Friday, April 18Success stories that matter
Shadow

Author: ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
കൊറോണയെയും തോല്‍പ്പിച്ച് കുതിച്ച ഫിജികാര്‍ട്ട്

കൊറോണയെയും തോല്‍പ്പിച്ച് കുതിച്ച ഫിജികാര്‍ട്ട്

Entrepreneur, Gulf, Top Story
ബോബി ചെമ്മണ്ണൂര്‍ ലോക്ക്ഡൗണ്‍ കാലത്തും കൃത്യമായ സമയത്ത് ശമ്പളവും അതിലുപരി ഇന്‍സെന്റീവും നല്‍കിയ രാജ്യത്തെ അപൂര്‍വം സ്ഥാപനങ്ങളിലൊന്നാണ് ഫിജികാര്‍ട്ട്. ദീര്‍ഘവീക്ഷണത്തിലധിഷ്ഠിതമായ ഒരു തനത് ബിസിനസ് മാതൃക അവതരിപ്പിക്കാനായതാണ് ഇതിനെല്ലാം സഹായിച്ചതെന്ന് പറയുന്നു ഫിജികാര്‍ട്ട് ചെയര്‍മാന്‍ ബോബി ചെമ്മണ്ണൂര്‍ …………………………… കോവിഡ് പ്രതിസന്ധിയില്‍ ബിസിനസുകളെല്ലാം വഴിമുട്ടി നിന്നതാണ് നാം കണ്ടത്. എന്നാല്‍ മൂന്ന് മലയാളി സംരംഭകരുടെ നേതൃത്വത്തിലുള്ള ഫിജികാര്‍ട്ടെന്ന കമ്പനി ഇതുവരെയില്ലാത്ത തരത്തിലുള്ള ബിസിനസ് നേടിയാണ് ലോക്ക്ഡൗണ്‍ കാലത്ത് മുന്നേറിയത്. പ്രമുഖ സംരംഭകരായ ബോബി ചെമ്മണ്ണൂരും ജോളി ആന്റണിയും അനീഷ് കെ ജോയും ചേര്‍ന്നാണ് ഫിജി കാര്‍ട്ടിന് ദുബായ് കേന്ദ്രമാക്കി തുടക്കമിട്ടത്. ആശയം അനീഷിന്റേതായിരുന്നു. ഫിജികാര്‍ട്ടിനൊരു 'യുണീക്‌നെസ്' ഉണ്ട്. ഇ-കൊമേഴ്‌സ് ആന്‍ഡ് ഡയറക്റ്റ് സെല്ലിംഗ് പ്ലാറ്റ്‌ഫോമാണത്...
സംരംഭങ്ങള്‍ ചെലവ് ചുരുക്കണം, മൂല്യവര്‍ധിത സേവനങ്ങളിലേക്ക് കടക്കണം

