
വിജയം നേടുന്നതുവരെ സംരംഭകന്‍ തനിച്ചാണ്
മനോദ് മോഹന്‍, സി.ഇ.ഒ, സെയ്ല്‍സ് ഫോക്കസ്, കൊച്ചി
വ്യക്തമായ കാഴ്ചപ്പാടും, ക്ഷമയോടെ കാത്തിരിക്കുവാനും, പുതിയ കാര്യങ്ങള്‍ പഠിക്കാുവാനുള്ള ത്വരയും, ശക്തമായ തീരുമാനങ്ങള്‍ എടുക്കുവാനുള്ള കരുത്തുമാണ് ഒരു സംരംഭകനെ എന്നും വിജയത്തിലേക്കെത്തിക്കുന്നതെന്ന് സെയ്ല്‍സ് ഫോക്കസ് സാരഥി മനോദ് മോഹന്‍ പറയുന്നു.
'Winners never do different things, they do things diffferen'. ലോകപ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനുമായ ശിവ് ഖേരയുട വാക്കുകളാണ് ഇവ. ഈ വാക്കുകളെ 100 ശതമാനവും അന്വര്‍ത്ഥമാക്കിയ സംരംഭകനാണ് സെയ്ല്‍സ് ഫോക്കസിന്റെ സാരഥി മനോദ് മോഹന്‍. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വാടക കെട്ടിടത്തില്‍ തുടക്കം കുറിച്ച മനോദിന്റെ സംരംഭം അനവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ഇന്നത്തെ നിലയിലേക്ക് ഉയര്‍ന്ന് വന്നത്. തന്നെ എന്നും കബളിപ്പിച്ചിരുന്ന ഒരു സെയില്‍സ് സ്റ്റാഫിനെ കൃത്യമായി നിരീക്ഷിക്കുവാന്‍ വേണ്ടിയാണ് മനോദ് സ...