Thursday, April 3Success stories that matter
Shadow

Author: ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
അല്‍ റൂബ നാടറിയുന്ന ബ്രാന്‍ഡായതെങ്ങനെ?

അല്‍ റൂബ നാടറിയുന്ന ബ്രാന്‍ഡായതെങ്ങനെ?

Top Story
സാധാരണക്കാരന്‍ അസാധ്യമാണെന്ന് വിശ്വസിക്കുന്ന ഉല്‍പ്പന്നം നിര്‍മ്മിക്കുമ്പോഴാണ് ഒരു വ്യക്തി മികച്ച സംരംഭകനായി മാറുന്നത്. എന്നാല്‍ അതിനായി ആ സംരംഭകന്‍ അനേകം പരീക്ഷണങ്ങള്‍ നടത്തുകയും, പ്രതിസന്ധികളെ തരണം ചെയ്യുകയും വേണം. വര്‍ഷങ്ങള്‍ നീണ്ട തന്റെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ കെ.ബി മുനീര്‍ എന്ന വ്യക്തി നേടിയെടുത്തതും അത്തരത്തിലുള്ള ഒരു നേട്ടമാണ്. മലയാളികള്‍ നെഞ്ചിലേറ്റിയ അല്‍ റൂബ ഫ്രൈഡ് ചിക്കന്‍ മസാല എന്ന ബ്രാന്‍ഡ് സൃഷ്ടിക്കുവാനായി താന്‍ നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് വിജയഗാഥയോട് സംസാരിക്കുകയാണ് അദ്ദേഹം. കാസര്‍ഗോഡ് സ്വദേശിയായ മുനീര്‍ ദുബായിലെത്തിയത് മെച്ചപ്പെട്ട ജീവതം ലഭിക്കാന്‍ വേണ്ടിയായിരുന്നു. 25 വര്‍ഷം മുമ്പ് ദുബായിലെത്തിയ അദ്ദേഹം ഒരു മള്‍ട്ടി നാഷണല്‍ ഫാസ്റ്റ് ഫുഡ് ചെയിനില്‍ ജോലി ചെയ്തിരുന്നു. ആ സമയത്ത്, അവിടുത്തെ ചിക്കന്‍ വിഭവങ്ങള്‍ കസ്റ്റമേഴ്‌സ് ആസ്വദിച്ച് കഴിക്കുന്നത് അദ്ദേഹം പ്രത്യേകം...
കാര്‍ ഡീറ്റൈലിംഗ് അക്കാഡമി ഭാവിയിലേക്കുള്ള വഴി തുറക്കുന്നു

കാര്‍ ഡീറ്റൈലിംഗ് അക്കാഡമി ഭാവിയിലേക്കുള്ള വഴി തുറക്കുന്നു

Top Story
ഇന്ന് കാര്‍ സ്വന്തമായി ഉള്ളവരെല്ലാം പ്രത്യേകം ശ്രദ്ധിക്കുന്ന ഒരു മേഖലയാണ് കാര്‍ ഡീറ്റെയ്‌ലിങ്ങ്. ഈ മേഖലയുടെ സാധ്യത എത്രമാത്രം വലുതാണെന്ന് നാം മനസ്സിലാക്കി തുടങ്ങിയത് തന്നെ ഈ അടുത്ത കാലത്താണ്. ടെക്‌നോളജി പുരോഗമിച്ചതിനോടൊപ്പം ഓട്ടോമൊബൈല്‍ മേഖലയില്‍ ഉണ്ടായ സ്‌ഫോടനാത്മകമായ മാറ്റങ്ങളുടെ ചുക്കാന്‍ പിടിക്കുകയാണ് ഡീറ്റൈലിംഗ് മേഖല. കാലം വളര്‍ന്നതോടെ കേരളത്തിലെ ചെറുപട്ടണങ്ങളില്‍ പോലും കാര്‍ ഡീറ്റെയ്‌ലിങ്ങ് ഷോപ്പുകള്‍ ഉയര്‍ന്നുവന്നു. അതോടെ ഉയര്‍ന്നു വന്ന മറ്റൊരു ചോദ്യമാണ് ഇത്തരം കാര്‍ ഡീറ്റെയ്‌ലിങ്ങ് ഷോപ്പുകളിലേക്കെല്ലാം ക്വാളിഫൈഡായ തൊഴിലാളികളെ എങ്ങനെ ലഭിക്കും, ഒരു കാര്‍ വാഷ് & ഡീറ്റെയ്‌ലിങ്ങ് ബിസിനസ് തുടങ്ങുന്നവര്‍ക്കുള്ള ശരിയായ ട്രെയ്‌നിങ്ങും, കണ്‍സല്‍ട്ടേഷനും എവിടെ ലഭിക്കും, ഈ ബിസിനസ് കൃത്യമായി കൈകാര്യം ചെയ്യാന്‍ ആവശ്യമുള്ള ഗ്യാരേജ് ക്ലൗഡ് സോഫ്റ്റ്‌വെയര്‍ എങ്ങനെ ഉപയോഗിക്കാം ഇങ്ങനെയുള്ള ചോ...
വെര്‍ച്ച്വല്‍ സ്റ്റാഫിങ് മേഖലയില്‍ വിജയക്കൊടി നാട്ടി സ്‌കൈബര്‍ടെക്

വെര്‍ച്ച്വല്‍ സ്റ്റാഫിങ് മേഖലയില്‍ വിജയക്കൊടി നാട്ടി സ്‌കൈബര്‍ടെക്

Top Story
ലോകത്തകമാനം ഐ.ടി. രംഗത്ത് ഉണ്ടായ മുന്നേറ്റവും വളര്‍ച്ചയും ഏറ്റവും കൂടുതല്‍ പ്രതിഫലിച്ച നാടാണ് കേരളം. ആ ചുവട് പിടിച്ച് ഒട്ടനവധി സ്ഥാപനങ്ങളാണ് നാട്ടില്‍ ഉണ്ടായത്. അക്കൂട്ടത്തില്‍ പ്രവര്‍ത്തനത്തിലെ വ്യത്യസ്ഥത കൊണ്ടും കാഴ്ചപ്പാടിലെ പുതുമ കൊണ്ടും വേറിട്ട് നില്‍ക്കുന്ന സ്ഥാപനമാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈബര്‍ടെക്. സ്വദേശത്തും വിദേശത്തുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഐ.ടി. സംബന്ധമായ സേവനങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന സ്ഥാപനമാണ് സ്‌കൈബര്‍ടെക്. ഏറ്റെടുക്കുന്ന ഓരോ പ്രോജക്ടുകളും ഗുണമേന്മയോടെ കൃത്യസമയത്ത് പൂര്‍ത്തീകരിച്ച് നല്‍കുന്നതില്‍ കാണിക്കുന്ന ഉത്തരവാദിത്വം സ്‌കൈബര്‍ടെക്കിന്റെ മുഖമുദ്രയാണ്. ഈ പ്രവര്‍ത്തനരീതി മാത്രമല്ല, ഐ.ടി. മേഖലയില്‍ പുത്തന്‍ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നതിലും സ്‌കൈബര്‍ടെക് മുന്നില്‍ തന്നെയുണ്ട്. ആ ചിന്തയില്‍ നിന്ന് ഉയര്‍ന്നുവന്ന നവ...
സി.റ്റി.സി ഫെസിലിറ്റി മാനേജ്‌മെന്റ്<br>ഡീപ് ക്ലീനിങ്ങില്‍ കേരളത്തില്‍ ഒന്നാമത്

സി.റ്റി.സി ഫെസിലിറ്റി മാനേജ്‌മെന്റ്
ഡീപ് ക്ലീനിങ്ങില്‍ കേരളത്തില്‍ ഒന്നാമത്

Top Story
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ബിസിനസ് ലോകം വലിയ കുതിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പഴയകാലത്തില്‍ നിന്നും വ്യത്യസ്തമായി അനേകം ബിസിനസ് അവസരങ്ങളും തൊഴിലവസരങ്ങളും ഉയര്‍ന്നുവന്നു കൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ സമീപകാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന ഒരു ബിസിനസ് മേഖലയാണ് ഫെസിലിറ്റി മാനേജ്‌മെന്റ്. വീടുകള്‍, ഓഫീസുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ക്ലീനിങ് ജോലികള്‍ ഉത്തരവാദിത്വത്തോടെ ചെയ്തു നല്‍കുന്ന സ്ഥാപനങ്ങളാണ് ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനികള്‍. ഈ മേഖലയില്‍ അനേകം സ്ഥാപനങ്ങള്‍ ഇന്ന് കേരളത്തില്‍ നിലവില്‍ ഉണ്ടെങ്കിലും ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ഡീപ് ക്ലീനിങ്ങ് എന്ന പുതിയ പാതയിലൂടെ കേരളത്തിലെ എല്ലാ സിറ്റികളിലേക്കും വളര്‍ന്ന പ്രസ്ഥാനമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.റ്റി.സി ഫെസിലിറ്റി മാനേജ്‌മെന്റ്. തങ്ങള്‍ നല്‍കുന്ന ഉന്നത നിലവാരമുള്ള സേവനങ്ങളേക്കുറിച്ചും സ്ഥാപനം ...
എക്‌സലന്റ് ഇന്റീരിയേഴ്‌സ്<br>സൗത്ത് ഇന്ത്യയിലെ മുന്‍നിര ഇന്റീരിയര്‍ സ്ഥാപനം

എക്‌സലന്റ് ഇന്റീരിയേഴ്‌സ്
സൗത്ത് ഇന്ത്യയിലെ മുന്‍നിര ഇന്റീരിയര്‍ സ്ഥാപനം

Top Story
നാം എത്ര വലിയ വീടുകളും, കെട്ടിടങ്ങളും നിര്‍മ്മിച്ചാലും അവയ്ക്ക് മനോഹാരിത ലഭിക്കണമെങ്കില്‍ ആ കെട്ടിടം ഭംഗിയായി ഇന്റീരിയര്‍ വര്‍ക്ക് ചെയ്യണം. അല്ലെങ്കില്‍ അത് വെറുമൊരു കെട്ടിടം മാത്രമായി അവശേഷിക്കും. വീടുകള്‍, ഓഫീസുകള്‍, സിനിമാ തീയേറ്ററുകള്‍, മാളുകള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ മനോഹരമായ രൂപഭംഗിക്ക് പിന്നില്‍ എക്‌സ്പീരിയന്‍സും വൈദഗ്ദ്യവുമുള്ള ഇന്റീരിയര്‍ കോണ്‍ട്രാക്ടിങ്ങ് സ്ഥാപനത്തിന്റെ കൈകള്‍ ഉണ്ടാകും. ഇന്ന് കേരളത്തിലും സൗത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും അനേകം കെട്ടിടങ്ങളും വീടുകളും ഇന്റീരിയര്‍ വര്‍ക്ക് ചെയ്ത് മനോഹരമാക്കിയ സ്ഥാപനമാണ് കൊച്ചിയില്‍ കൂനമ്മാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്്‌സലന്റ് ഇന്റീരിയേഴ്‌സ്. കഴിഞ്ഞ 30 വര്‍ഷത്തെ സുദീര്‍ഘമായ സേവന പാരമ്പര്യത്തിന് ഉടമയാണ് സ്ഥാപനത്തിന്റെ സാരഥി വില്‍സണ്‍ തോമസ്. എങ്ങനെയാണ് കഴിഞ്ഞ 3 പതിറ്റാണ്ട് കൊണ്ട് എക്‌സലന്റ് ഇന്റീരിയേഴ്‌സ് സൗത്ത് ഇന്ത...
വള്ളുവനാട്ടില്‍ നിന്നൊരു സഹകരണ വിജയഗാഥ ;  പട്ടാമ്പി സര്‍വീസ് സഹകരണബാങ്ക്

വള്ളുവനാട്ടില്‍ നിന്നൊരു സഹകരണ വിജയഗാഥ ; പട്ടാമ്പി സര്‍വീസ് സഹകരണബാങ്ക്

Top Story
കേരളത്തിന്റെ പച്ചയായ ഗ്രാമീണ ജീവിതത്തിന്റെ ആത്മാവ് ഉറങ്ങുന്ന പ്രദേശമാണ് വള്ളുവനാട്. ഈ വള്ളുവനാട്ടില്‍ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും കൈത്താങ്ങായി നിലകൊള്ളുന്ന ഒരു പ്രസ്ഥാനം ഉണ്ട്. അതാണ് പട്ടാമ്പി സര്‍വീസ് സഹകരണ ബാങ്ക്. കര്‍മ്മനിരതമായ സഹകരണ വിജയത്തിന്റെ 67 ആണ്ട് പിന്നിടുന്ന ഈ സമയത്ത് ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രവര്‍ത്തിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിജയഗാഥയോട് സംസാരിക്കുകയാണ് ബാങ്കിന്റെ പ്രസിഡന്റ് കെ.പി. അജയ കുമാര്‍. നാട്ടിലെ കര്‍ഷകരുടെ വിളകള്‍ക്ക് മികച്ച വില നല്‍കുക എന്ന ഉദ്ദേശത്തോടെ ഒരു കണ്‍സ്യൂമര്‍ സൊസൈറ്റി എന്ന നിലയിലാണ് പട്ടാമ്പി സഹകരണ ബാങ്കിന്റെ തുടക്കം. പ്രദേശത്തെ പൊതു പ്രവര്‍ത്തകനും ജനസമ്മത നേതാവുമായിരുന്ന കോയാമ്മു സാഹിബ് പ്രസിഡന്റായാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് സഹകരണ സംഘമായും, സഹകരണ ബാങ്...
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ ബാങ്കിംഗ്, ബാങ്കില്‍ ജോലിയാണ് ‘വാഗ്ദാനം’

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ ബാങ്കിംഗ്, ബാങ്കില്‍ ജോലിയാണ് ‘വാഗ്ദാനം’

Top Story
ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ പോരായ്മ എന്താണെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ യൂണിവേഴ്‌സിറ്റികളും ഇന്‍ഡസ്ട്രിയും തമ്മിലുള്ള വലിയ അന്തരം. അതായത് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടി പുറത്തിറങ്ങുന്ന ഒരു വിദ്യാര്‍ത്ഥിക്ക് ഇന്‍ഡസ്ട്രിയില്‍ അല്ലെങ്കില്‍ അവര്‍ ജോലിക്ക് കയറുന്ന മേഖലയിലെ ഒരു സ്ഥാപനത്തില്‍ എന്താണ് നടക്കുന്നത് എന്ന് കൃത്യമായി അറിയില്ല. ഇതിന് കാരണം യൂണിവേഴ്‌സിറ്റികളും ഇന്‍ഡസ്ട്രിയും തമ്മിലുള്ള ഇന്ററാക്ഷന്റെ കുറവാണ്്. ഇതിനാല്‍ തന്നെ ഒട്ടുമിക്ക ബിരുദധാരികളും ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിച്ചാല്‍ അവിടെ കുറഞ്ഞത് 3 മാസം എങ്കിലും പ്രസ്തുത ജോലി പഠിക്കുവാനായി ചെലവിടേണ്ടതുണ്ട്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരവുമായി അനേകം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഇന്ന് രംഗത്തുണ്ട്. അത്തരത്തില്‍ ബാങ്കിംഗ് മേഖലയില്‍ ജോലിക്ക് ശ്രമിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍...
നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി ; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വി.വി അഗസ്റ്റിനും, ജോണി നെല്ലൂരും

നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി ; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വി.വി അഗസ്റ്റിനും, ജോണി നെല്ലൂരും

News
ദേശീയ മൈനോരിറ്റി കമ്മീഷന്‍ മുന്‍ അംഗം വി.വി. അഗസ്റ്റിന്റെയും കേരള കോണ്‍ഗ്രസ്(ജോസഫ്) വിഭാഗത്തില്‍ നിന്നും രാജിവെച്ച മുന്‍എം.എല്‍.എ ജോണി നെല്ലൂരിന്റെയും നേതൃത്വത്തില്‍ നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി(എന്‍.പി.പി) എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. എറണാകുളത്ത്് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പാര്‍ടിയുടെ പ്രഖ്യാപനം നടന്നത്. വി.വി അഗസ്റ്റിന്‍ ആണ് പാര്‍ടിയുടെ ചെയര്‍മാന്‍.ജോണി നെല്ലൂരാണ് വര്‍ക്കിംഗ് ചെയര്‍മാന്‍. ജോണി നെല്ലൂരിനു പിന്നാലെ ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച മുന്‍ എം.എല്‍.എ മാത്യു സ്റ്റീഫനാണ് വൈസ് ചെയര്‍മാന്‍. കെ.ഡി ലൂയിസ ആണ്് മറ്റൊരു വൈസ് ചെയര്‍മാന്‍. സണ്ണി തോമസ്, അഡ്വ.ജോയി അബ്രാഹം, തമ്പി എരുമേലിക്കര, സി.പി സുഗതന്‍,എലിസബത്ത് കടവന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാണ്. ഡോ.ജോര്‍ജ്ജ് അബ്രാഹമാണ് ട്രഷറര്‍. പാര്‍ട്ടിയുടെ പേരും പതാകയും രജിസ്റ്റര്‍ ചെ...
ലോക ക്ഷേമത്തിനായി വി.എച്ച്.പി കേരളത്തില്‍ നവചണ്ഡികാ യാഗം നടത്തും

ലോക ക്ഷേമത്തിനായി വി.എച്ച്.പി കേരളത്തില്‍ നവചണ്ഡികാ യാഗം നടത്തും

News
ലോക ക്ഷേമത്തിനും മനുഷ്യ നന്മയ്ക്കുമായി വിശ്വ രക്ഷാ യാഗ സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ 14 ജില്ലകളിലും ഭാരതത്തിലെ പ്രസിദ്ധങ്ങളായ ശക്തി പീഠങ്ങളില്‍ നിന്നുള്ള മഹാ സാധകര്‍ നേരിട്ട് നടത്തുന്ന നവചണ്ഡികാ യാഗത്തിന് ഏപ്രില്‍ 25 ന് എറണാകുളം കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ തുടക്കമാകും. 25 മുതല്‍ 28 വരെ  പാവക്കുളത്ത് നടക്കുന്ന നവചണ്ഡികാ യാഗത്തെ തുടര്‍ന്ന് വരും മാസങ്ങളില്‍ കേരളത്തിലെ മറ്റു ജില്ലകളിലും യാഗങ്ങള്‍ നടത്തി 2024 ഏപ്രില്‍ 28 മുതല്‍  മെയ് ഏഴു വരെ തൃശ്ശൂരില്‍ 11 ദിവസം നീണ്ടു നില്‍ക്കുന്ന ശത ചണ്ഡികാ യാഗത്തോടെ സമാപനം കുറിക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ശത ചണ്ഡികാ യാഗത്തില്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. മാതാ അമൃതാന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍, നാലു മഠങ്ങളില്‍ നിന്നുള്ള ശങ്കരാചാര്യന്മാര്‍,ദലൈലാമ ഉള്‍പ്പെടെയുള്ള ആചാര്യ ശ്രേഷ്ഠന്മാര്‍,സന്യാസിവര്യന്മാര്‍ തുടങ്ങിയവരും  ...
എബനേസര്‍ വാട്ടര്‍ പ്രൂഫിങ്ങ്,<br>ദ വാട്ടര്‍ പ്രൂഫിങ്ങ് സ്‌പെഷ്യലിസ്റ്റ്

എബനേസര്‍ വാട്ടര്‍ പ്രൂഫിങ്ങ്,
ദ വാട്ടര്‍ പ്രൂഫിങ്ങ് സ്‌പെഷ്യലിസ്റ്റ്

Top Story
ഇന്ന് കേരളത്തിലെ അനേകം വരുന്ന കെട്ടിട ഉടമകളും എന്‍ജിനീയര്‍മാരും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് കെട്ടിടങ്ങളില്‍ ഉണ്ടാകുന്ന വാട്ടര്‍ ലീക്കേജ് പ്രശ്‌നങ്ങള്‍. നാം പലപ്പോഴും കേള്‍ക്കാറുള്ള ഒരു കാര്യമാണ് പുതുതായി നിര്‍മ്മിച്ച വീടുകളിലും കെട്ടിടങ്ങളിലും ചോര്‍ച്ച ഉണ്ടാകുന്നു എന്നത്. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം തരാം എന്നു പറഞ്ഞ് നിങ്ങളെ സമീപിക്കുന്ന നല്ലൊരു ശതമാനം ആളുകള്‍ക്കും വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ സാധിക്കാറില്ല. കാരണം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനേകം ആളുകള്‍ക്കും ഇതിനെക്കുറിച്ച് ആഴത്തിലുള്ള അറിവോ, പ്രവര്‍ത്തിപരിചയമോ ഇല്ല. എന്നാല്‍ ഈ മേഖലയില്‍ 23 വര്‍ഷത്തോളം പ്രവര്‍ത്തി പരിചയവും, കുറ്റമറ്റ സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്ന സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എബനേസര്‍ വാട്ടര്‍പ്രൂഫിംഗ്. കെട്ടിടങ്ങളുടെ നിര്‍മ്മാണത്തില്‍ വാട്ടര്‍ പ്രൂഫിങ് കണ്‍സല്‍ട്ടന്റിന...