Saturday, April 19Success stories that matter
Shadow

Author: ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
ഇംഗ്ലീഷ് കഫെ
ഇംഗ്ലീഷ് പഠിക്കാം, ആര്‍ക്കും, ഈസിയായി…

ഇംഗ്ലീഷ് കഫെ
ഇംഗ്ലീഷ് പഠിക്കാം, ആര്‍ക്കും, ഈസിയായി…

Top Story
ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കുക എന്നുള്ളത് ഒരു ശരാശരി മലയാളിയുടെ ചിരകാല സ്വപ്‌നമാണ്. നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിച്ചാല്‍ കരിയറിലും ജീവിതത്തിലുമുണ്ടാകുന്ന ഉയര്‍ച്ചയേക്കുറിച്ച് നമുക്കെല്ലാം നന്നായി അറിയാം. എന്നിട്ടും ഇംഗ്ലീഷ് പഠിക്കാന്‍ നാം വിമുഖത കാട്ടുന്നു. നമ്മള്‍ പറയുന്ന ഇംഗ്ലീഷ് തെറ്റിപ്പോയാലോ എന്ന ഭയമാണ് ഇതിന് കാരണം. ഈ ഒരൊറ്റക്കാരണം കൊണ്ട് മാത്രം സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകളില്‍ പോകാതിരിക്കുന്ന ധാരാളം ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളോട് ഗുഡ്‌ബൈ പറയാന്‍ സമയമായിരിക്കുന്നു. അതെ, നേരിട്ട് ക്ലാസ്സില്‍ പോകാതെ, ഒരു പേഴ്‌സണല്‍ ട്രെയ്‌നറുടെ ശിക്ഷണത്തില്‍, ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിക്കാം. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഇംഗ്ലീഷ് കഫെ'യാണ് ഇത്തരത്തില്‍ അതിനൂതനമായ മാര്‍ഗ്ഗത്തിലൂടെ ഇംഗ്ലീഷ് പഠനം സാധ്യമാക്കുന്നത്. വ്യത്യസ്ഥമായ ഈ ഇംഗ്ലീഷ് പഠന ര...
‘ഇ മിത്ര’ത്തിന്റെ
‘സന്തോഷ’ത്തിന് പിന്നില്‍
സഹനത്തിന്റെ കഥയുണ്ട്

‘ഇ മിത്ര’ത്തിന്റെ
‘സന്തോഷ’ത്തിന് പിന്നില്‍
സഹനത്തിന്റെ കഥയുണ്ട്

Top Story
സ്ഥിരോല്‍സാഹികളെ കാലം എന്നും കൈപിടിച്ചുയര്‍ത്തും എന്ന സത്യം പല പ്രതിഭകളുടെയും ജീവിതത്തിലൂടെ തെളിയിക്കപ്പെട്ട ഒന്നാണ്. പ്രതിസന്ധി ഘട്ടത്തിലും അവസരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന ആയിരത്തില്‍ ഒരാളായിരിക്കും ഇക്കൂട്ടര്‍. സത്യത്തില്‍ സംരംഭകത്വം ആഘോഷിക്കാനായി ജനിച്ചവരാണ് ഇവര്‍. അത്തരത്തില്‍ ഒരു സംരംഭകനാണ് കണ്ണൂര്‍ ഇടക്കോ സ്വദേശിയായ സന്തോഷ്. 9-ാം ക്ലാസ്സില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്ന ഇദ്ദേഹത്തിന് കൂലിപ്പണി അടക്കം അനേകം തൊഴിലുകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ താന്‍ തൊഴില്‍ ചെയ്ത എല്ലാ മേഖലയിലും സംരംഭകനായി മാറിയാണ് സന്തോഷ് തന്റെ കഴിവ് തെളിയിച്ചത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ തകര്‍ച്ചയുടെ ഫലമായി ബിസിനസ് തകര്‍ന്ന് 40 ലക്ഷത്തോളം രൂപ കടം കയറിയ സന്തോഷ്, ഒരു ഫീനിക്‌സ് പക്ഷിയേപ്പോലെ ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുറ്റേു. ഒരു ത്രില്ലര്‍ സിനിമയെ വെല്ലുന്ന തന്റെ ജീവിതകഥയും, മിത്രം ഡിജിറ്റല്‍ ഹബ്ബ് എ...
വള്ളുവനാട് ഈസി മണി
വിശ്വസ്തതയാണ് മുഖമുദ്ര

വള്ളുവനാട് ഈസി മണി
വിശ്വസ്തതയാണ് മുഖമുദ്ര

Top Story, Uncategorized
ഒരു ബാങ്കിങ്ങ് സ്ഥാപനത്തിന് വേണ്ട ഏറ്റവും വലിയഗുണം എന്താണെന്ന് ചോദിച്ചാല്‍ ഒരേയൊരുത്തരമേയുള്ളൂ. അത് ഇടപാടുകാരുടെ വിശ്വാസം നേടിയെടുക്കുക, അവരെ സംതൃപ്തരാക്കുക എന്നതാണ്. കാരണം ഇടപാടുകാര്‍ ആ സ്ഥാപനത്തില്‍ അര്‍പ്പിക്കുന്ന വിശ്വാസം ഒന്നുമാത്രമായിരിക്കും ആസ്ഥാപനത്തിന്റെ ജീവവായു. അതോടൊപ്പം ആ ധനകാര്യ സ്ഥാപനത്തിലെത്തുന്ന ഏതൊരു ഇടപാടുകാരനും മികച്ച സേവനം ലഭിക്കുക കൂടി ചെയ്താല്‍ ഓരോ ഇടപാടുകാരനും ആ സ്ഥാപനത്തെ തങ്ങളുടെ ഉറ്റ സുഹൃത്തായി കണക്കാക്കും. ഇത്തരത്തില്‍ ആവശ്യ സമയത്ത് വിശ്വാസത്തോടെ ആശ്രയിക്കാവുന്ന ഒരു സുഹൃത്തായി മലയാളികള്‍ കണക്കാക്കുന്ന വിശ്വസ്ഥ ബ്രാന്‍ഡ് ആണ് ഇന്ന് വള്ളുവനാട് ഈസി മണി. മലബാറിലും മധ്യകേരളത്തിലും സാധാരണക്കാരന് ഏത് സാഹചര്യത്തിലും ആശ്രയിക്കാവുന്ന സ്ഥാപനമായി മാറിയിരിക്കുകയാണ് വള്ളുവനാട് ഗ്രൂപ്പ്. ബാങ്കിങ്ങ് രംഗത്ത് സീനിയര്‍ മാനേജ്‌മെന്റ് കേഡറില്‍ പ്രവര്‍ത്തിച്ച് പ്രാഗത്ഭ്യം തെളിയിച്...
ഓണാഘോഷത്തോടനുബന്ധിച്ച്  പ്രത്യേക കാമ്പെയ്‌നുമായി ലിനന്‍ ക്ലബ്

ഓണാഘോഷത്തോടനുബന്ധിച്ച്  പ്രത്യേക കാമ്പെയ്‌നുമായി ലിനന്‍ ക്ലബ്

News
പ്രത്യേക ഓണപ്പാട്ടും ഹൃദയസ്പര്‍ശിയായ ഒരു പരസ്യചിത്രവും പുറത്തിറക്കി ഐക്കണിക് ബ്രാന്‍ഡ് ലിനന്‍ ക്ലബ് കേരളത്തിനോടുള്ള ആദരവ്  അര്‍പ്പിക്കുന്നു. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ പയനിയറിംഗ് ലിനന്‍ ബ്രാന്‍ഡായ ലിനന്‍ ക്ലബ്, വാര്‍ഷിക ഓണാഘോഷത്തോടനുബന്ധിച്ച്,  ഹോംകമിംഗ്' എന്ന ഒരു അതുല്യമായ കാമ്പെയ്ന്‍ പ്രഖ്യാപിച്ചു. വിപണിയിലെ ഏറ്റവും വലിയ ഉത്സവ ആഘോഷമെന്ന നിലയില്‍ ഈ ചിത്രത്തിലൂടെയും മനോഹരമായ ഒരു നാടന്‍ പാട്ടിലൂടെയും കേരളം അവര്‍ക്ക് നല്‍കിയ സ്‌നേഹത്തിന് ബ്രാന്‍ഡ് തിരിച്ച് പ്രതിഫലം നല്‍കി. മഹാബലി രാജാവുമായി ബന്ധപ്പെട്ട ഐതിഹ്യത്തെ അടിസ്ഥാനമാക്കിയുള്ള ഈ ക്യാമ്പയിന്‍ കുടുംബങ്ങളെയും സുഹൃത്തുക്കളെയും പഴയകാല ഓണ ആഘോഷങ്ങളിലേക്ക് ക്ഷണിക്കുന്നു.പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കേരളത്തിലെ നാടന്‍ കലാരൂപങ്ങളുടെ ആഘോഷവും ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു.തിരുവോണമുള്ളില്‍ നിറയേനം എന്ന ഗാനം ഒരു പ്രാദേശിക നാടോടി താളം അവതരിപ്...
ഹാവെല്‍സ് ‘സിഗ്നിയ ഗ്രാന്‍ഡ്’
സ്മാര്‍ട്ട്, പ്രീമിയം സ്വിച്ച്

ഹാവെല്‍സ് ‘സിഗ്നിയ ഗ്രാന്‍ഡ്’
സ്മാര്‍ട്ട്, പ്രീമിയം സ്വിച്ച്

News
ക്രാബ്ട്രീ സിഗ്‌നിയ സ്വിച്ചുകളുടെ നൂതന ശ്രേണി അവതരിപ്പിച്ച് പ്രമുഖ ഫാസ്റ്റ് മൂവിങ് ഇലക്ട്രിക്കല്‍ ഗുഡ്സ് (എഫ് എം ഇ ജി) കമ്പനിയായ ഹാവെല്‍സ് ഇന്ത്യ ലിമിറ്റഡ്. സ്മാര്‍ട്ട്, ലക്ഷ്വറി (സിഗ്‌നിയ സ്മാര്‍ട്ട്, സിഗ്‌നിയ ഗ്രാന്‍ഡ്) എന്നീ രണ്ട് വിഭാഗങ്ങളിലായാണു സ്വിച്ചുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹാവെല്‍സ് ആര്‍ ആന്‍ഡ് ഡി സെന്ററില്‍ രൂപകല്‍പ്പന ചെയ്ത ഈ സ്വിച്ചുകള്‍ ഗംഭീര രൂപഭംഗിയും നൂതന സാങ്കേതികവിദ്യയും ഒത്തുചേര്‍ന്നതാണ്. ഉപഭോക്താക്കള്‍ക്ക് ഒരേ ഡിസൈനിലുള്ള സ്മാര്‍ട്ട് അല്ലെങ്കില്‍ മെക്കാനിക്കല്‍ സ്വിച്ചുകള്‍ തിരഞ്ഞെടുത്ത് വീടിന്റെ അലങ്കാരവുമായി ചേരുന്ന തരത്തില്‍ അവ വിന്യസിക്കാന്‍ കഴിയും. ആളുകള്‍ വീടിനുള്ളില്‍ തന്നെ തുടരാന്‍ ഇടയാക്കുന്ന കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ സംയോജിത സാങ്കേതിക ഉല്‍പ്പന്നങ്ങളിലൂടെ സൗകര്യവും സുരക്ഷയും തേടുന്നത് അത്യന്താപേക്ഷിതമാണ്. രണ്ട്, നാല് ചാനല്‍ റിലേ സ്വിച്ചുക...
ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ്

ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ്

Education
രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ കീഴിലുള്ള ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് വിവിധ ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ഐഎസ് ഡിസി), സ്‌കോട്ടിഷ് ക്വാളിഫിക്കേഷന്‍ അതോറിറ്റി (എസ് ക്യു എ) എന്നിവയുമായി സഹകരിച്ച് നല്‍കുന്ന ഈ പ്രോഗ്രാമുകളുടെ ഉദ്ഘാടനം ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് കൊച്ചി നോളജ്പാര്‍ക്ക് കാമ്പസില്‍ നടന്നു. ചടങ്ങില്‍ ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ്, ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ന്യു ഇനീഷ്യേറ്റിവ്‌സ് ഡയറക്ടര്‍ ടോം എം ജോസഫ്, പ്രൊ വൈസ് ചാന്‍സിലര്‍ ഡോ ജെ. ലത, ജോയിന്റ് കണ്ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ കെ. മധുകുമാര്‍, ഐഎസ്ഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ തെര...
ഡിജിറ്റല്‍ ലോകത്തിന്റെ സ്പന്ദനങ്ങളറിഞ്ഞ് ഹെമിറ്റോ ഡിജിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്(Hemito Digital Private Limited)

ഡിജിറ്റല്‍ ലോകത്തിന്റെ സ്പന്ദനങ്ങളറിഞ്ഞ് ഹെമിറ്റോ ഡിജിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്(Hemito Digital Private Limited)

Entrepreneur
ഡിജിറ്റല്‍ ലോകത്തിന്റെ എല്ലാ സ്പന്ദനങ്ങളും തിരിച്ചറിഞ്ഞു മുന്നേറുന്ന സംരംഭം. ഡിജിറ്റല്‍ ബ്രാന്‍ഡിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മേഖലകളില്‍ വ്യക്തമായ കൈയ്യൊപ്പു ചാര്‍ത്തി ഉപഭോക്താക്കളോടൊപ്പം നില്‍ക്കുന്ന സ്ഥാപനം. വിവരസാങ്കേതിക വിദ്യയുടെ വിപ്ലവം നടക്കുന്ന കാലത്ത് ഇത്തരമൊരു സ്ഥാപനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. അത്തരത്തില്‍ വളര്‍ന്നു വന്ന സ്ഥാപനമാണു ഹെമിറ്റോ ഡിജിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്. സുഹൃത്തുക്കളായ പ്രശോഭും ഇവാന്‍ ജോര്‍ജ്ജും ചേര്‍ന്നു 2015ല്‍ കൊച്ചി പനമ്പിള്ളി നഗറിലാണു ഈ സംരംഭത്തിനു തുടക്കം കുറിക്കുന്നത്. ആറു വര്‍ഷത്തെ സംരംഭയാത്രയ്ക്കിടയില്‍ സുഹൃത്തായ തോമസ് ജോസഫും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഡിജിറ്റല്‍ ലോകത്തിന്റെ എല്ലാ സാധ്യതകളും തിരിച്ചറിഞ്ഞുള്ള പ്രയാണം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. സേവനങ്ങള്‍ അനവധി വിശാലമായ സേവനങ്ങളാണ് അങ്ങേയറ്റം ഫലപ്രാപ്തിയോടെ ഹെമിറ്റോ ചെയ്തു വരുന്നത്....
ഓറിയോണ്‍ ബാറ്ററി  തകര്‍ക്കാനാവാത്ത വിശ്വാസം

ഓറിയോണ്‍ ബാറ്ററി തകര്‍ക്കാനാവാത്ത വിശ്വാസം

Top Story
ആധുനിക മനുഷ്യന്റെ ജീവിതത്തില് ബാറ്ററി ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍ സാധ്യമാവുകയില്ല. അത്രമാത്രം സ്വാധീനമാണ് നമ്മുടെ ജീവിതത്തില്‍ ബാറ്ററികള്‍ക്കുള്ളത്. അനുദിനം പുതിയ പരിഷ്‌കാരങ്ങളാണ് ഈ മേഖലയില്‍ വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടില് നമ്മുടെ കേരളത്തിലെ ബാറ്ററി മാര്‍ക്കറ്റ് നിയന്ത്രിച്ചിരുന്നത് ദേശീയ-അന്തര്‍ദേശീയ വ്യവസായ ഭീമന്മാരായിരുന്നു. എന്നാല്‍ 21-ാം നൂറ്റാണ്ടിലേക്ക് കടന്നതോടെ ബാറ്ററി നിര്‍മ്മാണ മേഖലയില്‍ മലയാളി സംരംഭകര്‍ വെന്നിക്കൊടി പാറിച്ചു. ഇത്തരത്തില് ബാറ്ററി നിര്മ്മാണ മേഖലയില് മുന്നിരയിലേക്ക് ഉയര്ന്ന് വന്ന കേരള ബ്രാന്റാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഓറിയോണ് ഓട്ടോമോട്ടീവ് ആന്റ് ടൂബുലര് ബാറ്ററികള്. ബാറ്ററി നിര്മ്മാണ മേഖലയില് താന് സഞ്ചരിച്ച വഴികളേക്കുറിച്ചും, നടത്തിയ പരീക്ഷണങ്ങളേക്കുറിച്ചും ഈ മേഖലയിലെ പ്രമുഖനും ഓറിയോണ് ബാറ്ററീസിന്റെ സ്ഥാപകനുമായ എം.പി.ബാബു വിജയഗാഥയുമ...
മെഡിഹോം –                              ഇനി ആശുപത്രി വീട്ടിലെത്തും

മെഡിഹോം – ഇനി ആശുപത്രി വീട്ടിലെത്തും

Top Story
ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യത്തില്‍ നമ്മളില്‍ പലര്‍ക്കും സ്വന്തം ആരോഗ്യം ശ്രദ്ധിക്കാനോ, കുടുംബാംഗങ്ങളുടെ രോഗാവസ്ഥയിലും മറ്റും വേണ്ടത്ര ശ്രദ്ധിക്കാനോ സാധിക്കാറില്ല. ഈ സാഹചര്യത്തില്‍ ഏറ്റവുമധികം കഷ്ടപ്പെടുന്നത് നമ്മുടെ കുടുംബത്തിലെ കുട്ടികള്‍, വാര്‍ദ്ധക്യ സഹജ രോഗങ്ങളുള്ളവര്‍, കിടപ്പുരോഗികള്‍ തുടങ്ങിയവരാണ്. ഇതിനിടയില്‍ കൊറോണയുടെ വരവോടുകൂടി ആശുപത്രികളിലേക്ക് പോകുവാന്‍ തന്നെ മനുഷ്യര്‍ക്ക് ഭയമായിത്തുടങ്ങി. എന്നിരുന്നാലും രോഗങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും യഥാസമയം പരിഹരിക്കേണ്ടത് അത്യാവശ്യവുമാണ്. കൂടാതെ അമേരിക്കയിലും, യൂറോപ്പിലും, ഗള്‍ഫ് രാജ്യങ്ങളിലും ജോലി ചെയ്യുന്നവരുടെ വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കള്‍ നാട്ടില്‍ തനിച്ചായിരിക്കും താമസിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്കും ഇതാ ഒരാശ്വാസ വാര്‍ത്ത. ഇനി ആശുപത്രി നിങ്ങളുടെ വീട്ടിലെത്തും. നിങ്ങള്‍ക്ക് ഡോക്ടറുടെ സേവനം ആവശ്യമാണ...
ലൈഫ് സ്റ്റൈല്‍ മാറ്റൂ, ആരോഗ്യവും സമ്പത്തും നേടൂ ഉദാഹരണം രാജ്കുമാര്‍-കവിത ദമ്പതികള്‍

ലൈഫ് സ്റ്റൈല്‍ മാറ്റൂ, ആരോഗ്യവും സമ്പത്തും നേടൂ ഉദാഹരണം രാജ്കുമാര്‍-കവിത ദമ്പതികള്‍

Top Story
ഒരു അന്‍പത് വര്‍ഷം പുറകിലേക്ക് ചിന്തിച്ചുനോക്കൂ നമ്മളില്‍ പലരുടെയും കുടുംബം നിത്യവര്‍ത്തിക്ക് തന്നെ ബുദ്ധിമുട്ടിയിരുന്ന കാലമായിരുന്നു അത്. എന്നാല്‍ ഇന്ന് കാലവും കഥയുമെല്ലാം മാറി, ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവുമെല്ലാം വന്നതിന്റെ ഫലമായി നമുക്കെല്ലാവര്‍ക്കും മികച്ച ജോലിയും ജീവിത സാഹചര്യങ്ങളും ലഭിച്ചു. ആഗ്രഹിക്കുന്ന ഭക്ഷണം വാങ്ങിക്കഴിക്കുവാനുള്ള സാഹചര്യം ഇന്ന് സാധാരണ മലയാളിക്ക് ലഭിച്ചു. എന്നാല്‍ ഇത് നമ്മെ അച്ചടക്കമില്ലാത്ത ഭക്ഷണശീലങ്ങളിലേക്കും കൊണ്ടെത്തിച്ചു. ഇത് വഴിതെളിച്ചത് ജിവിത ശൈലീ രോഗങ്ങളിലേക്കും, ആശുപത്രികളിലേക്കുമാണ്. ഈ സാഹചര്യത്തില്‍ നിന്ന് കരയകറണമെന്ന് ആഗ്രഹമുണ്ടെങ്കിലും പലര്‍ക്കും സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് വെല്‍നസ് ഉല്‍പ്പന്നങ്ങളുടെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടത്. ഹെര്‍ബാലൈഫിലൂടെ വെല്‍സസ് കോച്ചായ രാജ്കുമാര്‍ മുന്നോട്ടുവയ്ക്കുന്ന ആശയമാണ് ഹെല്‍ത്ത്, വെല്‍ത്ത്, ഹാപ്പി...