Sunday, April 20Success stories that matter
Shadow

Author: ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
സ്‌കൈ ഈസ് ലിമിറ്റഡ് ടെക്‌നോളജീസ് പുരസ്‌കാര നിറവില്‍

സ്‌കൈ ഈസ് ലിമിറ്റഡ് ടെക്‌നോളജീസ് പുരസ്‌കാര നിറവില്‍

Top Story
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈ ഈസ് ലിമിറ്റഡ് ടെക്‌നോളജീസ്, മംഗളം ദിനപത്രം നല്‍കുന്ന ഗെയിം ചേയ്‌ഞ്ചേഴ്‌സ് ഓഫ് കേരള-ബിസിനസ്സ് ഇന്നോവേഷന്‍ അവാര്‍ഡിന് അര്‍ഹനായി. കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന പുരസ്‌കാര ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവില്‍ നിന്നും സ്‌കൈ ഈസ് ലിമിറ്റഡ് ടെക്‌നോളജിസിന്റെ സി.ഇ.ഒ. മനോദ് മോഹനും, പാര്‍ട്ണര്‍ സുനീല്‍ മേനോനും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ഒരു സ്ഥാപനങ്ങളുടെ സെയില്‍സ് സ്റ്റാഫിനുള്ള വെര്‍ച്വല്‍ ഓഫീസായ സെയില്‍സ് ഫോക്കസ്, വീഡിയോ കോണ്‍ഫറന്‍സിങ്ങ് ആപ്ലിക്കേഷനായ ഫോക്കസ് എന്നീ ആപ്പുകളുടെ മികവിനാണ് സ്ഥാപനം പുരസ്‌കാരത്തിന് അര്‍ഹമായത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്തനംതിട്ടയിലെ അടൂര്‍ എന്ന കൊച്ചു പട്ടണത്തില്‍ ഒരു വാടക കെട്ടിടത്തില്‍ 3 ജീവനക്കാരുമായി തന്റെ സംരംഭക യാത്രയ്ക്ക് തുടക്കം കുറിച്ച മനോദ് മോഹന്‍ എന്ന യുവസംരംഭന്‍ അനവധി പ്രതിസന്ധികളെ അതിജ...
നോര്‍ത്താംപ്‌സ് ഇ.എന്‍.വി. സൊല്യൂഷന്‍സ്  പുരസ്‌കാര നിറവില്‍

നോര്‍ത്താംപ്‌സ് ഇ.എന്‍.വി. സൊല്യൂഷന്‍സ് പുരസ്‌കാര നിറവില്‍

Top Story, Uncategorized
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്താംപ്‌സ് ഇ.എന്‍.വി. സൊല്യൂഷന്‍സ് മംഗളം ദിനപത്രം നല്‍കുന്ന ഗെയിം ചേയ്‌ഞ്ചേഴ്‌സ് ഓഫ് കേരള-ബിസിനസ്സ് ഇന്നോവേഷന്‍ അവാര്‍ഡിന് അര്‍ഹമായി. കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന പുരസ്‌കാര ചടങ്ങില്‍ സഹകരണ മന്ത്രി വി.എന്‍. വാസവനില്‍ നിന്നും നോര്‍ത്താംപ്‌സ് ഇ.എന്‍.വി. സൊല്യൂഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ സക്കറിയ ജോയി അവാര്‍ഡ് ഏറ്റുവാങ്ങി. മാലിന്യ സംസ്‌കരണ മേഖലയില്‍ വ്യത്യസ്ഥമായ മാതൃകകള്‍ നടപ്പിലാക്കിയതിലൂടെ ഏറെ പ്രശംസ നേടിയ സ്ഥാപനമാണ് നോര്‍ത്താംപ്‌സ് ഇ.ന്‍.വി. സൊല്യൂഷന്‍സ്. എന്‍വയോണ്‍മെന്റല്‍ കണ്‍സല്‍ട്ടിംഗ്, ഇന്‍ഡസ്ട്രിയല്‍ വെയ്‌സ്റ്റ് മാനേജ്‌മെന്റ്, ഡൊമസ്റ്റിക്ക് വെയസ്റ്റ് മാനേജ്‌മെന്റ്, വെയ്‌സ്റ്റ് മാനേജ്‌മെന്റ് അവെയര്‍നസ് ട്രെയ്‌നിങ്ങ് എന്നീ മേഖലകളിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മാഹി മുനിസിപ്പാലി അടക്കം 22 മുനിസിപ്പാലിറ്റികള്‍ക്ക് വേണ്ടി അജൈവ മ...
നവീന സീല്‍ ടെക്‌നോളജീസ് കിഴക്കമ്പലത്തുനിന്നും ദേശീയ തലത്തിലേക്ക്

നവീന സീല്‍ ടെക്‌നോളജീസ് കിഴക്കമ്പലത്തുനിന്നും ദേശീയ തലത്തിലേക്ക്

Top Story
കേരളം സംരംഭക സൗഹൃദമല്ല എന്ന് ഒട്ടുമിക്ക സംരംഭകരും പറയുമ്പോഴും ഇത്തരം പ്രതിസന്ധികളെ അതിജീവിച്ച അനേകം സ്ഥാപനങ്ങള്‍ നമ്മുടെ കണ്‍മന്നിലുണ്ട്. അത്തരത്തില്‍ ഒരു സ്ഥാപനമാാണ് എറണാകുളത്ത് കിഴക്കമ്പലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവീന സീല്‍ ടെക്‌നോളജീസ്. പാക്കേജിങ്ങ് ആന്റ് സീലിങ്ങ് മെഷീനുകള്‍ പ്രചാരത്തില്‍ വന്ന് തുടങ്ങിയ കാലഘട്ടത്തില്‍ ഈ മേഖലയില്‍ തുടക്കം കുറിച്ച് ഇന്ന് ഇന്ത്യയില്‍ രണ്ടോ മൂന്നോ സംസ്ഥാനങ്ങളിലൊഴികെ എല്ലായിടത്തേക്കും തങ്ങളുടെ ബ്രാന്റിനെ എത്തിച്ചിരിക്കുകയാണ് നവീന സീല്‍ ടെക്‌നോളജിസ്. ഇന്ത്യയിലെ താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും തുടക്കം കുറിച്ച സംരംഭകയാത്ര സൗത്ത് ഇന്ത്യ കടന്ന്, നോര്‍ത്ത് ഇന്ത്യയിലെയും പ്രമുഖ പട്ടണങ്ങളിലേക്ക് വ്യാപിപ്പിച്ച് വളര്‍ത്തിയതിനു പിന്നില്‍ ഒരു കുടുംബത്തിന്റെ ഒത്തൊരുമയുടെയും ടീം വര്‍ക്കിന്റെയും, നിശ്ചയ ദാര്‍ഡ്യത്തിന്‍െയും, അ...
അജൈവ മാലിന്യ സംസ്‌കരണത്തില്‍  വ്യത്യസ്ഥ മാതൃകയുമായി ‘മാഹി മോഡല്‍’

അജൈവ മാലിന്യ സംസ്‌കരണത്തില്‍ വ്യത്യസ്ഥ മാതൃകയുമായി ‘മാഹി മോഡല്‍’

