Sunday, April 20Success stories that matter
Shadow

Author: ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
ആലുവാ പുഴയുടെ തീരത്ത് ആരോരുമറിയാതെ…..

ആലുവാ പുഴയുടെ തീരത്ത് ആരോരുമറിയാതെ…..

Top Story
സ്‌കൂള്‍ അവധിക്കാലത്ത് നമ്മള്‍ പോയിരുന്ന മുത്തച്ഛന്റെയും മുത്തശ്ശിയുടെയും വീടിന്റെ ഓര്‍മ്മകള്‍ നിങ്ങളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്നുണ്ടോ? തിരക്കുപിടിച്ച നഗരജീവിതത്തിനിടയില്‍ ഒന്ന് റിലാക്‌സ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ, അതും സിറ്റി ലിമിറ്റിനുള്ളില്‍ തന്നെ. എങ്കില്‍ നേരെ വണ്ടിവിട്ടോ ആലുവയ്ക്ക്. ആലുവ-പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി. റൂട്ടില്‍ മഹിളാലയം സ്‌റ്റോപ്പില്‍ നിന്നും ഇടത്തോട്ട്് തിരിഞ്ഞ് പുതിയ പാലം (ആലുവ പുഴയുടെ കുറുകെ) ഇറങ്ങിയാല്‍ ''വണ്‍സ് അപ്പോണ്‍ ദ റിവര്‍'' ബൊട്ടിക് റിസോര്‍ട്ടില്‍ എത്താം. പാലം ഇറങ്ങുമ്പോള്‍ തന്നെ വലതുവശത്ത്, സത്യത്തില്‍ ആരും കാണാതെ 2.5 ഏക്കറില്‍ കണ്ണുപൊത്തിയിരിക്കുകയാണ് ഈ ബൊട്ടിക് റിസോര്‍ട്ട്. സാധാരണ റിസോര്‍ട്ടുകള്‍ക്കുള്ളതുപോലെ ഗംഭീര ബോര്‍ഡുകളോ വാതായനങ്ങളോ ഒന്നും ഇവിടെ ഇല്ല. ഒരു ചെറിയ ഗേറ്റും തീരെ ചെറിയ ഒരു ബോര്‍ഡും മാത്രം. റിസപ്ഷനില്‍നിന്നും പഠി...
നാല് പതിറ്റാണ്ടിന്റെ സഹകാരി

നാല് പതിറ്റാണ്ടിന്റെ സഹകാരി

Entrepreneur, Top Story
കേരളത്തിലെ മുതിര്‍ന്ന സഹകാരികളിലൊരാളായ മനയത്ത് ചന്ദ്രന്‍ സഹകരണ രംഗത്ത് നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നു. ഏറാമല സര്‍വീസ് സഹകരണ ബാങ്കിന്റെ സാരഥിയായി ഗ്രാമീണ വികസനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ അദ്ദേഹം തന്റെ വിജയയാത്രയെക്കുറിച്ച് വിജയഗാഥയോട് സംസാരിക്കുന്നു. 1980 ല്‍ തുടങ്ങിയ സഹകാരി ജീവിതമാണ് മനയത്ത് ചന്ദ്രന്റേത്. ഏറാമല ബാങ്കിന്റെ ഡയറക്റ്റര്‍, വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, ജില്ലാ ബാങ്ക് ഡയറക്റ്റര്‍, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ ചുമതലകളെല്ലാം 41 വര്‍ഷത്തിനിടെ അദ്ദേഹം വഹിച്ചു. ഒരു വര്‍ഷം കേരഫെഡിന്റെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. 1990 മുതല്‍ രൂപീകൃതമായ എല്ലാ സഹകരണ പരിഷ്‌കരണ സമിതികളിലും അംഗമായിരുന്ന അദ്ദേഹം കേരളത്തിന്റെ സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായ സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏറാമല സര്‍വീസ് സഹകരണ ബാങ്കിലൂടെ ഏറാമല പഞ്ചായത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില...
ബിസ്സിനസ്സുകാരന്‍ ഇടപാടുകളില്‍ കൃത്യനിഷ്ഠ പാലിക്കണം പി. പവിത്രന്‍

