Monday, May 6Success stories that matter
Shadow

Education

ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ്

ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ്

Education
രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ കീഴിലുള്ള ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് വിവിധ ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ഐഎസ് ഡിസി), സ്‌കോട്ടിഷ് ക്വാളിഫിക്കേഷന്‍ അതോറിറ്റി (എസ് ക്യു എ) എന്നിവയുമായി സഹകരിച്ച് നല്‍കുന്ന ഈ പ്രോഗ്രാമുകളുടെ ഉദ്ഘാടനം ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് കൊച്ചി നോളജ്പാര്‍ക്ക് കാമ്പസില്‍ നടന്നു. ചടങ്ങില്‍ ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ്, ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ന്യു ഇനീഷ്യേറ്റിവ്‌സ് ഡയറക്ടര്‍ ടോം എം ജോസഫ്, പ്രൊ വൈസ് ചാന്‍സിലര്‍ ഡോ ജെ. ലത, ജോയിന്റ് കണ്ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ കെ. മധുകുമാര്‍, ഐഎസ്ഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ തെര...
സുലേഖ യെനെപോയ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഓങ്കോളജിയുടെ  ക്യാൻസർ ചികിത്സാ കേന്ദ്രം മംഗലാപുരത്ത്

സുലേഖ യെനെപോയ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഓങ്കോളജിയുടെ ക്യാൻസർ ചികിത്സാ കേന്ദ്രം മംഗലാപുരത്ത്

Education
ടാറ്റ ട്രസ്റ്റിന്റെ പിന്തുണയോടെ പതിറ്റാണ്ടുകളായി ക്യാൻസർ ചികിത്സാ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന സുലേഖ യെനെപോയ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഓങ്കോളജിയുടെ അത്യാധുനിക ക്യാൻസർ ചികിത്സ കേന്ദ്രം മംഗലാപുരത്തെ ഡറലിക്കട്ടെയിൽ ജൂൺ 11 ന് ഉദ്‌ഘാടനം ചെയ്യും. താങ്ങാവുന്ന ചികിത്സാ ചെലവിൽ ക്യാൻസർ രോഗികൾക്ക് ചികിത്സ നൽകിവരുന്ന യെനെപോയ മെഡിക്കൽ കോളേജ് ആശുപത്രിയുടെ സംരംഭമാണ് സുലേഖ യെനെപോയ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഓങ്കോളജി. വടക്കൻ കേരളത്തിലെ രോഗികൾ വിദഗ്ദ്ധ ചികിത്സയ്ക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് മംഗലാപുരത്തെ ആശുപത്രികളെയാണ്. സുലേഖ യേനപോയ ക്യാൻസർ ചികിത്സ കേന്ദ്രം ആരംഭിക്കുന്നതോടെ വടക്കൻ കേരളത്തിലെ ക്യാൻസർ രോഗികൾക്ക് സൗകര്യപ്രദമായ രീതിയിൽ താങ്ങാവുന്ന ചെലവിൽ ചികിത്സ ലഭ്യമാകുമെന്ന് യേനപോയ സർവകലാശാല വൈസ് ചാൻസലർ ഡോ. എം. വിജയകുമാർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജൂൺ 11 ശനിയാഴ്ച വൈകിട്ട...
വെളിയങ്കോടിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുന്ന ഹവ്വാഹുമ്മ ടീച്ചര്‍

വെളിയങ്കോടിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുന്ന ഹവ്വാഹുമ്മ ടീച്ചര്‍

Education, Entrepreneur, She, Top Story
വെളിയങ്കോടിന്റെ ആ നഷ്ട പ്രതാപത്തെ വീണ്ടെടുക്കുന്നതിന് നെടുനായകത്വം വഹിക്കുകയാണ് ഹവ്വാഹുമ്മ ടീച്ചര്‍ വെളിയങ്കോട് എന്ന ഗ്രാമത്തിന് മലബാറിന്റെ കലാ കായിക വിദ്യാഭ്യാസ സാംസ്‌കാരിക ചരിത്രത്തില്‍ വലിയ സ്ഥാനമുണ്ടായിരുന്നു. പക്ഷേ ഇടക്കാലത്ത് ആ മഹിമ നഷ്ടപ്പെട്ടു പോയി. വെളിയങ്കോടിന്റെ ആ നഷ്ട പ്രതാപത്തെ വീണ്ടെടുക്കുന്നതിന് നെടുനായകത്വം വഹിക്കുകയാണ് ഹവ്വാഹുമ്മ ടീച്ചര്‍. ഏതൊരു നാടിന്റേയും സര്‍വ്വ മണ്ഡലങ്ങളിലുമുള്ള വികസനത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നത് ആ നാട്ടില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ചരിത്രം നമ്മെ പഠിപ്പിച്ചതും അതു തന്നെയാണ്. മുപ്പത് വര്‍ഷം പൊന്നാനി എം.ഇ.എസ് കോളേജില്‍ ഫിസിക്‌സ് അധ്യാപികയായി ജോലി ചെയ്ത ടീച്ചര്‍ക്ക് ഇതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. മാത്രമല്ല വെളിയങ്കോട് പോലുള്ള ഒരു ഗ്രാമത്തില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് എന്ത് മാത്രം സ്വാധീനം ചെലുത്താന്‍ സാ...
പ്രോഗ്രാമിങിലുംഡാറ്റാ സയന്‍സിലും ഐഐടി മദ്രാസ് ലോകത്തെ ആദ്യ ഓണ്‍ലൈന്‍ ബിഎസ്സി ബിരുദം ആരംഭിക്കുന്നു

പ്രോഗ്രാമിങിലുംഡാറ്റാ സയന്‍സിലും ഐഐടി മദ്രാസ് ലോകത്തെ ആദ്യ ഓണ്‍ലൈന്‍ ബിഎസ്സി ബിരുദം ആരംഭിക്കുന്നു

Education
എന്‍ഐആര്‍എഫ് റാങ്കിങില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനമുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (ഐഐടി മദ്രാസ്) പ്രോഗ്രാമിങ് ആന്‍ഡ് ഡാറ്റാ സയന്‍സില്‍ ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ ബിഎസ്സി ഡിഗ്രി ആരംഭിക്കുന്നു. പത്താം ക്ലാസില്‍ കണക്കും ഇംഗീഷും പഠിച്ചിട്ടുള്ള പന്ത്രണ്ടാം ക്ലാസ് പാസായ ആര്‍ക്കും പ്രോഗ്രാമിന് ചേരാം. 2020ല്‍ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം. മറ്റ് ബിരുദധാരികള്‍ക്കും തൊഴിലെടുക്കുന്ന പ്രൊഫഷണലുകള്‍ക്കും പ്രോഗ്രാമിന് ചേരാം. പ്രായം, ശാഖ, പ്രദേശം എന്നിവയിലെ പരിമിധികളെല്ലാം ഭേദിച്ച് ഏറ്റവും കൂടുതല്‍ പ്രൊഫഷണലുകളെ ആവശ്യമായ ഡാറ്റാ സയന്‍സില്‍ ലോകോത്തര പാഠ്യപദ്ധതിക്കുള്ള അവസരമാണ് ഇതുവഴിയൊരുക്കുന്നത്. മനുഷ്യ വിഭവ ശേഷി വകുപ്പ് കേന്ദ്രമന്ത്രി രമേശ് പോഖ്രിയാല്‍ 'നിഷാങ്ക്', എച്ച്ആര്‍ഡി, കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി സഞ്ജ...
ഒരു കോടി രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പയുമായി ഐസിഐസിഐ ബാങ്ക്

ഒരു കോടി രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പയുമായി ഐസിഐസിഐ ബാങ്ക്

Education, News
സ്ഥിര നിക്ഷേപത്തിന്റെ 90 ശതമാനം വരെ വായ്പ ലഭിക്കും ഒരു കോടി രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പാ പദ്ധതിയുമായി ഐസിഐസിഐ ബാങ്ക്. ലോകമെമ്പാടുമുള്ള അംഗീകൃത കോളജുകളിലെയും സര്‍വകലാശാലകളിലെയും ഉന്നത പഠനത്തിനായി ബാങ്ക് ഉപയോക്താക്കള്‍ക്ക് സ്വന്തമായോ അവരുടെ കുട്ടികള്‍ക്കോ സഹോദരങ്ങള്‍ക്കോ പേരകുട്ടികള്‍ക്കോ വേണ്ടി ലോണിന് അപേക്ഷിക്കാം. സ്ഥിര നിക്ഷേപത്തിന്റെ 90 ശതമാനം വരെ വായ്പ ലഭിക്കും.അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പത്തുലക്ഷം മുതല്‍ ഒരു കോടി രൂപ വരെയും ആഭ്യന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിന് പത്തു മുതല്‍ 50 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. വായ്പ തുക, തിരിച്ചടവ് കാലാവധി, കോളജിന്റെ/സര്‍വകലാശാലയുടെ പേര്, പഠന ചെലവ്, വിദ്യാര്‍ഥിയുടെ പേര്, ജനന തീയതി തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയ ശേഷം ഇന്റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റ്ഫോം വഴി ഉപഭോക്താക്കള്‍ക്ക് വ...
ദിശാബോധമില്ലാത്ത വിദ്യാഭ്യാസ സമ്പ്രദായം

ദിശാബോധമില്ലാത്ത വിദ്യാഭ്യാസ സമ്പ്രദായം

Education, Top Story
കേരളത്തിലെ ഒരു പ്രമുഖ മാധ്യമസ്ഥാപനത്തിലെ മാര്‍ക്കറ്റിങ്ങ് വിഭാഗത്തിലെ ഒരുസീനിയര്‍ പ്രൊഫഷണല്‍ തന്റെ കൂടെ ജോലിചെയ്യുന്ന ജോര്‍ജിനോട് യാദൃശ്ചികമായി ചോദിക്കുന്നു- എവിടെയാണ് പഠിച്ചത്. അപ്പോള്‍ അവന്‍ പറഞ്ഞു ശ്രീനാരായണ എന്‍ജിനീയറിംഗ് കോളേജില്‍ ട്രിപ്പിള്‍ ഇ. അപ്പോള്‍ ആശ്ചര്യത്തോടെ അദ്ദേഹം ചോദിച്ചു, എന്‍ജിനീയറിംഗ് പഠിച്ച നീ എങ്ങനെ മാര്‍ക്കറ്റിങ്ങില്‍ എത്തി. ഭൂമിയില്‍ ജനിക്കുന്ന ഓരോ കുട്ടിക്കും ഏതെങ്കിലും ഒരു മേഖലയില്‍ നല്ല കഴിവുണ്ടാകും. ആ കഴിവിനെ പരിപോഷിപ്പിച്ചെടുക്കുകയാണ് നാം ചെയ്യേണ്ടത് അപ്പോള്‍ ആ ചെറുപ്പക്കാരന്‍ പറഞ്ഞു, സര്‍ എന്‍ജീനീയറിംഗ് കഴിഞ്ഞപ്പോഴാണ് മനസ്സിലായത് എന്റെ മേഖല മാര്‍ക്കറ്റിങ്ങാണെന്ന് പിറ്റേന്നു തന്നെ അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ കറസ്‌പോണ്ടന്‍സായി എം.ബി.എ.യ്ക്ക് ചേര്‍ന്നു. ഈ സംഭവം വിലല്‍ ചൂണ്ടുന്നത് കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ദിശാബോധമില്ലായ്മയിലേക്കാണ്. ...
ഐ.ഐ.ഐ.ടി.എം.-കെയില്‍ കോഴ്സുകളിലേയ്ക്ക് ജൂണ്‍ 14 വരെ അപേക്ഷിക്കാം

ഐ.ഐ.ഐ.ടി.എം.-കെയില്‍ കോഴ്സുകളിലേയ്ക്ക് ജൂണ്‍ 14 വരെ അപേക്ഷിക്കാം

Education, News
ഐ.ഐ.ഐ.ടി.എം.-കെയില്‍ എംഎസ് സി (കമ്പ്യൂട്ടര്‍ സയന്‍സ്)എം.ഫില്‍ കോഴ്സുകളിലേയ്ക്ക് ജൂണ്‍ 14 വരെ അപേക്ഷിക്കാം കേരള സര്‍ക്കാരിന്‍റെ ഐടി ഉന്നതപഠന-ഗവേഷണ സ്ഥാപനമായ ഐ.ഐ.ഐ.ടി.എം.-കെയിലെ എംഎസ് സി (കമ്പ്യൂട്ടര്‍ സയന്‍സ്) എം.ഫില്‍ കോഴ്സുകളിലേയ്ക്ക് ജൂണ്‍ 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.  അപേക്ഷ സമര്‍പ്പിക്കുന്നതിനും പ്രവേശനം സംബന്ധിച്ച വിശദാംശങ്ങള്‍ക്കും www.iiitmk.ac.in സന്ദര്‍ശിക്കുക. ...
വ്യവസായങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒന്നിച്ചു മുന്നേറാം

വ്യവസായങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒന്നിച്ചു മുന്നേറാം

Education, Entrepreneur, News
വ്യവസായങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ വഴി നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ബിസിനസ് തുടര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) ആവിഷ്കരിച്ച ബിസിനസ് ടു സ്റ്റാര്‍ട്ടപ്സ് പദ്ധതിക്ക് തുടക്കമായി. സ്റ്റാര്‍ട്ടപ്പുകളും വ്യവസായ സ്ഥാപനങ്ങളും തമ്മില്‍ ദൃഢ ബിസിനസ് ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ഈ പദ്ധതിയുടെ  ആദ്യപടിയായി  സംഘടിപ്പിച്ച റൗണ്ട് ടേബിള്‍ പ്രോഗ്രാമില്‍ ഇരുപത്തഞ്ചോളം വ്യവസായ അസോസിയേഷനുകളും പ്രമുഖ വ്യവസായങ്ങളും പങ്കെടുത്തു. അസോസിയേഷനില്‍ അംഗങ്ങളായ വ്യവസായങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് തങ്ങളുടെ പ്രശ്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് നൂതനമായ പരിഹാര മാര്‍ഗങ്ങള്‍ തേടുക  എന്നതാണ് പദ്ധതിയുടെ അടുത്ത പടിയായി ചെയ്യുന്നത്. ഇതിനുള്ള വേദി തുടര്‍ന്നുള്ള ദിവസങ്ങളില്‍ കെഎസ് യുഎം ഒരുക്കും. ആദ്യ റൗണ്ട് ടേബിള്‍ സെഷനില്‍ സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി ...
ഷീ ടാക്‌സിയില്‍ വനിതാ സംരംഭകര്‍ക്ക് അവസരം

ഷീ ടാക്‌സിയില്‍ വനിതാ സംരംഭകര്‍ക്ക് അവസരം

Education, Tourism
സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വനിതാശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ പാര്‍ക്കിന്റെ ഓഫ് ക്യാമ്പസ് സംരംഭമായ ഷീ ടാക്സി സേവനം കേരളത്തിലുടനീളം ലഭ്യമാക്കുവാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍. ജെന്‍ഡര്‍ പാര്‍ക്ക്, ഷീ ടാക്‌സി ഓണേഴ്‌സ് & ഡ്രൈവേഴ്‌സ് ഫെഡറേഷന്‍, ഗ്ലോബല്‍ ട്രാക്ക് ടെക്‌നോളജീസ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി സമാരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വനിതകളെ സംരംഭകരാക്കിമാറ്റി നല്ലൊരു വരുമാനം നേടി കൊടുക്കുന്നതിനോടൊപ്പം യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രയും ഷീ ടാക്‌സി ഉറപ്പു നല്‍കുന്നു. ജി.പി.എസ്. ട്രാക്കിംഗ്, സേഫ്റ്റി സെക്യൂരിറ്റി സിസ്റ്റം എന്നിവയിലൂടെ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും 24 മണിക്കൂറും പൂര്‍ണ സുരക്ഷ ഒരുക്കുന്ന ഈ സേവനം ലിംഗ വിവേചനം കൂടാതെ എല്ലാവര്‍ക്കും ഉപയോഗിക്കാം. ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് കമ്പനികളുമായി സഹകരിച്ച്...
വ്യവസായ സംരംഭകര്‍ക്കായി ഇതാ കേരളത്തിന്റെ ഇ മാര്‍ക്കറ്റ്

വ്യവസായ സംരംഭകര്‍ക്കായി ഇതാ കേരളത്തിന്റെ ഇ മാര്‍ക്കറ്റ്

Education, Gulf, Tourism
കേരളത്തിലെ ഉല്പന്നങ്ങള്‍ക്ക് ദേശീയ, അന്തര്‍ദേശീയ വിപണി ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ സംരംഭവുമായി വ്യവസായ വകുപ്പ് എത്തിയത് സംരംഭകര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നു. സംസ്ഥാനത്തെ സംരംഭങ്ങളുടെ ഉല്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിപുലമായ വിപണനത്തിന് കേരള മാര്‍ക്കറ്റ് എന്ന പേരില്‍ വെബ്‌പോര്‍ട്ടലിന് മന്ത്രി ഇ.പി.ജയരാജന്‍ തുടക്കം കുറിച്ചു. www.keralaemarket.com, www.keralaemarket.org എന്ന വെബ്‌പോര്‍ട്ടലാണ് എല്ലാതരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായി സജ്ജമാക്കിയിരിക്കുന്നത്. കോവിഡ് 19 സൃഷ്ടിച്ച പുതിയ ലോക സാഹചര്യത്തില്‍ ശിഥിലമായിരിക്കുന്ന വിപണിയില്‍ വ്യവസായ സംരംഭങ്ങള്‍ പടിപടിയായി ആരംഭിച്ച് ഉല്പാദന മേഖല സജീവമാക്കണമെന്ന് മന്ത്രി പറഞ്ഞു. അവശ്യവസ്തുക്കളുടെ നിലവാരത്തെയും ലഭ്യതയെക്കുറിച്ചും ലോകത്തെമ്പാടുമുള്ള ജനങ്ങളെ അറിയിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്...