Top Story, Uncategorized
'സ്വഛ് ഭാരത് കാ ഇരാദാ, ഇരാദാ കര്‍ ലിയാ ഹം നെ…..' മാഹി നിവാസികള്‍ കഴിഞ്ഞ 4 വര്‍ഷമായി ആഴ്ചയിലൊരിക്കല്‍ രാവിലെ കേള്‍ക്കുന്ന ഗാനമാണ് ഇത്. ഈ ഗാനം പുറപ്പെടുവിച്ചുകൊണ്ട് മാഹി മുനിസിപ്പാലിറ്റിക്കുവേണ്ടി അജൈവ മാലിന്യങ്ങള്‍ സംഭരിക്കുന്ന ട്രക്ക് തങ്ങളുടെ വീടിന് മുന്നിലുള്ള റോഡില്‍ എത്തുമ്പോഴേക്കും ഇവിടുത്തെ വീട്ടമ്മമാര്‍ പ്രത്യേകം പ്രത്യേകം ചാക്കുകളിലാക്കിയ അജൈവ മാലിന്യങ്ങള്‍ വീടിന് മുന്നിലേക്ക് എടുത്ത് വയ്ക്കുന്നു. മാലിന്യ സംഭരണത്തിനായി ട്രക്കുകളില്‍ എത്തുന്ന പ്രവര്‍ത്തകര്‍ ഈ ചാക്കുകള്‍ ട്രക്കിലാക്കി മടങ്ങുന്നു. ഇന്ന് നാം നേരിടുന്ന മാലിന്യ സംസ്‌കരണ പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ ഉത്തരം നല്‍കാമെന്നതിന്റെ മകുടോദാഹരണമാണ് 'വെയ്‌സ്റ്റ് മാനേജ്‌മെന്റിലെ മാഹി മോഡല്‍'. അതെ, അജൈവ മാലിന്യ സംസ്‌കരണ മേഖലയില്‍ തികച്ചും വ്യത്യസ്ഥമായ ഒരു കര്‍മ്മ പദ്ധതി നടപ്പിലാക്കി വിജയം വരിച്ചിരിക്കുകയാണ് കേന്ദ്ര ഭരണപ്രദേശമായ മയ...
സുഗി ഹോംസ് – വിശ്വാസത്തില്‍ വളര്‍ന്ന മൂന്നര പതിറ്റാണ്ട്

സുഗി ഹോംസ് – വിശ്വാസത്തില്‍ വളര്‍ന്ന മൂന്നര പതിറ്റാണ്ട്

Top Story
'കഠിനാധ്വാനം പ്രതിഭകളെ വളര്‍ത്തും' റഷ്യന്‍ ഭാഷയിലെ പ്രശസ്തമായ ഈ പഴഞ്ചൊല്ലിനോട് 100 ശതമാനവും നീതി പുലര്‍ത്തുന്നതാണ് സുഗി ഹോംസിന്റെ സാരഥി സുരേഷ് ബാബുവിന്റെ ജീവിതം. ഉപഭോക്താവിന്റെ സന്തോഷവും സംതൃപ്തിയും ലക്ഷ്യമിട്ട'് പ്രവര്‍ത്തിക്കുന്ന ബില്‍ഡറാണ് സുരേഷ് ബാബു. തന്റെ 20-ാമത്തെ വയസ്സില്‍ സംരംഭകത്വത്തിലേക്കിറങ്ങിയ സുരേഷ് ബാബു, തന്റെ കഠിനാധ്വാനവും അര്‍പ്പണ മനോഭാവവും ഒന്നുകൊണ്ട് മാത്രം നേടിയെടുത്തതാണ് ഇന്നത്തെ സല്‍പ്പേരും വിശ്വസ്യതയുമെല്ലാം. 4 പതിറ്റാണ്ടോടടുക്കുന്ന തന്റെ സംരംഭക ജീവിതത്തേക്കുറിച്ച് വിജയഗാഥയുമായി സുരേഷ് ബാബു സംസാരിക്കുന്നു. 20-ാമത്തെ വയസ്സില്‍ വൈപ്പിനില്‍ തന്റെ വീടിനോട് ചേര്‍ന്ന് ഒരു സോഡാ നിര്‍മ്മാണ യൂണിറ്റ് തുടങ്ങിക്കൊണ്ടായിരുന്നു സുരേഷ് ബാബു എന്ന സംരംഭകന്റെ ജനനം. രാപകില്ലാതെ അദ്ധ്വാനിച്ച് സുരേഷ് തന്റെ സോഡാ ബിസിനസ് കൊച്ചി മുഴുവന്‍ വ്യാപിപ്പിച്ചു. 1990-കളോടെ കേരളത്തിലെ റിയ...
Eatiko കേരളത്തിന്റെ സ്വന്തം ഫുഡ് ഡെലിവറി ആപ്

