വീഡിയോ കെവൈസി ഉപയോഗിച്ച് ഡിജിറ്റല്‍ സേവിംഗ്സ് അക്കൗണ്ട് തുടങ്ങാന്‍ സൗകര്യമൊരുക്കി യെസ് ബാങ്ക്
വീഡിയോ കെവൈസി ഉപയോഗിച്ച് ഡിജിറ്റല്‍ സേവിംഗ്സ് അക്കൗണ്ട് തുടങ്ങാന്‍ സൗകര്യമൊരുക്കി യെസ് ബാങ്ക്.ശാഖാ സന്ദര്‍ശനം, കടലാസ് രേഖകള്‍ സമര്‍പ്പിക്കല്‍ അല്ലെങ്കില്‍ ബാങ്ക് ജോലിക്കാരുമായുള്ള ഇടപെടല്‍ തുടങ്ങിയവ ഒഴിവാക്കി ഇടപാടുകാര്‍ക്ക് അക്കൗണ്ട് തുറക്കാം. ഇ- കെവൈസി, വീഡിയോ വെരിഫിക്കേഷന് എന്നിവ വഴിയാണ് അക്കൗണ്ട് തുറക്കുന്നത്. തുടര്‍ന്ന് അക്കൗണ്ട് ഉടമയ്ക്ക് വര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡ് ലഭിക്കും.ഫണ്ട് കൈമാറ്റം, ഓണ്‍ലൈന്‍ ഷോപ്പിംഗ്, മറ്റ് ബാങ്ക് ഇടപാടുകള്‍ ഉള്‍പ്പെടെ യെസ് മൊബൈല്‍, വെബ് എന്നിവയില്‍ ലഭിക്കുന്ന നൂറിലധികം സേവനങ്ങള്‍ വര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചു നടത്താം. നെഫ്റ്റ്, ആര്‍ടിജിഎസ്, യുപിഐ സൗകര്യങ്ങള്‍ സൗജന്യമായി ഉപയോഗിക്കാം. മൊബൈല്‍, നെറ്റ് ബാങ്കിംഗ്, ഫോണ്‍ ബാങ്കിംഗ് സൗകര്യങ്ങളുണ്ട്.
അക്കൗണ്ട് തുറക്കാന്‍ ബാങ്കിന്റെ സൈറ്റിലെ പേഴ്സണല്‍ ബാങ്കിംഗ് വിഭാഗത്തില്‍ പ്രവേശിച്ച് ഇ- കെവൈസിക്ക...