ബിസ്സിനസ്സുകാരന്‍ ഇടപാടുകളില്‍ കൃത്യനിഷ്ഠ പാലിക്കണം പി. പവിത്രന്‍

Top Story
ഒരു ബിസ്സിനസ്സുകാരനുവേണ്ട ഏറ്റവും വലിയ ഗുണങ്ങള്‍ ഇടപാടുകളില്‍ കൃത്യനിഷ്ഠ ഉണ്ടായിരിക്കണം, വാഗ്ദാനങ്ങള്‍ പാലിക്കുക, ഉപഭോക്താവിനോട് 100 ശതമാനം നീതി പുലര്‍ത്തുക എന്നതാണെന്ന് തൃശ്ശൂര്‍ ജില്ലയിലെ പെരിഞ്ഞനം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിമ എന്റര്‍പ്രൈസസിന്റെ സാരഥി പി. പവിത്രന്‍ പറയുന്നു. 4 ദശാബ്ദം പിന്നിടുന്ന സംരംഭക പാരമ്പര്യത്തിനുടമയാണ് പ്രിമ എന്റര്‍പ്രൈസസ് സാരഥിയും തൃശൂര്‍ പെരിഞ്ഞനം സ്വദേശിയുമായ പി. പവിത്രന്‍. 1984ല്‍ തന്റെ നാട്ടില്‍ തുടങ്ങിയ പ്രിമ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലൂടെയാണ് ബിസിനസ്സിലേക്ക് കടന്നുവന്നത്. യാതൊരുവിധ സംരംഭക പശ്ചാത്തലവുമില്ലാത്ത വ്യക്തിയായിരുന്നു പവിത്രന്‍. 1980 മുതല്‍ 84 വരെ ഒരു എന്‍ജിനീയറിങ്ങ് ഇന്‍ഡസ്ട്രി നടത്തിയിരുന്ന പവിത്രന്‍ പുതിയ മേഖലകളും അവസരങ്ങളും അന്വേഷിച്ചിരുന്ന വ്യക്തിയായിരുന്നു. അങ്ങനെ 1998ല്‍ ഒരു പാര്‍ട്ണറെയും കൂട്ടുപിടിച്ച് സ്റ്റീല്‍ ഫര്‍ണ്...
വെളിയങ്കോടിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുന്ന ഹവ്വാഹുമ്മ ടീച്ചര്‍

വെളിയങ്കോടിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുന്ന ഹവ്വാഹുമ്മ ടീച്ചര്‍

Education, Entrepreneur, She, Top Story
വെളിയങ്കോടിന്റെ ആ നഷ്ട പ്രതാപത്തെ വീണ്ടെടുക്കുന്നതിന് നെടുനായകത്വം വഹിക്കുകയാണ് ഹവ്വാഹുമ്മ ടീച്ചര്‍ വെളിയങ്കോട് എന്ന ഗ്രാമത്തിന് മലബാറിന്റെ കലാ കായിക വിദ്യാഭ്യാസ സാംസ്‌കാരിക ചരിത്രത്തില്‍ വലിയ സ്ഥാനമുണ്ടായിരുന്നു. പക്ഷേ ഇടക്കാലത്ത് ആ മഹിമ നഷ്ടപ്പെട്ടു പോയി. വെളിയങ്കോടിന്റെ ആ നഷ്ട പ്രതാപത്തെ വീണ്ടെടുക്കുന്നതിന് നെടുനായകത്വം വഹിക്കുകയാണ് ഹവ്വാഹുമ്മ ടീച്ചര്‍. ഏതൊരു നാടിന്റേയും സര്‍വ്വ മണ്ഡലങ്ങളിലുമുള്ള വികസനത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നത് ആ നാട്ടില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ചരിത്രം നമ്മെ പഠിപ്പിച്ചതും അതു തന്നെയാണ്. മുപ്പത് വര്‍ഷം പൊന്നാനി എം.ഇ.എസ് കോളേജില്‍ ഫിസിക്‌സ് അധ്യാപികയായി ജോലി ചെയ്ത ടീച്ചര്‍ക്ക് ഇതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. മാത്രമല്ല വെളിയങ്കോട് പോലുള്ള ഒരു ഗ്രാമത്തില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് എന്ത് മാത്രം സ്വാധീനം ചെലുത്താന്‍ സാ...
പൂര്‍ണതയുടെ മറുവാക്കായ പെര്‍ഫക്റ്റ് ബില്‍ഡേഴ്‌സ്