Eatiko കേരളത്തിന്റെ സ്വന്തം ഫുഡ് ഡെലിവറി ആപ്

Top Story
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ മലയാളികളുടെ ജീവിതത്തിലെ അത്യന്താപേക്ഷിത ഘടകമായി മാറിയിരിക്കുകയാണ്. 2020-കളില്‍ ഇവ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിത്തുടങ്ങിയിരുെന്നങ്കിലും, കഴിഞ്ഞ 2 വര്‍ഷത്തെ കൊറോണ കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ നമ്മുടെ ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറി. കേരളത്തിലെ ഒന്നാംനിര നഗരങ്ങളില്‍നിന്നും, ഇപ്പോള്‍ കേരളത്തിലെ ചെറിയ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വരെ കടന്നുകയറിയിരിക്കുകയാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍. മള്‍ട്ടി നാഷണല്‍ ബ്രാന്റുകള്‍ ഭരിക്കുന്ന ഈ മേഖലയിലേക്ക് ഇതാ കേരളത്തിന്റെ സ്വന്തം ഫുഡ് ഡെലിവറി ആപ്പ് അവതരിപ്പിച്ച് വിജയം നേടി മുന്നേറുകയാണ് Eatiko. പെരിന്തല്‍മണ്ണ എന്ന ഒരു ഇടത്തരം പട്ടണത്തില്‍നിന്ന് ഉദയം കൊണ്ട Eatiko യുടെ വിജയയാത്രയേക്കുറിച്ച് സ്ഥാപനത്തിന്റെ സാരഥികളായ ഫവാസ് കൊല്ലാരന്‍, റെജില്‍ റഹ്‌മാന്‍ എന്നിവര്‍ വിജയഗാഥയോട് സ...
സിസ് ഫുഡ്‌സ് – മധുരം പകരുന്ന കൂട്ടായ്മ

സിസ് ഫുഡ്‌സ് – മധുരം പകരുന്ന കൂട്ടായ്മ

Top Story
നല്ല ചൂടുള്ള സമയത്ത് യാത്ര ചെയ്ത് ക്ഷീണിച്ചിരിക്കുമ്പോള്‍ മനസ്സും ശരീരവും ഒന്ന് തണുപ്പിക്കുവാന്‍ ആഗ്രഹിക്കാത്തതാരാണ്. അതും നല്ല മധുരമുള്ള ജ്യൂസ് കുടിച്ചായാലോ. ഇതാ ഗുണമേന്മയുള്ള ഒന്നാംതരം ഫ്രൂട്ട'് ജ്യൂസുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു, അതും എക്‌സ്ട്രാ ഫ്‌ളേവറുകള്‍ ഒന്നും ചേര്‍ക്കാതെ. മലപ്പുറം തിരൂരങ്ങാടിയ്ക്കടുത്ത് പുകയൂര്‍ സ്വദേശികളായ 3 യുവസംരംഭകര്‍ രുചി വൈവിധ്യങ്ങള്‍ തേടി നടത്തിയ യാത്രകള്‍ക്കൊടുവില്‍ ആരംഭിച്ച സംരംഭമാണ് സിസ് ഫുഡ്‌സ് - പാഷന്‍ ഫ്രൂട്ട'് ജ്യൂസ് ആണ് സ്ഥാപനത്തിന്റെ പ്രധാന ഉല്‍പ്പന്നം. മലയാളികള്‍ ആഗ്രഹിച്ചിരുന്ന ഇത്തരത്തിലൊരു ഉല്‍പ്പന്നം കേരള മാര്‍ക്കറ്റില്‍ വിജയിപ്പിച്ചെടുത്ത കഥ വിജയഗാഥയുമായി പങ്കുവയ്ക്കുകയാണ് ഈ യുവ സംരംഭകര്‍ വ്യത്യസ്ഥ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു ബാല്യകാല സുഹൃത്തുക്കളായ ഇല്യാസ് മാബ്, ഷബീര്‍.സി., അബ്ദുള്‍ സമദ് എന്നിവര്‍. സഞ്ചാരപ...
A2 മെറ്റല്‍ ക്രാഫ്റ്റ്‌സ് മെറ്റല്‍ ഡിസൈനുകളുടെ മായാ ലോകം

