Saturday, November 23Success stories that matter
Shadow

‘ഇ മിത്ര’ത്തിന്റെ
‘സന്തോഷ’ത്തിന് പിന്നില്‍
സഹനത്തിന്റെ കഥയുണ്ട്

0 0

സ്ഥിരോല്‍സാഹികളെ കാലം എന്നും കൈപിടിച്ചുയര്‍ത്തും എന്ന സത്യം പല പ്രതിഭകളുടെയും ജീവിതത്തിലൂടെ തെളിയിക്കപ്പെട്ട ഒന്നാണ്. പ്രതിസന്ധി ഘട്ടത്തിലും അവസരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന ആയിരത്തില്‍ ഒരാളായിരിക്കും ഇക്കൂട്ടര്‍. സത്യത്തില്‍ സംരംഭകത്വം ആഘോഷിക്കാനായി ജനിച്ചവരാണ് ഇവര്‍. അത്തരത്തില്‍ ഒരു സംരംഭകനാണ് കണ്ണൂര്‍ ഇടക്കോ സ്വദേശിയായ സന്തോഷ്. 9-ാം ക്ലാസ്സില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്ന ഇദ്ദേഹത്തിന് കൂലിപ്പണി അടക്കം അനേകം തൊഴിലുകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ താന്‍ തൊഴില്‍ ചെയ്ത എല്ലാ മേഖലയിലും സംരംഭകനായി മാറിയാണ് സന്തോഷ് തന്റെ കഴിവ് തെളിയിച്ചത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ തകര്‍ച്ചയുടെ ഫലമായി ബിസിനസ് തകര്‍ന്ന് 40 ലക്ഷത്തോളം രൂപ കടം കയറിയ സന്തോഷ്, ഒരു ഫീനിക്‌സ് പക്ഷിയേപ്പോലെ ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുറ്റേു. ഒരു ത്രില്ലര്‍ സിനിമയെ വെല്ലുന്ന തന്റെ ജീവിതകഥയും, മിത്രം ഡിജിറ്റല്‍ ഹബ്ബ് എന്ന സ്ഥാപനത്തിന്റെ വിജയകഥയും വിജയഗാഥയുമായി പങ്കുവയ്ക്കുകയാണ് സന്തോഷ്.

നന്നേ ചെറുപ്പത്തിലെ തന്റെ പിതാവിനെ നഷ്ടപ്പെട്ട സന്തോഷ് വിധിയോടും, പ്രതിസന്ധികളോടും പടവെട്ടിയാണ് വളര്‍ന്നത്. മാതാവും 3 സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തം കൗമാരത്തില്‍ ഏറ്റെടുക്കുമ്പോള്‍ എന്തിനെയും നേരിടാനുള്ള മനക്കരുത്തുണ്ടായിരുന്നു സന്തോഷിന്. 9-ാം ക്ലാസ്സില്‍ പഠനം ഉപേക്ഷിച്ച സന്തോഷ് നിത്യവൃത്തിക്കായി അനേകം ജോലികള്‍ ചെയ്തു. കൂലിപ്പണി, ന്യൂസ്‌പേപ്പര്‍ ഡിസ്ട്രിബ്യൂഷന്‍, പെയിന്റിങ്ങ് അങ്ങനെ അനേകം തൊഴിലുകള്‍. എന്നാല്‍ തൊഴില്‍ ചെയ്ത എല്ലാമേഖലകളിലും സംരംഭകനായി സന്തോഷ് പടിപടിയായി വളര്‍ന്നു. കുടുംബത്തിന്റെ പ്രാരാബ്ദങ്ങള്‍ കുറഞ്ഞുവന്നു. സഹോദരിമാരെ നല്ല നിലയില്‍ വിവാഹം നടത്തി. സന്തോഷ് വിവാഹിതനായി. 