Monday, April 7Success stories that matter
Shadow

Top Story

വിമുക്തഭടനായ സംരംഭകനും അദ്ദേഹത്തിന്റെ തൊഴിലാളികളും കേരളത്തിന്‌  നല്‍കിയ സ്‌നേഹത്തിന്റെ കരുതല്‍

വിമുക്തഭടനായ സംരംഭകനും അദ്ദേഹത്തിന്റെ തൊഴിലാളികളും കേരളത്തിന്‌ നല്‍കിയ സ്‌നേഹത്തിന്റെ കരുതല്‍

Entrepreneur, Top Story
വിമുക്തഭടനായ സംരംഭകന്‍ തന്റെ ഒരു മാസത്തെ മുഴുവന്‍ പെന്‍ഷന്‍ തുകയും നല്‍കി, കോവിഡില്‍ വലയുന്ന കേരളത്തിനായി. അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ തെങ്ങുകയറ്റ അതിഥി തൊഴിലാളികളും നല്‍കി അവരുടെ സ്‌നേഹത്തിന്റെ കരുതല്‍. അധ്വാനിച്ച് ജോലി ചെയ്ത് കിട്ടിയ തുകയില്‍ മിച്ചം പിടിച്ച അവരുടെ സമ്പാദ്യം ഈ ആപത്തുകാലത്ത് നമുക്കായി നല്‍കി അവര്‍. മോഹന്‍ദാസ് എന്ന സംരംഭകനും അദ്ദേഹത്തിന്റെ ജീവനക്കാരും സമൂഹത്തിനാകെ മാതൃകയാവുകയാണ്, സ്‌നേഹത്തിന്റെ സഹാനുഭൂതിയുടെ കരുതലായി…78,000 രൂപയാണ് ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്……………………………….. ഏപ്രില്‍ മാസത്തില്‍ വൈറലായൊരു വാര്‍ത്തയായിരുന്നു അത്. തെങ്ങുകയറ്റക്കാരായ അതിഥി തൊഴിലാളികള്‍ തങ്ങളുടെ സമ്പാദ്യം മുഴുവനുമെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. അവരെ നയിക്കുന്ന വിമുക്തഭടനായ സംരംഭകനായിരുന്നു അതിന് പ്രചോദനമേകിയത്. തെങ്ങുകയറ്റതൊഴിലാ...
കൈയടിക്കാം; കൊറോണ കാലത്തും അതിഗംഭീര വളര്‍ച്ചകൈവരിച്ച് ‘ഫ്രഷ് ടു ഹോം’

കൈയടിക്കാം; കൊറോണ കാലത്തും അതിഗംഭീര വളര്‍ച്ചകൈവരിച്ച് ‘ഫ്രഷ് ടു ഹോം’

Entrepreneur, Top Story
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയിലും വളര്‍ച്ച കൈവരിക്കുകയാണ് ഫ്രഷ് ടു ഹോം. അതിന്റെ വിഹിതം ജീവനക്കാര്‍ക്കും പങ്കിട്ടു നല്‍കുകയാണെന്ന് ഫ്രഷ് ടു ഹോം സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ മാത്യു ജോസഫ് പറയുന്നു……………………………… ബിസിനസുകള്‍ക്ക് പൊതുവായി കൊറോണ വൈറസ് ആക്രമണം കടുത്ത ആഘാതമാണ് ഏല്‍പ്പിച്ചതെങ്കിലും വ്യത്യസ്തമാര്‍ന്ന പ്രവര്‍ത്തനരീതികളിലൂടെ വന്‍ വളര്‍ച്ച രേഖപ്പെടുത്തുന്ന സ്ഥാപനങ്ങളുമുണ്ട്. അത്തരത്തിലൊന്നാണ് ഫ്രഷ് ടു ഹോം. ഇന്ത്യയിലും ദുബായിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഓണ്‍ലൈന്‍ സംരംഭം ഗംഭീര വളര്‍ച്ചയാണ് ലോക്ക്ഡൗണ്‍ കാലത്തുള്‍പ്പടെ രേഖപ്പെടുത്തിയത്. മല്‍സ്യം, വിവിധതരം ഇറച്ചികള്‍, പച്ചക്കറികള്‍ തുടങ്ങിയവയെല്ലാമാണ് ഇവര്‍ ഓണ്‍ലൈനായി വീട്ടുപടിക്കല്‍ എത്തിക്കുന്നത്. എന്താണ് ആ വളര്‍ച്ചയുടെ രഹസ്യം? എല്ലാ സാഹചര്യങ്ങളുടെ ഇടയിലും അവസരം ഒളിച്ചിരിപ്പുണ്ട്. ആ അവ...
‘ഈ വര്‍ഷം ജീവന്‍ നിലനിര്‍ത്താന്‍ നോക്കാം, ബാക്കി പിന്നെ’

‘ഈ വര്‍ഷം ജീവന്‍ നിലനിര്‍ത്താന്‍ നോക്കാം, ബാക്കി പിന്നെ’

Entrepreneur, Top Story
കൊറോണ കാലത്തെ ബിസിനസ് സാഹചര്യങ്ങളെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും കെംടെക് അക്വാ മേധാവി സജിത് ചോലയില്‍ വിജയഗാഥയോട് പ്രതികരിക്കുന്നു……………………………….. കൊറോണ ബിസിനസുകളെ ആകെ തകിടം മറിച്ചു കഴിഞ്ഞു. സാഹചര്യത്തിനനുസരിച്ച് മാറുന്നവര്‍ പിടിച്ചുനില്‍ക്കുന്ന അവസ്ഥയാണുള്ളത്. കോവിഡ് കാലത്തെ ബിസിനസ് പ്രവര്‍ത്തനെ എങ്ങനെയെന്ന് അന്വേഷിക്കുന്ന വിജയഗാഥയുടെ പരമ്പരയില്‍ ഇത്തവണ കെംടെക് അക്വാ എന്ന ജല ശുദ്ധീകരണ സംരംഭത്തിന്റെ മേധാവി സജിത് ചോലയിലാണ് പ്രതികരിക്കുന്നത്. നിലനില്‍പ്പിനായുള്ള പോരാട്ടത്തിന്റെ സമയമാണിതെന്ന് സജിത് ചോലയില്‍ പറയുന്നു. നമ്മള്‍ ഉണ്ടാക്കിയെടുത്ത പ്രസ്ഥാനം മുങ്ങിപ്പോകാതാരിക്കാന്‍ എന്തും ചെയ്യുമെന്ന രീതിയിലാണ് പ്രവര്‍ത്തനം-അദ്ദേഹം പറയുന്നു. പരമാവധി ഔട്ട്പുട്ട് ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുക. സ്റ്റാഫിന് കൃത്യമായി സാലറി കൊടുക്കുക. അവര്‍ക്ക് ചെയ്യാന്‍ ജോലിയുണ്ടാക്കി കൊടുക്കുക-ഇതിലെല...
‘കേരളത്തില്‍ ബിസിനസ് സംസാരിക്കാന്‍ സാധിക്കുന്നത് സര്‍ക്കാരിന്റെ ഇടപെടല്‍ കാരണം’

‘കേരളത്തില്‍ ബിസിനസ് സംസാരിക്കാന്‍ സാധിക്കുന്നത് സര്‍ക്കാരിന്റെ ഇടപെടല്‍ കാരണം’

Entrepreneur, Top Story
കോവിഡ് കാലത്തെ ബിസിനസ് പ്രതിസന്ധിക്കിടയിലും ജീവനക്കാരെ സംരക്ഷിച്ച് മുന്നോട്ട് പോകുകയാണ് ഓറിയല്‍ ഇമാറ. കേരളത്തിലെ ബിസിനസ് സാഹചര്യത്തെ കുറിച്ചും സോപ്പ് പോലൊരു ഉല്‍പ്പന്നത്തിന്റെ പ്രസക്തിയെ കുറിച്ചും ഓറിയല്‍ ഇമാറയുടെ മാനേജിംഗ് ഡയറക്റ്റര്‍ ജാബിര്‍ കെ സി വിജയഗാഥയോട് സംസാരിക്കുന്നു………………………………….. രാജ്യത്തെമ്പാടുമുള്ള അനേകം ബിസിനസുകളെ കോവിഡ് കടുത്ത പ്രതിസന്ധിയിലാക്കുകയാണുണ്ടായത്. ഈ സാഹചര്യത്തിലും ജീവനക്കാരെ സംരക്ഷിച്ച് അതിജീവിക്കുകയെന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. സോപ്പ് പോലെ കോവിഡ് കാലത്ത് ഏറ്റവും പ്രസക്തമായ ഒരുല്‍പ്പന്നം പുറത്തിറക്കുന്ന സ്ഥാപനമാണെങ്കില്‍ ഉത്തരവാദിത്തം കൂടുകയും ചെയ്യുന്നു. കൊറോണ വൈറസ് ആക്രമണം തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയിലും ജീവനക്കാരെ സംരക്ഷിച്ച് മുന്നോട്ട് കുതിക്കുന്ന പദ്ധതിയാണ് കൊടുവള്ളി കേന്ദ്രമാക്കിയ ഒാറിയല്‍ ഇമാറയെന്ന സംരംഭവും അതിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ജാ...
സ്‌റ്റെയിന്‍ലെസ് ബാര്‍ബേക്യു ഗ്രില്‍ വിപണിയിലിറക്കി പെപ്പെ; ലുലുവിലടക്കം ലഭ്യം

സ്‌റ്റെയിന്‍ലെസ് ബാര്‍ബേക്യു ഗ്രില്‍ വിപണിയിലിറക്കി പെപ്പെ; ലുലുവിലടക്കം ലഭ്യം

Entrepreneur, Product Review, Top Story
കൊറോണ കാലത്തെ തിരിച്ചടകളില്‍ തളര്‍ന്നിരിക്കാന്‍ ഷോണ്‍ ജോര്‍ജ് ജോസഫെന്ന സംരംഭകന് മനസില്ല. കരി കച്ചവടത്തിലൂടെ ബിസിനസില്‍ വേറിട്ട മാതൃക തീര്‍ത്ത പെപ്പെ ബിബിക്യുവിന്റെ പ്രൊപ്രൈറ്ററായ അദ്ദേഹം ബിസിനസ് വൈവിധ്യവല്‍ക്കരണത്തിലൂടെ ശ്രദ്ധേയമാകുകയാണ്. പെപ്പെയുടെ സ്റ്റെയിന്‍ലെസ് ബാര്‍ബേക്യു ഗ്രില്ലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം കാരണം ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലടക്കം ബാര്‍ബേക്യു ഗ്രില്‍ വില്‍പ്പനയ്‌ക്കെത്തിക്കഴിഞ്ഞു കൊറോണ കാലത്ത് പല തലങ്ങളിലുള്ള പ്രതിസന്ധികളാണ് ബിസിനസുകാര്‍ നേരിടുന്നത്. നൂറുകണക്കിന് ബിസിനസുകളാണ് കോവിഡ് മൂലമുള്ള സാമ്പത്തിക ആഘാതം താങ്ങാനാകാതെ പൂട്ടിപ്പോയത്. ഈ സാഹചര്യത്തില്‍ ബിസിനസ് നിലനിര്‍ത്തുകയെന്നത് തന്നെ വലിയ കാര്യമാണ്. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടുപോകാന്‍ തന്നെയാണ് ഷോണ്‍ ജോര്‍ജ് ജോസഫെന്ന സംരംഭകന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രധാന ബിസ...
‘സമ്പത്തുണ്ടാക്കുന്നവന്‍ ദുഷ്ടനാണെന്ന ചിന്ത മാറണം’

‘സമ്പത്തുണ്ടാക്കുന്നവന്‍ ദുഷ്ടനാണെന്ന ചിന്ത മാറണം’

Entrepreneur, Top Story
ബിസിനസിലും സമൂഹത്തിലും ഉടലെടുത്തിരിക്കുന്ന സമാനതളില്ലാത്ത പ്രതിസന്ധി മറികടക്കാന്‍ ആദ്യം നമ്മുടെ മനോഭാവത്തിലാണ് മാറ്റം വരേണ്ടതെന്ന് ഒറിയോണ്‍ ബാറ്ററീസ് എംഡി എം പി ബാബു. എല്ലാം സര്‍ക്കാര്‍ ചെയ്തുതന്നിട്ട് കാര്യങ്ങള്‍ ശരിയാക്കാമെന്ന ധാരണ മാറ്റണമെന്നും അദ്ദേഹം………………………………….. കൊറോണയ്ക്ക് ശേഷമുള്ള ബിസിനസ് കാലത്തെ കുറിച്ചാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ച. പല ബിസിനസുകളും തകര്‍ന്നടിഞ്ഞു. പലരും പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുന്നു. ഇതര സംസ്ഥാനതൊഴിലാളികളുടെ തിരിച്ചുപോക്ക് കേരളത്തിലെ പല മേഖലകളുടെയും നടുവൊടിച്ചു. ഈ സാഹചര്യത്തില്‍ ബിസിനസ് സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ എന്തെല്ലാം ചെയ്യാമെന്നതിനെ കുറിച്ചാണ് കോഴിക്കോട്ടെ ഒറിയോണ്‍ ബാറ്ററീസ് എംഡി എം പി ബാബു വിജയഗാഥയുമായി സംസാരിച്ചത്. തൊഴിലാളികളില്ലെങ്കില്‍ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കില്ലല്ലോ. ഹോട്ടല്‍ മേഖലയെയും മറ്റ് മേഖലകളെയുമെല്ല...
‘ബിസിനസുകാര്‍ പോസിറ്റീവ് ഊര്‍ജം സമൂഹത്തിലേക്ക് പകരണം’

‘ബിസിനസുകാര്‍ പോസിറ്റീവ് ഊര്‍ജം സമൂഹത്തിലേക്ക് പകരണം’

Entrepreneur, News, Top Story
പ്രതിസന്ധിയുടെ ഇക്കാലത്ത് ഒരു ബിസിനസുകാരന്‍ എന്ന ചട്ടക്കൂടിനപ്പുറത്തേക്ക് ഒരു നേതാവെന്ന തലത്തില്‍ സംരംഭകര്‍ ഉയരേണ്ടതുണ്ടെന്ന് പാരഗണ്‍ റെസ്റ്ററന്റ് ഗ്രൂപ്പ് മേധാവി സുമേഷ് ഗോവിന്ദ് വിജയഗാഥയോട് പറയുന്നു……………………………………………. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് സമൂഹം നേരിടുന്നത്. ബിസിനസ് ലോകവും അതില്‍ നിന്ന് മുക്തമല്ല. പല ബിസിനസുകളും തകര്‍ന്നടിഞ്ഞുപോകുന്നുണ്ടെങ്കിലും പോസിറ്റീവ് മനോഭാവത്തോട് കൂടിയാണ് ഈ കെട്ടകാലത്തെ പാരഗണ്‍ റെസ്റ്ററന്റ് ഗ്രൂപ്പ് മേധാവി സുമേഷ് ഗോവിന്ദ് കാണുന്നത്. ബിസിനസ് അധികം വൈകാതെ തിരിച്ചുവരുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. അതേസമയം ഇപ്പോഴത്തെ ദുഷ്‌കര സാഹചര്യം കൂടുതലും ഭയപ്പാടിന്റെ ഫലമാണെന്നും സുമേഷ് പറയുന്നു. കൊറോണ വൈറസ് എന്ന് പറയുന്നത് ഇത്ര വലിയ വ്യാപനം വരുത്തുന്നുണ്ടോയെന്നത് ചിന്തിക്കണം. ചില നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് കൊറോണയെ ആഘോഷമാക്കുന്നത്....
കൊറോണയെയും തോല്‍പ്പിച്ച് കുതിച്ച ഫിജികാര്‍ട്ട്

കൊറോണയെയും തോല്‍പ്പിച്ച് കുതിച്ച ഫിജികാര്‍ട്ട്

Entrepreneur, Gulf, Top Story
ബോബി ചെമ്മണ്ണൂര്‍ ലോക്ക്ഡൗണ്‍ കാലത്തും കൃത്യമായ സമയത്ത് ശമ്പളവും അതിലുപരി ഇന്‍സെന്റീവും നല്‍കിയ രാജ്യത്തെ അപൂര്‍വം സ്ഥാപനങ്ങളിലൊന്നാണ് ഫിജികാര്‍ട്ട്. ദീര്‍ഘവീക്ഷണത്തിലധിഷ്ഠിതമായ ഒരു തനത് ബിസിനസ് മാതൃക അവതരിപ്പിക്കാനായതാണ് ഇതിനെല്ലാം സഹായിച്ചതെന്ന് പറയുന്നു ഫിജികാര്‍ട്ട് ചെയര്‍മാന്‍ ബോബി ചെമ്മണ്ണൂര്‍ …………………………… കോവിഡ് പ്രതിസന്ധിയില്‍ ബിസിനസുകളെല്ലാം വഴിമുട്ടി നിന്നതാണ് നാം കണ്ടത്. എന്നാല്‍ മൂന്ന് മലയാളി സംരംഭകരുടെ നേതൃത്വത്തിലുള്ള ഫിജികാര്‍ട്ടെന്ന കമ്പനി ഇതുവരെയില്ലാത്ത തരത്തിലുള്ള ബിസിനസ് നേടിയാണ് ലോക്ക്ഡൗണ്‍ കാലത്ത് മുന്നേറിയത്. പ്രമുഖ സംരംഭകരായ ബോബി ചെമ്മണ്ണൂരും ജോളി ആന്റണിയും അനീഷ് കെ ജോയും ചേര്‍ന്നാണ് ഫിജി കാര്‍ട്ടിന് ദുബായ് കേന്ദ്രമാക്കി തുടക്കമിട്ടത്. ആശയം അനീഷിന്റേതായിരുന്നു. ഫിജികാര്‍ട്ടിനൊരു 'യുണീക്‌നെസ്' ഉണ്ട്. ഇ-കൊമേഴ്‌സ് ആന്‍ഡ് ഡയറക്റ്റ് സെല്ലിംഗ് പ്ലാറ്റ്‌ഫോമാണത്...
സംരംഭങ്ങള്‍ ചെലവ് ചുരുക്കണം, മൂല്യവര്‍ധിത സേവനങ്ങളിലേക്ക് കടക്കണം

സംരംഭങ്ങള്‍ ചെലവ് ചുരുക്കണം, മൂല്യവര്‍ധിത സേവനങ്ങളിലേക്ക് കടക്കണം

Entrepreneur, She, Top Story
നിലവിലുള്ള അടിസ്ഥാനസൗകര്യം ഉപയോഗപ്പെടുത്തി ബിസിനസിനെ എങ്ങനെ അടുത്ത തലത്തിലേക്ക് എത്തിക്കാമന്നതായിരിക്കണം സംരംഭങ്ങള്‍ ഈ പ്രതിസന്ധിക്കാലത്ത് ചിന്തിക്കേണ്ട പ്രധാന കാര്യമെന്ന് പറയുകയാണ് അരുണ്‍ അസോസിയേറ്റ്‌സിന്റെ രേഖ മേനോന്‍………………………………………………………….. കൊറോണ വൈറസ് തീര്‍ത്ത പ്രതിസന്ധിയില്‍ ഒരുപോലെ വിറങ്ങലിച്ച് നില്‍ക്കയാണ് വന്‍കിട സംരംഭങ്ങളും ചെറുകിട സംരംഭങ്ങളുമെല്ലാം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ സമാനതകളില്ലാത്ത വെല്ലുവിളികളാണ് നേരിടുന്നതും. ഈ സാഹചര്യത്തില്‍ സംരംഭങ്ങള്‍ എന്ത് ചെയ്യണമെന്ന് വിശദമാക്കുകയാണ് അരുണ്‍ അസോസിയേറ്റ്‌സ് മേധാവി രേഖ മേനോന്‍. ചെലവ് ചുരുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സാലറി കുറയ്ക്കുന്നതിനേക്കാളും മുമ്പ് ചെയ്യേണ്ടത് സേവന വ്യവസായങ്ങള്‍ വാടക കുറയ്ക്കുന്നതരത്തിലുള്ള രീതികളിലേക്ക് മാറുകയാണ് വേണ്ടത്. സ്‌പെയ്‌സ് ഷെയര്‍ ചെയ്യാന്‍ ശ്രമ...
കോവിഡാനന്തര കാലത്തെ പ്രതിസന്ധി ചൂണ്ടിക്കാണിച്ച് റോയല്‍ ബേക്കറി ഉടമ റഫീഖ്

കോവിഡാനന്തര കാലത്തെ പ്രതിസന്ധി ചൂണ്ടിക്കാണിച്ച് റോയല്‍ ബേക്കറി ഉടമ റഫീഖ്

Entrepreneur, Top Story
ബേക്കറി, ഹോട്ടല്‍ മേഖലകള്‍ അഭിമുഖീകരിക്കാനിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇതര സംസ്ഥാന തൊഴിലാളികളുടെ ലഭ്യതക്കുറവായിരിക്കുമെന്ന് റോയല്‍ ബേക്കറി മേധാവി റഫീഖ് ചൊക്ലി പറയുന്നു. തന്റെ സംരംഭത്തെക്കുറിച്ചും മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ചും റഫീഖ് വിജയഗാഥയോട് സംസാരിക്കുന്നു………………………………… കൊറോണ മഹമാരി വ്യാപകമായതിന് ശേഷം സംസ്ഥാനത്തെ പല ബിസിനസുകളുടെയും അവസ്ഥ പരിതാപകരമാണ്. അതില്‍ വളരെ സങ്കീര്‍ണമായ പ്രതിസന്ധികളാണ് ബേക്കറി ആന്‍ഡ് റെസ്റ്ററന്റ് മേഖല നേരിടുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഹോട്ടല്‍ മേഖലയില്‍ ഉപഭോക്താക്കളുടെ വരവ് വളരെ കുറവാണെന്ന് റോയല്‍ ബേക്കറി ഉടമ റഫീഖ് ചൊക്ലി പറയുന്നു. എന്നാല്‍ ഇതിലും വലിയ പ്രതിസന്ധി വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഹോട്ടല്‍ ബേക്കറി മേഖലയിലെ ചില ഏരിയകളില്‍ അന്യസംസ്ഥാനതൊഴിലാളികള്‍ മാത്രം വര്‍ക്ക് ചെയ്യുന്നുണ്ട്. ടേബിള്‍...