലിയായി ആശ പ്രിയദര്‍ശിനിയുടെ ”മണികര്‍ണ്ണിക” ഡിസൈനര്‍ ബൊട്ടിക്

Top Story
ടെക്‌നോപാര്‍ക്കില്‍ അനിമേഷന്‍ മേഘലയില്‍ ജോലി ചെയ്തിരുന്ന ആശ പ്രിയദര്‍ശിനി, തന്റെ കഴിവുകള്‍ ഇനിയും വ്യത്യസ്ഥ മേഖലകളില്‍ ഉപയോഗിക്കാം എന്ന് തിരിച്ചറിഞ്ഞാണ് ഫാഷന്‍ ഡിസൈനിങ്ങ് പഠിക്കുന്നത്. ആദ്യകാലങ്ങളില്‍ സ്വന്തമായി ഡിസൈന്‍ ചെയ്ത ചുരിദാറുകളും മറ്റും സുഹൃത്തുക്കള്‍ക്ക് ഗിഫ്റ്റായി നല്‍കിയപ്പോള്‍ അവര്‍ നല്‍കിയ മികച്ച അഭിപ്രായമായിരുന്നു, ഈ മേഘലയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ ആശയ്ക്ക് പ്രചോദനം നല്‍കിയത്. ജന്മനാ ചിത്രകലയില്‍ പ്രാവീണ്യമുണ്ടായിരുന്ന ആശ, ഈ മേഘലയില്‍ തനിക്ക് ധാരാളം വളരാന്‍ സാധിക്കുമെന്ന വസ്തുത മനസ്സിലായി. ഇതിനോടകം തന്നെ ഡിസൈനിങ്ങില്‍ തന്റേതായ ഒരു തനത് ശൈലി സ്വന്തമാക്കിയെടുക്കാന്‍ ആശയ്ക്ക് സാധിച്ചു. ആ ഡിസൈനുകളെല്ലാം വളരെയധികം പ്രശംസ നേടുകയും ചെയ്തു. ആ ഊര്‍ജ്ജത്തില്‍ നിന്നാണ് 2017ല്‍ തിരുവനന്തപുരം കഴക്കൂട്ടത്ത് ഇന്‍ഫോസിസിനടുത്ത് മണികര്‍ണ്ണിക ഗാര്‍മെന്റ്‌സ് എന്ന പേരില്‍ സ്ത്രീകള്‍ക്...
റിയയുടെ പെറ്റോറിയ വെല്‍നസ് സെന്റര്‍ അരുമ മൃഗങ്ങള്‍ക്കായി ഒരു വണ്‍സ്റ്റോപ്പ്

റിയയുടെ പെറ്റോറിയ വെല്‍നസ് സെന്റര്‍ അരുമ മൃഗങ്ങള്‍ക്കായി ഒരു വണ്‍സ്റ്റോപ്പ്

Top Story
അരുമ മൃഗങ്ങളുടെ ചികിത്സയും പരിപാലനവും എല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍ തീരെ കുറവാണ്. അത്തരം സ്ഥാപനമാണ് അങ്കമാലിയില്‍ നായത്തോട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പെറ്റോറിയ വെല്‍നസ് സെന്റര്‍. അങ്കമാലി സ്വദേശിനിയായ റിയ നിഥിന്‍ ആണ് പെറ്റോറിയ വെല്‍നസ് സെന്ററിന്റെ സാരഥി. മൃഗസ്‌നേഹിയായ റിയ അരുമ മൃഗങ്ങളുടെ പരിപാലനത്തില്‍ സാധാരണ ആളുകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയാണ് ഈ സ്ഥാപനം തുടങ്ങിയത്. പെറ്റ് ഹോസ്പിറ്റല്‍, പെറ്റ്‌ഷോപ്പ്, പെറ്റ്ഗ്രൂമിങ്ങ്, പെറ്റ് ബോര്‍ഡിങ്ങ് തുടങ്ങി അരുമ മൃഗങ്ങളുടെ എല്ലാ ആവശ്യങ്ങളും ഒരു കുടക്കീഴിലാക്കിയാണ് ഈ വ്യത്യസ്ഥ സംരംഭം തുടങ്ങിയിരിക്കുന്നത്. പെറ്റ്‌ഹോസ്പിറ്റല്‍പെറ്റ്‌സിനുള്ള എല്ലാത്തരം ചികിത്സയും ഇവിടെ ലഭ്യമാണ് സി.ബി.സി. മെഷീന്‍, ബ്ലഡ് ടെസ്റ്റിങ്ങ്, നോര്‍മല്‍ ഡെലിവറി, സിസേറിയന്‍, മൈനര്‍ സര്‍ജറി, കിഡ്‌നി, ലിവര്‍ ടെസ്റ്റുകള്‍, അള്‍ട്രാസൗണ...
വ്യക്തിത്വത്തിന് മാറ്റ് കൂട്ടുവാന്‍ അജ്മല്‍ പെര്‍ഫ്യൂംസ്

