Thursday, April 3Success stories that matter
Shadow

Top Story

ഭവന നിര്‍മാണത്തില്‍ കംപ്ലീറ്റ് സൊല്യൂഷന്‍ ക്രിയേറ്റീവ് ഹോംസ്

ഭവന നിര്‍മാണത്തില്‍ കംപ്ലീറ്റ് സൊല്യൂഷന്‍ ക്രിയേറ്റീവ് ഹോംസ്

Top Story
സ്വന്തമായി ഒരു വീട് പണിയുന്നതിന് ഉള്ള ബുദ്ധിമുട്ട് നമുക്കെല്ലാവര്‍ക്കും അറിയാം. ബിസിനസ്സുകാരനായാലും, ജോലിക്കാരനായാലും നിങ്ങള്‍ക്ക് പൂര്‍ണമായും ഇക്കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സാധിച്ചെന്ന് വരില്ല. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ സ്വപ്‌ന ഭവനത്തിന്റെ നിര്‍മ്മാണ കാര്യങ്ങള്‍ മുഴുവനായും വിശ്വസിച്ച് എല്‍പ്പിക്കാവുന്ന അപൂര്‍വ്വം ചില സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഈ സ്ഥാപനത്തെ നയിക്കുന്നത് ഒരു സ്ത്രീ ആണെങ്കിലോ നമുക്ക് വിശ്വാസം കുറച്ച് കൂടി കൂടില്ലെ. അതാണ് ആലപ്പുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിയേറ്റീവ് ഹോംസ്. കഴിഞ്ഞ 10 വര്‍ഷക്കാലമായി എങ്ങനെയാണ് തങ്ങള്‍ കസ്റ്റമേഴ്‌സിന്റെ ഫസ്റ്റ് ചോയ്‌സ് ആയ്‌തെന്ന് വിജയഗാഥയോട് സംസാരിക്കുകയാണ് സ്ഥാപനത്തിന്റെ സാരഥി മഞ്ജു കൃഷ്ണ. സാധാരണഗതിയില്‍ ഒരു പുതിയ വീട് പണിയണമെങ്കില്‍ അതിനായി ചിലപ്പോള്‍ പുതിയ സ്ഥലം കണ്ടെത്തേണ്ടി വരും, സ്ഥാനം കാണണം, ...
കങ്കാരു കിഡ്സ് ഇന്റര്‍നാഷണല്‍ ഇത് പിഞ്ചുമനസ്സുകളുടെ പൂന്തോട്ടം

കങ്കാരു കിഡ്സ് ഇന്റര്‍നാഷണല്‍ ഇത് പിഞ്ചുമനസ്സുകളുടെ പൂന്തോട്ടം

Top Story
ഒരു കുഞ്ഞിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ ഏറ്റവുമധികം രൂപാന്തരം സംഭവിക്കുന്ന ഒരു കാലഘട്ടമാണ് 2 വയസ്സിനും 6 വയസ്സിനും ഇടയിലുള്ള പ്രീ സ്‌ക്കൂള്‍ വിദ്യാഭ്യാസ കാലഘട്ടം. അന്നുവരെ വീട്ടില്‍ മാതാവിന്റെ ചൂടുപറ്റി മാത്രം നടന്നിരുന്ന കുഞ്ഞ്, തന്റെ മാതാവിനെ വിട്ട് സമപ്രായക്കാരായ കുട്ടികളോടൊപ്പം ഇടപഴകാന്‍ തുടങ്ങുന്ന സമയമാണിത്. ഈയൊരു കാലഘട്ടത്തെ അതിജീവിക്കുക എന്നത് ഒട്ടുമിക്ക കുഞ്ഞുങ്ങള്‍ക്കും വളരെ പ്രയാസമേറിയ ഒന്നാണ്. അന്നുവരെ ജീവിച്ചിരുന്ന സാഹചര്യങ്ങളില്‍ നിന്നും മാറുകയും, കുഞ്ഞിന്റെ ജീവിതത്തിന് ഒരു അടുക്കും ചിട്ടയും ഉണ്ടാവുകയും, ദിനചര്യകളിലേക്കുമെല്ലാം കടക്കുന്ന ഒരു സാഹചര്യമാണ് ഇത്. കുഞ്ഞിനെ പോലെ തന്നെ മാതാവിനും അത്യന്തം ആശങ്ക നിറഞ്ഞ സാഹചര്യമാണ് ഇത്. എന്നാല്‍ മാതാപിതാക്കളുടെ ഇത്തരം ആശങ്കകള്‍ക്ക് പൂര്‍ണ്ണവിരാമം ഇടുകയാണ് അന്താരാഷ്ട്ര വിദ്യാഭ്യാസ ബ്രാന്‍ഡായ കങ്കാരു കിഡ്സ് ഇന്റര്‍നാഷണല്‍ പ്രീ സ്‌കൂള്...
പി.എസ്.മേനോന്‍ എന്ന ആഗോള സംരംഭകന്‍