3 കുട്ടികളുടെ അച്ഛനായി. ഈ സമയത്ത് വലിയ ഒരു തുകയ്ക്ക് റബ്ബര്‍ ഷോട്ടര്‍ കോണ്‍ട്രാക്ട് എടുത്തിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ റബ്ബറിനുണ്ടായ വിലയിടിവ് സന്തോഷിന് വലിയ നഷ്ടമാണുണ്ടാക്കിയത്. ഈ നഷ്ടം നികത്താനായി രാത്രിയും പകലും ജോലി ചെയ്ത സന്തോഷ് അസുഖബാധിതനായി. ”കൂനിന്‍മേല്‍ കുരു” എന്നപോലെ, അനാരോഗ്യം കാരണം അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഒരുവശം പൂര്‍ണ്ണമായും തളര്‍ന്നു പോയി. ബിസിനസ്സെല്ലാം തകര്‍ന്നു, 40 ലക്ഷത്തോളം രൂപയുടെ കടം കയറി, പ്രതിസന്ധി തുറിച്ചു നോക്കിയ കാലമായിരുന്നു അത്. എന്നാല്‍ സാവധാനം രോഗത്തില്‍ നിന്നും മുക്തിനേടിയ സന്തോഷ് മികച്ച ജീവിത സാഹചര്യം തേടി ഗള്‍ഫ് നാടുകളിലേക്ക് പോയി. ഗള്‍ഫിലെ ജോലിയിലും സന്തോഷ് തന്റെ കഴിവ് തെളിയിച്ചു. അവിടെ ഒരു വലിയ സ്ഥാപനത്തില്‍ പാക്കിങ്ങ് സെക്ഷനില്‍ ജോലിക്ക് കയറിയ സന്തോഷ് അവിടെനിന്നും സൂപ്പര്‍വൈസര്‍, സ്റ്റോര്‍ ഇന്‍ചാര്‍ജ്ജ്, സ്‌റ്റോര്‍ മാനേജര്‍ എന്നീ തസ്തികളിലേക്കുയര്‍ന്നു. ഈ സമയത്തിനുള്ളില്‍ സന്തോഷ് നാട്ടിലെ തന്റെ കടങ്ങളെല്ലാം വീട്ടി. തുടര്‍ന്ന് പ്രവാസ ജീവിതം മതിയാക്കി സന്തോഷ് നാട്ടിലെത്തി.

തിരികെ നാട്ടിലെത്തിയ സന്തോഷ് തന്റെ ഗ്രാമമായ ഇടക്കോയില്‍ ജനസേവന കേന്ദ്രത്തിന്റെ ഒരു ഫ്രാഞ്ചൈസി ആരംഭിച്ചു. മറ്റ് ജനസേവന കേന്ദ്രങ്ങള്‍ നല്‍കുന്നതില്‍ നിന്നും വ്യത്യസ്ഥമായി, ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ വ്യക്തമായി മനസ്സിലാക്കി അവര്‍ക്കാവശ്യമുള്ള സേവനങ്ങള്‍ കാലതാമസം വരുത്താതെ നല്‍കുന്നതില്‍ സന്തോഷ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൂടാതെ പ്രായമായവര്‍ക്ക് പെന്‍ഷന്‍ തുക പിന്‍വലിക്കല്‍ പോലുള്ള സേവനങ്ങള്‍ വീട്ടുപടിക്കല്‍ ലഭ്യമാക്കി കുറഞ്ഞ കാലത്തിനുള്ളില്‍ സന്തോഷിന്റെ ജനസേവന കേന്ദ്രം ഫ്രാഞ്ചൈസി ഉപഭോക്താക്കളുടെ അംഗീകാരം നേടിയെടുത്തു. എന്നാല്‍ ഈ മേഖലയില്‍ ധാരാളം സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു സന്തോഷും മറ്റ് ജനസേവന കേന്ദ്രം ഫ്രാഞ്ചൈസികളും. പല സോഫ്റ്റ്‌വെയറുകളും അപ്‌ഡേഷന്‍ ചെയ്യുതിനുള്ള സാങ്കേതിക സഹായത്തിന്റെ ലഭ്യതക്കുറവ്, സേവനങ്ങള്‍ക്കിടയില്‍ സോഫ്റ്റ്‌വെയറില്‍ ഉണ്ടാകുന്ന സാങ്കേതിക തകരാറുകള്‍, കൃത്യമായ പരിശീലനം ലഭ്യമാകാതിരിക്കുക തുടങ്ങി അനേകം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.. ഈ സമയത്താണ് ഒരു സുഹൃത്ത് മുഖാന്തിരം സന്തോഷ് JCI-യുടെ എന്റര്‍പ്രണര്‍ഷിപ്പ് ട്രെയ്‌നിങ്ങ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. ഈ ട്രെയിനിങ്ങിലൂടെയാണ് സര്‍ക്കാരിന്റെ റൂട്ട’്‌സെറ്റ് പ്രോഗ്രാമിനേക്കുറിച്ചും, സ്റ്റാര്‍ട്ടപ്പ് മിഷനേക്കുറിച്ചും സന്തോഷ് മനസ്സിലാക്കുത്. തുടര്‍് റൂട്ട’് സെറ്റില്‍ 14 ദിവസത്തെ സംരംഭകത്വ പരിശീലന പരിപാടിയില്‍ പങ്കെടുക്കുത്തത് സന്തോഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായി മാറി. ബ്രാന്റിങ്ങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നിവയേക്കുറിച്ചുള്ള വ്യക്തമായ പരിജ്ഞാനം അദ്ദേഹത്തിന് ലഭിച്ചു. ഇതേ സമയം തന്നെ സന്തോഷ് നാട്ടിലെ ‘ജനസേവനം’ ഫ്രാഞ്ചൈസികളുടെ ഒരു വാട്ട്‌സാപ്പ് കൂട്ടായ്മ ഉണ്ടാക്കി. അതോടൊപ്പം അനേകം സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് ചെയ്തിരുന്ന സേവനങ്ങളെല്ലാം ഒരു ഏകീകൃത സോഫ്റ്റ്‌വെയറിലേക്ക് കൊണ്ടുവരാന്‍ സന്തോഷിന് സാധിച്ചു. ഈ സോഫ്റ്റ്‌വെയറുകളുടെ ഡിസ്ട്രിബ്യൂട്ടറും ആയി മാറി സന്തോഷ്. ഈ സമയത്താണ് ‘മിത്രം’ എന്ന പേരില്‍ ജനസേവന കേന്ദ്രത്തിന്റെ മാതൃകയില്‍ പുതിയ ഒരു ബ്രാന്റിന് സന്തേഷ് തുടക്കം കുറിക്കുകയുണ്ടായി. കണ്ണൂരില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഓഫീസിലായിരുന്നു മിത്രത്തിന്റെ തുടക്കം. ഈ സമയത്തെല്ലാം സന്തോഷ് ഒരു ‘ഒറ്റയാള്‍’ പട്ടാളമായിരുന്നു. പതിയെ സ്ഥാപനം വളര്‍ന്നു. 2 തൊഴിലാളികളുമായി മിത്രം കണ്ണൂര്‍ ടൗണിലേക്ക് ഓഫീസ് മാറ്റി സ്ഥാപിച്ചു.

വളര്‍ച്ചയുടെ അടുത്ത ഘട്ടമായി സന്തോഷ് തന്റെ സ്ഥാപനം എറണാകുളത്തേക്കും വ്യാപിപ്പിച്ചു. കടവന്ത്രയില്‍ ഒരു ഓഫീസിലെ ഷെയറിങ്ങ് റൂമില്‍ ഒരു സീറ്റില്‍ മിത്രത്തിന്റെ ആദ്യ ഓഫീസ് എറണാകുളത്ത് പ്രവര്‍ത്തനം ആരംഭിച്ചു. പണ്ടുകാലങ്ങളില്‍ ഒരു കരമടച്ച രസീതോ, വരുമാന സര്‍ട്ടിഫിക്കറ്റോ വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുവാന്‍ വേണ്ടിവരുന്ന കാലതാമസം ഇല്ലാതാക്കാനും അതിനോടനുബന്ധിച്ച മറ്റു സേവനങ്ങളുംം ഉപഭോക്താവിന് അനായാസം ലഭ്യമാക്കുക, മറ്റ് സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സേവനങ്ങള്‍, ഇത് കൂടാതെ മിനി എ.ടി.എം, പണം പിന്‍വലിക്കല്‍, മണി എക്‌സ്‌ചേഞ്ച്, പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ബാങ്കില്‍ പോയി ക്യൂ നില്‍ക്കാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം് തുടങ്ങി അനേകം സേവനങ്ങളാണ് ‘മിത്രം ഡിജിറ്റല്‍ ഹബ്ബ്’ വഴി ലഭ്യമാകുത്. കൊച്ചിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതോടെ സ്ഥാപനത്തിന് ധാരാളം ഫ്രാഞ്ചൈസികള്‍ ലഭ്യമായി. അങ്ങനെ 500 ഫ്രാഞ്ചൈസികളായി സ്ഥാപനം മുന്നേറുന്ന സമയത്തായിരുന്നു 2020ല്‍ കൊറോണയും ലോക്ക്ഡൗണും നാടാകെ സ്തംഭിപ്പിച്ചത്. ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായി. ഓഫീസ് അടച്ച് പ്രവര്‍ത്തനം നിര്‍ത്താമെന്ന് സ്റ്റാഫ് ഒന്നടങ്കം പറഞ്ഞു. എന്നാല്‍ ഈ പ്രതിസന്ധിയില്‍ അവസരം കണ്ടെത്തി തന്റെ സംരംഭക പാടവം വീണ്ടും സന്തോഷ് തെളിയിച്ചു. ലോകം മുഴുവന്‍ ഓണ്‍ലൈനിലേക്ക് പ്രവര്‍ത്തനം മാറ്റിയ ഈ സമയത്ത് അനേകം സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഓണ്‍ലൈനായി ചെയ്ത് നല്‍കി ‘മിത്രം’ വിപണിയില്‍ വന്‍കുതിപ്പ് നടത്തുകയുണ്ടായി. അതോടൊപ്പം തൊഴില്‍ നഷ്ടപ്പെട്ട അനേകര്‍ക്കും, ഗള്‍ഫ് നാടുകളില്‍ നിന്ന് തിരികെ എത്തിയവര്‍ക്കും ഇ മിത്രത്തിന്റെ ഫ്രാഞ്ചൈസികള്‍ എടുക്കുവാനും ഒരു സ്ഥിരവരുമാനം നേടുവാനുമുള്ള അവസരം ഇ മിത്രം ലഭ്യമാക്കി. ഇത് സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ വന്‍ കുതിപ്പാണുണ്ടാക്കിയത്. 500-ല്‍ നിന്നും ‘ഇ മിത്ര’ത്തിന്റെ ഫ്രാഞ്ചൈസികളുടെ എണ്ണം 1800 ആയി വളര്‍ന്നു. 1800 പേരെ സംരംഭകരാക്കി മാറ്റിയതോടൊപ്പം 10000-ത്തോളം ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുവാനും സന്തോഷിന്റെ ഇ മിത്രത്തിന് സാധിച്ചു.

ഇന്ത്യയിലൊട്ടാകെ ഒരു ലക്ഷം ‘ഇ മിത്രം’ ഫ്രാഞ്ചൈസികള്‍ തുറക്കുക, അതിലൂടെ 10 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് സന്തോഷിന്റെ ലക്ഷ്യം. ഇതിന് പുറമെ ‘ഇ മിത്രം’ സെന്ററുകളിലൂടെ ബ്രാന്റുകള്‍ക്ക് തങ്ങളുടെ പ്രൊഡക്ട് ലോഞ്ചുകള്‍ നടത്തുവാനുള്ള അവസരം ലഭ്യമാക്കുകയും ഓരോ ഇ-മിത്രം കേന്ദ്രത്തിലും എത്തു അനേകായിരം ആളുകളിലൂടെ ഈ ബ്രാന്റുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ബ്രാന്റിങ്ങ് ചെയ്യുക എന്ന പുതിയ ആശയവും ഭാവിയില്‍ നടപ്പിലാക്കാനുള്ള പദ്ധതിയിലാണ് സന്തോഷ്. വളരെ വലിയ ഒരു ആശയമാണ് ഇതിലൂടെ സന്തോഷ് മുന്നോട്ട വയ്ക്കുന്നത്. ലക്ഷക്കണക്കിന് രൂപ മുടക്കി ബ്രാന്റ്് ലോഞ്ചിങ്ങ് നടത്തുന്നിടത്ത് ചെറിയ മുതല്‍ മുടക്കില്‍ പ്രൊഡക്ട് ലോഞ്ചുകള്‍ നടത്തുകയും അവയെ അതിവേഗത്തില്‍ ഉപഭോക്താക്കളിലേക്കെത്തിക്കുകയും ചെയ്യുക.

ഇ-മിത്രം നല്‍കുന്ന സേവനങ്ങള്‍
പാന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട’്, ബില്‍ പെയ്‌മെന്റുകള്‍ (ഇലക്ട്രിസിറ്റി ബില്‍, വാട്ടര്‍ ചാര്‍ജ്ജ്, ടെലിഫോണ്‍ ബില്‍), മൊബൈല്‍ റീ ചാര്‍ജ്, ഡി.ടി.എച്ച്. റീ ചാര്‍ജ്, റെയില്‍വെ ടിക്കറ്റ് ബുക്കിങ്ങ്, ബസ് ടിക്കറ്റ് ബുക്കിങ്ങ്, വിമാന ടിക്കറ്റ് ബുക്കിങ്ങ്, FSSAI സര്‍ട്ടിഫിക്കറ്റ്, ജോബ് വേക്കന്‍സി, ഇന്‍ഷുറന്‍സ്, മണി ട്രാന്‍സ്ഫര്‍, റേഷന്‍കാര്‍ഡ്, മാരേജ് സര്‍ട്ടിഫിക്കറ്റ്, സ്‌കില്‍ സര്‍ട്ടിഫിക്കറ്റ്, ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍, ഇ-പെയ്‌മെന്റ്, ജി.എസ്.ടി. രജിസ്‌ട്രേഷന്‍, ഫാസ്റ്റാഗ്, മോട്ടോര്‍ വെഹിക്കിള്‍ സേവനങ്ങള്‍, എന്‍കംബ്രന്‍സ് സര്‍ട്ടിഫിക്കറ്റ്, ലാന്റ് ടാക്‌സ്, പ്രോപ്പര്‍ട്ടി ടാക്‌സ്, എം.എസ്.എം.ഇ. ഉദ്യോഗ്, ആധാര്‍, ഇ-ആധാര്‍ പ്രിന്റിങ്ങ്, പി.എസ്.സി. രജിസ്‌ട്രേഷന്‍, വോട്ടേഴ്‌സ് ഐഡി രജിസ്‌ട്രേഷന്‍, എംപ്ലോയ്‌മെന്റ് സര്‍വ്വീസ്, ഓവര്‍ സ്പീഡ് ഫൈന്‍ പേയ്‌മെന്റ്, നാഷണല്‍ പെന്‍ഷന്‍ സ്‌കീം, UTI ഏജന്റ് ലോഗിന്‍, ലേബര്‍ കമ്മീഷന്‍ രജിസ്‌ടേഷന്‍, മോട്ടോര്‍ ഇന്‍ഷുറന്‍സ്, ഹോട്ടല്‍ ബുക്കിങ്ങ്, കേരള ടെയ്‌ലേഴ്‌സ് രജിസ്‌ട്രേഷന്‍, ബില്‍ഡിങ്ങ് പെര്‍മിറ്റ്, ബള്‍ക്ക് എസ്.എം.എസ്. സര്‍വ്വീസ്, മാട്രിമോണി സേവനങ്ങള്‍, മിനി എ.ടി.എം., ഇ-ഗവേണന്‍സ്, ടാക്‌സ് പേയ്‌മെന്റ്.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *