ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ മിലാപിലൂടെ സ്വരൂപിച്ചത് 90 കോടി
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദുരിതനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുവാന്‍ ഓണ്‍ലൈന്‍ ഫണ്ട് റെയിസിങ് പ്‌ളാറ്റ്‌ഫോമായ മിലാപിലൂടെ സമാഹരിച്ചത് 90 കോടി രൂപ. കോവിഡ് രാജ്യത്താകമാനം ഭീഷണിയായ സാഹചര്യത്തില്‍ മാര്‍ച്ച് 22 നാണ് ധനസമാഹരണത്തിന് മിലാപ് ആരംഭം കുറിച്ചത്. ഒരുമാസത്തിനുള്ളില്‍ ആയിരത്തിലധികം വ്യക്തികളാണ് ഈ സാഹചര്യം പ്രയോജനപ്പെടുത്തി ആകെ 90 കോടിയുടെ ധനസമാഹരണം നടത്തിയത്. നിലവിലെ സാഹചര്യത്തില്‍ സാധാരണ ഈടാക്കാറുള്ള ഫീസ് ഒഴുവാക്കിയാണ് മിലാപ് ധനസമാഹരണം നടത്തുന്നത്. അതിഥി തൊഴിലാളികള്‍, ദിവസക്കൂലിക്കാര്‍ തുടങ്ങിയവര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുക, സമൂഹ അടുക്കളയ്ക്ക് സഹായം ഉറപ്പാക്കുക, ഭിന്നലിംഗത്തില്‍പ്പെട്ടവര്‍, പുരുഷ ലൈംഗികതൊഴിലാളികള്‍, സര്‍ക്കസ് കലാകാരന്മാര്‍, ഡ്രൈവര്‍മാര്‍, ഡെലിവറി ജോലിക്കാര്‍, ഗ്രാമീണ കരകൗശലത്തൊഴിലാളികള്‍, നര്‍ത്തകര്‍, ഫ്രീലാന്‍സ് ജോലിക്കാര്‍ എന്നിവര്‍ക്ക് സഹായമെത്തിക്ക...