Saturday, November 23Success stories that matter
Shadow

കാര്‍ ഡീറ്റൈലിംഗ് അക്കാഡമി ഭാവിയിലേക്കുള്ള വഴി തുറക്കുന്നു

0 0

ഇന്ന് കാര്‍ സ്വന്തമായി ഉള്ളവരെല്ലാം പ്രത്യേകം ശ്രദ്ധിക്കുന്ന ഒരു മേഖലയാണ് കാര്‍ ഡീറ്റെയ്‌ലിങ്ങ്. ഈ മേഖലയുടെ സാധ്യത എത്രമാത്രം വലുതാണെന്ന് നാം മനസ്സിലാക്കി തുടങ്ങിയത് തന്നെ ഈ അടുത്ത കാലത്താണ്. ടെക്‌നോളജി പുരോഗമിച്ചതിനോടൊപ്പം ഓട്ടോമൊബൈല്‍ മേഖലയില്‍ ഉണ്ടായ സ്‌ഫോടനാത്മകമായ മാറ്റങ്ങളുടെ ചുക്കാന്‍ പിടിക്കുകയാണ് ഡീറ്റൈലിംഗ് മേഖല. കാലം വളര്‍ന്നതോടെ കേരളത്തിലെ ചെറുപട്ടണങ്ങളില്‍ പോലും കാര്‍ ഡീറ്റെയ്‌ലിങ്ങ് ഷോപ്പുകള്‍ ഉയര്‍ന്നുവന്നു. അതോടെ ഉയര്‍ന്നു വന്ന മറ്റൊരു ചോദ്യമാണ് ഇത്തരം കാര്‍ ഡീറ്റെയ്‌ലിങ്ങ് ഷോപ്പുകളിലേക്കെല്ലാം ക്വാളിഫൈഡായ തൊഴിലാളികളെ എങ്ങനെ ലഭിക്കും, ഒരു കാര്‍ വാഷ് & ഡീറ്റെയ്‌ലിങ്ങ് ബിസിനസ് തുടങ്ങുന്നവര്‍ക്കുള്ള ശരിയായ ട്രെയ്‌നിങ്ങും, കണ്‍സല്‍ട്ടേഷനും എവിടെ ലഭിക്കും, ഈ ബിസിനസ് കൃത്യമായി കൈകാര്യം ചെയ്യാന്‍ ആവശ്യമുള്ള ഗ്യാരേജ് ക്ലൗഡ് സോഫ്റ്റ്‌വെയര്‍ എങ്ങനെ ഉപയോഗിക്കാം ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി കാര്‍ ഡീറ്റെയ്‌ലിങ്ങ് മേഖലയില്‍ ഒരു സമൂലമായ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ചാവക്കാട് മുല്ലശ്ശേരി സ്വദേശിയായ ഷമീം അക്ബര്‍. ഡീറ്റെയ്‌ലിങ്ങ് അക്കാഡമി എന്ന സ്ഥാപനം നല്‍കുന്ന വ്യത്യസ്തമായ കോഴ്‌സുകളേക്കുറിച്ചും കോച്ചിങ്ങ് രീതികളേക്കുറിച്ചും വിജയഗാഥയോട് സംസാരിക്കുകയാണ് ഷമീം അക്ബര്‍.

”പകര്‍ന്ന് കൊടുത്തില്ലെങ്കില്‍ അറിവിന് യാതൊരു വിലയുമില്ല” ലോക പ്രശസ്ത എഴുത്തുകാരനായ ആന്റന്‍ ചെക്കോവിന്റെ വാക്കുകളാണിവ. ഈ വാക്കുകള്‍ 100 ശതമാനം അന്വര്‍ത്ഥമാക്കുന്ന ജീവിതത്തിനുടമയാണ് ഡീറ്റെയ്‌ലിങ്ങ് അക്കാഡമിയുടെ സ്ഥാപകനും മാനേജിങ്ങ് ഡയറക്ടറുമായ ഷമീം അക്ബര്‍. ഇലക്ട്രോണിക്‌സ് ബിരുദം നേടിയ ഷമീം, വിദേശ രാജ്യത്ത് ജോലിചെയ്ത് കൊണ്ടിരിക്കുമ്പോഴും സ്വന്തമായ ഒരു പ്രസ്ഥാനം തുടങ്ങണമെന്ന് ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നു. 2012 കാലഘട്ടത്തില്‍ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുമ്പോഴേക്കും ഷമീം ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയേക്കുറിച്ചും ഈ മേഖലയില്‍ ഉയര്‍ന്നു വരാന്‍ പോകുന്ന പുത്തന്‍ പ്രവണതകളേക്കുറിച്ചും വിശദമായി പഠനം നടത്തിയിരുന്നു. അങ്ങനെയാണ് ഡീറ്റെയിലിംഗ് മേഖലയില്‍ ഒരു സ്ഥാപനം തുടങ്ങണമെന്ന ആഗ്രഹവുമായി നാട്ടില്‍ എത്തിയത്. അതിന്റെ ഫലമായി വിദേശ രാജ്യങ്ങളില്‍ കണ്ട് ശീലിച്ച,ഭാവിയില്‍ വിജയ സാധ്യതയുള്ള ഒരു കാര്‍ ഡീറ്റെയ്‌ലിങ്ങ് ഹബ്ബ് (കാറിന്റെ മോഡിഫിക്കേഷന്‍, കാര്‍ സ്റ്റീം വാഷ്, വീല്‍ അലൈന്‍മെന്റ്, സെറാമിക് കോട്ടിംഗ്, ഓയില്‍ ചെയ്ഞ്ചിങ്ങ് തുടങ്ങിയ എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യുന്ന) ആരംഭിക്കുവാനായി പദ്ധതി ഇട്ടു.

പ്രാരംഭ ഘട്ടം എന്ന നിലയില്‍ തന്റെ സുഹൃത്തിന്റെ വീല്‍ അലൈന്‍മെന്റ് ഷോപ്പിനോട് ചേര്‍ന്ന് ഒരു സ്റ്റീം വാഷിംഗ് സെന്റര്‍ തുടങ്ങുവാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. അലൈന്‍മെന്റ് ഷോപ്പില്‍ എത്തുന്ന കസ്റ്റമേഴ്‌സിനോട് ഈ പുതിയ സ്റ്റീം വാഷിങ്ങിനേക്കുറിച്ചും, സാധാരണ ഉണ്ടായിരുന്ന പോളിഷിങ്ങ് & ടഫ്‌ലോണ്‍ കോട്ടിങ്ങിന് പകരം താന്‍ റിസര്‍ച്ചിലൂടെ കണ്ടെത്തിയ യൂറോപ്യന്‍ നിലവാരത്തിലുള്ള പോളിമര്‍ കോട്ടിങ്ങിനേക്കുറിച്ചും, വിദൂര ഭാവിയില്‍ വരുമെന്ന്് പ്രതീക്ഷിച്ചിരുന്നതും എന്നാല്‍ ഷമീം അവിടെ യാഥാര്‍ത്ഥ്യമാക്കിയതുമായ നാനോ സെറാമിക് കോട്ടിങ്ങിനേക്കുറിച്ചും വിവരിക്കുകയും, അവര്‍ക്ക് ഈ സേവനങ്ങള്‍ കൃത്യമായി നല്‍കുകയും ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. വൈകുന്നേരം അലൈന്‍മെന്റ് ഷോപ്പില്‍ ജോലികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഷോപ്പിലെ സാധനങ്ങള്‍ മുഴുവന്‍ ഒരു സൈഡിലേക്ക് ഒതുക്കി വച്ച് രാത്രി മുഴുവന്‍ ഡീറ്റെയ്‌ലിങ്ങ് വര്‍ക്കുകള്‍ ചെയ്തും, കുറച്ചുനേരം അവിടെത്തന്നെ കിടന്നുറങ്ങി, വീണ്ടും രാവിലെ എഴുന്നേറ്റ് ജോലി തുടങ്ങുന്ന ഒരു ശൈലി ആയിരുന്നു ആ കാലഘട്ടങ്ങളിലെല്ലാം ഷമീം പിന്തുടര്‍ന്നിരുന്നത്. കഠിനാധ്വാനത്തോടു കൂടെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മൂലം ബിസിനസ് നല്ല രീതിയില്‍ വളര്‍ന്നു. മിനി ഗള്‍ഫ് എന്നറിയപ്പെടുന്ന ചാവക്കാട് നിന്നും 12 കിലോമീറ്റര്‍ അകലെ മുല്ലശേരി എന്ന ഗ്രാമത്തില്‍ ഇത്തരത്തില്‍ ഒരു സ്ഥാപനം പടുത്തുയര്‍ത്തി വിജയിപ്പിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു.

അങ്ങനെ ആ സ്ഥാപനം മികച്ച രീതിയില്‍ വളര്‍ന്നതോടുകൂടി ഇത്തരത്തില്‍ ഷോപ്പുകള്‍ മറ്റു ടൗണുകളില്‍ ആരംഭിക്കുന്നതിനായി ഈ സംരംഭകരുടെ അടുത്തേക്ക് ഫ്രാഞ്ചൈസി അന്വേഷിച്ച് ആളുകള്‍ എത്തി. ഇവര്‍ക്ക് ഫ്രാഞ്ചൈസി നല്‍കിത്തുടങ്ങിയതോടെയാണ് ഷമീം മറ്റൊരു കാര്യം ശ്രദ്ധിച്ചത്. കാര്‍ ഡീറ്റെയിലിങ്ങ് ഷോപ്പിലേക്ക് ആവശ്യമായ ശരിയായ ട്രെയ്‌നിങ്ങ് ലഭിച്ച തൊഴിലാളികളുടെ എണ്ണം വളരെ കുറവാണ്. സത്യത്തില്‍ കാര്‍ ഡീറ്റെയ്‌ലിങ്ങ് ചെയ്യുന്ന ഒരു വാഹന ഉടമയ്ക്ക് അവര്‍ കൊടുക്കുന്ന് പണത്തിനുള്ള ഗുണനിലവാരം അക്കാലത്ത് ലഭിച്ചിരുന്നില്ല. കാരണം, വേണ്ടത്ര എക്‌സ്പീരിയന്‍സ് ഉണ്ടായിരുന്നെങ്കിലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലര്‍ക്കും ശരിയായ രീതിയില്‍ കാര്‍ ഡീറ്റെയ്‌ലിങ്ങ് വര്‍ക്ക് ചെയ്യുന്ന രീതി അറിയില്ലായിരുന്നു. ഏതെങ്കിലും ഒരു പ്രത്യേക മേഖലയില്‍ മാത്രം പരിചയമുള്ളവരെയായിരുന്നു ഈ കാലഘട്ടങ്ങളിലെല്ലാം കൂടുതലും ലഭ്യമായിരുന്നത്. അതിനാല്‍ തന്നെ ആ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഷമീം ഇതിനെക്കുറിച്ച് കൂടുതലായി പഠിക്കുകയും ബിസിനസിന്റെ മറ്റ് മേഖലകളേക്കുറിച്ച കൂടുതല്‍ പരിജ്ഞാനം നേടുന്നതിനായി അനേകം ട്രെയ്‌നിങ്ങ് പ്രോഗ്രാമുകളില്‍ പങ്കെടുക്കുകയും ചെയ്തു. ട്രെയ്‌നിങ്ങ് പ്രൊഫഷനോട് താല്‍പര്യമുള്ള ആളായിരുന്നതിനാല്‍ ഈ മേഖലയില്‍ ക്ലാസ്സുകള്‍ എടുത്തു നല്‍കുവാന്‍ ഷമീമിന് പ്രത്യേകം താല്‍പര്യവും ഉണ്ടായിരുന്നു. അതിലുപരി, ആ കാലഘട്ടങ്ങളില്‍ കാര്‍ ഡീറ്റെയ്‌ലിങ്ങ് മേഖലയില്‍ സ്‌കില്‍ഡ് ആയിട്ടുള്ള തൊഴിലാളികള്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നതില്‍ കൂടുതല്‍ താല്‍പ്പര്യം കാണിച്ചരുന്നില്ല. കാര്‍ വാഷ്, കാര്‍ ഡീറ്റെയ്‌ലിങ്ങ്, പെയ്ന്റ് കറക്ഷന്‍ & പെയ്ന്റ് പ്രൊട്ടക്ഷന്‍, മെക്കാനിക്കല്‍ വര്‍ക്കുകള്‍, ഓള്‍ട്ടറേഷന്‍ വര്‍ക്ക്, ആക്‌സസറീസുകള്‍, ഓയില്‍ ചെയ്ഞ്ചിങ് തുടങ്ങി ഓട്ടോമൊബൈലിന്റെ മുഴുവന്‍ കണ്‍സള്‍ട്ടിംഗ് വര്‍ക്കുകള്‍ എന്നീ മേഖലയേക്കുറിച്ച് ഷമീം നടത്തിയ വിശദമായ പഠനങ്ങളുടെ ഫലമായി ഡീറ്റൈലിംഗ് മേഖലയില്‍ കോഴ്‌സുകള്‍ക്കായി അദ്ദേഹം സ്വന്തമായി ഒരു കരിക്കുലം തയ്യാറാക്കി.

ഒരു പക്ഷെ, ലോകത്തില്‍ ആദ്യമായി ഒരു പ്രത്യേക ബ്രാന്റിന് കീഴിലല്ലാതെ, ഡീറ്റെയ്‌ലിങ്ങ് അക്കാഡമി എന്ന ആശയം അവതരിപ്പിച്ചത് ഷമീം ആയിരിക്കും. സാധാരണ ഗതിയില്‍ ഇത്തരം കോഴ്‌സുകള്‍ പഠിപ്പിക്കുന്നത് ഓട്ടോമൊബൈല്‍ മേഖലയിലെ ഏതെങ്കിലും ബ്രാന്റുകളുടെ പ്രൊഡക്ട് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ആയിരിക്കും. ഡീറ്റെയ്‌ലിങ്ങ് അക്കാഡമിയില്‍ പഠിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ഡീറ്റെയ്‌ലിങ്ങ് മേഖലയില്‍ ഒരു പരിജ്ഞാനവും ഇല്ലെങ്കിലും, എത് തരം കാറുകളുടെ ഡീറ്റെയ്‌ലിങ്ങും സ്വന്തമായി ചെയ്യുവാനും ഒരു സംരംഭഭം തുടങ്ങുവാനും വെറും 3 ദിവസത്തെ ട്രെയ്‌നിങ്ങിലൂടെ സാധ്യമാകുന്നു. അതിനുള്ള തെളിവാണ് ഇവിടെ നിന്നും വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കിയ 1500ഓളം വിദ്യാര്‍ത്ഥികള്‍ ഇന്ന് ഇന്ത്യയിലും വിദേശത്തുമായി മികച്ച ശമ്പളത്തില്‍ ജോലി ചെയ്യുകയും, സ്വന്തമായി ഉന്നത നിലവാരത്തിലുള്ള ഓട്ടോ ഡീറ്റെയ്‌ലിങ്ങ് ഹബ്ബുകള്‍ തുടങ്ങുകയും ചെയ്തത്. തിയറി ക്ലാസ്സുകളേക്കാള്‍ കൂടുതലായി പ്രാക്ടിക്കല്‍ വര്‍ക്കുകള്‍ക്കാണ് ഇവിടെ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

കാര്‍ വാഷ്, കാര്‍ ഡീറ്റെയ്‌ലിങ്ങ്, പോളിഷിങ്ങ്, സെറാമിക് കോട്ടിങ്ങ്, റാപ്പിങ്ങ്, പി.പി.എഫ് (പെയ്ന്റ് പ്രൊട്ടക്ഷന്‍ ഫിലിം) ഇന്‍സ്റ്റാളേഷന്‍, ഓട്ടോ ബോഡി സ്‌പ്രെ പെയ്ന്റിങ്ങ്, ഫൈബര്‍ പാച്ചിങ്ങ്, വിന്റോ ഫിലിം ഇന്‍സ്റ്റാളേഷന്‍, ബൈക്ക് ഡീറ്റെയ്‌ലിങ്ങ്, ഹൈഡ്രോ ഡിപ്പിങ്ങ്, ഗ്രാഫൈന്‍ കോട്ടിങ്ങ് & മെയ്ന്റനന്‍സ് പ്രോസസ്, ബിസിനസ് സെറ്റപ്പ്-ഓപ്പറേഷന്‍ &ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, കാര്‍ വാഷിങ്ങ് & ക്ലീനിങ്ങ്, ക്ലെയിങ്ങ് & ഇന്റീരിയര്‍ ഡീകണ്ടാമിനേഷന്‍ ടെക്‌നിക്കുകള്‍, കാര്‍ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ സ്റ്റീം ഡീറ്റെയ്‌ലിങ്ങ് ടെക്‌നിക്കുകള്‍, മള്‍ട്ടി സ്റ്റേജ് കാര്‍ പോളീഷിങ്ങ് & ടൂള്‍സ്, പെയ്ന്റ് ഇന്‍സ്‌പെക്ഷന്‍& ബോഡി റെസ്റ്റ് അനാലിസിസ്, കാര്‍ പെയ്ന്റ് ഓവര്‍വ്യൂ-കാറ്റഗറീസ് & ഡിഫെക്ട്‌സ്, പെയ്ന്റ് കറക്ഷന്‍ ടെക്‌നിക്‌സ് സാന്റിങ്ങ് മെത്തേഡ്, ഹെഡ്‌ലൈറ്റ്-ബ്രേക്ക്‌ലൈറ്റ് റീസ്റ്റോറേഷന്‍, ഫൈനല്‍ ഇന്‍സ്‌പെക്ഷന്‍&ഡെലിവറി ഓഫ് വെഹിക്കിള്‍, തുടങ്ങിയ മേഖലകളേക്കുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും ഇത്തരം കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ അക്കാദമി അവരെ പ്രാപ്തനാക്കുകയും ചെയ്യുന്നു.

ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 50 ഡീറ്റെയ്‌ലിങ്ങ് സ്ഥാപനത്തില്‍ ഒന്നില്‍ മാത്രമേ മികച്ച ട്രെയ്‌നിങ്ങ് ലഭിച്ച, അല്ലെങ്കില്‍ ഉന്നത നിലവാരമുള്ള സ്റ്റാഫിനെ ലഭിക്കുന്നുള്ളൂ. അതിനാല്‍ ഈ കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് അവര്‍ നേടുന്ന ട്രെയ്‌നിങ്ങിന്റെ അടിസ്ഥാനത്തില്‍ തുടക്കം മുതലേ മികച്ച ശമ്പളം ലഭിക്കും. വാഹനങ്ങളില്‍ നേരിട്ട് നടത്തുന്ന പഠനമായതിനാല്‍ അതിലുണ്ടാകുന്ന പ്രശ്‌നങ്ങളും അവയുടെ പരിഹാരവും ഒരേസമയം തന്നെ മനസ്സിലാക്കാനും പരിഹരിക്കുവാനും വിദ്യാര്‍ഥികള്‍ക്ക് സാധിക്കും. തുടക്കക്കാര്‍ക്ക് 10,000 മുതല്‍ 45,000 രൂപ വരെ സാലറി ലഭിക്കുന്നു എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തരം ജോലിക്ക് വലിയ ഡിമാന്റാണുള്ളത്. പുരുഷന്‍മാര്‍ക്കും, സ്ത്രീകള്‍ക്കും ഈ കോഴ്‌സ് പഠിക്കാവുന്നതാണ്. ഓരോ വാഹനത്തിന്റെയും മോഡല്‍ മാറുന്നതനുസരിച്ച് ഇതില്‍ ചെയ്യേണ്ട ഡീറ്റെയ്‌ലിങ്ങിനും മറ്റ് വര്‍ക്കുകളിലും മാറ്റം ഉണ്ടാകും. ഓരോ വര്‍ക്കുകളിലും പ്രാവീണ്യം നേടിയ ഇന്‍ഡസ്്ട്രി എക്‌സ്പര്‍ട്ടുകളായിരിക്കും ക്ലാസ്സുകള്‍ നയിക്കുന്നത്. ഇതിനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രഗത്ഭരായ ആളുകളെയാണ് സ്ഥാപനം കൊണ്ടുവരുന്നത്. ഷമീമിന്റെ നീണ്ട കാലത്തെ പ്രവര്‍ത്തിപരിചയത്തില്‍ നിന്നും അദ്ദേഹം സ്വയം കണ്ടെത്തിയതാണ് ഈ പാഠ്യ പദ്ധതി. കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്വദേശത്തും വിദേശത്തും അനേകം തൊഴിലവസരങ്ങളാണുള്ളത്.

iso 9001-2015 അംഗീകാരം ലഭിച്ച സ്ഥാപനമാണ് ഡീറ്റെയ്‌ലിങ്ങ് അക്കാദമി. കൂടാതെ എന്‍.എസ്.ഡി.സി., സ്‌കില്‍ ഇന്ത്യ, ആര്‍.ഒ.എച്ച്.എസ്, ഐ.എ.എഫ് ഐ.എസ്.ഒ, ഇ.ഐ.എ.സി. എന്നീ സ്ഥാപനങ്ങളുടെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ആണ് സ്ഥാപനം നല്‍കുന്നത്. കൂടാതെ, ബിസിനസ് മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഹൗ റ്റു സ്റ്റാര്‍ട്ട് എ ബിസിനസ്, പീപ്പിള്‍ മാനേജ്‌മെന്റ്, ഹൗ ടു സെറ്റ് ഗോള്‍, ഓട്ടോ പൈലറ്റ് മോഡില്‍ എങ്ങനെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാം എന്നീ കാര്യങ്ങള്‍ കൂടി ഇവിടെ പഠിപ്പിക്കുന്നുണ്ട്. ഷോപ്പില്‍ വരുന്ന വാഹനങ്ങള്‍ക്ക് ചെറിയ തരത്തിലുള്ള എക്‌സ്ട്രാ ഫിറ്റിംഗ് വേണ്ടിവന്നാല്‍ അത് ചെയ്യുവാനും ട്രെയ്‌നിങ്ങ് നല്‍കുന്നുണ്ട്.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 9778366410, 7034333244

എക്‌സ്‌ക്ലൂസ്സീവ് ഇന്റവ്യൂ

ഡീറ്റെയ്‌ലിങ്ങ് മേഖലയുടെ ഭാവിയെ താങ്കള്‍ എങ്ങനെ കാണുന്നു ?

2025ല്‍ ലോകത്തൊട്ടാകെയുള്ള ഓട്ടോമൊബൈല്‍ മാര്‍ക്കറ്റുകളില്‍ ഇന്ത്യ 5ാം സ്ഥാനത്ത് എത്തുമെന്നായിരുന്നു 10 വര്‍ഷം മുന്‍പത്തെ പഠനങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ 2023ല്‍ ഓട്ടോമൊബൈല്‍ മാര്‍ക്കറ്റുകളില്‍ ഇന്ത്യ ലോകത്തില്‍ 3ാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇത് തന്നെ ഓട്ടോമോബൈല്‍ ഇന്‍ഡസ്ട്രിയുടെ വളര്‍ച്ച എത്രമാത്രം വലുതാണെന്ന്് നമുക്ക് കാണിച്ച് തരുന്നു. വാഹനങ്ങളുടെ ഉപയോഗം കൂടുന്നതനുസരിച്ച് പ്രീമിയം വാഹനങ്ങള്‍ മാര്‍ക്കറ്റില്‍ ഉണ്ടാകും. ഇത് ഡീറ്റെയ്‌ലിങ്ങ് മേഖലയുടെ വളര്‍ച്ചയ്ക്ക് വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്. മാത്രമല്ല ഇന്ന് കേരളത്തിലെ പ്രധാന പട്ടണങ്ങളിലെല്ലാം എത്രമാത്രം ഡീറ്റെയ്‌ലിങ്ങ് ഷോപ്പുകള്‍ ഉണ്ടെന്ന് നമുക്ക് നേരിട്ട് കാണാന്‍ സാധിക്കുമല്ലോ.ഈ മേഖലയുടെ സാധ്യത അനന്തമാണ്.

ഈ മേഖലയിലേക്ക് കടന്നുവരുവാനായി താങ്കള്‍ നടത്തിയ പഠനങ്ങളേക്കുറിച്ച പറയാമോ ?

ഈ മേഖലയേക്കുറിച്ച് വര്‍ഷങ്ങളോളം ഞാന്‍ പഠനങ്ങള്‍ നടത്തിയിരുന്നു. കൂടാതെ, ലക്ഷക്കണക്കിന് രൂപ ചെയവഴിച്ച് അനേകം ട്രെയ്‌നിങ്ങ് ക്ലാസ്സുകളില്‍ ഞാന്‍ പങ്കെടുത്തു. കാര്‍ ഡീറ്റെയ്‌ലിങ്ങ്, മാനേജ്‌മെന്റ്, മൈന്റ് െട്രയ്‌നിങ്ങ്, മോട്ടിവേഷണല്‍ ക്ലാസ്സുകള്‍ എന്നിങ്ങനെ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ധാരാളം ക്ലാസ്സുകളിലും പങ്കെടുത്തു. സംരംഭകര്‍ ട്രെയ്‌നിങ്ങ് ക്ലാസ്സുകളില്‍ പങ്കെടുക്കണം എന്നാണ് എന്റെ വ്യക്തിവരമായ അഭിപ്രായം. പണത്തേക്കാള്‍ വലുതാണ് അറിവ്. ഇങ്ങനെ നിങ്ങള്‍ നേടുന്ന അറിവായിരിക്കും നിങ്ങളുടെ ഭാവിയിലേക്കുള്ള വഴികാട്ടി.

ഡീറ്റെയ്‌ലിങ്ങ് അക്കാദമിയില്‍ പഠിക്കുന്ന വ്യക്തിക്ക് ലഭിക്കുന്ന അഡ്വാന്റേജ് എന്തെല്ലാമാണ് ?

ഇന്‍ഡസ്ട്രിയിലെ ഏറ്റവും പ്രഗത്ഭരായ ആളുകളാണ് ഡീറ്റെയ്‌ലിങ്ങ് അക്കാദമിയില്‍ ക്ലാസ്സുകള്‍ നയിക്കുന്നത്. അതിനാല്‍ തന്നെ ഇന്‍ഡസ്ട്രിയിലെ ലേറ്റസ്റ്റ് ട്രെന്റുകള്‍ എന്തെല്ലാമാണെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിക്കും. ഇവിടെ പഠിക്കുന്ന ഓരോരുത്തരും സ്വന്തമായി ഡീറ്റെയ്‌ലിങ്ങ് ബിസിനസ് തുടങ്ങുവാനും അവര്‍ക്ക് ആവശ്യമുള്ള ക്വാളിഫൈഡ് സ്റ്റാഫിനെ നല്‍കി ഈ മേഖലയിലുള്ള, മികച്ച തൊഴിലാളികളുടെ ദൗര്‍ലഭ്യത ഇല്ലാതാക്കുക എന്നതാണ് ഞാന്‍ വിഭാവനം ചെയ്യുന്നത്. അതിനായി സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് എന്ത് സഹായം നല്‍കുവാനും ഞങ്ങള്‍ തയ്യാറാണ്. ഡീറ്റെയ്‌ലിങ്ങ്് ഷോപ്പുകല്‍ സ്ഥാപിക്കുവാനും, കണ്‍സല്‍ട്ടേഷന്‍, ഡീറ്റെയ്‌ലിങ്ങ് ഷോപ്പുകള്‍ സ്ഥാപിക്കുവാന്‍ ആവശ്യമുള്ള എക്വിപ്‌മെന്റുകള്‍ വാങ്ങാനും, സ്റ്റാഫിനെ കണ്ടെത്താനും തുടങ്ങി സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് പ്രമോഷനുകള്‍ ചെയ്യുവാനും വരെ സ്ഥാപനം സഹായം നല്‍ക്കും.

ഈ കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്നവരുടെ ഭാവി എന്താകും ?

കുറഞ്ഞ സമയത്തിനുള്ളില്‍ ഉയര്‍ന്ന വരുമാനം ലഭിക്കുന്ന ജോലി നേടുവാനും, ഈ മേഖലയില്‍ തന്നെ ബിസിനസ് തുടങ്ങുവാനുമുള്ള അവസരം ലഭിക്കുന്നു എന്നതാണ് ഈ കോഴ്‌സുകളുടെ ഏറ്റവും വലിയ പ്രത്യേകത. ഇത്രയും വിശദമായി കാര്യങ്ങള്‍ പഠിപ്പിക്കുന്ന ഒരു അക്കാഡമി ലോകത്തില്‍ അപൂര്‍വ്വമായിരിക്കും. കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് തുടക്കത്തില്‍ തന്നെ മികച്ച ശമ്പളമാണ് ലഭിക്കുന്നത്. ഇന്ന് മാര്‍ക്കറ്റില്‍ ഈ മേഖലയിലെ മികച്ച തൊഴിലാളികളുടെ അനുപാതം, 50 ഷോപ്പുകള്‍ക്ക് ഒരു മികച്ച തൊഴിലാളി എന്നതാണ്. അപ്പോള്‍ തന്നെ ഈ മേഖലയുടെ സാധ്യത നിങ്ങള്‍ക്ക് മനസ്സിലാകുമല്ലോ. സ്വദേശത്ത് തുടക്കത്തില്‍ 10,000-50,000 രൂപ വരെയും, വിദേശത്ത് 30,000- 1,00,000 രൂപ വരെയുമാണ് ഡീറ്റെയ്‌ലിങ്ങ് മേഖലയില്‍ മികച്ച ആളുകള്‍ക്ക് ലഭിക്കുന്ന ശമ്പളം. ഈ മേഖലയിലെ ഏറ്റവും മികച്ച തൊഴിലാളികള്‍ ഫ്രീലാന്‍സ് ജോലി ചെയ്ത് മാത്രം ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്.

ഏത് പ്രായക്കാര്‍ക്കാണ് ഈ കോഴ്‌സ് പഠിക്കുവുന്നത് ?

ഈ കോഴ്‌സുകള്‍ പഠിക്കുന്നതിന് പ്രായം ഒരു തടസ്സമല്ല. ഏത് പ്രായക്കാര്‍ക്കും ഈ കോഴ്‌സുകള്‍ പഠിക്കാവുന്നതാണ്. ഈ മേഖലയില്‍ ജോലി ചെയ്യുവാന്‍ താല്‍പ്പര്യമുള്ളവരും, കഠിനാധ്വാനം ചെയ്യാന്‍ മനസ്സുള്ളവരുമായിരിക്കണം നിങ്ങള്‍.

സ്ത്രീകള്‍ക്ക് ഈ കോഴ്‌സ് പഠിക്കുവാന്‍ സാധിക്കുമോ ?

തിര്‍ച്ചയായും സ്ത്രീകള്‍ക്ക് ഈ കോഴ്‌സ് പഠിക്കാന്‍ സാധിക്കും. സ്ത്രീകള്‍ ഈ രംഗത്തേക്ക് കൂടുതലായി കടന്നുവരണം എന്നതാണ് ഞാന്‍ വിഭാവനം ചെയ്യുന്നത്. സ്ത്രീകള്‍ ഇത്തരം ജോലികള്‍ ചെയ്താല്‍ അതിനോട് ഉപഭോക്താക്കള്‍ക്ക് വിശ്വാസം കൂടും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഡീറ്റെയ്‌ലിങ്ങ് അക്കാദമിയില്‍ പി.പി.എഫ് കോഴ്‌സ് പഠിപ്പിക്കുന്നത് ഈ മേഖലയില്‍ വളരെ പ്രാവീണ്യമുള്ള ഒരു സ്ത്രീയാണ്.

ഡീറ്റെയ്‌ലിങ്ങ് അക്കാഡമിക്ക് പുറമെ മറ്റ് ബിസിനസ്സ് എന്തെല്ലാമാണ് ?

ഉപഭോക്താക്കള്‍ക്ക് ഈ മേഖലയിലെ ടൂള്‍സുകള്‍ ലഭ്യമാക്കുന്ന ഡി.റ്റി.കെ (ഡീറ്റെയ്ല്‍ മാര്‍ട്ട്) ഡീറ്റെയ്‌ലിങ്ങ് അക്കാദമിയുടെ സഹോദര സ്ഥാപനമാണ്. പുതിയതായി ഒരു ഡീറ്റെയ്‌ലിങ്ങ് ഷോപ്പ് തുടങ്ങുന്നവര്‍ക്ക് ഏറ്റവും അത്യാവശ്യമായ ടൂള്‍സുകള്‍ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യുന്നു. പുതിയ ഷോപ്പ് തുടങ്ങന്നവര്‍ക്ക് കൃത്യമായ കണ്‍സല്‍ട്ടേഷനും ഈ സ്ഥാപനം നല്‍കുന്നു. കാരണം പുതിയതായി ഒരു ഡീറ്റെയ്‌ലിങ്ങ് ഷോപ്പ് തുടങ്ങുന്നവര്‍ക്ക് ഒരു പക്ഷെ ഏതെല്ലാം ടൂളുകള്‍ വാങ്ങണം എന്ന് കൃത്യമായി അറിയില്ലെങ്കില്‍ അവര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ ഈ സ്ഥാപനം നല്‍കും. കാരണം ഈ മേഖലയില്‍ വേണ്ടത്ര എക്‌സ്പീരിയന്‍സ് ഇല്ലാത്തവര്‍ ആവശ്യമില്ലാത്ത ധാരാളം ടൂളുകള്‍ തുടക്കത്തില്‍ വാങ്ങിക്കൂട്ടും. സത്യത്തില്‍ സ്ഥാപനത്തിന്റെ തുടക്കത്തില്‍ ഇത്രയും ടൂള്‍സ് വേങ്ങേണ്ട ആവശ്യം ഉണ്ടായിരിക്കുകയില്ല. ഒരു ഡീറ്റെയ്‌ലിങ്ങ് ഷോപ്പിലേക്കാവശ്യമായ ടവ്വല്‍സ്&ക്ലോത്ത്‌സ്, ടൂള്‍സ്&എക്വിപ്‌മെന്റ്‌സ്, കോംപൗണ്ട്‌സ്, ക്ലീനിങ്ങ് മെഷിനറീസ് തുടങ്ങി എല്ലാത്തരം ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും ഡി.റ്റി.കെ ലഭ്യമാക്കുന്നു. കൂടാതെ, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേഷന് ആവശ്യമായ പേപ്പര്‍ വര്‍ക്കുകളും സ്ഥാപനം ചെയ്ത് നല്‍കുന്നു.

താങ്കള്‍ വികസിപ്പിച്ചെടുത്ത ഗാവ എന്ന ഗ്യാരേജ് ക്ലൗഡ് സോഫ്റ്റ് വെയറിന്റെ പ്രത്യേകതകള്‍ എന്തെല്ലാമാണാണ് ?

കഴിഞ്ഞ 10 വര്‍ഷം ഞാന്‍ ഈ മേഖലയില്‍ നേരിട്ട പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായാണ് ഇത്തരം ഒരു സോഫ്റ്റ്‌വെയര്‍ ഡെവലപ്പ് ചെയ്തത്. ഐ.ടി. മേഖലയില്‍ ഫീല്‍ഡ് എക്‌സ്പീരിയന്‍സ് ഉണ്ടായിരുന്നതിനാലാണ് എനിക്ക് ഇത് സാധ്യമായത്. സ്ഥാപനത്തിന്റെ അക്കൗണ്ട്‌സ് കൈകാര്യം ചെയ്യുന്നതിനും ഉപഭോക്താക്കളേക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനുമായി വികസിപ്പിച്ചെടുത്ത ഗാവ എന്ന സോഫ്റ്റ്‌വെയറും ഇന്ന് സ്ഥാപനത്തിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനികളില്‍ ഒന്നാണ്. ഡീറ്റെയ്‌ലിങ്ങ് ഷോപ്പുകളുടെ പ്രവര്‍ത്തനം തീര്‍ത്തും ആയാസരഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സോഫ്റ്റ്‌വെയര്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്ഥാപനത്തിനാവശ്യമായ ബില്ലിങ്ങ്, ഓരോ വാഹനത്തിന്റെയും സര്‍വ്വീസ് റിപ്പോര്‍ട്ട്, അടുത്ത പ്രാവശ്യം സര്‍വ്വീസ് ചെയ്യേണ്ട തീയതി, മുന്‍പ് ചെയ്ത സര്‍വ്വീസുകളുടെ വിശദാംശങ്ങള്‍, എത്ര സര്‍വ്വീസ് ചെയ്തുെ ജോബ് കാര്‍ഡ് തയ്യാറാക്കുക, ക്യാഷ് ഇന്‍ ഹാന്റ്, ക്യാഷ് ഇന്‍ അക്കൗണ്ട്, ക്യാഷ് ഔട്ട്സ്റ്റാന്റിങ്ങ്, ഓരോ ദിവസവും സര്‍വ്വീസ് ചെയ്ത വാഹനങ്ങളുടെ ലിസ്റ്റ്, സ്‌റ്റോക്ക് മാനേജ്‌മെന്റ്, മൊത്തം ഉപഭോക്താക്കളില്‍ ഏറ്റവും മികച്ച ഉപഭോക്താക്കളുടെ ലിസ്റ്റ്്, ഓരോ ഉപഭോക്താവിന്റെയും കംപ്ലീറ്റ് ഹിസ്റ്ററി, ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഉല്‍പ്പന്നം ഏത് തുടങ്ങി അനേകം കാര്യങ്ങള്‍ ഒരേ സമയം ചെയ്യാന്‍ സാധിക്കുന്നതാണ് ഗാവ ഗ്യാരേജ് ക്ലൗഡ് സോഫ്റ്റ്‌വെയര്‍. ഇത്തരം ആവശ്യങ്ങള്‍ക്കായി മിക്കവാറും സ്ഥാപനങ്ങളും ഒന്നിലധികം സോഫ്റ്റ്‌വെയറുകളാണ് ഉപയോഗിക്കുന്നത്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഈ സോഫ്റ്റ്‌വെയര്‍ കംപ്യൂട്ടറിലും, മൊബൈല്‍ ഫോണിലും ആക്‌സസ് ചെയ്യാം എന്നതാണ് ഈ സോഫ്റ്റ്‌വെയറിന്റെ പ്രത്യേകത. ഒമാന്‍, ദുബായ്, ഖത്തര്‍ തുടങ്ങി അനേകം രാജ്യങ്ങളില്‍ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നുണ്ട്. സി.ആര്‍.എം, ഇ.ആര്‍.പി. എന്നീ സിസ്റ്റം സംയോജിപ്പിച്ചുകൊണ്ടുള്ളാതാണ് ഈ സോഫ്റ്റ്‌വെയര്‍. ഒരു ഡീറ്റെയ്‌ലിങ്ങ് ഷോപ്പിന് ആവശ്യമുള്ള എല്ലാ സേവനങ്ങളും ഈ സോഫ്റ്റ് വെയര്‍ നല്‍കുന്നു.

ജീവനക്കാരോടുള്ള താങ്കളുടെ സമീപനം എങ്ങനെയാണ് ?

ഏതൊരു സ്ഥാപനത്തിന്റെയും അടിസ്ഥാനം എന്നത് ജീവനക്കാരാണ്. അവരെ നാം ചേര്‍ത്ത് നിര്‍ത്തണം. അപ്പോള്‍ മാത്രമാണ് അവരില്‍ ഉടമസ്ഥതാ ബോധം ഉണ്ടാവുകയുള്ളൂ. സംരംഭകന്‍ എപ്പോഴും ജീവനക്കാരെ മുന്നില്‍ നിന്ന് നയിക്കുന്ന ലീഡര്‍ ആയിരിക്കണം. അവരെ ഉയര്‍ത്തിക്കൊണ്ട് വരുന്നതിലും, വാര്‍ത്തെടുക്കുന്നതിലും പ്രത്യേകം ശ്രദ്ധിക്കണം. അതിനായി അവര്‍ക്ക് വേണ്ടത്ര ട്രെയ്‌നിങ്ങുകള്‍ നല്‍കണം. അപ്പോള്‍ അവര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അവര്‍ ജോലിയില്‍ കൂടുതല്‍ പെര്‍ഫെക്ട് ആവുകയും ചെയ്യും. സ്ഥാപനത്തിന്റെ ഭാവി എന്താണെന്ന് അവരെ മനസ്സിലാക്കിക്കൊടുക്കണം എന്നാല്‍ മാത്രമേ അവര്‍ സ്ഥാപനത്തില്‍ തുടരണം എന്ന ആഗ്രഹം ഉണ്ടാവുകയുള്ളൂ. അതോടൊപ്പം അവരുടെ തൊഴില്‍പരവും, വ്യക്തിപരവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ നമുക്ക് സാധിച്ചാല്‍ അവര്‍ എന്നും സ്ഥാപനത്തോട് ആത്മാര്‍ത്ഥയുള്ളവരായിരിക്കും.

ഒരു ഇന്‍വെസ്റ്ററെ/പാര്‍ടണറെ കണ്ടെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ് ?

നിങ്ങളുമായി സമാന ചിന്താഗതിയുള്ള ഒരു വ്യക്തിയെ മാത്രമേ നിങ്ങളുടെ ബിസിനസ്സ് പാര്‍ട്ണര്‍ ആക്കാവൂ. അയാള്‍ തരുന്ന പണത്തില്‍ മാത്രമല്ല, ബിസിനസ്സിനേക്കുറിച്ച് ആ വ്യക്തിക്കുള്ള കാഴ്ചപ്പാടിനെക്കുറിച്ച് നിങ്ങള്‍ വ്യക്തമായി പഠിക്കണം. ടെക്‌നോളജി, ടീം ബില്‍ഡിങ്ങ്, ബിസിനസ്സ് എക്‌സ്പാന്‍ഷന്‍, ക്രൈസിസ് മാനേജ്‌മെന്റ എന്നീ മേഖലയില്‍ ആ വ്യക്തിയുടെ കാഴ്ചപ്പാടുകള്‍ വളരെ നിര്‍ണ്ണായകമാണ്.

താങ്കളുടെ കുടുംബാംഗങ്ങളേക്കുറിച്ച് പറയാമോ ?

ഭാര്യ സാജിത മൈക്രോബയോളജി ബിരുദധാരിയാണ്. മുത്ത മകള്‍ ഷെസ ഫാത്തിമ, രണ്ടാമത്തെ മകള്‍ ബര്‍സ ഷമീം, ഇരട്ടക്കുട്ടികളായ മുഹമ്മദ് നസല്‍, മുഹമ്മദ് റസല്‍ എന്നിവരടങ്ങുന്നതാണ് കുടുംബം.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *