Saturday, November 23Success stories that matter
Shadow

കങ്കാരു കിഡ്സ് ഇന്റര്‍നാഷണല്‍ ഇത് പിഞ്ചുമനസ്സുകളുടെ പൂന്തോട്ടം

0 0

ഒരു കുഞ്ഞിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ ഏറ്റവുമധികം രൂപാന്തരം സംഭവിക്കുന്ന ഒരു കാലഘട്ടമാണ് 2 വയസ്സിനും 6 വയസ്സിനും ഇടയിലുള്ള പ്രീ സ്‌ക്കൂള്‍ വിദ്യാഭ്യാസ കാലഘട്ടം. അന്നുവരെ വീട്ടില്‍ മാതാവിന്റെ ചൂടുപറ്റി മാത്രം നടന്നിരുന്ന കുഞ്ഞ്, തന്റെ മാതാവിനെ വിട്ട് സമപ്രായക്കാരായ കുട്ടികളോടൊപ്പം ഇടപഴകാന്‍ തുടങ്ങുന്ന സമയമാണിത്. ഈയൊരു കാലഘട്ടത്തെ അതിജീവിക്കുക എന്നത് ഒട്ടുമിക്ക കുഞ്ഞുങ്ങള്‍ക്കും വളരെ പ്രയാസമേറിയ ഒന്നാണ്. അന്നുവരെ ജീവിച്ചിരുന്ന സാഹചര്യങ്ങളില്‍ നിന്നും മാറുകയും, കുഞ്ഞിന്റെ ജീവിതത്തിന് ഒരു അടുക്കും ചിട്ടയും ഉണ്ടാവുകയും, ദിനചര്യകളിലേക്കുമെല്ലാം കടക്കുന്ന ഒരു സാഹചര്യമാണ് ഇത്. കുഞ്ഞിനെ പോലെ തന്നെ മാതാവിനും അത്യന്തം ആശങ്ക നിറഞ്ഞ സാഹചര്യമാണ് ഇത്. എന്നാല്‍ മാതാപിതാക്കളുടെ ഇത്തരം ആശങ്കകള്‍ക്ക് പൂര്‍ണ്ണവിരാമം ഇടുകയാണ് അന്താരാഷ്ട്ര വിദ്യാഭ്യാസ ബ്രാന്‍ഡായ കങ്കാരു കിഡ്സ് ഇന്റര്‍നാഷണല്‍ പ്രീ സ്‌കൂള്‍. ഓസ്ട്രേലിയന്‍ പൗരയായ ലിന ആഷര്‍ എന്ന ക്രാന്തദര്‍ശിയായ വനിതയാണ് കങ്കാരു കിഡ്സ് ഇന്റര്‍നാഷണല്‍ പ്രീ സക്കൂളിന്റെ സ്ഥാപക. എങ്ങനെയാണ് കങ്കാരു കിഡ്സ് ഇന്റര്‍നാഷണല്‍ പ്രീ സ്‌കൂളുകള്‍ മറ്റ് പ്രീ സ്‌കൂളുകളില്‍ നിന്നും വ്യത്യസ്തമാകുന്നത് എന്നും ഈ മേഖലയിലേക്കുള്ള തന്നെ കടന്നുവരവിനെ കുറിച്ചും കൊച്ചിയില്‍ ലിസി ഹോസ്പിറ്റലിന് സമീപം പ്രവര്‍ത്തിക്കുന്ന കങ്കാരു കിഡ്സ് ഇന്റര്‍നാഷണലിന്റെ സാരഥിയായ രേഷ്മ ഫിറോസ് വിജയഗാഥയോട് സംസാരിക്കുന്നു

കൊച്ചിയിലെ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ച രേഷ്മ തന്റെ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് ഏറെ താമസിയാതെ തന്നെ വിവാഹിതയായി. ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയിരുന്നെങ്കിലും വിവാഹശേഷം കുടുംബ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കി മുന്നോട്ടു പോവുകയായിരുന്നു രേഷ്മ. തന്റെ രണ്ടാമത്തെ മകന്റെ ജനനത്തോടുകൂടിയാണ് രേഷ്മ പ്രീസ്‌കൂള്‍ വിദ്യാഭ്യാസം മേഖലയിലേക്ക് കടന്നുവരുന്നത്. തന്റെ രണ്ടാമത്തെ മകന് ഉണ്ടായിരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം കുഞ്ഞിനോടൊപ്പം ഏറെ നാള്‍ നേഴ്‌സറി സ്‌കൂളില്‍ ചെലവഴിക്കേണ്ട ഒരു സാഹചര്യം ഉണ്ടായി രേഷ്മയ്ക്ക്. ആ അന്തരീക്ഷം വലിയ സന്തോഷമാണ് രേഷ്മയ്ക്ക് നല്‍കിയത്. അതോടുകൂടി ഈ മേഖലയെക്കുറിച്ചും പ്രീ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കൂടുതല്‍ സാധ്യതയെക്കുറിച്ചും രേഷ്മ വിശദമായി ഒരു പഠനം തന്നെ നടത്തി. കൂടാതെ പ്രീ സ്‌ക്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ ഒരു കോഴ്‌സ് പഠിക്കുകയും ചെയ്തു. തുടര്‍ന്ന് കൊച്ചിയിലെ ചില പ്രീ സ്‌കൂളുകളില്‍ അധ്യാപികയായി ജോലി ചെയ്യുകയും ചെയ്തു. എന്നാല്‍ ഇവിടങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ എല്ലാം ആ സ്ഥാപനങ്ങള്‍ പുലര്‍ത്തിയിരുന്ന നിലവാരത്തിലും കുട്ടികളോടുള്ള സമീപനത്തിലും ഇനിയും ഏറെ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട് എന്ന് രേഷ്മയ്ക്ക് തോന്നിയിരുന്നു. അങ്ങനെ ഈ വിദ്യാഭ്യാസ മേഖലയെ കുറിച്ച് കൂടുതല്‍ കൂടുതല്‍ പഠിച്ചപ്പോഴാണ് പ്രീ സ്‌കൂള്‍ മേഖലയില്‍ വളരെ വ്യത്യസ്തമായ ഒരു ആശയം നടപ്പിലാക്കുന്ന കങ്കാരു കിഡ്‌സ് ഇന്റര്‍നാഷണല്‍ പ്രീ സ്‌കൂളിനെക്കുറിച്ച് അറിയുന്നത്. അവരുടെ രീതികളില്‍ ആകൃഷ്ടയായ രേഷ്മ ഏറെ താമസിയാതെ തന്നെ കങ്കാരു കിഡ്‌സ് ഇന്റര്‍നാഷണലിന്റെ ഒരു ഫ്രാഞ്ചൈസി എറണാകുളത്ത് ലിസി ഹോസ്പിറ്റലിന് അടുത്ത് സ്വന്തമായി തുടങ്ങുകയും ചെയ്തു.

ജയശ്രീ അരവിന്ദ് എന്ന ഒരു സഹപ്രവര്‍ത്തകയെയും കൂടെ ചേര്‍ത്തുകൊണ്ട് വെറും 5 വിദ്യാര്‍ത്ഥികളും ആയി ആണ് രേഷ്മ കങ്കാരു കിഡ്സിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഓരോ കുഞ്ഞുങ്ങള്‍ക്കും നല്‍കുന്ന പ്രത്യേകം പരിഗണനയും, അവര്‍ക്ക് സ്വതസിദ്ധമായ രീതിയില്‍ വളരാന്‍ പ്രചോദനം നല്‍കുന്ന രീതിയിലും, കുട്ടികളെ വ്യത്യസ്തമായ ആക്ടിവിറ്റികള്‍ പഠിപ്പിക്കുന്നതിലൂടെയുമെല്ലാം കങ്കാരു കിഡ്സ് വ്യത്യസ്തമായി പ്രവര്‍ത്തിച്ചു. ഈ പ്രവര്‍ത്തനശൈലി ഉടന്‍തന്നെ അനേകം രക്ഷിതാക്കളെ കങ്കാരു കിഡ്സിനേക്ക് ആകര്‍ഷിച്ചു. അതിനാല്‍ തന്നെ ആ വര്‍ഷം തീരാറായപ്പോഴേക്കും 5 വിദ്യാര്‍ത്ഥികളില്‍ നിന്നും 15 വിദ്യാര്‍ത്ഥികളിലേക്ക് കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു. കങ്കാരു കിഡ്സില്‍ പഠിക്കുന്ന ഓരോ കുഞ്ഞുങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ശ്രദ്ധ നല്‍കണം എന്നുള്ളതില്‍ വളരെ ശ്രദ്ധാലുവായിരുന്നു രേഷ്മ. അതിനാല്‍ തന്നെ സ്ഥാപനത്തില്‍ അധ്യാപനത്തിനും മറ്റുമായി കൂടുതല്‍ ആളുകളെ ചേര്‍ക്കേണ്ടതുണ്ട് എന്ന് മനസ്സിലാക്കിയ രേഷ്മ ഈ മേഖലയോട് താല്‍പ്പര്യമുള്ളവരും, വിദ്യാസമ്പന്നരുമായ ഒരു സംഘം അഭ്യസ്തവിദ്യരായ വീട്ടമ്മമാരെ തന്റെ സ്ഥാപനത്തിന്റെ ഭാഗമാക്കി മാറ്റി. ഈയൊരു തീരുമാനം തന്നെയാണ് സ്ഥാപനത്തിന്റെ ഇന്നത്തെ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ ഘടകമായി മാറിയതെന്ന് രേഷ്മ ഉറപ്പിച്ച് പറയുന്നു.

തന്റെ സ്ഥാപനത്തിനായി ഒരു പരസ്യപ്രചരണം എന്നത് രേഷ്മ ഒരിക്കല്‍പോലും ചെയ്തിട്ടില്ല. തന്റെ കുട്ടികള്‍ക്ക് ഏറ്റവും മികച്ച കരുതലും സ്നേഹവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിലും അവരുടെ സ്വതസിദ്ധമായ വളര്‍ച്ചയെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള ആക്ടിവിറ്റികളും എല്ലാം നല്‍കുന്നതില്‍ മാത്രമാണ് രേഷ്മ എന്നും ശ്രദ്ധിച്ചിരുന്നത്. ഈ രീതിയിലുള്ള പരിപാലനവും അധ്യാപനവും എല്ലാം കുട്ടികളില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയത്. സാധാരണ നേഴ്സറി സ്‌കൂളുകളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ മാതാപിതാക്കള്‍ക്ക് കുട്ടികളോടൊപ്പം എത്ര നാള്‍ വേണമെങ്കിലും ഇരിക്കുവാനുമുള്ള അവസരം കങ്കാരു കിഡ്സ് പ്രത്യേകം നല്‍കുന്നുണ്ട്. കുട്ടികള്‍ തനിയെ ക്ലാസുകളില്‍ ഇരിക്കാന്‍ പ്രാപ്തരായി എന്ന് മാതാപിതാക്കള്‍ക്ക് തോന്നുന്ന സാഹചര്യം വരെ അവര്‍ക്ക് നേഴ്‌സറിയില്‍ നില്‍ക്കാനുള്ള അവസരം സ്ഥാപനം നല്‍കുന്നു.

തന്റെ സ്ഥാപനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി രേഷ്മ പറയുന്നത് അധ്യാപകര്‍, ഹെല്‍പ്പര്‍മാര്‍, സെക്യൂരിറ്റി തുടങ്ങിയ എല്ലാ ജീവനക്കാരും കുഞ്ഞുങ്ങളെ എങ്ങനെ ഏറ്റവും മികച്ച രീതിയില്‍ പരിപാലിക്കണം എന്ന കാര്യത്തില്‍ പ്രത്യേകം ട്രെയ്നിങ്ങ് ലഭിച്ചവരാണ് എന്നതാണ്. ജീവനക്കാര്‍ എല്ലാവരും സ്ത്രീകളാണെന്നുള്ളതും ഇവിടെയൊരു ഏകോപനം സാധ്യമാകുന്നതിന് പ്രധാന കാരണമാണ്. തന്റെ ടീമിലെ ഓരോരുത്തരും പിഞ്ചു മനസ്സുകളോടൊപ്പം ചെലവഴിക്കുന്ന ഈ ജോലി സമയം 100 ശതമാനവും ആസ്വദിക്കുന്നു എന്നുള്ളതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത എന്നും രേഷ്മ പറയുന്നു.

കങ്കാരു കിഡ്സിലെ ഓരോ കുഞ്ഞിന്റെയും സന്തോഷവും, സംരക്ഷണവും, വളര്‍ച്ചയും സ്ഥാപനം 100% ഉറപ്പു നല്‍കുന്നു വീടുകളില്‍ നിന്നും നേഴ്സറി വാഹനത്തില്‍ കുഞ്ഞുങ്ങള്‍ കയറുന്ന സമയം മുതല്‍ നേഴ്സറിയില്‍ എത്തി ക്ലാസ്സുകഴിഞ്ഞ് തിരികെ അവരെ വീടുകളില്‍ എത്തിക്കുന്നത് വരെയുള്ള സമയത്ത് 100% സംരക്ഷണം സ്ഥാപനം ഉറപ്പു നല്‍കുന്നു. ഈ സമയപരിധിക്ക് അകത്ത് ഓരോ കുഞ്ഞിന്റെയും മാനസികവും ശാരീരികവുമായ സന്തോഷം സമാധാനവും സംരക്ഷണവും ആണ് സ്ഥാപനത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം. മാത്രമല്ല എല്ലാ കുഞ്ഞുങ്ങളും ക്ലാസ്സ് കഴിഞ്ഞ് തിരികെ വീട്ടിലെത്തി എന്ന് 100% ഉറപ്പാക്കിയതിനു ശേഷം മാത്രമേ രേഷ്മയും, അദ്ധ്യാപകരും, ജീവനക്കാരും സ്ഥാപനത്തില്‍ നിന്നും അവരവരുടെ വീടുകളിലേക്ക് പോവുകയുള്ളൂ. ഇതിനിടയില്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഏതെങ്കിലും കുഞ്ഞുങ്ങള്‍ക്ക് ഉണ്ടായാല്‍ അതിനുള്ള പരിഹാരം ഉടനടി ചെയ്യുകയും അത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഭാവിയില്‍ വരാതിരിക്കാന്‍ സ്ഥാപനം പ്രത്യേകം നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമെന്ന് രേഷ്മ കൂട്ടിച്ചേര്‍ക്കുന്നു.

രണ്ടു വയസ്സുള്ള കുട്ടികള്‍ക്ക് പ്ലേ സ്‌ക്കൂള്‍ എന്നും മൂന്ന് വയസ്സുള്ള കുട്ടികള്‍ക്ക് നഴ്സറി ക്ലാസുകളെന്നും നാലു മുതല്‍ അഞ്ച് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് കിന്‍ഡര്‍ ഗാര്‍ഡന്‍ എന്നും തിരിച്ചിരിക്കുന്നു. പ്ലേ സ്‌കൂളിലെ കുഞ്ഞുങ്ങള്‍ക്ക് 6 കുട്ടികള്‍ക്ക് ഒരു ഫെസിലിറ്റേറ്റര്‍ എന്ന നിലയിലാണ് പരിചരണം നല്‍കുന്നത്. നേഴ്സറി ക്ലാസുകളില്‍ എട്ടു കുട്ടികള്‍ക്ക് ഒരു ഫെസിലിറ്റേറ്റര്‍ എന്ന നിലയിലും കിന്‍ഡര്‍ ഗാര്‍ഡനില്‍ 12 കുട്ടികള്‍ക്ക് ഒരു ഫെസിലിറ്റേറ്റര്‍ എന്ന നിലയിലുമാാണ് സ്ഥാപനം കരുതല്‍ നല്‍കുന്നത്. പ്ലേസ്‌ക്കൂളിന് 2 മണിക്കൂര്‍ 15 മിനിറ്റ്, നേഴ്‌സറി ക്ലാസ്സുകള്‍ക്ക് 2 മണിക്കൂര്‍ 45 മിനിറ്റ്, കിന്‍ഡര്‍ ഗാര്‍ഡന് 3 മണിക്കൂര്‍ 30 മിനിറ്റ് എന്നിങ്ങനെയാണ് ക്ലാസ്സുകളുടെ ദൈര്‍ഘ്യം.

മറ്റൊരു പ്രത്യേകത എന്തെന്നാല്‍ 10 മിനിറ്റ് മാത്രം നീണ്ടുനില്‍ക്കുന്ന ആക്ടിവിറ്റികള്‍ മാത്രമേ കുട്ടികളെ കൊണ്ട് ചെയ്യിക്കാറുള്ളൂ. അതായത് ഓരോ 10 മിനിറ്റുകള്‍ കൂടുമ്പോളും കുട്ടികള്‍ക്ക് വ്യത്യസ്തമായ ആക്ടിവിറ്റികളും എക്സ്പെരിമെന്റുകളും ചെയ്യാന്‍ നല്‍കുന്നു. ഇത് കുട്ടികള്‍ക്ക് തങ്ങളുടെ നേഴ്സറി സമയം ഏറ്റവും അധികം ആഹ്ലാദപ്രദമായ രീതിയില്‍ ലഭിക്കുന്നു എന്നതാണ് സത്യം. കുട്ടികളുടെ ബുദ്ധിവികാസത്തിനുതകുന്ന ആക്ടിവിറ്റുകളും ഗെയിമുകളും അവര്‍ക്ക് നല്‍കുന്നതോടൊപ്പം തന്നെ ഓരോ കാര്യങ്ങളെക്കുറിച്ചും കൃത്യമായ ഗ്രാഹ്യം അവര്‍ക്ക് നല്‍കുന്നതിനായി ഓഡിയോ വിഷ്വല്‍ ക്ലാസ്സ് റൂമുകളും കങ്കാരു കിഡ്സില്‍ തയ്യാറാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ കുട്ടികളുടെ പ്രായത്തിനതകുന്ന രീതിയിലുള്ള അച്ചടക്കം, പെരുമാറ്റം തുടങ്ങിയവയെല്ലാം അവരെ ചെറുപ്രായത്തില്‍ തന്നെ പരിശീലിപ്പിക്കുകയും ചെയ്യുന്നത്. കളിപ്പാട്ടം ആയാലും മറ്റു കുട്ടികളുമായി ഷെയര്‍ ചെയ്യുക കൂട്ടുകാരെ കെയര്‍ ചെയ്യുക തുടങ്ങി അവരുടെ ദൈനംദിന ജീവിതത്തിലെ ശീലങ്ങള്‍ക്ക് വരെ ഒരു അടുക്കും ചിട്ടയും ഉണ്ടാക്കുവാനുള്ള പ്രചോദനവും കങ്കാരു കിഡ്സ് പ്രത്യേകം നല്‍കുന്നുണ്ട്. പഠനം എന്നതിലുപരി, മാറുന്ന കാലഘട്ടത്തിനനുസരിച്ച് ഓരോ കുഞ്ഞിന്റെയും സമഗ്രമായ വളര്‍ച്ച ലക്ഷ്യമിടുന്ന പാഠ്യപദ്ധതി (Holistic Curriculum) ആണ് കങ്കാരു കിഡ്‌സ് പ്രാവര്‍ത്തികമാക്കുന്നത്.

അദ്ധ്യാപകര്‍ ഓഫീസ് സ്റ്റാഫ് ഹെല്‍പ്പര്‍ തുടങ്ങി 26 പേരടങ്ങുന്ന ഒരു ടീമാണ് കങ്കാരു കിഡ്സ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഇതില്‍ രേഷ്മയോടൊപ്പം ജയശ്രീ അരവിന്ദ്, ധന്യ കുമാരന്‍, സീമ സിങ്, നിഥ നയാബ് എന്നീ നാലുപേര്‍ കൂടി ചേര്‍ന്നാണ് സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അവര്‍ ഓരോരുത്തരും എച്ച് ആര്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍, കോഡിനേഷന്‍ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് അഡ്മിഷന്‍ എന്നീ മേഖലയ്ക്ക് നേതൃത്വം നല്‍കുന്നു.

ഈ നഴ്സറിയുടെ പ്രവര്‍ത്തന സമയങ്ങളില്‍ ഇവിടെ വരുന്ന ഓരോ കുട്ടിയുടെയും അമ്മമാര്‍ ഞങ്ങളാണ് എന്നാണ് രേഷ്മ അഭിമാനത്തോടെ പറയുന്നത്. ഓരോ കുഞ്ഞിനെയും മാനസികവും, ആരോഗ്യപരവുമായ കാര്യങ്ങളിലും സ്ഥാപനം പ്രത്യേകം ശ്രദ്ധിക്കുന്നു. ഈ കുഞ്ഞുങ്ങള്‍ ഓരോരുത്തരും ആണ് ഭാവിയില്‍ നമ്മുടെ നാടിന്റെ അഭിമാനസ്തംഭമായി ഉയര്‍ന്നു വരേണ്ടതെന്നും അഭിമാനത്തോടുകൂടി രേഷ്മ പറയുന്നു. ഈ നേട്ടങ്ങള്‍ക്കെല്ലാം രേഷ്മയ്ക്ക് പ്രചോദനം നല്‍കുന്നത് പിതാവ് കെ.എം. ബഷീര്‍, മാതാവ് രെഹന ബഷീര്‍, ഭര്‍ത്താവ് ഡോ. ഫിറോസ് ഇക്ബാല്‍, മക്കളായ അര്‍മാന്‍, സമാന്‍ എന്നിവരാണ്. പിഞ്ചുമനസ്സുകളുടെ നൈസര്‍ഗ്ഗികമായ വളര്‍ച്ചയ്ക്ക് രേഷ്മയുടെ കങ്കാരു കിഡ്സ് പോലുള്ള അനേകം സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടില്‍ ഉയര്‍ന്നു വരട്ടെ എന്ന് നമുക്ക് ആശംസിക്കാം. എറണാകുളത്ത് ലിസി ഹോസ്പിറ്റലിനും പുല്ലേപ്പടി പാലത്തിനും ഇടയിലുള്ള റോഡിലാണ് കങ്കാരു കിഡ്സ് സ്ഥിതി ചെയ്യുന്നത്.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *