
ചെറുകിട വ്യവസായികള്‍ക്കും മിതമായ നിരക്കില്‍
ബാര്‍കോഡ് ലഭ്യമാക്കുന്നു
ഗ്ലോബല്‍ 360 സൊല്യൂഷന്‍സ്
സന്തോഷ വാര്‍ത്ത., ചെറുകിട വ്യവസായികള്‍ക്കും കച്ചവടക്കാര്‍ക്കും മിതമായ നിരക്കിലും റിന്യൂവല്‍ ഫീ ഇല്ലാതെയും വളരെ വേഗത്തില്‍ ഇനി ബാര്‍കോഡ് ലഭ്യമാകും
അന്താരാഷ്ട്രതലത്തില്‍ റീട്ടെയില്‍ ബിസിനസ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വളരെ എളുപ്പമാക്കുന്നതില്‍ ഏറെ പങ്കുവഹിച്ച ഒരു ഉല്‍പ്പന്നമാണ് ബാര്‍കോഡ്. എന്നാല്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ ബാര്‍കോഡ് എന്താണെന്നോ എന്തിനാണ് ബാര്‍കോഡ് ഉപയോഗിക്കുന്നത് എന്ന് അറിയാത്തവരായും ധാരാളം ആളുകള്‍ ഉണ്ട്. ഉല്‍പ്പന്നങ്ങളെ സംബന്ധിച്ച പൂര്‍ണ വിവരങ്ങളടങ്ങിയ കോഡുകള്‍ ഇലക്ട്രോണിക് രീതിയില്‍ രേഖപ്പെടുത്തിയ വരകളാണ് ബാര്‍കോഡ്. ഉല്‍പ്പന്നത്തിന്റെ വില, പ്രത്യേകത, നിര്‍മ്മാണ യൂണിറ്റ്, രാജ്യം എന്നിവ ബാര്‍കോഡില്‍ രേഖപ്പെടുത്തിയിരിക്കും. ആഗോളതലത്തില്‍ ചില്ലറ വ്യാപാര മേഖലയുടെ പ്രവര്‍ത്തനരീതിയെ തന്നെ ബാര്‍കോഡ് സംവിധാനം മാറ്റിമറിച്ചു. ബില്ലിങ് എളുപ്പമാക്കുന്നതിനൊപ്പം ശരിയായ വില ഈടാക്...