സംരംഭങ്ങള്‍ ചെലവ് ചുരുക്കണം, മൂല്യവര്‍ധിത സേവനങ്ങളിലേക്ക് കടക്കണം

Entrepreneur, She, Top Story
നിലവിലുള്ള അടിസ്ഥാനസൗകര്യം ഉപയോഗപ്പെടുത്തി ബിസിനസിനെ എങ്ങനെ അടുത്ത തലത്തിലേക്ക് എത്തിക്കാമന്നതായിരിക്കണം സംരംഭങ്ങള്‍ ഈ പ്രതിസന്ധിക്കാലത്ത് ചിന്തിക്കേണ്ട പ്രധാന കാര്യമെന്ന് പറയുകയാണ് അരുണ്‍ അസോസിയേറ്റ്‌സിന്റെ രേഖ മേനോന്‍………………………………………………………….. കൊറോണ വൈറസ് തീര്‍ത്ത പ്രതിസന്ധിയില്‍ ഒരുപോലെ വിറങ്ങലിച്ച് നില്‍ക്കയാണ് വന്‍കിട സംരംഭങ്ങളും ചെറുകിട സംരംഭങ്ങളുമെല്ലാം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ സമാനതകളില്ലാത്ത വെല്ലുവിളികളാണ് നേരിടുന്നതും. ഈ സാഹചര്യത്തില്‍ സംരംഭങ്ങള്‍ എന്ത് ചെയ്യണമെന്ന് വിശദമാക്കുകയാണ് അരുണ്‍ അസോസിയേറ്റ്‌സ് മേധാവി രേഖ മേനോന്‍. ചെലവ് ചുരുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സാലറി കുറയ്ക്കുന്നതിനേക്കാളും മുമ്പ് ചെയ്യേണ്ടത് സേവന വ്യവസായങ്ങള്‍ വാടക കുറയ്ക്കുന്നതരത്തിലുള്ള രീതികളിലേക്ക് മാറുകയാണ് വേണ്ടത്. സ്‌പെയ്‌സ് ഷെയര്‍ ചെയ്യാന്‍ ശ്രമ...
കോവിഡാനന്തര കാലത്തെ പ്രതിസന്ധി ചൂണ്ടിക്കാണിച്ച് റോയല്‍ ബേക്കറി ഉടമ റഫീഖ്

കോവിഡാനന്തര കാലത്തെ പ്രതിസന്ധി ചൂണ്ടിക്കാണിച്ച് റോയല്‍ ബേക്കറി ഉടമ റഫീഖ്

Entrepreneur, Top Story
ബേക്കറി, ഹോട്ടല്‍ മേഖലകള്‍ അഭിമുഖീകരിക്കാനിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇതര സംസ്ഥാന തൊഴിലാളികളുടെ ലഭ്യതക്കുറവായിരിക്കുമെന്ന് റോയല്‍ ബേക്കറി മേധാവി റഫീഖ് ചൊക്ലി പറയുന്നു. തന്റെ സംരംഭത്തെക്കുറിച്ചും മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ചും റഫീഖ് വിജയഗാഥയോട് സംസാരിക്കുന്നു………………………………… കൊറോണ മഹമാരി വ്യാപകമായതിന് ശേഷം സംസ്ഥാനത്തെ പല ബിസിനസുകളുടെയും അവസ്ഥ പരിതാപകരമാണ്. അതില്‍ വളരെ സങ്കീര്‍ണമായ പ്രതിസന്ധികളാണ് ബേക്കറി ആന്‍ഡ് റെസ്റ്ററന്റ് മേഖല നേരിടുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഹോട്ടല്‍ മേഖലയില്‍ ഉപഭോക്താക്കളുടെ വരവ് വളരെ കുറവാണെന്ന് റോയല്‍ ബേക്കറി ഉടമ റഫീഖ് ചൊക്ലി പറയുന്നു. എന്നാല്‍ ഇതിലും വലിയ പ്രതിസന്ധി വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഹോട്ടല്‍ ബേക്കറി മേഖലയിലെ ചില ഏരിയകളില്‍ അന്യസംസ്ഥാനതൊഴിലാളികള്‍ മാത്രം വര്‍ക്ക് ചെയ്യുന്നുണ്ട്. ടേബിള്‍...
ബുള്ള്യന്‍ ഓഹരി സൂചിക-എംസിഎക്സിന് സെബിയുടെ അനുമതി

ബുള്ള്യന്‍ ഓഹരി സൂചിക-എംസിഎക്സിന് സെബിയുടെ അനുമതി

News
മ്യൂച്വല്‍ ഫണ്ടുകള്‍, ഇടനില വ്യാപാരികള്‍ എന്നിവരുള്‍പ്പടെവിപണിയിലെ പ്രധാന പങ്കാളികളുടെ സാന്നിധ്യം ഇതോടെ എംസിഎക്സില്‍ വര്‍ധിക്കും ബുള്ള്യന്‍ , അടിസ്ഥാന ലോഹങ്ങള്‍ എന്നിവയുടെ ഓഹരി സൂചിക കൈകാര്യം ചെയ്യുന്നതിന് മുംബൈ കേന്ദ്രമായ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിന് (എംസിഎക്സ്) സെക്യൂരിറ്റിസ് ആന്റ് എക്സ്ചേഞ്ചസ് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി ലഭിച്ചു. മ്യൂച്വല്‍ ഫണ്ടുകള്‍, ഇടനില വ്യാപാരികള്‍ എന്നിവരുള്‍പ്പടെവിപണിയിലെ പ്രധാന പങ്കാളികളുടെ സാന്നിധ്യം ഇതോടെ എംസിഎക്സില്‍ വര്‍ധിക്കും. ഇവയുടെ ഇടനില ലാഭവും മറ്റു വിശദാംശങ്ങളും പിന്നീടു തീരുമാനിക്കുമെന്ന് എംസിഎക്സ് പത്രക്കുറിപ്പില്‍ പറഞ്ഞു. ബുള്ള്യന്‍ സൂചിക ഓഹരിയുടെ ആദ്യ കരാര്‍ ഓഗസ്റ്റിലും അടിസ്ഥാന ലോഹങ്ങളുടേത് ഒക്ടോബറിലുമായിരിക്കും അവസാനിക്കുക. ബുള്ള്യന്‍ സൂചികയില്‍ സ്വര്‍ണ്ണവും വെള്ളിയുമാണുണ്ടാവുക. ലോഹ സൂചികയില്‍ 5 അടിസ്ഥാന ലോഹങ്ങള്‍ ഉള്‍പ്പെടു...
ഒരിക്കലെങ്കിലും നടത്തണം ട്രാന്‍സ് സൈബീരിയന്‍ യാത്ര

ഒരിക്കലെങ്കിലും നടത്തണം ട്രാന്‍സ് സൈബീരിയന്‍ യാത്ര

My Travel, Top Story, Tourism
6 രാത്രികള്‍ നീളുന്ന, 74 മണിക്കൂറുകള്‍ ട്രെയ്‌നിനുള്ളില്‍ ചെലവഴിക്കേണ്ടി വരുന്നതാണ് ട്രാന്‍സ് സൈബീരിയന്‍ യാത്ര ഏതൊരു സഞ്ചാരിയുടെയും സ്വപ്‌നയാത്രയാണ് ട്രാന്‍സ് സൈബിരിയന്‍ ട്രെയ്ന്‍ യാത്ര. റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയില്‍ നിന്നാരംഭിച്ച് റഷ്യയുടെ സൈബിരിയന്‍ നഗരമായ വ്‌ളോഡിവോസ്റ്റാക്കില്‍ അവസാനിക്കുന്നു. 6 രാത്രികള്‍ നീളുന്ന, 74 മണിക്കൂറുകള്‍ ട്രെയ്‌നിനുള്ളില്‍ ചെലവഴിക്കേണ്ടി വരുന്നതാണ് ട്രാന്‍സ് സൈബീരിയന്‍ യാത്ര. മെയ് മുതല്‍ സെപ്തംബര്‍ വരെയാണ് ഏറ്റവും നല്ല കാലാവസ്ഥ. മഞ്ഞുകാലത്തെ യാത്ര നിങ്ങള്‍ക്ക് തികച്ചും വ്യത്യസ്ഥമായൊരനുഭവം തരുമെങ്കിലും തണുപ്പ് കാരണം ട്രെയ്‌നില്‍ നിന്ന് പുറത്തിറങ്ങാനോ സമീപത്തുള്ള സിറ്റികള്‍ കാണാനോ ബുദ്ധിമുട്ടുണ്ടാക്കും. മോസ്‌കോ - റഷ്യയുടെ തലസ്ഥാനം എന്നതിലുപരി രാഷ്ടീയ സിരാകേന്ദ്രവും സാംസ്‌കാരിക നഗരവും കൂടിയാണ്. ക്രെംലിന്‍ കൊട്ടാരവും ചുവപ്പ് കെട്ടിടങ്ങളും സ്വര്‍ണ്ണം ...
കേരളത്തിന്റേതാണ് മികച്ച ആരോഗ്യ മാതൃകയെന്ന് ഡോ. കമ്മപ്പ

