Thursday, April 10Success stories that matter
Shadow

Author: ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
കാനഡയിലെ വന്‍ എല്‍എന്‍ജി പദ്ധതിയില്‍ ഐബിഎസിന്  ലോജിസ്റ്റിക്സ് പങ്കാളിത്തം

കാനഡയിലെ വന്‍ എല്‍എന്‍ജി പദ്ധതിയില്‍ ഐബിഎസിന് ലോജിസ്റ്റിക്സ് പങ്കാളിത്തം

Entrepreneur, News
സംയോജിത ലോജിസ്റ്റിക്സ് മാനേജ്മെന്‍റ് സാങ്കേതികവിദ്യ കൈമാറുന്നതിന് തിരുവനന്തപുരം ആസ്ഥാനമായ ആഗോള കമ്പനി  ഐബിഎസ് സോഫ്റ്റ് വെയര്‍ കാനഡയിലെ ഒഎന്‍ഇസി ലോജിസ്റ്റിക്സുമായി ദീര്‍ഘകാല 'സോഫ്റ്റ് വെയര്‍ ആസ് എ സര്‍വീസ്'  (സാസ്) കരാറിലേര്‍പ്പെട്ടു. ഒഎന്‍ഇസി-യുടെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ബൃഹത്തായ എല്‍എന്‍ജി പദ്ധതിയ്ക്കുവേണ്ട സേവനങ്ങളും പ്രവര്‍ത്തനങ്ങളും (ലോജിസ്റ്റിക്സ്) കൈകാര്യം ചെയ്യുന്നതിനുള്ള കരാറാണിത്. ഇതനുസരിച്ച് രണ്ട് സ്ഥാപനങ്ങളും ചേര്‍ന്ന് കണ്‍സോര്‍ഷ്യം രൂപീകരിക്കും. എയര്‍ലൈനുകളും വ്യോമയാന മേഖലയിലെ ഇതര സ്ഥാപനങ്ങളും ഈ കണ്‍സോര്‍ഷ്യത്തിനു പിന്തുണ നല്‍കും. ഐബിഎസ്-ന്‍റെ സാങ്കേതികവിദ്യാ പ്ലാറ്റ് ഫോമായ ഐലോജിസ്റ്റിക്സ് ഉപയോഗിച്ച് വിമാനക്കമ്പനികളുടെ സമയപ്പട്ടികയും ബുക്കിംഗുമടക്കമുള്ള എല്ലാ സേവനങ്ങളും ഒഎന്‍ഇസി ഉപയോഗിക്കും. മെച്ചപ്പെട്ട സുരക്ഷിതത്വവും ഉപഭോക്തൃസേവനവും ചുരുങ്ങിയ ചെലവും കണക്കിലെടുത്താണ് ഒഎന്‍ഇ...
ഐ.ഐ.ഐ.ടി.എം.-കെയില്‍ കോഴ്സുകളിലേയ്ക്ക് ജൂണ്‍ 14 വരെ അപേക്ഷിക്കാം

ഐ.ഐ.ഐ.ടി.എം.-കെയില്‍ കോഴ്സുകളിലേയ്ക്ക് ജൂണ്‍ 14 വരെ അപേക്ഷിക്കാം

Education, News
ഐ.ഐ.ഐ.ടി.എം.-കെയില്‍ എംഎസ് സി (കമ്പ്യൂട്ടര്‍ സയന്‍സ്)എം.ഫില്‍ കോഴ്സുകളിലേയ്ക്ക് ജൂണ്‍ 14 വരെ അപേക്ഷിക്കാം കേരള സര്‍ക്കാരിന്‍റെ ഐടി ഉന്നതപഠന-ഗവേഷണ സ്ഥാപനമായ ഐ.ഐ.ഐ.ടി.എം.-കെയിലെ എംഎസ് സി (കമ്പ്യൂട്ടര്‍ സയന്‍സ്) എം.ഫില്‍ കോഴ്സുകളിലേയ്ക്ക് ജൂണ്‍ 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.  അപേക്ഷ സമര്‍പ്പിക്കുന്നതിനും പ്രവേശനം സംബന്ധിച്ച വിശദാംശങ്ങള്‍ക്കും www.iiitmk.ac.in സന്ദര്‍ശിക്കുക. ...
കെഎസ് യുഎം സ്റ്റാര്‍ട്ടപ് ‘ഷോപ് സ് ആപ്’ പുറത്തിറക്കി

കെഎസ് യുഎം സ്റ്റാര്‍ട്ടപ് ‘ഷോപ് സ് ആപ്’ പുറത്തിറക്കി

Entrepreneur, News
തിരുവനന്തപുരം:  ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ് യുഎം) മേല്‍നോട്ടത്തിലുള്ള  ഇന്‍വെന്‍റ്ലാബ്സ് ഇന്നൊവേഷന്‍സ് എന്ന സ്റ്റാര്‍ട്ടപ് ഇകൊമേഴ്സ് പ്ലാറ്റ്ഫോമായ 'ഷോപ് സ് ആപ്' പുറത്തിറക്കി. കേരള പൊലീസ് സൈബര്‍ഡോമിന്‍റെ സഹകരണത്തോടെ എല്ലാ വ്യാപാരസ്ഥാനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനാകുന്ന തരത്തിലാണ് 'ഷോപ് സ് ആപ്'-ന് രൂപം നല്‍കിയത്. വിതരണക്കാരായി തൊഴില്‍ നേടാനും ആപ്പില്‍ സൗകര്യമുണ്ട്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും മൊത്ത, ചെറുകിട വ്യാപാരികള്‍ക്കുമൊപ്പം  വ്യക്തിഗത ഉല്‍പ്പാദകര്‍ക്കും ഈ പ്ലാറ്റ് ഫോമിലൂടെ    ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാം. ഈ സംവിധാനം ലോക് ഡൗണിനുശേഷവും തുടരും. ഉപഭോക്താക്കള്‍ക്ക് സ്വന്തം ഫോണ്‍ നമ്പര്‍ ഈ ആപ്ലിക്കേഷനില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ഉപഭോക്താവ് സ്ഥലം തിരഞ്ഞെടുക്കു...
വ്യവസായങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒന്നിച്ചു മുന്നേറാം

വ്യവസായങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒന്നിച്ചു മുന്നേറാം

Education, Entrepreneur, News
വ്യവസായങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ വഴി നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ബിസിനസ് തുടര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) ആവിഷ്കരിച്ച ബിസിനസ് ടു സ്റ്റാര്‍ട്ടപ്സ് പദ്ധതിക്ക് തുടക്കമായി. സ്റ്റാര്‍ട്ടപ്പുകളും വ്യവസായ സ്ഥാപനങ്ങളും തമ്മില്‍ ദൃഢ ബിസിനസ് ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ഈ പദ്ധതിയുടെ  ആദ്യപടിയായി  സംഘടിപ്പിച്ച റൗണ്ട് ടേബിള്‍ പ്രോഗ്രാമില്‍ ഇരുപത്തഞ്ചോളം വ്യവസായ അസോസിയേഷനുകളും പ്രമുഖ വ്യവസായങ്ങളും പങ്കെടുത്തു. അസോസിയേഷനില്‍ അംഗങ്ങളായ വ്യവസായങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് തങ്ങളുടെ പ്രശ്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് നൂതനമായ പരിഹാര മാര്‍ഗങ്ങള്‍ തേടുക  എന്നതാണ് പദ്ധതിയുടെ അടുത്ത പടിയായി ചെയ്യുന്നത്. ഇതിനുള്ള വേദി തുടര്‍ന്നുള്ള ദിവസങ്ങളില്‍ കെഎസ് യുഎം ഒരുക്കും. ആദ്യ റൗണ്ട് ടേബിള്‍ സെഷനില്‍ സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി ...
“മറ്റു രോഗങ്ങളുള്ളവര്‍ സൂക്ഷിക്കുക,കൊവിഡ് അപകടകാരിയാകും”

“മറ്റു രോഗങ്ങളുള്ളവര്‍ സൂക്ഷിക്കുക,കൊവിഡ് അപകടകാരിയാകും”

Health, News
നിലവില്‍ മറ്റ് രോഗങ്ങളുള്ളവരില്‍   കൊവിഡ്-19 മൂലമുള്ള മരണത്തിന്  സാധ്യതയേറെയാണെന്ന് കേരളത്തിലെ അനുഭവം തെളിയിക്കുന്നതായി സംസ്ഥാന മെഡിക്കല്‍ ബോര്‍ഡംഗമായ ഡോ. ചാന്ദ് നി രാധാകൃഷ്ണന്‍. കേരളത്തില്‍ സംഭവിച്ച 15 കൊവിഡ് മരണങ്ങളില്‍ ഭൂരിഭാഗവും മറ്റ് രോഗങ്ങള്‍ കൂടിയുള്ള അവസ്ഥയില്‍ (കോമോര്‍ബിഡ്) ഉള്ളവരായിരുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത ചികിത്സാവിഭാഗം മേധാവിയും പ്രൊഫസറും കൂടിയായ  ഡോ. ചാന്ദ് നി പറഞ്ഞു. ഇവരില്‍തന്നെ  പ്രമേഹം, രക്താതിമര്ദ്ദം എന്നിവ  ഗുരുതരമായിരുന്നു. ഒരേ സമയം ഒന്നിലധികം രോഗങ്ങളുള്ള അവസ്ഥയാണ് കോമോര്ബിഡിറ്റി. ഈ രോഗങ്ങള്‍ തികച്ചും വ്യത്യസ്തവും അതേസമയം സാദൃശ്യമുള്ളവയുമാകാം. ഉദാഹരണത്തിന് പൊണ്ണത്തടിയുള്ള വ്യക്തിയ്ക്ക് ഹൃദ്രോഗവും പ്രമേഹവുമുണ്ടാകുന്നത് സാധാരണമാണെന്നും ഡോ. ചാന്ദ് നി പറഞ്ഞു. പ്രമേഹം, രക്താതിമര്‍ദം,  ഹൃദ്രോഗം എന്നിവയുള്ളവരില്‍   കൊ...
വയോജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി പാലിയേറ്റീവ് കെയര്‍

വയോജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി പാലിയേറ്റീവ് കെയര്‍

Health
കൊവിഡ്-19 രോഗഭീഷണിയില്‍ കഴിയുന്ന വയോജനങ്ങള്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കും മരുന്നും, ചികിത്സാ ഉപകരണങ്ങളും പോലെ പ്രധാനമാണ് പാലിയേറ്റീവ് കെയര്‍.അര്‍ബുദം, ഗുരുതര ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗികള്‍, എയ്ഡ്സ്, അല്‍ഷൈമേഴ്സ് രോഗികള്‍ തുടങ്ങിയവര്‍ക്കുള്ള സാന്ത്വന പരിചരണ വിഭാഗമാണ് പാലിയേറ്റീവ് കെയര്‍. ഇത്തരം രോഗികളിലെ കൊവിഡ് രോഗലക്ഷണങ്ങള്‍ വിലയിരുത്തുന്നതിനോടൊപ്പം മാനസികവും സാമൂഹ്യവും ആത്മീയവുമായ പിന്തുണ ഇവര്‍ക്ക് നല്‍കുകയും ചെയ്യുന്നു.കൊറോണ വൈറസിന്‍റെ വെല്ലുവിളികളും അജ്ഞാതമായ വ്യതിയാനങ്ങളും കാരണം ആയിരക്കണക്കിന് പേര്‍ക്കാണ് രോഗബാധയുണ്ടാകുന്നതും ജീവന്‍ നഷ്ടപ്പെടുന്നതുമെന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യോളജി സീനിയര്‍ കണ്‍സല്‍ട്ടന്‍റ് ഡോ. ആഗി വാലന്‍റൈന്‍ ചൂണ്ടിക്കാട്ടി. ആരോഗ്യപരിരക്ഷാ സംവിധാനവും ആരോഗ്യപ്രവര്‍ത്തകരും ജോലിഭാരം മൂലം കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഈ സാഹചര്യത്തില്‍ സാന്ത്വന ചികിത...
സില്‍വര്‍ ലൈന്‍ അഞ്ചു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് കെ-റെയില്‍

സില്‍വര്‍ ലൈന്‍ അഞ്ചു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് കെ-റെയില്‍

News, Top Story
തിരുവനന്തപുരം-കാസര്‍കോട്  അര്‍ധ അതിവേഗ റെയില്‍പാതയുടെ (സില്‍വര്‍ ലൈന്‍) വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെ-റെയില്‍) ബോര്‍ഡ് സമര്‍പ്പിച്ച അലൈന്‍മെന്‍റില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ഡിപിആര്‍-ന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. സാധ്യതാ പഠനറിപ്പോര്‍ട്ടില്‍ മാഹി വഴിയാണ്  ലൈന്‍ നിശ്ചയിച്ചിരുന്നതെങ്കില്‍ മാഹി ഒഴിവാക്കിയുള്ള പുതിയ അലൈന്‍മെന്‍റിനാണ് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ ഇപ്പോഴത്തെ റെയില്‍പാതയില്‍നിന്ന് മാറിയും തിരൂരില്‍നിന്ന് കാസര്‍കോട് വരെ ഇപ്പോഴത്തെ റെയില്‍ പാതയ്ക്ക് സമാന്തരവുമായിട്ടായിരിക്കും സില്‍വര്‍ ലൈന്‍ നിര്‍മിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവള...
ഹോം ഗ്രൗണ്ട്: കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ തുടരും

ഹോം ഗ്രൗണ്ട്: കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ തുടരും

Uncategorized
കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ട് കൊച്ചിയിൽ തന്നെ തുടരും.  കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബിന്റെ ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് മാറുന്നതായി മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് പൂർണമായും കോഴിക്കോട്ടേക്ക് മാറുന്നില്ലെന്നും, കൊച്ചിയിൽ തന്നെ തുടരുമെന്നും ക്ലബ്ബ് സ്ഥിതീകരിച്ചു.  കേരള ബ്ലാസ്റ്റേഴ്‌സ് കേരളത്തിന്റെ സ്വന്തം ക്ലബ്ബും ഫുട്ബോൾ വികാരവുമാണ്. കേരളത്തിനകത്ത് മാത്രമല്ല ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആരാധകരാണ് ക്ലബ്ബിനെ പിന്തുണക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി എപ്പോഴും ആരാധകരോട് വളര...
ഇടപാടുകാര്‍ക്ക് എക്സിറ്റ് ഓപ്ഷന്‍ സൗകര്യവുമായി മള്‍ട്ടി കമ്മോഡിറ്റി എകസ്ചേഞ്ച്

ഇടപാടുകാര്‍ക്ക് എക്സിറ്റ് ഓപ്ഷന്‍ സൗകര്യവുമായി മള്‍ട്ടി കമ്മോഡിറ്റി എകസ്ചേഞ്ച്

Movie, My Travel
കൊച്ചി : ഇലക്ട്രോണിക് കമ്മോഡിറ്റി എകസ്ചേഞ്ചായ മള്‍ട്ടി കമ്മോഡിറ്റി എകസ്ചേഞ്ച് ഓഫ് ഇന്ത്യ മുഴുവന്‍ ചരക്കുകളുടെയും ഫ്യൂച്വര്‍ കരാറില്‍ എക്സിറ്റ് ഓപ്ഷനോടെ നെഗറ്റീവ് പ്രൈസിംഗ് മെക്കാനിസം നടപ്പാക്കാന്‍ തീരുമാനിച്ചു. ഇത് പ്രകാരം ചരക്കുകളുടെ വില പൂജ്യത്തിന് താഴേക്ക് (മൈനസ് പ്രൈസ്) വരുമ്പോള്‍ ഇടപാടുകാര്‍ക്ക് കരാറില്‍ നിന്ന് ഒഴിവാകുന്നതിനുള്ള അവസരം ലഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 21 ന് ക്രൂഡ് ഓയില്‍ വില പൂജ്യത്തിന് താഴേക്ക് വന്നതിനെ തുടര്‍ന്ന് ഇടപാടുകാര്‍ക്കുണ്ടായിട്ടുള്ള ബൂദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഇത്തരമൊരു നടപടിക്ക് മള്‍ട്ടി കമ്മോഡിറ്റി എകസ്ചേഞ്ച് ഓഫ് ഇന്ത്യ മുന്നോട്ട് വന്നിട്ടുള്ളത്. നെഗറ്റീവ് പ്രൈസിംഗ് മെക്കാനിസം അനുസരിച്ച് ഓരോ ദിവസത്തെയും വിപണിയുടെ പ്രവര്‍ത്തന സമയം കഴിഞ്ഞ ശേഷം 15 മിനുട്ട് സമയത്തേക്ക് എക്സ്ചേഞ്ച് ഒരുക്കുന്ന പ്രത്യേക വിന്‍ഡോ വഴി ലേലത...
കോവിഡ്: സഹായവുമായി സ്ഥാപനങ്ങളും വ്യക്തികളും

കോവിഡ്: സഹായവുമായി സ്ഥാപനങ്ങളും വ്യക്തികളും

Product Review, Top Story
കോവിഡ്19 മായി ബന്ധപ്പെട്ട് വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നവരില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാന്‍ വിവിധ സ്ഥാപനങ്ങളും വ്യക്തികളും മുന്നോട്ടുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 'കൈകോര്‍ത്ത് കൈരളി' എന്ന പരിപാടി കൈരളി ടിവി പ്രഖ്യാപിച്ചിട്ടുണ്ട്. ഗള്‍ഫില്‍നിന്ന് നാട്ടിലെത്താന്‍ അനുമതി കിട്ടിയിട്ടും യാത്രക്കൂലിക്ക് ബുദ്ധിമുട്ടുന്നവരെ സഹായിക്കാനാണിത്. ആദ്യഘട്ടത്തില്‍ ആയിരം സൗജന്യ ടിക്കറ്റ് നല്‍കും എന്ന് അറിയിച്ചിട്ടുണ്ട്. 'മിഷന്‍ വിങ്‌സ് ഓഫ് കംപാഷന്‍' എന്ന പേരില്‍ 600 പേര്‍ക്ക് വിമാനടിക്കറ്റ് നല്‍കുമെന്ന് ഗള്‍ഫ് മാധ്യമം ദിനപത്രവും മീഡിയ വണ്‍ ചാനലും അറിയിച്ചിട്ടുണ്ട്. ബഹ്‌റൈനില്‍ യാത്രാനുമതി ലഭിച്ച സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന നൂറ് മലയാളികള്‍ക്ക് ടിക്കറ്റ് നല്‍കുമെന്ന് നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ രവ...