വ്യക്തിത്വത്തിന് മാറ്റ് കൂട്ടുവാന്‍ അജ്മല്‍ പെര്‍ഫ്യൂംസ്

Top Story
ഓരോ വ്യക്തികളുടേയും സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നതില്‍ ഏറ്റവും പ്രാധാന്യമുള്ളത് അവരുടെ വസ്ത്രവും അത് ധരിക്കുന്ന രീതിയുമാണ്. അങ്ങനെ സുന്ദരനും/സുന്ദരിയുമായി അണിഞ്ഞൊരുങ്ങി വീട്ടില്‍ നിന്നിറങ്ങുന്നതിന് തൊട്ടുമുമ്പ് ഒട്ടുമിക്ക ആളുകളും ചെയ്യുന്ന ഒരു കാര്യമാണ് കുറച്ച് പെര്‍ഫ്യൂം കൂടി പൂശുക എന്നത്. അപ്പോഴാണ് ആ സൗന്ദര്യത്തിന് പൂര്‍ണ്ണത വരിക. ഏതൊരു വ്യക്തിയേയും മറ്റുള്ളവരിലേക്ക് ആകര്‍ഷിക്കുവാന്‍ കഴിവുള്ള വസ്തുവാണ് പെര്‍ഫ്യൂംസ്. സുഗന്ധപരിമളം പരത്തുന്ന പെര്‍ഫ്യൂം പൂശിയ ഒരു വ്യക്തി നമ്മുടെ അടുത്ത് എത്രനേരം നിന്നാലും നമുക്ക് സന്തോഷമേ ഉണ്ടാകൂ. സുഗന്ധപരിമളങ്ങള്‍ തേടി നൂറ്റാണ്ടുകള്‍ക്കുമുമ്പേ മനുഷ്യര്‍ ഭൂഖണ്ഡങ്ങള്‍ തോറും യാത്ര നടത്തിയതും ഇതിനാലാണ്. മനുഷ്യരുടെ മനസ്സിന് കുളിര്‍മയേകാനും, നവോന്മേഷം നിലനിര്‍ത്തുവാനുമായി വീടിനുള്ളിലും, വസ്ത്രങ്ങളിലും, ശരീരത്തിലുമൊക്കെ നാം പൗരാണികകാലം മുതലേ സുഗന്ധപര...
ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ മുന്നേറുന്നു ജ്യോതിയുടെ ”ഡിസൈന്‍ട്രീ”

ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ മുന്നേറുന്നു ജ്യോതിയുടെ ”ഡിസൈന്‍ട്രീ”

Top Story
പുരുഷാധിപത്യം നിറഞ്ഞുനില്‍ക്കുതാണ് ഇന്റീരിയര്‍ ഡിസൈനിങ്ങ് മേഖല. അവിടെ സ്വന്തമായ ഒരു മുന്‍നിരസ്ഥാനം നേടിയെടുത്ത വ്യക്തിയാണ് ജ്യോതി ആര്‍.നമ്പ്യാര്‍. ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് കൂടിയായ ജ്യോതിയുടെയും ഡിസൈന്‍ട്രീയുടെയും വിജയത്തിന്റെ കഥയാണ് ഇത്. സിവില്‍ എന്‍ജിനീയറിങ്ങ് ബിരുദത്തിനുശേഷം ദുബായ്, മസ്‌കറ്റ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ മള്‍ട്ടിനാഷണല്‍ കമ്പനികളിലായിരുന്നു ജ്യോതി എന്ന പ്രൊഫഷണലിന്റെ തുടക്കം. വിദേശത്തെ ജോലി മതിയാക്കി കൊച്ചിയില്‍ ജോലിക്കെത്തുമ്പോഴേ ഒരു സംരംഭകയാകണം എന്ന ആഗ്രഹം ജ്യോതിയുടെ മനസ്സിലുണ്ടായിരുന്നു. അങ്ങനെ 2013ല്‍ ഡിസൈന്‍ട്രീ എന്ന സ്ഥാപനത്തിന് കൊച്ചിയില്‍ തുടക്കംകുറിച്ചു. ഏതൊരു സംരംഭത്തിന്റെയും തുടക്കംപോലെതന്നെ പലവിധ പ്രതിസന്ധികളെ നേരിടേണ്ടിവന്നു ജ്യോതിക്ക്. എന്നാല്‍ ഈ രംഗത്തുണ്ടായിരുന്ന നല്ല ബന്ധങ്ങളും ഇത്രയും കാ...
അഡാമോ വോഗ് ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ കലവറ

അഡാമോ വോഗ് ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ കലവറ

Top Story
ഭര്‍ത്താക്കന്‍മാരുടെ ബിസിനസില്‍ പാര്‍ട്ണര്‍മാരാണെങ്കിലും ഫാഷന്‍ ഡിസൈനിങ്ങ് മേഖലയോടായിരുന്നു മെറിനും മീരയ്ക്കും കൂടുതല്‍ പാഷന്‍. വളരെ യാദൃച്ഛികമായി തന്റെ സുഹൃത്ത് വഴി മെറിന്‍ ഒരു ഫാബ്രിക് സപ്ലൈയറെ പരിചയപ്പെടുന്നതോടെയാണ്, ഓണ്‍ലൈനിലൂടെ ഡിസൈനര്‍ ഫാബ്രിക്‌സ് വില്‍പ്പന തുടങ്ങാന്‍ ഇവര്‍ തീരുമാനിക്കുന്നത്. അവിടെ നിന്നായിരുന്നു അഡാമോ വോഗ് എന്ന ഓണ്‍ലൈന്‍ ഷോപ്പിയുടെ തുടക്കം. അഡാമോ വോഗ് എന്ന വാക്കിനര്‍ത്ഥം - To fall in love with the latest trends എന്നാണ്. ഡ്രസ്സിങ്ങ് പാറ്റേണുകളേക്കുറിച്ചും, കളര്‍മാച്ചിങ്ങുകളേക്കുറിച്ചും നല്ല ധാരണയുണ്ടായിരുന്ന മെറിനും മീരയും ഈ മേഖലയില്‍ ധാരാളം സാധ്യതള്‍ മുന്നില്‍ കണ്ടിരുന്നു. കൊറോണ അതിന്റെ പാരമ്യത്തില്‍ നിന്ന 2020 സെപ്തംബറിലായിരുന്നു അഡാമോ വോഗിന്റെ തുടക്കം. ഓണ്‍ലൈനില്‍ ഡിസൈനര്‍ ഫാബ്രിക്‌സിന്റെ വില്‍പ്പനയിലൂടെയാണ് സ്ഥാപനത്തിന്റെ തുടക്കമെങ്കിലും ക്രമേണ ഡിസൈനര്‍ സാരി...