പൂര്‍ണതയുടെ മറുവാക്കായ പെര്‍ഫക്റ്റ് ബില്‍ഡേഴ്‌സ്

Entrepreneur, Top Story
പ്രവര്‍ത്തനം തുടങ്ങി മൂന്ന് പതിറ്റാണ്ടിനോട് അടുക്കുമ്പോള്‍ കെട്ടിടനിര്‍മാണരംഗത്ത് പൂര്‍ണതയുടെ മറുവാക്കാകുകയാണ് പെര്‍ഫക്റ്റ് ബില്‍ഡേഴ്‌സ്. 900ത്തോളം കെട്ടിടനിര്‍മിതികള്‍ ഇവരെ അടയാളപ്പെടുത്താന്‍ ഉയര്‍ന്നുനില്‍ക്കുമ്പോള്‍ പെര്‍ഫക്ഷനില്‍ യാതൊരുവിധ വിട്ടുവീഴ്ച്ചയ്ക്കും ഒരുക്കമല്ല പെര്‍ഫക്റ്റ് ബില്‍ഡേഴ്‌സിന്റെ സരഥി സുനില്‍ എന്നറിയപ്പെടുന്ന പോള്‍ പി അഗസ്റ്റിന്‍ എറണാകുളത്തെ പുതിയകാവാണ് പെര്‍ഫക്റ്റ് ബില്‍ഡേഴ്‌സ് എന്ന റിയല്‍ എസ്റ്റേറ്റ് സംരംഭത്തിന്റെ ആസ്ഥാനം. നിര്‍മിതികളില്‍ എന്നും പൂര്‍ണതയും പുതുമയും നിലനിര്‍ത്തുകയെന്നതില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും ഒരുക്കമല്ലെന്ന ശക്തമായ നിലപാട് പുലര്‍ത്തിയ ഒരു സംരംഭകനാണ് ഈ സ്ഥാപനത്തെ ആരും അസൂയപ്പെടുത്തുന്ന ഉയരങ്ങളിലേക്ക് നയിച്ചത്. സുനില്‍ എന്നറിയപ്പെടുന്ന പോള്‍ പി അഗസ്റ്റിന്‍ ഏകദേശം 27 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പെര്‍ഫക്റ്റ് ബില്‍ഡേഴ്‌സിന് തുടക്കമിട്ടത്....
നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ ഇടമാണ് പാലക്കാടെന്ന് ഡോക്റ്റര്‍ കെ എ കമ്മപ്പ

നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ ഇടമാണ് പാലക്കാടെന്ന് ഡോക്റ്റര്‍ കെ എ കമ്മപ്പ

Entrepreneur, Top Story
മണ്ണാര്‍ക്കാട്ടുകാരുടെ സ്വന്തം ഡോക്റ്ററായ കമ്മപ്പ പാലക്കാടിന്റെ അപാരമായ വികസന സാധ്യതകളെ കുറിച്ച് വിജയഗാഥയോട് മനസ് തുറക്കുന്നു. ഷൊര്‍ണൂരില്‍ വരാനിരിക്കുന്നത് ഏഷ്യയിലെ തന്നെ ഏക ആര്‍ട്ടിഫിഷ്യല്‍ ഹാര്‍ട്ട് സെന്ററാണെന്നും വലിയ വിപ്ലവം കുറിക്കും അതെന്നും അദ്ദേഹം മണ്ണാര്‍ക്കാട്ടുകാരുടെ സ്വന്തം ഡോക്റ്ററാണ് കമ്മപ്പ. സര്‍ക്കാര്‍ ജോലി രാജിവെച്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്വന്തം ആശുപത്രി തുടങ്ങി നാട്ടിലെ സാധാരണക്കാര്‍ക്ക് ആശ്രയമേകിയ സംരംഭകന്‍. അതുകൊണ്ടുതന്നെ നാടിനോട് പ്രത്യേക സ്നേഹമുണ്ട് ഡോ. കമ്മപ്പയ്ക്ക്. പാലക്കാട് തന്നെ തന്റെ സംരംഭം തുടങ്ങാനും കാരണം മറ്റൊന്നല്ല. കേരളത്തെ സംബന്ധിച്ചിടത്തോളം വികസനത്തിന് ഏറ്റവും അനുയോജ്യമായ ഇടമാണ് പാലക്കാടെന്ന് കമ്മപ്പ വിജയഗഥയോട് പറയുന്നു. എന്റെ നടായതുകൊണ്ട് തന്നെയാണ് ഇവിടെ സംരംഭം തുടങ്ങിയത്. അന്നൊന്നും ഇവിടെ യാതൊരു ഫെസിലിറ്റിയും ഇല്ലാത്ത സ്ഥലമായിരുന്നു്. ...
ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിലെ പ്രമുഖ ബാങ്കുകളുമായും എന്‍ബിഎഫ്‌സികളുമായും പങ്കാളിത്തത്തില്‍

ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിലെ പ്രമുഖ ബാങ്കുകളുമായും എന്‍ബിഎഫ്‌സികളുമായും പങ്കാളിത്തത്തില്‍

News, Top Story
 ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, എന്‍ബിഎഫ്‌സികളായ ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കോ ലിമിറ്റഡ്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സുന്ദരം ഫിനാന്‍സ് എന്നിവയുമായും പുതുതായി ലയിപ്പിച്ച പൊതുമേഖലാ ബാങ്കുകളായ യൂണിയന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുമായും വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്ക് നിരവധി പ്രയോജനകരമായ സാമ്പത്തിക ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി  പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഉപഭോക്തൃ ജീവിതചക്രത്തിലുടനീളം പുതിയതും പ്രീ-ഓണ്‍ഡുമായ വാഹനങ്ങള്‍ക്ക് മൂല്യ വാഗ്ദാനം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഈ തന്ത്രപ്രധാനമായ കൂട്ടുകെട്ടുകള്‍ ലക്ഷ്യമിടുന്നത്. കൂടാതെ, ഈ കൂട്ടുകെട്ടുകളില്...
യൂട്യൂബിൽ ഹാഷ്ടാഗ് ഫീച്ചർ

യൂട്യൂബിൽ ഹാഷ്ടാഗ് ഫീച്ചർ

News, Product Review, Top Story
ഒടുവിൽ യൂട്യൂബ് ഹാഷ്ടാഗുകളെ കൂട്ടുപിടിക്കുന്നു. എല്ലാ ഉപയോക്താക്കൾക്കുമായി ഹാഷ്ടാഗ് ലാൻഡിംഗ് പേജുകൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഹാഷ്ടാഗുകൾ ഉപയോഗിച്ച് ഇനി മുമ്പത്തേക്കാൾ എളുപ്പത്തിൽ സമാന വീഡിയോകൾ കണ്ടെത്താനും കാണാനും കഴിയും. യൂട്യൂബിലെ ഹാഷ്ടാഗിൽ ക്ലിക്ക് ചെയ്തോ ഹാഷ്ടാഗ് ലിങ്ക് ടൈപ്പ് ചെയ്തോ സമാന ഉള്ളടക്കം കണ്ടെത്താം. ഡെസ്ക്ടോപ്പ്, മൊബീൽ വേർഷനുകളിൽ ഹാഷ്ടാഗ് ലാൻഡിംഗ് പേജുകൾ ലഭ്യമായിരിക്കും.   ...
സൊണാറ്റയുടെ വോള്‍ട്ട് ട്രെന്‍ഡി വാച്ചുകള്‍ വിപണിയില്‍

സൊണാറ്റയുടെ വോള്‍ട്ട് ട്രെന്‍ഡി വാച്ചുകള്‍ വിപണിയില്‍

News, Top Story
ഇന്ത്യയുടെ പ്രിയപ്പെട്ടതും ഏറ്റവുമധികം വിറ്റഴിക്കുന്നതുമായ ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്‍റെ വാച്ച് ബ്രാന്‍ഡായ സൊണാറ്റ, വോള്‍ട്ട് എന്ന പേരില്‍ ജെന്‍ സെഡ് ആണ്‍കുട്ടികള്‍ക്കായി ആകര്‍ഷകമായ വാച്ചുകള്‍ വിപണിയിലിറക്കി. ബ്രാന്‍ഡിന്‍റെ പാരമ്പര്യം ഉള്‍ക്കൊള്ളുന്നതും ഗുണമേډയുള്ളതും ഏറ്റവും സ്റ്റൈലിഷുമായ വാച്ചുകള്‍ കുറഞ്ഞ വിലയില്‍ യുവ തലമുറയ്ക്കായി അവതരിപ്പിക്കുകയാണ് സൊണാറ്റ വോള്‍ട്ട്. വ്യത്യസ്തമായ നിറവിന്യാസമുള്ള ആറ് ഫാഷനബിള്‍ വാച്ചുകളാണ് വോള്‍ട്ട് ശേഖരത്തിലുള്ളത്. അലങ്കാരങ്ങളും ചിത്രപ്പണികളുമുള്ള വലിപ്പമേറിയ ഡയലുകളും ആനിമേറ്റ് ചെയ്ത നിറമുള്ള ഇന്‍ഡീസുകളും വാച്ചുകള്‍ക്ക് മികച്ച ആകര്‍ഷണീയത നല്കുന്നു. പെട്ടെന്ന് ആരെയും ആകര്‍ഷിക്കാന്‍ താത്പര്യപ്പെടുന്ന തലമുറയ്ക്കായുള്ളതാണ് വോള്‍ട്ട് വാച്ചുകള്‍. കോളജിലും ഓണ്‍ലൈന്‍ ക്ലാസിലും ഹൗസ് പാര്‍ട്ടികളിലും അണിയുന്നവരെ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നവയാ...
ദ ഫാമിലി മാന്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സൗജന്യമായി കാണുന്നതെങ്ങനെ

ദ ഫാമിലി മാന്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സൗജന്യമായി കാണുന്നതെങ്ങനെ

Movie, News, Top Story
പ്രൈം വീഡിയോ കണ്ടന്റ് നിങ്ങള്‍ ഇഷ്ടപ്പെടുന്നുവോ? നിങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ പുതുക്കാനാഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ഇത് മാസാവസാനമാണ്, പഴ്‌സ് കാലിയാകുന്ന സമയമാണോ? എങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്കൊരു പരിഹാരമാര്‍ഗം കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും പുതിയ ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷനില്‍ നിങ്ങളുടെ പ്രിയപ്പെട്ട പരിപാടികളും സിനിമകളും ഇപ്പോള്‍ സൗജന്യമായി ആസ്വദിക്കാം! ഏറ്റവും മികച്ച കണ്ടന്റ് ആസ്വദിക്കാനായി ആവശ്യമുള്ളത് ഒരു സെല്‍ ഫോണും ഒരു എയര്‍ടെല്‍ പ്രീപെയ്ഡ് കണക്ഷനുമാണ്. ഇവയുണ്ടെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ട പരിപാടികള്‍ ഏതു സമയത്തും എവിടെ വെച്ചും ആസ്വദിക്കാം! എന്താണ് ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍? 89 രൂപ അവതരണ നിരക്കില്‍ മൊബൈല്‍ ഒണ്‍ലി പ്ലാനായ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍ കഴിഞ്ഞയാഴ്ച ആമസോണ്‍ പ്രൈം വീഡിയോ അവതരിപ്പിച്ചിരുന്നു. ഇന്ത്യയേപ്പോലെ മൊബൈല്‍-ഫസ്റ്റ് രാജ്യത്തിന് പ്രത്യേകമായി തയാറ...