പി.എസ്.മേനോന്‍ എന്ന ആഗോള സംരംഭകന്‍

Top Story
തൃശൂര്‍ സ്വദേശിയായ പി.എസ്. മേനോന്‍ 1970ല്‍ തന്റെ പ്രീഡിഗ്രി വിദ്യാഭ്യാസ കാലത്ത് മികച്ച ജീവിത സാഹചര്യം ലക്ഷ്യമാക്കി അഹമ്മദാബാദിലേക്ക് വണ്ടി കയറി. ആ യാത്ര ചെന്നവസാനിച്ചത് വിശ്വ വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞനായ വിക്രം സാരാഭായിയുടെ ഭാര്യയും ലോകപ്രശസ്ത നര്‍ത്തകിയുമായിരുന്ന മൃണാളിനി സാരാഭായിയുടെ 'ദര്‍പ്പണ അക്കാഡമി ഓഫ് പെര്‍ഫോമിങ്ങ് ആര്‍ട്‌സ്' എന്ന സ്ഥാപനത്തിലായിരുന്നു. അവരുടെ സെക്രട്ടറിയായി ജോലിയില്‍പ്രവേശിച്ച അദ്ദേഹത്തോട് മൃണാളിനിക്ക് ഒരു പുത്രസമാനമായ വാത്സല്യമാണുണ്ടായിരുന്നത്. അതിനാല്‍ തുടര്‍ന്ന് പഠിക്കാനും മറ്റുമുള്ള സൗകര്യം മൃണാളിനി സാരാഭായി പി.എസ്. മേനോന് തരപ്പെടുത്തിക്കൊടുത്തു. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ പി.എസ്. മേനോന്‍ എന്ന പ്രതിഭ പിന്നീട് കൂടുതല്‍ വലിയ അവസരങ്ങള്‍ തേടി പുറപ്പെടുകയായിരുന്നു. ഗുജറാത്ത് സര്‍ക്കാരിന്റെ കൃഷി, മൃഗസംരക്ഷണം, വനം, റവന്യൂ എന്നീ വകുപ്പുകളില്‍ സേവനം അനുഷ്...
സൗപര്‍ണികാ തീരത്തെ അപര്‍ണ

സൗപര്‍ണികാ തീരത്തെ അപര്‍ണ

Top Story
കുടജാദ്രിയില്‍ നിന്നും ഉറവ പൊട്ടിയൊഴുകുന്ന സൗപര്‍ണിക പ്രശാന്തിയുടെ തീരമെങ്കില്‍, മഞ്ചേരിയിലെ സൗപര്‍ണിക ആയുര്‍വേദ ഔഷധകൂട്ടുകളുടെയും ചികിത്സയുടെയും ശാന്തിയുടെ തീരമാണ്. വിരലിലെണ്ണാവുന്ന വര്‍ഷങ്ങള്‍കൊണ്ടു വള്ളുവനാടിന്റെ ഹൃദയമിടിപ്പായി സൗപര്‍ണിക മാറിയെങ്കില്‍ പിന്നില്‍ ഡോ. അപര്‍ണയുടെ മിടുക്കാണ്. ഇന്ന് കേരളം അറിയപ്പെടുന്ന ആയുര്‍ ബ്രാന്റ് ലോമയുടെ സ്ഥാപകയും ചികിത്സാ രീതിയില്‍ വ്യത്യസ്ഥ പാത പിന്തുടരുന്ന സൗപര്‍ണിക ആയൂര്‍വ്വേദ സ്ഥാപക ഡോ. അപര്‍ണ്ണയുടെ ചികിത്സാ വഴികള്‍ വ്യത്യസ്ഥമാണ്. ചികിത്സയും എഴുത്തും വായനയും സാമൂഹിക ഇടപെടലുമായി അപര്‍ണയുടെ ജീവിതം മുന്നോട്ട് പോകുന്നു. ബാല്യകാലം മുതല്‍ എഴുത്തും വായനയുമായിരുന്നു അപര്‍ണയുടെ ലോകം. വീടിനോട് ചേര്‍ന്ന് വിശാലമായ പറമ്പ്. പുറത്തേക്കിറങ്ങിയാല്‍ വയലും കിളികളും. പ്രകൃതിയോടുള്ള സ്‌നേഹമാണ് ആയുര്‍വേദ പഠനത്തിലേക്ക് സൗപര്‍ണികയെ എത്തിച്ചത്. പഠന ശേഷമാണ് വ...
ആംബിയന്‍സ് ഇന്റീരിയേഴ്‌സ് ആഢംബരവുമാണ്, ബഡ്ജറ്റ് ഫ്രണ്ട്‌ലിയുമാണ്

ആംബിയന്‍സ് ഇന്റീരിയേഴ്‌സ് ആഢംബരവുമാണ്, ബഡ്ജറ്റ് ഫ്രണ്ട്‌ലിയുമാണ്

Top Story
ഒരു വീടോ, ഓഫീസോ, കെട്ടിടമോ ഒക്കെ പണിതാല്‍ അത് ഏറ്റവും ഭംഗിയായി ഇന്റീരിയര്‍ വര്‍ക്ക് ചെയ്ത് മോടി പിടിപ്പിക്കണം എന്നുള്ളത് നമ്മള്‍ ഏവരുടെയും ആഗ്രഹമാണ്. അതിനായി ഒരു നിശ്ചിത തുക നാം നീക്കി വയ്ക്കാറുമുണ്ട്. ആ ഒരു കാരണത്താല്‍ തന്നെ ഇന്ന് കേരളത്തില്‍ അനേകം ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ അപൂര്‍വ്വം ചില സ്ഥാപനങ്ങള്‍ മാത്രമേ സാധാരണക്കാരുടെ ബഡ്ജറ്റിലൊതുങ്ങുകയുള്ളൂ. കാരണം ഈ മേഖലയില്‍ ഇന്ന് പല സ്ഥാപനങ്ങളും ആഡംബരത്തിന്റെ അവസാന വാക്കായി മാറുമ്പോള്‍ അവരുടെ ഫീസ് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനേക്കാള്‍ കൂടുതല്‍ ആയിരിക്കും. എന്നാല്‍ കേരളത്തിലെ അപൂര്‍വ്വം ചില സ്ഥാപനങ്ങള്‍ ഉണ്ട് അവിടെ സാധാരണക്കാരനും ഉയര്‍ന്ന വരുമാനം ഉള്ളവര്‍ക്കും ഒരേ പോലെ എത്തിച്ചേരാവുന്നത്. ഇത്തരത്തില്‍ ഗുണമേന്‍മ കൊണ്ടും ഉപഭോക്താവിന്റെ പോക്കറ്റിനിണങ്ങുന്നതുമായ സ്ഥാപനമാണ് തിരുവനന്തപുരം ആസ്ഥാനമാ...
സബിത – പ്രകാശം പരത്തുന്ന പെണ്‍കുട്ടി

സബിത – പ്രകാശം പരത്തുന്ന പെണ്‍കുട്ടി

Top Story
ഒരു പഴഞ്ചൊല്ലുണ്ട്, ''ഒരു ആണിന്റെയും ആഞ്ഞിലിക്കുരുവിന്റെയും വിലമതിച്ചവര്‍ ആരുമില്ല'' എന്ന്. എന്നാല്‍ ഈ പഴഞ്ചൊല്ല് തിരുത്തേണ്ട സമയമായിരിക്കുകയാണ്. പുരുഷനോടൊപ്പം സ്ത്രീക്കും ഇന്ന് തുല്ല്യ അവകാശവും തുല്ല്യ സാധ്യതയുമാണ് ലോകം നല്‍കുന്നത്. പുരുഷന്മാര്‍ മേധാവിത്വം പുലര്‍ത്തിയിരുന്ന എല്ലാ മേഖലകളിലും-പ്രത്യേകിച്ച് മേസ്തിരി പണി മുതല്‍ ഡ്രൈവിംഗ്, അധ്യാപനം, എന്‍ജിനീയര്‍, പൈലറ്റ്, തുടങ്ങി ബഹിരാകാശ സഞ്ചാരികളായി വരെ ഇന്ന് സ്ത്രീകള്‍ തിളങ്ങുന്നു. അത്തരത്തില്‍ തന്റെ കഠിനാധ്വാനം കൊണ്ടും അര്‍പ്പണമനോഭാവം കൊണ്ടും തന്റെ പ്രവര്‍ത്തി മേഖലയില്‍ വളരെ വേഗത്തില്‍ മുന്‍നിരയിലേക്ക് കടന്നു വന്ന ഒരു വ്യക്തിയാണ് ഫിജികാര്‍ട്ടിന്റെ നാഷണല്‍ സെയില്‍സ് മാനേജരായ തൃശൂര്‍ സ്വദേശിനി സബിത. ഫിജികാര്‍ട്ട് എന്ന അന്താരാഷ്ട്ര പ്രസ്ഥാനത്തിന്റെ മുന്‍നിര പെര്‍ഫോമര്‍മാരില്‍ ഒരാളായി സബിത ഉയര്‍ന്നുവന്നത് വെറും രണ്ടു വര്‍ഷത്തെ കാലയളവിനുള്...
രാധാ ലക്ഷ്മി<br>കലയും പ്രൊഫഷനും ഇഴചേര്‍ത്ത സംരംഭക

രാധാ ലക്ഷ്മി
കലയും പ്രൊഫഷനും ഇഴചേര്‍ത്ത സംരംഭക

Top Story
ഒരു കലാകാരിക്ക് മികച്ചൊരു ഉദ്യോഗസ്ഥയോ സംരംഭകയോ ആകാന്‍ കഴിയുമോ?. അതിനുള്ള ഉത്തരമാണ് രാധാലക്ഷ്മിയുടെ ജീവിതം. ഗായിക, ഉദ്യോഗസ്ഥ, വീട്ടമ്മ, സംരംഭക; രാധാലക്ഷ്മി പിന്നിട്ട വഴികളില്‍ ഇവയെല്ലാം ഉണ്ട്. വയനാടന്‍ ചുരമിറങ്ങി വന്ന രാധാലക്ഷ്മി നടന്നു കയറിയതു നേട്ടങ്ങളുടെ കൊടുമുടിയിലേക്കാണ്. കലയും സംരംഭവും ഇഴുകി ചേര്‍ന്ന രാധാലക്ഷ്മിയുടെ ജീവിത വഴിത്താരയില്‍ കൂടി യാത്ര ചെയ്യാം. സംഗീതത്തില്‍ നിന്നു തുടങ്ങിയ ജീവിതം വയനാട്ടിലെ മടക്കിമല എന്ന ഗ്രാമത്തില്‍ ജനിച്ച രാധാ ലക്ഷ്മിയുടെ കുരുന്നു മനസില്‍ എപ്പോഴോ സംഗീതത്തോട് തോന്നിയ മോഹമായിരുന്നു സംഗീത പഠനത്തില്‍ കൊണ്ടു ചെന്നെത്തിച്ചത്. ചെറുപ്പത്തില്‍ സംഗീത്തതോട് കാട്ടിയ അഭിനിവേഷം പിതാവ് തിരിച്ചറിയുകയായിരുന്നു. തൊടികളില്‍ മൂളിപ്പാട്ടും പാടി നന്ന രാധാലക്ഷ്മിയെ വീട്ടുകാര്‍ സംഗീത ക്ലാസില്‍ ചേര്‍ത്തു. അങ്ങനെ എട്ടാം വയസില്‍ സംഗീതം പഠിച്ചു തുടങ്ങി. ലളിത സംഗീമമായിരു...
നിറങ്ങള്‍ ചാലിച്ച വിസ്മയം<br>മെയ്ക്ക്ഓവര്‍ പെയിന്റ്സ്

നിറങ്ങള്‍ ചാലിച്ച വിസ്മയം
മെയ്ക്ക്ഓവര്‍ പെയിന്റ്സ്

Top Story
ഭൂമിയെ സുന്ദരമാക്കുന്ന ഏറ്റവും വലിയ ഘടകമാണ് നിറങ്ങള്‍. നിറങ്ങളില്ലാത്ത ലോകത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലും സാധിക്കുകയില്ല. നിറങ്ങളാണ് നമ്മുടെ ജീവിതത്തെ ഏറ്റവും സന്തോഷകരമാക്കി നിലനിര്‍ത്തുന്ന ഒരു പ്രധാന ഘടകം. മനോഹരമായി ചായം പൂശിയ കെട്ടിടങ്ങളാണ് ഏതൊരു രാജ്യത്തിന്റെയും സമ്പല്‍സമൃദ്ധിയെ വിളിച്ചോതുന്ന ഘടകം. 65000 വര്‍ഷങ്ങള്‍ക്കു മുന്‍പ് മുതലേ മനുഷ്യന്‍ നിറങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയതായാണ് ചരിത്രം. ഇതില്‍ നിന്നുതന്നെ നിറങ്ങള്‍ക്ക് മനുഷ്യജീവിതത്തില്‍ എത്രത്തോളം സ്ഥാനമുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം. ആധുനിക സംസ്‌കാരത്തില്‍ എത്തിയതോടുകൂടി മനുഷ്യന്‍ തനിക്കിഷ്ടപ്പെട്ടതെല്ലാം ചായം പൂശി ഭംഗിയാക്കി സൂക്ഷിച്ചു പോന്നു. ഇന്ന് മനുഷ്യന്‍ നിറങ്ങള്‍ പല ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട് എങ്കിലും ഏറ്റവും അധികം നിറങ്ങള്‍ ഉപയോഗിക്കുന്നത് തങ്ങളുടെ വീടുകളും കെട്ടിടങ്ങളും മനോഹരമാക്കാന്‍ വേണ്ടി തന്നെയ...
ജൊനാരിന്‍ ജാലിസ്<br>അണുവിമുക്ത ലോകത്തിന്റെ വഴികാട്ടി

ജൊനാരിന്‍ ജാലിസ്
അണുവിമുക്ത ലോകത്തിന്റെ വഴികാട്ടി

Top Story
കേരളത്തിലെ സംരംഭകരുടെയിടയിലെ ഭീഷ്മാചാര്യനാണ് ജൊനാരിന്‍ ജാരിസിന്റെ സാരഥി എ.എ. ജോസഫ് എന്ന ജോസഫട്ടന്‍. കഴിഞ്ഞ 45 വര്‍ഷക്കാലമായി ഒരു സമൂഹത്തിന്റെ സുരക്ഷയ്ക്കും ശുചിത്വ ശീലങ്ങള്‍ക്കും വഴികാട്ടിയായി മുന്നില്‍ നില്‍ക്കുകയാണ് അദ്ദേഹം തുടക്കം കുറിച്ച ജൊനാരിന്‍ ജീരിസ് ആന്റ് കമ്പനി. ലോകം മുഴുവന്‍ കൊറോണ വ്യാപിച്ചപ്പോള്‍ അണുവിമുക്ത കേരളമാണ് ജോനാരിന്‍ ജാലിസ് സ്പനം കണ്ടത് എന്ന് പറയുമ്പോള്‍ ആ സ്ഥാപനത്തിന്റെ സമൂഹത്തോടുള്ള പ്രതബദ്ധത എത്രമാത്രമാണെന്ന് നമുക്ക് ഊഹിക്കാമല്ലോ. 70കളുടെ മദ്ധ്യത്തില്‍ കേരളത്തിലെ പ്രശസ്തമായ തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ ജോസഫേട്ടന്‍, അന്ന് കേരളത്തില്‍ പടര്‍ന്ന് പിടിച്ച പകര്‍ച്ചവ്യാധികളില്‍ നിന്നും സമൂഹത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്, ജൊനാരിന്‍ ജാരിസ് എന്ന സ്ഥാപനം തുടങ്ങുന്നത്. പ്രവര്‍ത്തനം തുടങ്ങി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്ന...
അലാ കാര്‍ട്ട് – ഇത് ഒരു യുണീക് വെഡിങ്ങ് കാറ്ററിംഗ് കമ്പനി

അലാ കാര്‍ട്ട് – ഇത് ഒരു യുണീക് വെഡിങ്ങ് കാറ്ററിംഗ് കമ്പനി

Top Story
മാറുന്ന ലോകത്ത് ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയുമെല്ലാം അഭിവാജ്യഘടകമാണ് കാറ്ററിംഗ് മേഖല. പണ്ട് കാലങ്ങളില്‍ എല്ലാ ആഘോഷ പരിപാടികളിലും സ്വയം പാചകം ചെയ്ത് സദ്യക്ക് വിളമ്പിയിരുന്നതില്‍ നിന്ന് ഫുഡ് ഡെലിവറി ആപ്പുകളെ ആശ്രയിച്ച് ഭക്ഷണം കഴിക്കുന്ന പുതിയ ലോകത്ത്, ചെറുതും വലുതുമായ എല്ലാ ആഘോഷങ്ങളുടെ സദ്യയും നടത്തിപ്പും ഹോട്ടല്‍/കാറ്ററിങ്ങ് സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. ചെറുതും വലുതുമായ ഒട്ടേറേ കാറ്ററിങ്ങ് സ്ഥാപനങ്ങളാണ് ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ചടങ്ങുകള്‍ക്കെത്തുന്ന അതിഥികള്‍ക്കും ആതിഥേയര്‍ക്കും വയറിനും മനസ്സിനും സംത്യപ്തി നല്‍കുന്ന ഒട്ടേറേ മാറ്റങ്ങളാണ് കാറ്ററിംഗ് മേഖലയില്‍ അനുദിനം ഉണ്ടാവുന്നത്. ഇന്ന് ആതിഥേയന്റെ വീട്ടുമുറ്റത്ത് ഉന്നത നിലവാരത്തിലുള്ള ഭക്ഷണം വിളമ്പുന്ന സഞ്ചരിക്കുന്ന പ്രഫഷണല്‍ ഹോട്ടലുകളായി മാറിയിരിക്കുകയാണ് കാറ്ററിംഗ് സ്ഥാപനങ്ങള്‍. പ്രവര്‍ത്തനത...