Saturday, November 23Success stories that matter
Shadow

News

ദ ഫാമിലി മാന്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സൗജന്യമായി കാണുന്നതെങ്ങനെ

ദ ഫാമിലി മാന്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സൗജന്യമായി കാണുന്നതെങ്ങനെ

Movie, News, Top Story
പ്രൈം വീഡിയോ കണ്ടന്റ് നിങ്ങള്‍ ഇഷ്ടപ്പെടുന്നുവോ? നിങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ പുതുക്കാനാഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ഇത് മാസാവസാനമാണ്, പഴ്‌സ് കാലിയാകുന്ന സമയമാണോ? എങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്കൊരു പരിഹാരമാര്‍ഗം കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും പുതിയ ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷനില്‍ നിങ്ങളുടെ പ്രിയപ്പെട്ട പരിപാടികളും സിനിമകളും ഇപ്പോള്‍ സൗജന്യമായി ആസ്വദിക്കാം! ഏറ്റവും മികച്ച കണ്ടന്റ് ആസ്വദിക്കാനായി ആവശ്യമുള്ളത് ഒരു സെല്‍ ഫോണും ഒരു എയര്‍ടെല്‍ പ്രീപെയ്ഡ് കണക്ഷനുമാണ്. ഇവയുണ്ടെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ട പരിപാടികള്‍ ഏതു സമയത്തും എവിടെ വെച്ചും ആസ്വദിക്കാം! എന്താണ് ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍? 89 രൂപ അവതരണ നിരക്കില്‍ മൊബൈല്‍ ഒണ്‍ലി പ്ലാനായ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍ കഴിഞ്ഞയാഴ്ച ആമസോണ്‍ പ്രൈം വീഡിയോ അവതരിപ്പിച്ചിരുന്നു. ഇന്ത്യയേപ്പോലെ മൊബൈല്‍-ഫസ്റ്റ് രാജ്യത്തിന് പ്രത്യേകമായി തയാറ...
പ്രീമിയം സോപ്പുകള്‍ പുറത്തിറക്കുന്ന ബ്രാന്‍ഡിന്റെ വിതരണക്കാരാകാന്‍ അവസരം

പ്രീമിയം സോപ്പുകള്‍ പുറത്തിറക്കുന്ന ബ്രാന്‍ഡിന്റെ വിതരണക്കാരാകാന്‍ അവസരം

Entrepreneur, Health, News
ഓറിയല്‍ ഇമാറ പുറത്തിറക്കുന്ന പ്രീമിയം സോപ്പുകളുടെ പുതിയ വിതരണക്കാരാകാന്‍ അവസരം. വിവരങ്ങള്‍ക്ക് 9072658300 സോപ്പിന് പ്രസക്തിയേറുന്ന കൊറോണ കാലത്ത് മലബാര്‍ കേന്ദ്രമാക്കിയ പ്രമുഖ ബ്രാന്‍ഡായ ഓറിയല്‍ ഇമാറയുടെ വിതരണക്കാരാകാന്‍ അവസരം. കൊറോണ വൈറസ് ആക്രമണം തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയിലും ജീവനക്കാരെ സംരക്ഷിച്ച് മുന്നോട്ട് കുതിക്കുന്ന കമ്പനിയാണ് കൊടുവള്ളി കേന്ദ്രമാക്കിയ ഒാറിയല്‍ ഇമാറയെന്ന സംരംഭം. മാനേജിംഗ് ഡയറക്റ്റര്‍ ജാബിര്‍ കെ സിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ഇലാറിയ, അവന്തിക ബ്രാന്‍ഡുകളില്‍ പുറത്തിറങ്ങുന്ന ഇവരുടെ പ്രീമിയം സോപ്പ് ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച സ്വീകാര്യത നേടാന്‍ സാധിച്ചിട്ടുണ്ട്. സോപ്പല്ലേ നല്ലത് സാനിറ്റൈസര്‍ സ്ഥിരമായി ഉപയോഗിച്ചുകഴിഞ്ഞാല്‍ സ്‌കിന്നിന് പലതരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകുമെന്ന അഭിപ്രായങ്ങള്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ സോപ്പിന് ആ പ്രശ്‌നം ഉണ്ട...
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 3534 കോടി രൂപ പ്രവര്‍ത്തന ലാഭം

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 3534 കോടി രൂപ പ്രവര്‍ത്തന ലാഭം

News
ഈ വര്‍ഷം മാര്‍ച്ച് 31-ന് അവസാനിച്ച ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 3534 കോടി രൂപ പ്രവര്‍ത്തന ലാഭം കൈവരിച്ചു. മാര്‍ച്ച് 31-ന് അവസാനിച്ച ത്രൈമാസത്തിലെ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 1197 കോടി രൂപയാണ്. ഈ ത്രൈമാസത്തിലെ അറ്റാദായം 144 കോടി രൂപയുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ കറണ്ട്, സേവിങ്സ് വിഭാഗത്തിലെ ആകെ നിക്ഷേപം 89,751 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇത് 85,227 കോടി രൂപയായിരുന്നു. 2020 മാര്‍ച്ച് 31-ലെ ആകെ ബിസിനസ് 3,57,723 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇത് 3,74,530 കോടി രൂപയായിരുന്നു. ബാങ്കിന്റെ ആകെ നിക്ഷേപം 2,22,952 കോടി രൂപയും ആകെ വായ്പകള്‍ 1,34,771 ആയിരുന്നു. ആകെ എന്‍പിഎ 2019 മാര്‍ച്ചിലെ 21.97 ശതമാനത്തില്‍ നിന്ന് 2020 മാര്‍ച്ചില്‍ 14.78 ശതമാനമായി കുറക്കുവാനും സാധിച്ചിട്ടുണ്ട്. ...
‘നിലവിലെ മൊറട്ടോറിയം ഭാരമാണ്, പലിശ മാറ്റണം’

‘നിലവിലെ മൊറട്ടോറിയം ഭാരമാണ്, പലിശ മാറ്റണം’

News
ജിഎസ്ടിയുടെ കാര്യത്തില്‍ ബില്‍ ചെയ്ത് അടുത്ത മാസം പൈസ അടയ്ക്കണമെന്ന സംവിധാനം മാറ്റണമെന്ന് അരുണ്‍ അസോസിയേറ്റ്‌സിന്റെ രേഖ മേനോന്‍. മൊറട്ടോറിയം വലിയ ഭാരമാണ്. അതിന്മേലുള്ള പലിശ ഒഴിവാക്കാന്‍ നടപടികളുണ്ടാകണമെന്നും അവര്‍ വിജയഗാഥയോട് പറയുന്നു………………………………………………………….. കൊറോണ വൈറസ് തീര്‍ത്ത പ്രതിസന്ധിയില്‍ ഒരുപോലെ വിറങ്ങലിച്ച് നില്‍ക്കയാണ് വന്‍കിട സംരംഭങ്ങളും ചെറുകിട സംരംഭങ്ങളുമെല്ലാം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ സമാനതകളില്ലാത്ത വെല്ലുവിളികളാണ് നേരിടുന്നതും. ഈ സാഹചര്യത്തില്‍ സംരംഭങ്ങള്‍ എന്ത് ചെയ്യണമെന്ന് വിശദമാക്കുകയാണ് അരുണ്‍ അസോസിയേറ്റ്സ് മേധാവി രേഖ മേനോന്‍. ചെലവ് ചുരുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സാലറി കുറയ്ക്കുന്നതിനേക്കാളും മുമ്പ് ചെയ്യേണ്ടത് സേവന വ്യവസായങ്ങള്‍ വാടക കുറയ്ക്കുന്നതരത്തിലുള്ള രീതികളിലേക്ക് മാറുകയാണ് വേണ്ടത്. സ്പെയ്സ് ഷെയര്...
ഒരു കോടി രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പയുമായി ഐസിഐസിഐ ബാങ്ക്

ഒരു കോടി രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പയുമായി ഐസിഐസിഐ ബാങ്ക്

Education, News
സ്ഥിര നിക്ഷേപത്തിന്റെ 90 ശതമാനം വരെ വായ്പ ലഭിക്കും ഒരു കോടി രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പാ പദ്ധതിയുമായി ഐസിഐസിഐ ബാങ്ക്. ലോകമെമ്പാടുമുള്ള അംഗീകൃത കോളജുകളിലെയും സര്‍വകലാശാലകളിലെയും ഉന്നത പഠനത്തിനായി ബാങ്ക് ഉപയോക്താക്കള്‍ക്ക് സ്വന്തമായോ അവരുടെ കുട്ടികള്‍ക്കോ സഹോദരങ്ങള്‍ക്കോ പേരകുട്ടികള്‍ക്കോ വേണ്ടി ലോണിന് അപേക്ഷിക്കാം. സ്ഥിര നിക്ഷേപത്തിന്റെ 90 ശതമാനം വരെ വായ്പ ലഭിക്കും.അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പത്തുലക്ഷം മുതല്‍ ഒരു കോടി രൂപ വരെയും ആഭ്യന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിന് പത്തു മുതല്‍ 50 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. വായ്പ തുക, തിരിച്ചടവ് കാലാവധി, കോളജിന്റെ/സര്‍വകലാശാലയുടെ പേര്, പഠന ചെലവ്, വിദ്യാര്‍ഥിയുടെ പേര്, ജനന തീയതി തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയ ശേഷം ഇന്റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റ്ഫോം വഴി ഉപഭോക്താക്കള്‍ക്ക് വ...
‘ബിസിനസുകാര്‍ പോസിറ്റീവ് ഊര്‍ജം സമൂഹത്തിലേക്ക് പകരണം’

‘ബിസിനസുകാര്‍ പോസിറ്റീവ് ഊര്‍ജം സമൂഹത്തിലേക്ക് പകരണം’

Entrepreneur, News, Top Story
പ്രതിസന്ധിയുടെ ഇക്കാലത്ത് ഒരു ബിസിനസുകാരന്‍ എന്ന ചട്ടക്കൂടിനപ്പുറത്തേക്ക് ഒരു നേതാവെന്ന തലത്തില്‍ സംരംഭകര്‍ ഉയരേണ്ടതുണ്ടെന്ന് പാരഗണ്‍ റെസ്റ്ററന്റ് ഗ്രൂപ്പ് മേധാവി സുമേഷ് ഗോവിന്ദ് വിജയഗാഥയോട് പറയുന്നു……………………………………………. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് സമൂഹം നേരിടുന്നത്. ബിസിനസ് ലോകവും അതില്‍ നിന്ന് മുക്തമല്ല. പല ബിസിനസുകളും തകര്‍ന്നടിഞ്ഞുപോകുന്നുണ്ടെങ്കിലും പോസിറ്റീവ് മനോഭാവത്തോട് കൂടിയാണ് ഈ കെട്ടകാലത്തെ പാരഗണ്‍ റെസ്റ്ററന്റ് ഗ്രൂപ്പ് മേധാവി സുമേഷ് ഗോവിന്ദ് കാണുന്നത്. ബിസിനസ് അധികം വൈകാതെ തിരിച്ചുവരുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. അതേസമയം ഇപ്പോഴത്തെ ദുഷ്‌കര സാഹചര്യം കൂടുതലും ഭയപ്പാടിന്റെ ഫലമാണെന്നും സുമേഷ് പറയുന്നു. കൊറോണ വൈറസ് എന്ന് പറയുന്നത് ഇത്ര വലിയ വ്യാപനം വരുത്തുന്നുണ്ടോയെന്നത് ചിന്തിക്കണം. ചില നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് കൊറോണയെ ആഘോഷമാക്കുന്നത്....
ബുള്ള്യന്‍ ഓഹരി സൂചിക-എംസിഎക്സിന് സെബിയുടെ അനുമതി

ബുള്ള്യന്‍ ഓഹരി സൂചിക-എംസിഎക്സിന് സെബിയുടെ അനുമതി

News
മ്യൂച്വല്‍ ഫണ്ടുകള്‍, ഇടനില വ്യാപാരികള്‍ എന്നിവരുള്‍പ്പടെവിപണിയിലെ പ്രധാന പങ്കാളികളുടെ സാന്നിധ്യം ഇതോടെ എംസിഎക്സില്‍ വര്‍ധിക്കും ബുള്ള്യന്‍ , അടിസ്ഥാന ലോഹങ്ങള്‍ എന്നിവയുടെ ഓഹരി സൂചിക കൈകാര്യം ചെയ്യുന്നതിന് മുംബൈ കേന്ദ്രമായ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിന് (എംസിഎക്സ്) സെക്യൂരിറ്റിസ് ആന്റ് എക്സ്ചേഞ്ചസ് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി ലഭിച്ചു. മ്യൂച്വല്‍ ഫണ്ടുകള്‍, ഇടനില വ്യാപാരികള്‍ എന്നിവരുള്‍പ്പടെവിപണിയിലെ പ്രധാന പങ്കാളികളുടെ സാന്നിധ്യം ഇതോടെ എംസിഎക്സില്‍ വര്‍ധിക്കും. ഇവയുടെ ഇടനില ലാഭവും മറ്റു വിശദാംശങ്ങളും പിന്നീടു തീരുമാനിക്കുമെന്ന് എംസിഎക്സ് പത്രക്കുറിപ്പില്‍ പറഞ്ഞു. ബുള്ള്യന്‍ സൂചിക ഓഹരിയുടെ ആദ്യ കരാര്‍ ഓഗസ്റ്റിലും അടിസ്ഥാന ലോഹങ്ങളുടേത് ഒക്ടോബറിലുമായിരിക്കും അവസാനിക്കുക. ബുള്ള്യന്‍ സൂചികയില്‍ സ്വര്‍ണ്ണവും വെള്ളിയുമാണുണ്ടാവുക. ലോഹ സൂചികയില്‍ 5 അടിസ്ഥാന ലോഹങ്ങള്‍ ഉള്‍പ്പെടു...
ബാങ്കില്‍പ്പോകാതെ സ്ഥിരനിക്ഷേപം തുറക്കാന്‍ ഡിസിബി സിപ്പി ഓണ്‍ലൈന്‍ എഫ്ഡി

ബാങ്കില്‍പ്പോകാതെ സ്ഥിരനിക്ഷേപം തുറക്കാന്‍ ഡിസിബി സിപ്പി ഓണ്‍ലൈന്‍ എഫ്ഡി

Entrepreneur, News
ശാഖകളില്‍പ്പോകാതെ,വീട്ടിലിരുന്ന് ആര്‍ക്കും തുറക്കാവുന്ന 'ഡിസിബി സിപ്പി ഓണ്‍ലൈന്‍ സ്ഥിര നിക്ഷേപ പദ്ധതി' ഡിസിബി ബാങ്ക് അവതരിപ്പിച്ചു. റെസിഡന്റ് ബാങ്ക് അക്കൗണ്ട് ഉള്ള ആര്‍ക്കും ഡിസിബിയില്‍ അക്കൗണ്ട് ഇല്ലെങ്കില്‍പ്പോലും ഈ സ്ഥിര നിക്ഷേപം തുറക്കാം.മൂന്നു വര്‍ഷത്തെ സ്ഥിരനിക്ഷേപത്തിന് 2020 ജൂണ്‍  മൂന്നു മുതല്‍ 7.35 ശതമാനമാണ് പലിശ നിരക്ക്. മുപ്പതു ദിവസം മുതല്‍ അഞ്ചുവര്‍ഷം വരെ കാലാവധിയില്‍ പതിനായിരം രൂപ മുതല്‍  അഞ്ചു ലക്ഷം രൂപ വരെ ഡിസിബി സിപ്പി എഫ്ഡിയില്‍ നിക്ഷേപം നടത്താം.റെഗുലര്‍ ഡിസിബി സിപ്പി ഓണ്‍ലൈന്‍ എഫ്ഡി, സൗജന്യ ലൈഫ് ഇന്‍ഷുറന്‍സോടുകൂടിയ ഡിസിബി സിപ്പി ഓണ്‍ലൈന്‍  സുരക്ഷ എഫ്ഡി എന്നിങ്ങനെ രണ്ടു തരം സ്ഥിരനിക്ഷേപ പദ്ധതികളാണ് ബാങ്ക് ലഭ്യമാക്കിയിട്ടുള്ളത്. ഇതില്‍ ഇഷ്ടമുള്ളത് നിക്ഷേപകനു തെരഞ്ഞെടുക്കാം.റെഗുലര്‍ ഡിസിബി സിപ്പി ഓണ്‍ലൈന്‍ എഫ്ഡി പദ്ധതിയില്‍ അതിന്റെ കാലാവധി നിക്ഷേപകന്റെ ആവശ്യത്തിനനുസരിച്ച്  ...
ഐബിഎസും പേ കാര്‍ഗോയും ധാരണയില്‍

ഐബിഎസും പേ കാര്‍ഗോയും ധാരണയില്‍

Entrepreneur, News
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകോത്തര ഐടി കമ്പനിയായ  ഐബിഎസ് സോഫ്റ്റ് വെയര്‍ പ്രമുഖ ആഗോള സാങ്കേതികവിദ്യാ സാമ്പത്തിക വിനിമയ സ്ഥാപനമായ  പേ കാര്‍ഗോയുമായി അതിപ്രധാന കരാറില്‍ ഒപ്പുവച്ചു. കരാര്‍ പ്രകാരം കാര്‍ഗോ എയര്‍ലൈനുകളും ഗ്രൗണ്ട് ഹാന്‍ഡ് ലിംഗ് ഏജന്‍റുമാരുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ഇനി മുതല്‍ ദ്രുതഗതിയിലാകും.   പേ കാര്‍ഗോയുടെ ഡിജിറ്റല്‍ നെറ്റ് വര്‍ക്ക് ഐബിഎസിന്‍റെ ഐ കാര്‍ഗോയുമായി സംയോജിക്കുക വഴി കൂടുതല്‍ എയര്‍ലൈനുകള്‍ക്കും ഏജന്‍റുമാര്‍ക്കും തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ മെച്ചപ്പെടുത്താനും സുഗമമാക്കാനും അങ്ങനെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും കഴിയും. ഈ മേഖലയിലെ ഏറ്റവും വിശ്വസനീയമായ ഡിജിറ്റല്‍ സംവിധാനമായി മാറാന്‍  ഈ പങ്കാളിത്തം ഇരു സ്ഥാപനങ്ങളെയും സഹായിക്കും. പ്രവര്‍ത്തനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ  പേ കാര്‍ഗോ ആഗോളവ്യാപകമായി പല സ്ഥാപനങ്ങളുമായി ...