കേരളത്തിന്റേതാണ് മികച്ച ആരോഗ്യ മാതൃകയെന്ന് ഡോ. കമ്മപ്പ

Entrepreneur, Health, Top Story
കോവിഡ് വൈറസിന്റെ കാര്യത്തില്‍ ഇനി എന്താണ് സംഭവിക്കുകയെന്നും ആരോഗ്യ സംവിധാനങ്ങളിലെ പോരായ്മകളെക്കുറിച്ചും ന്യൂ അല്‍മ ഹോസ്പിറ്റല്‍ മേധാവി ഡോ. കമ്മപ്പ വിജയഗാഥയോട് വിശദീകരിക്കുന്നു. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ സവിശേഷതകളെക്കുറിച്ചും പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോകാന്‍ ന്യൂ അല്‍മ ഹോസ്പിറ്റലിനെ സഹായിക്കുന്ന ഘടകങ്ങളെക്കുറിച്ചും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രസവമെടുത്ത ഡോക്റ്ററെന്ന ഖ്യാതി കൂടിയുള്ള അദ്ദേഹം വിശദമാക്കുന്നു…………………………………………… ലോകം മുഴുവന്‍ കോവിഡ് ഭീതിയിലാണ്. ഏത് രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന അനിശ്ചിതത്വത്തിലാണ് സകലരും. ഏറ്റവും ഭയപ്പെടേണ്ട സാഹചര്യമാണ് ഇപ്പോഴെന്നാണ് കേരളത്തിലെ പ്രമുഖ ആരോഗ്യ വിദഗ്ധനും മണ്ണാര്‍ക്കാട് ന്യൂ അല്‍മ ഹോസ്പിറ്റലിന്റെ സ്ഥാപകനുമായ ഡോ. കമ്മപ്പ പറയുന്നത്. കൊറോണ വൈറസിന്റെ കാര്യത്തില്‍ ഇനിയെന്ത് എന്നതിനെ സംബന്ധിച്ച് മൂന്ന് സാധ്യതകളാണ് അദ്ദേഹം വിജ...
ഏറാമല സര്‍വ്വീസ് സഹകരണ ബാങ്ക്, ജനഹിത പദ്ധതികളുമായി മുന്നോട്ട്

ഏറാമല സര്‍വ്വീസ് സഹകരണ ബാങ്ക്, ജനഹിത പദ്ധതികളുമായി മുന്നോട്ട്

Entrepreneur, Top Story
ഈ കൊറോണക്കാലത്ത് ഏറ്റവും അധികം പഴികേള്‍ക്കേണ്ടിവന്ന മേഖലയാണ് ബാങ്കിങ്ങ്. മൊറൊട്ടോറിയം, അധിക ചാര്‍ജ്ജുകള്‍ തുടങ്ങി ധാരാളം ആരോപണങ്ങളാണ് ബാങ്കിങ്ങ് മേഖലയ്‌ക്കെതിരെ വന്നിരിക്കുന്നത്. എന്നാല്‍ ഈ കൊറോണയുടെ പശ്ചാത്തലത്തിലും ജനസേവന പരിപാടികളുമായി ജനഹൃദയങ്ങളില്‍ ഇടം നേടിയിരിക്കുകയാണ് ഏറാമല സര്‍വ്വീസ് സഹകരണ ബാങ്ക്. ഇതിനെല്ലാം നേതൃത്വം നല്‍കുന്ന പ്രമുഖ സഹകാരിയും ബാങ്കിന്റെ ചെയര്‍മാനുമായ മനയത്ത് ചന്ദ്രന്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളേക്കുറിച്ച് പ്രതികരിക്കുന്നു. കൊറോണയുടെ പ്രത്യാഘാതത്തില്‍ ജനങ്ങള്‍ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തില്‍ ബാങ്കിങ്ങ് സെക്ടര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി മൊറൊട്ടോറിയവുമായി ബന്ധപ്പെട്ടാണ്. അതായത് മൊറൊട്ടോറിയം ഉപയോഗപ്പെടുത്തുന്ന ഉപഭോക്താവ് പലിശയ്ക്ക് മുകളില്‍ കൂട്ടുപലിശ നല്‍കേണ്ടിവരുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ ഉപഭോക്താക്കളും ഈ കാലയളവില്‍ പ...
ദിശാബോധമില്ലാത്ത വിദ്യാഭ്യാസ സമ്പ്രദായം

ദിശാബോധമില്ലാത്ത വിദ്യാഭ്യാസ സമ്പ്രദായം

Education, Top Story
കേരളത്തിലെ ഒരു പ്രമുഖ മാധ്യമസ്ഥാപനത്തിലെ മാര്‍ക്കറ്റിങ്ങ് വിഭാഗത്തിലെ ഒരുസീനിയര്‍ പ്രൊഫഷണല്‍ തന്റെ കൂടെ ജോലിചെയ്യുന്ന ജോര്‍ജിനോട് യാദൃശ്ചികമായി ചോദിക്കുന്നു- എവിടെയാണ് പഠിച്ചത്. അപ്പോള്‍ അവന്‍ പറഞ്ഞു ശ്രീനാരായണ എന്‍ജിനീയറിംഗ് കോളേജില്‍ ട്രിപ്പിള്‍ ഇ. അപ്പോള്‍ ആശ്ചര്യത്തോടെ അദ്ദേഹം ചോദിച്ചു, എന്‍ജിനീയറിംഗ് പഠിച്ച നീ എങ്ങനെ മാര്‍ക്കറ്റിങ്ങില്‍ എത്തി. ഭൂമിയില്‍ ജനിക്കുന്ന ഓരോ കുട്ടിക്കും ഏതെങ്കിലും ഒരു മേഖലയില്‍ നല്ല കഴിവുണ്ടാകും. ആ കഴിവിനെ പരിപോഷിപ്പിച്ചെടുക്കുകയാണ് നാം ചെയ്യേണ്ടത് അപ്പോള്‍ ആ ചെറുപ്പക്കാരന്‍ പറഞ്ഞു, സര്‍ എന്‍ജീനീയറിംഗ് കഴിഞ്ഞപ്പോഴാണ് മനസ്സിലായത് എന്റെ മേഖല മാര്‍ക്കറ്റിങ്ങാണെന്ന് പിറ്റേന്നു തന്നെ അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ കറസ്‌പോണ്ടന്‍സായി എം.ബി.എ.യ്ക്ക് ചേര്‍ന്നു. ഈ സംഭവം വിലല്‍ ചൂണ്ടുന്നത് കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ദിശാബോധമില്ലായ്മയിലേക്കാണ്. ...
ബാങ്കില്‍പ്പോകാതെ സ്ഥിരനിക്ഷേപം തുറക്കാന്‍ ഡിസിബി സിപ്പി ഓണ്‍ലൈന്‍ എഫ്ഡി

ബാങ്കില്‍പ്പോകാതെ സ്ഥിരനിക്ഷേപം തുറക്കാന്‍ ഡിസിബി സിപ്പി ഓണ്‍ലൈന്‍ എഫ്ഡി

Entrepreneur, News
ശാഖകളില്‍പ്പോകാതെ,വീട്ടിലിരുന്ന് ആര്‍ക്കും തുറക്കാവുന്ന 'ഡിസിബി സിപ്പി ഓണ്‍ലൈന്‍ സ്ഥിര നിക്ഷേപ പദ്ധതി' ഡിസിബി ബാങ്ക് അവതരിപ്പിച്ചു. റെസിഡന്റ് ബാങ്ക് അക്കൗണ്ട് ഉള്ള ആര്‍ക്കും ഡിസിബിയില്‍ അക്കൗണ്ട് ഇല്ലെങ്കില്‍പ്പോലും ഈ സ്ഥിര നിക്ഷേപം തുറക്കാം.മൂന്നു വര്‍ഷത്തെ സ്ഥിരനിക്ഷേപത്തിന് 2020 ജൂണ്‍  മൂന്നു മുതല്‍ 7.35 ശതമാനമാണ് പലിശ നിരക്ക്. മുപ്പതു ദിവസം മുതല്‍ അഞ്ചുവര്‍ഷം വരെ കാലാവധിയില്‍ പതിനായിരം രൂപ മുതല്‍  അഞ്ചു ലക്ഷം രൂപ വരെ ഡിസിബി സിപ്പി എഫ്ഡിയില്‍ നിക്ഷേപം നടത്താം.റെഗുലര്‍ ഡിസിബി സിപ്പി ഓണ്‍ലൈന്‍ എഫ്ഡി, സൗജന്യ ലൈഫ് ഇന്‍ഷുറന്‍സോടുകൂടിയ ഡിസിബി സിപ്പി ഓണ്‍ലൈന്‍  സുരക്ഷ എഫ്ഡി എന്നിങ്ങനെ രണ്ടു തരം സ്ഥിരനിക്ഷേപ പദ്ധതികളാണ് ബാങ്ക് ലഭ്യമാക്കിയിട്ടുള്ളത്. ഇതില്‍ ഇഷ്ടമുള്ളത് നിക്ഷേപകനു തെരഞ്ഞെടുക്കാം.റെഗുലര്‍ ഡിസിബി സിപ്പി ഓണ്‍ലൈന്‍ എഫ്ഡി പദ്ധതിയില്‍ അതിന്റെ കാലാവധി നിക്ഷേപകന്റെ ആവശ്യത്തിനനുസരിച്ച്  ...
ഐബിഎസും പേ കാര്‍ഗോയും ധാരണയില്‍

ഐബിഎസും പേ കാര്‍ഗോയും ധാരണയില്‍

Entrepreneur, News
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകോത്തര ഐടി കമ്പനിയായ  ഐബിഎസ് സോഫ്റ്റ് വെയര്‍ പ്രമുഖ ആഗോള സാങ്കേതികവിദ്യാ സാമ്പത്തിക വിനിമയ സ്ഥാപനമായ  പേ കാര്‍ഗോയുമായി അതിപ്രധാന കരാറില്‍ ഒപ്പുവച്ചു. കരാര്‍ പ്രകാരം കാര്‍ഗോ എയര്‍ലൈനുകളും ഗ്രൗണ്ട് ഹാന്‍ഡ് ലിംഗ് ഏജന്‍റുമാരുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ഇനി മുതല്‍ ദ്രുതഗതിയിലാകും.   പേ കാര്‍ഗോയുടെ ഡിജിറ്റല്‍ നെറ്റ് വര്‍ക്ക് ഐബിഎസിന്‍റെ ഐ കാര്‍ഗോയുമായി സംയോജിക്കുക വഴി കൂടുതല്‍ എയര്‍ലൈനുകള്‍ക്കും ഏജന്‍റുമാര്‍ക്കും തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ മെച്ചപ്പെടുത്താനും സുഗമമാക്കാനും അങ്ങനെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും കഴിയും. ഈ മേഖലയിലെ ഏറ്റവും വിശ്വസനീയമായ ഡിജിറ്റല്‍ സംവിധാനമായി മാറാന്‍  ഈ പങ്കാളിത്തം ഇരു സ്ഥാപനങ്ങളെയും സഹായിക്കും. പ്രവര്‍ത്തനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ  പേ കാര്‍ഗോ ആഗോളവ്യാപകമായി പല സ്ഥാപനങ്ങളുമായി ...