A2 മെറ്റല്‍ ക്രാഫ്റ്റ്‌സ് മെറ്റല്‍ ഡിസൈനുകളുടെ മായാ ലോകം

Top Story
പത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് തടിയില്‍ ഒരു ഡിസൈന്‍ ഉണ്ടാക്കണമെങ്കില്‍ അതിസമര്‍ത്ഥനായ ഒരു തച്ചന്റെ സഹായം വേണമായിരുന്നു. എന്നാല്‍ കാലം മുന്നോട്ട'് പോയതിനോടൊപ്പം ടെക്‌നോളജിയും വളര്‍ന്നു. ഇന്ന് തടിയിലോ, എം.ഡി.എഫിലോ, പാനല്‍ ബോര്‍ഡുകളിലോ ഒരു ഡിസൈന്‍ ഉണ്ടാക്കിയെടുക്കുക എന്നത് വളരെ എളുപ്പമാണ്. അത്യാധുനിക ലേസര്‍ കട്ടിങ്ങ് ടെക്‌നോളജികള്‍ ഉള്ള മെഷീനുകള്‍ ഇന്ന് ലഭ്യമാണ്. ഈ ശ്രേണിയില്‍ ഏറ്റവും പുതിയതായി മാര്‍ക്കറ്റില്‍ ഇടംപിടിച്ചിരിക്കുകയാണ് സി.എന്‍.സി & ലേസര്‍ കട്ടിങ്ങ് മെഷീനുകള്‍. മെറ്റലുകളിലും സ്റ്റെയ്ന്‍ലസ് സ്റ്റീലിലും നമുക്കാവശ്യമുള്ള ഡിസൈനുകള്‍ നിര്‍മ്മിച്ചെടുക്കുക എന്നത് ഇന്ന് വളരെ നിസ്സാരമാണ്. ഇത്തരത്തിലൊരു സംരംഭം ആരംഭമാണ് കൊല്ലം ജില്ലയിലെ മേവറത്ത് പ്രവര്‍ത്തിക്കുന്ന A2 മെറ്റല്‍ ക്രാഫ്റ്റ്‌സ് എന്ന സ്ഥാപനം. സ്ഥാപനത്തിന്റെ വളര്‍ച്ചയേക്കുറിച്ച് വിജയഗാഥയോട് സംസാരിക്കുകയാണ് ഡയറക്ടര്‍മാരായ റിസ...
ഡോ. താഹിര്‍ കല്ലാട്ട്്് – ദൈവത്തില്‍ ഭരമേല്‍പ്പിച്ച സംരംഭകന്‍

ഡോ. താഹിര്‍ കല്ലാട്ട്്് – ദൈവത്തില്‍ ഭരമേല്‍പ്പിച്ച സംരംഭകന്‍

Top Story
ഡോ. താഹിര്‍ കല്ലാട്ട്്. ഒരു സമൂഹത്തിന്റെ സാമ്പത്തിക ഭദ്രതയെ താങ്ങിനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് അവിടുത്തെ സംരംഭകരാണ്. പല തരത്തിലുള്ള സംരംഭകര്‍ നമ്മുടെ ഇടയിലുണ്ട്. ലാഭത്തില്‍ മാത്രം ശ്രദ്ധ വയ്ക്കുന്നവര്‍ മുതല്‍ സ്വപ്‌നങ്ങളുടെ പുറകേ മാത്രം പോകുന്നവരും ഉണ്ട്. തന്റെ കസ്റ്റമര്‍ക്ക് 100 % ഗുണകരമായ രീതിയില്‍ മാത്രം പ്രൊജക്ടുകള്‍ വിഭാവനം ചെയ്യുന്ന ഒരു സംരംഭകനെയാണ് ഇന്ന് നാം പരിചയപ്പെടുന്നത്. ഒരേ സമയം ബില്‍ഡര്‍ ആയും, ടൂറിസം മേഖലയിലെ സംരംഭകനായും തിളങ്ങുന്ന മഹനീയ വ്യക്തിത്വം. ഇത് വയനാട്ടിലെ കല്‍പ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്ലാട്ട്് ഗ്രൂപ്പിന്റെ സാരഥി ഡോ. താഹിര്‍ കല്ലാട്ട്്. 16 വര്‍ഷത്തെ തന്റെ സംരംഭക ജീവിതത്തേക്കുറിച്ചും തന്റെ കസ്റ്റമേഴ്‌സുമായി പുലര്‍ത്തുന്ന അഭേദ്യമായ ആത്മബന്ധത്തേക്കുറിച്ചും ഡോ. താഹിര്‍ കല്ലാട്ട് വിജയഗാഥയോട് സംസാരിക്കുന്നു. 2006-ല്‍ തന്റെ 24-ാമത്തെ വ...
രമേഷ്, ദ വെസ്‌റ്റേണ്‍ സ്പീക്കര്‍ – ഇനി സ്‌പോക്കണ്‍ ഇംഗ്ലീഷും, മോട്ടിവേഷനും ഒരുമിച്ച്

രമേഷ്, ദ വെസ്‌റ്റേണ്‍ സ്പീക്കര്‍ – ഇനി സ്‌പോക്കണ്‍ ഇംഗ്ലീഷും, മോട്ടിവേഷനും ഒരുമിച്ച്

Top Story
7ാം ക്ലാസ്സില്‍ പഠനം ഉപേക്ഷിച്ചു, പിന്നീട് 10-ാം ക്ലാസ്സ് പരീക്ഷ എഴുതിയപ്പോള്‍ ഇംഗ്ലീഷ് പരീക്ഷയ്ക്ക് കിട്ടിയത്് 2 മാര്‍ക്ക്. അങ്ങനെയുള്ള ഒരു വ്യക്തി, നിങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ വരുന്നു എന്നു കേട്ടാല്‍ ഒരു ആകാംക്ഷ നിങ്ങള്‍ക്കുണ്ടാകില്ലേ. ഇദ്ദേഹം നിങ്ങള്‍ക്ക് ഇംഗ്ലീഷ് ഫ്‌ളുവന്‍സിയും ജീവിതവിജയവും നേടിത്തരും എന്നറിഞ്ഞാല്‍ നിങ്ങള്‍ക്കൊരു ഉത്സാഹമുണ്ടാകില്ലേ… എന്നാല്‍ ഇതാ അങ്ങനെയൊരാള്‍. സൈക്കോ ലിംഗ്വിസ്റ്റിക് ട്രെയ്‌നറും, മോട്ടിവേഷണല്‍ സ്പീക്കറുമായ കെ.വി.രമേഷ് ആണ് അത്. പാലാരിവട്ടം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രമേഷിന്റെ 'ദ വെസ്‌റ്റേണ്‍ സ്പീക്കര്‍' എന്ന ഇംഗ്ലീഷ് ട്രെയ്‌നിങ്ങ് അക്കാഡമി ഇന്ന് അനേകം ആളുകള്‍ക്ക് ജീവിതവിജയം നേടിക്കൊടുത്തിരിക്കുകയാണ്. ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അനേകം സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകളില്‍ നിന്നും ദ വെസ്‌റ്റേണ്‍ സ്പീക്കര്‍ എങ്ങനെ വ്യത്യസ്ഥമാകുന്നു എന്നും...