Saturday, November 23Success stories that matter
Shadow

തെക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് ഇടുക്കിയിലെ സഹകരണത്തിളക്കം

0 0

കേരളത്തിന്റെ അടിസ്ഥാന വികസനത്തില്‍ എന്നും മുന്‍പന്തിയില്‍ നിന്നിട്ടുള്ള പ്രസ്ഥാനമാണ് സഹകരണ മേഖല. അനേകം സഹകരണ പ്രസ്ഥാനങ്ങളുടെ വിജയങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാടാണ് ഇടുക്കി ജില്ല. സഹകരണ മേഖലയിലെ ഇടുക്കി ജില്ലയില്‍ പൊന്‍ തിളക്കമാണ് തെക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക്. വികസന വിജയത്തിന്റെ 63ാം വര്‍ഷത്തിലേക്ക് പ്രവര്‍ത്തിക്കുന്ന തെക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്കിന്റെ തിളങ്ങുന്ന നേട്ടങ്ങളെ കുറിച്ച് വിജയഗാഥയുമായി സംസാരിക്കുകയാണ് ബാങ്കിന്റെ പ്രസിഡന്റ് ടോമി തോമസ് കാവാലത്തും, സെക്രട്ടറി ഇന്‍ ചാര്‍ജ് എ.ടി. ബൈജുവും.

1960ല്‍ അന്നത്തെ എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത് ”ബെറ്റര്‍ ഫാമിംഗ് കോപ്പറേറ്റീവ് സൊസൈറ്റി” ആയി പ്രവര്‍ത്തനം തുടങ്ങിയ പ്രസ്ഥാനമാണ് ഇന്നത്തെ തെക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക്. പ്രദേശത്തെ കര്‍ഷകരുടെ സമഗ്ര വികസനം ആയിരുന്നു ഈ പ്രസ്ഥാനത്തിന്റെ സ്ഥാപക ലക്ഷ്യം.
മന്ദഗതിയില്‍ നീങ്ങിയിരുന്ന ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വേഗത കൈവരിച്ചത് 1980കളിലാണ്. അതിന്റെ ഫലമായി അന്നുവരെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബാങ്കിന്റെ പ്രവര്‍ത്തനം, തെക്കുംഭാഗത്ത് സ്ഥലം വാങ്ങി നിര്‍മ്മിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുവാന്‍ ബാങ്കിന് സാധിച്ചു. തുടര്‍ന്ന് 1992 ആനക്കയത്ത് സ്വന്തമായി നാല് സെന്റ് സ്ഥലം വാങ്ങി ഒരു പുതിയ ബ്രാഞ്ച് ആരംഭിക്കുവാനും ബാങ്കിന് സാധിച്ചു. വികസനത്തിന്റെ അടുത്ത ഘട്ടമായി 1998ല്‍ ബാങ്കിന്റെ ഹെഡ് ഓഫീസും ബ്രാഞ്ചും പൂര്‍ണമായി കമ്പ്യൂട്ടര്‍വല്‍ക്കരിക്കുവാനും ബാങ്കിന് സാധിച്ചു.

ഇന്ന് കേരളത്തിലെ തന്നെ സഹകരണ ബാങ്കുകളില്‍ ടെക്‌നോളജിയുടെ സഹായത്താല്‍ മുന്നേറ്റം നടത്തുന്ന ഒന്നാംനിര ബാങ്ക് ആണ് തെക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക്. നൂതന ബാങ്കിംഗ് സംവിധാനങ്ങളായ ആര്‍ടിജിഎസ്, നെഫ്റ്റ്, വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ എന്നീ സംവിധാനങ്ങള്‍ ബാങ്കിന്റെ ഹെഡ് ഓഫീസിലും ബ്രാഞ്ചിലും നടപ്പാക്കിയിട്ടുണ്ട്. ഈ സേവനങ്ങള്‍ ഉപയോഗിച്ച് ലോകത്ത് ഏതു രാജ്യത്തുനിന്നും ഉപഭോക്താക്കള്‍ക്ക് പണം കൈമാറ്റം ചെയ്യാവുന്നതാണ്. ഹെഡോഫീസില്‍ സ്ഥാപിച്ചിരിക്കുന്ന എ.ടി.എം./സി.ഡി.എം. മെഷീനും ഹെഡോഫീസില്‍ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തെ 6 പ്രമുഖ ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് ഈ മെഷീനിലൂടെ തങ്ങളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാവുന്നതുമാണ്. ബാങ്കിന്റെ ഉപഭോക്താക്കള്‍ക്കെല്ലാം എ.ടി.എം. കാര്‍ഡും നല്‍കിയിട്ടുണ്ട്. ഈ കാര്‍ഡ് ഉപയോഗിച്ച് ഏത് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാനും സാധിക്കും. ഈ സേവനങ്ങള്‍ ലഭ്യാമാകുന്ന ഇടുക്കി ജില്ലയിലെ ഏക സഹകരണ ബാങ്കാണ് തെക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക്. ബാങ്കിന്റെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് പണ ഇടപാടുകള്‍ അനായാസേന നടത്താന്‍ സാധിക്കും. കൂടാതെ ഇലക്ട്രിസിറ്റി ബില്‍, ടെലിഫോണ്‍ ബില്‍, പെന്‍ഷന്‍ പിന്‍വലിക്കല്‍ തുടങ്ങിയ അനേകം സേവനങ്ങള്‍ക്കും ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിലുള്ള ആപ് സഹകരണ മേഖലയില്‍ ഇടുക്കി, എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളില്‍ മറ്റൊരു ബാങ്കിനും ഇല്ല. (18-2-2022 ല്‍ ബഹു. സഹകരണ രജിസ്ട്രാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ നമ്പര്‍ 08/2022 പ്രകാരമാണ് ബാങ്ക് ഈ സേവനങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്.) ഇതിനെല്ലാം പുറമെ ബാങ്കിന് സ്വന്തമായി ഐ.എഫ്.എസ്.സി കോഡും ഉണ്ട്. മൂന്നുലക്ഷം രൂപ വരെ പലിശ സബ്‌സിഡിയായി നല്‍കുന്ന കാര്‍ഷിക വായ്പ, കൃത്യമായി വായ്പ അടയ്ക്കുന്നവര്‍ക്ക് പലിശയില്‍ ഇളവുകള്‍, നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ, സ്ഥിരനിക്ഷേപത്തിന്റെ പലിശ മാസംതോറും എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിക്കാനുള്ള സൗകര്യം, ദിവസേന, ആഴ്ച തോറും, മാസംതോറും എന്നീ രീതികളില്‍ പണം അടക്കാവുന്ന വിവിധതരം എം.ഡി.എസ്. ചിട്ടി പദ്ധതികള്‍, ഏയ്‌സ് മണിയുമായി സഹകരിച്ച് നടത്തുന്ന മൈക്രോ എ.ടി.എം. സേവനങ്ങള്‍, 10000 രൂപവരെ മരണാനന്തര സഹായ പദ്ധതി, വായ്പ എടുത്തതിനുശേഷം നിര്‍ഭാഗ്യവശാല്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് മരിച്ചയാളുടെ വായ്പ ബാധ്യതകളില്‍ നിന്നും ആശ്വാസം നല്‍കുന്ന സഹകരണ റിസ്‌ക് ഫണ്ട് പദ്ധതിയും ബാങ്ക് വിജയകരമായി നടപ്പാക്കി വരുന്നു.

കച്ചവടക്കാര്‍ക്ക് വളരെയേറെ ഉപകാരപ്രദമായ ഡോര്‍ സ്റ്റെപ്പ് ഫണ്ട് കളക്ഷന്‍ വിജയകരമായി ബാങ്ക് നിര്‍വഹിച്ചു പോരുന്നു ഇതിനുപുറമെ റബര്‍ കര്‍ഷകര്‍ക്കും, പൈനാപ്പിള്‍ കര്‍ഷകര്‍ക്കും പ്രത്യേകം ലോണുകളും ബാങ്ക് നടപ്പിലാക്കിയിട്ടുണ്ട്. 80ഓളം വരുന്ന ക്യാന്‍സര്‍, ഡയാലിസിസ് രോഗികള്‍ക്ക് മാസം 1000 രൂപ വിതം പെന്‍ഷന്‍ നല്‍കുന്നുമുണ്ട്. ബാങ്കിന്റെ സ്വന്തമായി മൂന്നു വളം ഡിപ്പോകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെനിന്നും കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയില്‍ വളങ്ങളും കീടനാശിനികളും വാങ്ങാന്‍ സാധിക്കും.

കഴിഞ്ഞ പ്രളയകാലത്ത് കൃഷി നശിച്ച നെല്‍ക്കര്‍ഷകര്‍ക്ക് ഏക്കര്‍ ഒന്നിന് 3000 രൂപ നല്‍കി ബാങ്ക് സഹായിച്ചു. നിരോധനത്തിന്റെ കാലഘട്ടത്തില്‍ വീടുകള്‍ തോറും കയറിയിറങ്ങി പണം കളക്ഷനും ആവശ്യക്കാര്‍ക്ക് പണം വിതരണം ചെയ്യുകയും ചെയ്തു ബാങ്ക്. കൊറോണ കാലത്ത് ബുദ്ധിമുട്ടിലായ ജനങ്ങള്‍ക്ക് വണ്ടികളില്‍ പലവ്യഞ്ജന സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കി മാതൃകയായി ബാങ്ക്. പണം ആവശ്യമുള്ളവര്‍ക്ക് വീടുകളില്‍ പണം എത്തിച്ചു നല്‍കാന്‍ സാധിച്ചത് എടുത്തു പറയേണ്ട വസ്തുതയാണ്. കൊറോണ കാലഘട്ടത്തില്‍ ആയിരുന്നു ബാങ്കിന്റെ അറുപതാം വാര്‍ഷികം. ആ ദിവസം ബാങ്കിലെത്തിയ എല്ലാവര്‍ക്കും രണ്ട് കിലോ അരി സൗജന്യമായി നല്‍കി ബാങ്ക്. കൊറോണ കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി 150 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ലോണ്‍ നല്‍കുകയുണ്ടായി ബാങ്ക്.

ബാങ്കിന്റെ ഹെഡ് ഓഫീസില്‍ ഉള്ള പുതിയ ഓഡിറ്റോറിയം ആവശ്യക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ വാടകയ്ക്കും ബാങ്ക് നല്‍കുന്നുണ്ട്. പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തില്‍ തങ്ങളാല്‍ കഴിയുന്ന എല്ലാവിധ സഹായങ്ങളും നല്‍കിക്കൊണ്ട് സഹകരണ മേഖലയിലെ തിലകക്കുറിയായി തലയുയര്‍ത്തി നില്‍ക്കുകയാണ് തെക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക്. ടോമി തോമസ് കാവാലത്ത് (പ്രസിഡന്റ്) ഷമ്മി ഈപ്പച്ചന്‍ (വൈസ് പ്രസിഡന്റ്), ബേബി ജോസഫ്, മാത്യു ജോസഫ്, റോബി സിറിയക്ക്, റോയി അഗസ്റ്റിയന്‍, ജോബിന്‍ ജോസ്, ഗ്രേസി ജോസഫ്, സിന്ധു ശിവദാസ്, ഡീന എമ്മാനുവല്‍, ഷേര്‍ളി ജോസ്, എ.ടി. ബൈജു (സെക്രട്ടറി ഇന്‍ ചാര്‍ജ്) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് ബാങ്കിനെ നയിക്കുന്നത്.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *