Thursday, April 3Success stories that matter
Shadow

News

സ്ലീപ് വെല്‍ മാട്രസ് ഫ്ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍  കൊച്ചിയില്‍ ആരംഭിച്ചു

സ്ലീപ് വെല്‍ മാട്രസ് ഫ്ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍ കൊച്ചിയില്‍ ആരംഭിച്ചു

News
സ്ലീപ്വെല്‍ ഫ്‌ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍ കൊച്ചിയില്‍ നടി രജിഷ വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. ഷീല ഫോം സിഇഒ തുഷാര്‍ ഗൗതം, റീട്ടെയില്‍ ബിസിനസ് ഹെഡ് മനോജ് ശര്‍മ്മ എന്നിവര്‍ സമീപം. ഇന്ത്യയിലെ മുന്‍നിര സ്ലീപ് ആന്‍ഡ് കംഫര്‍ട്ട് സൊല്യൂഷന്‍സ് ബ്രാന്‍ഡായ സ്ലീപ്വെല്ലിന്റെ ഫ്‌ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍ 'സ്ലീപ്വെല്‍ വേള്‍ഡ്' കൊച്ചിയില്‍ ആരംഭിച്ചു. വൈറ്റില ഗോള്‍ഡ് സൂക്കിന് സമീപം ആഞ്ഞിപറമ്പില്‍ ബില്‍ഡിംഗിലെ ഷോറൂം നടി രജിഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കള്‍ക്ക് സ്ലീപ്വെല്‍ ഉത്പന്നങ്ങള്‍ കാണാനും, അനുഭവിക്കാനും കഴിയുന്ന തരത്തിലാണ് ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. ആളുകള്‍ക്ക് മെത്തകളും മറ്റ് ഉല്‍പന്നങ്ങളും വാങ്ങുന്നതില്‍ പുത്തന്‍ അനുഭവം സൃഷ്ടിക്കുന്നതിനാണ് പുതിയ കണ്‍സെപ്റ്റ് സ്റ്റോര്‍ ലക്ഷ്യമിടുന്നത്. ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ശരിയായ ...
ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിലെ പ്രമുഖ ബാങ്കുകളുമായും എന്‍ബിഎഫ്‌സികളുമായും പങ്കാളിത്തത്തില്‍

ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിലെ പ്രമുഖ ബാങ്കുകളുമായും എന്‍ബിഎഫ്‌സികളുമായും പങ്കാളിത്തത്തില്‍

News, Top Story
 ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, എന്‍ബിഎഫ്‌സികളായ ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കോ ലിമിറ്റഡ്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സുന്ദരം ഫിനാന്‍സ് എന്നിവയുമായും പുതുതായി ലയിപ്പിച്ച പൊതുമേഖലാ ബാങ്കുകളായ യൂണിയന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുമായും വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്ക് നിരവധി പ്രയോജനകരമായ സാമ്പത്തിക ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി  പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഉപഭോക്തൃ ജീവിതചക്രത്തിലുടനീളം പുതിയതും പ്രീ-ഓണ്‍ഡുമായ വാഹനങ്ങള്‍ക്ക് മൂല്യ വാഗ്ദാനം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഈ തന്ത്രപ്രധാനമായ കൂട്ടുകെട്ടുകള്‍ ലക്ഷ്യമിടുന്നത്. കൂടാതെ, ഈ കൂട്ടുകെട്ടുകളില്...
യൂട്യൂബിൽ ഹാഷ്ടാഗ് ഫീച്ചർ

യൂട്യൂബിൽ ഹാഷ്ടാഗ് ഫീച്ചർ

News, Product Review, Top Story
ഒടുവിൽ യൂട്യൂബ് ഹാഷ്ടാഗുകളെ കൂട്ടുപിടിക്കുന്നു. എല്ലാ ഉപയോക്താക്കൾക്കുമായി ഹാഷ്ടാഗ് ലാൻഡിംഗ് പേജുകൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഹാഷ്ടാഗുകൾ ഉപയോഗിച്ച് ഇനി മുമ്പത്തേക്കാൾ എളുപ്പത്തിൽ സമാന വീഡിയോകൾ കണ്ടെത്താനും കാണാനും കഴിയും. യൂട്യൂബിലെ ഹാഷ്ടാഗിൽ ക്ലിക്ക് ചെയ്തോ ഹാഷ്ടാഗ് ലിങ്ക് ടൈപ്പ് ചെയ്തോ സമാന ഉള്ളടക്കം കണ്ടെത്താം. ഡെസ്ക്ടോപ്പ്, മൊബീൽ വേർഷനുകളിൽ ഹാഷ്ടാഗ് ലാൻഡിംഗ് പേജുകൾ ലഭ്യമായിരിക്കും.   ...
സൊണാറ്റയുടെ വോള്‍ട്ട് ട്രെന്‍ഡി വാച്ചുകള്‍ വിപണിയില്‍

സൊണാറ്റയുടെ വോള്‍ട്ട് ട്രെന്‍ഡി വാച്ചുകള്‍ വിപണിയില്‍

News, Top Story
ഇന്ത്യയുടെ പ്രിയപ്പെട്ടതും ഏറ്റവുമധികം വിറ്റഴിക്കുന്നതുമായ ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്‍റെ വാച്ച് ബ്രാന്‍ഡായ സൊണാറ്റ, വോള്‍ട്ട് എന്ന പേരില്‍ ജെന്‍ സെഡ് ആണ്‍കുട്ടികള്‍ക്കായി ആകര്‍ഷകമായ വാച്ചുകള്‍ വിപണിയിലിറക്കി. ബ്രാന്‍ഡിന്‍റെ പാരമ്പര്യം ഉള്‍ക്കൊള്ളുന്നതും ഗുണമേډയുള്ളതും ഏറ്റവും സ്റ്റൈലിഷുമായ വാച്ചുകള്‍ കുറഞ്ഞ വിലയില്‍ യുവ തലമുറയ്ക്കായി അവതരിപ്പിക്കുകയാണ് സൊണാറ്റ വോള്‍ട്ട്. വ്യത്യസ്തമായ നിറവിന്യാസമുള്ള ആറ് ഫാഷനബിള്‍ വാച്ചുകളാണ് വോള്‍ട്ട് ശേഖരത്തിലുള്ളത്. അലങ്കാരങ്ങളും ചിത്രപ്പണികളുമുള്ള വലിപ്പമേറിയ ഡയലുകളും ആനിമേറ്റ് ചെയ്ത നിറമുള്ള ഇന്‍ഡീസുകളും വാച്ചുകള്‍ക്ക് മികച്ച ആകര്‍ഷണീയത നല്കുന്നു. പെട്ടെന്ന് ആരെയും ആകര്‍ഷിക്കാന്‍ താത്പര്യപ്പെടുന്ന തലമുറയ്ക്കായുള്ളതാണ് വോള്‍ട്ട് വാച്ചുകള്‍. കോളജിലും ഓണ്‍ലൈന്‍ ക്ലാസിലും ഹൗസ് പാര്‍ട്ടികളിലും അണിയുന്നവരെ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നവയാ...
ദ ഫാമിലി മാന്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സൗജന്യമായി കാണുന്നതെങ്ങനെ

ദ ഫാമിലി മാന്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സൗജന്യമായി കാണുന്നതെങ്ങനെ

Movie, News, Top Story
പ്രൈം വീഡിയോ കണ്ടന്റ് നിങ്ങള്‍ ഇഷ്ടപ്പെടുന്നുവോ? നിങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ പുതുക്കാനാഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ഇത് മാസാവസാനമാണ്, പഴ്‌സ് കാലിയാകുന്ന സമയമാണോ? എങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്കൊരു പരിഹാരമാര്‍ഗം കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും പുതിയ ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷനില്‍ നിങ്ങളുടെ പ്രിയപ്പെട്ട പരിപാടികളും സിനിമകളും ഇപ്പോള്‍ സൗജന്യമായി ആസ്വദിക്കാം! ഏറ്റവും മികച്ച കണ്ടന്റ് ആസ്വദിക്കാനായി ആവശ്യമുള്ളത് ഒരു സെല്‍ ഫോണും ഒരു എയര്‍ടെല്‍ പ്രീപെയ്ഡ് കണക്ഷനുമാണ്. ഇവയുണ്ടെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ട പരിപാടികള്‍ ഏതു സമയത്തും എവിടെ വെച്ചും ആസ്വദിക്കാം! എന്താണ് ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍? 89 രൂപ അവതരണ നിരക്കില്‍ മൊബൈല്‍ ഒണ്‍ലി പ്ലാനായ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍ കഴിഞ്ഞയാഴ്ച ആമസോണ്‍ പ്രൈം വീഡിയോ അവതരിപ്പിച്ചിരുന്നു. ഇന്ത്യയേപ്പോലെ മൊബൈല്‍-ഫസ്റ്റ് രാജ്യത്തിന് പ്രത്യേകമായി തയാറ...
പ്രീമിയം സോപ്പുകള്‍ പുറത്തിറക്കുന്ന ബ്രാന്‍ഡിന്റെ വിതരണക്കാരാകാന്‍ അവസരം

പ്രീമിയം സോപ്പുകള്‍ പുറത്തിറക്കുന്ന ബ്രാന്‍ഡിന്റെ വിതരണക്കാരാകാന്‍ അവസരം

Entrepreneur, Health, News
ഓറിയല്‍ ഇമാറ പുറത്തിറക്കുന്ന പ്രീമിയം സോപ്പുകളുടെ പുതിയ വിതരണക്കാരാകാന്‍ അവസരം. വിവരങ്ങള്‍ക്ക് 9072658300 സോപ്പിന് പ്രസക്തിയേറുന്ന കൊറോണ കാലത്ത് മലബാര്‍ കേന്ദ്രമാക്കിയ പ്രമുഖ ബ്രാന്‍ഡായ ഓറിയല്‍ ഇമാറയുടെ വിതരണക്കാരാകാന്‍ അവസരം. കൊറോണ വൈറസ് ആക്രമണം തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയിലും ജീവനക്കാരെ സംരക്ഷിച്ച് മുന്നോട്ട് കുതിക്കുന്ന കമ്പനിയാണ് കൊടുവള്ളി കേന്ദ്രമാക്കിയ ഒാറിയല്‍ ഇമാറയെന്ന സംരംഭം. മാനേജിംഗ് ഡയറക്റ്റര്‍ ജാബിര്‍ കെ സിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ഇലാറിയ, അവന്തിക ബ്രാന്‍ഡുകളില്‍ പുറത്തിറങ്ങുന്ന ഇവരുടെ പ്രീമിയം സോപ്പ് ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച സ്വീകാര്യത നേടാന്‍ സാധിച്ചിട്ടുണ്ട്. സോപ്പല്ലേ നല്ലത് സാനിറ്റൈസര്‍ സ്ഥിരമായി ഉപയോഗിച്ചുകഴിഞ്ഞാല്‍ സ്‌കിന്നിന് പലതരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകുമെന്ന അഭിപ്രായങ്ങള്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ സോപ്പിന് ആ പ്രശ്‌നം ഉണ്ട...
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 3534 കോടി രൂപ പ്രവര്‍ത്തന ലാഭം

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 3534 കോടി രൂപ പ്രവര്‍ത്തന ലാഭം

News
ഈ വര്‍ഷം മാര്‍ച്ച് 31-ന് അവസാനിച്ച ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 3534 കോടി രൂപ പ്രവര്‍ത്തന ലാഭം കൈവരിച്ചു. മാര്‍ച്ച് 31-ന് അവസാനിച്ച ത്രൈമാസത്തിലെ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 1197 കോടി രൂപയാണ്. ഈ ത്രൈമാസത്തിലെ അറ്റാദായം 144 കോടി രൂപയുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ കറണ്ട്, സേവിങ്സ് വിഭാഗത്തിലെ ആകെ നിക്ഷേപം 89,751 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇത് 85,227 കോടി രൂപയായിരുന്നു. 2020 മാര്‍ച്ച് 31-ലെ ആകെ ബിസിനസ് 3,57,723 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇത് 3,74,530 കോടി രൂപയായിരുന്നു. ബാങ്കിന്റെ ആകെ നിക്ഷേപം 2,22,952 കോടി രൂപയും ആകെ വായ്പകള്‍ 1,34,771 ആയിരുന്നു. ആകെ എന്‍പിഎ 2019 മാര്‍ച്ചിലെ 21.97 ശതമാനത്തില്‍ നിന്ന് 2020 മാര്‍ച്ചില്‍ 14.78 ശതമാനമായി കുറക്കുവാനും സാധിച്ചിട്ടുണ്ട്. ...
‘നിലവിലെ മൊറട്ടോറിയം ഭാരമാണ്, പലിശ മാറ്റണം’

‘നിലവിലെ മൊറട്ടോറിയം ഭാരമാണ്, പലിശ മാറ്റണം’

News
ജിഎസ്ടിയുടെ കാര്യത്തില്‍ ബില്‍ ചെയ്ത് അടുത്ത മാസം പൈസ അടയ്ക്കണമെന്ന സംവിധാനം മാറ്റണമെന്ന് അരുണ്‍ അസോസിയേറ്റ്‌സിന്റെ രേഖ മേനോന്‍. മൊറട്ടോറിയം വലിയ ഭാരമാണ്. അതിന്മേലുള്ള പലിശ ഒഴിവാക്കാന്‍ നടപടികളുണ്ടാകണമെന്നും അവര്‍ വിജയഗാഥയോട് പറയുന്നു………………………………………………………….. കൊറോണ വൈറസ് തീര്‍ത്ത പ്രതിസന്ധിയില്‍ ഒരുപോലെ വിറങ്ങലിച്ച് നില്‍ക്കയാണ് വന്‍കിട സംരംഭങ്ങളും ചെറുകിട സംരംഭങ്ങളുമെല്ലാം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ സമാനതകളില്ലാത്ത വെല്ലുവിളികളാണ് നേരിടുന്നതും. ഈ സാഹചര്യത്തില്‍ സംരംഭങ്ങള്‍ എന്ത് ചെയ്യണമെന്ന് വിശദമാക്കുകയാണ് അരുണ്‍ അസോസിയേറ്റ്സ് മേധാവി രേഖ മേനോന്‍. ചെലവ് ചുരുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സാലറി കുറയ്ക്കുന്നതിനേക്കാളും മുമ്പ് ചെയ്യേണ്ടത് സേവന വ്യവസായങ്ങള്‍ വാടക കുറയ്ക്കുന്നതരത്തിലുള്ള രീതികളിലേക്ക് മാറുകയാണ് വേണ്ടത്. സ്പെയ്സ് ഷെയര്...
ഒരു കോടി രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പയുമായി ഐസിഐസിഐ ബാങ്ക്

ഒരു കോടി രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പയുമായി ഐസിഐസിഐ ബാങ്ക്

Education, News
സ്ഥിര നിക്ഷേപത്തിന്റെ 90 ശതമാനം വരെ വായ്പ ലഭിക്കും ഒരു കോടി രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പാ പദ്ധതിയുമായി ഐസിഐസിഐ ബാങ്ക്. ലോകമെമ്പാടുമുള്ള അംഗീകൃത കോളജുകളിലെയും സര്‍വകലാശാലകളിലെയും ഉന്നത പഠനത്തിനായി ബാങ്ക് ഉപയോക്താക്കള്‍ക്ക് സ്വന്തമായോ അവരുടെ കുട്ടികള്‍ക്കോ സഹോദരങ്ങള്‍ക്കോ പേരകുട്ടികള്‍ക്കോ വേണ്ടി ലോണിന് അപേക്ഷിക്കാം. സ്ഥിര നിക്ഷേപത്തിന്റെ 90 ശതമാനം വരെ വായ്പ ലഭിക്കും.അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പത്തുലക്ഷം മുതല്‍ ഒരു കോടി രൂപ വരെയും ആഭ്യന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിന് പത്തു മുതല്‍ 50 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. വായ്പ തുക, തിരിച്ചടവ് കാലാവധി, കോളജിന്റെ/സര്‍വകലാശാലയുടെ പേര്, പഠന ചെലവ്, വിദ്യാര്‍ഥിയുടെ പേര്, ജനന തീയതി തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയ ശേഷം ഇന്റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റ്ഫോം വഴി ഉപഭോക്താക്കള്‍ക്ക് വ...