Monday, May 6Success stories that matter
Shadow

വെളിയങ്കോടിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുന്ന ഹവ്വാഹുമ്മ ടീച്ചര്‍

9 1

വെളിയങ്കോടിന്റെ ആ നഷ്ട പ്രതാപത്തെ വീണ്ടെടുക്കുന്നതിന് നെടുനായകത്വം വഹിക്കുകയാണ് ഹവ്വാഹുമ്മ ടീച്ചര്‍

വെളിയങ്കോട് എന്ന ഗ്രാമത്തിന് മലബാറിന്റെ കലാ കായിക വിദ്യാഭ്യാസ സാംസ്‌കാരിക ചരിത്രത്തില്‍ വലിയ സ്ഥാനമുണ്ടായിരുന്നു. പക്ഷേ ഇടക്കാലത്ത് ആ മഹിമ നഷ്ടപ്പെട്ടു പോയി. വെളിയങ്കോടിന്റെ ആ നഷ്ട പ്രതാപത്തെ വീണ്ടെടുക്കുന്നതിന് നെടുനായകത്വം വഹിക്കുകയാണ് ഹവ്വാഹുമ്മ ടീച്ചര്‍.

ഏതൊരു നാടിന്റേയും സര്‍വ്വ മണ്ഡലങ്ങളിലുമുള്ള വികസനത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നത് ആ നാട്ടില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ചരിത്രം നമ്മെ പഠിപ്പിച്ചതും അതു തന്നെയാണ്. മുപ്പത് വര്‍ഷം പൊന്നാനി എം.ഇ.എസ് കോളേജില്‍ ഫിസിക്‌സ് അധ്യാപികയായി ജോലി ചെയ്ത ടീച്ചര്‍ക്ക് ഇതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. മാത്രമല്ല വെളിയങ്കോട് പോലുള്ള ഒരു ഗ്രാമത്തില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് എന്ത് മാത്രം സ്വാധീനം ചെലുത്താന്‍ സാധിക്കും എന്നതിനെക്കുറിച്ചും ടീച്ചര്‍ക്ക് ബോധ്യമുണ്ടായിരുന്നു. അതു കൊണ്ടു തന്നെ എവിടെ കോളേജ് തുടങ്ങണം എന്നതിനെക്കുറിച്ച് യാതൊരി സന്ദേഹവുമുണ്ടായിരുന്നില്ല.

ഹവ്വാഹുമ്മ ടീച്ചര്‍

സഹപ്രവര്‍ത്തകയും എം.ഇ.എസ് കോളേജിലെ പ്രിന്‍സിപ്പലുമായിരുന്ന ശ്രീമതി പി.എ ഫാത്തിമ ടീച്ചറുടെ സഹായത്തോടു കൂടി ടീച്ചര്‍ വെളിയങ്കോട് എം.ടി.എം കോളേജ് തുടങ്ങി. മലബാറില്‍ മതവിദ്യഭ്യാസത്തിന് മാത്രം പ്രാധാന്യം നല്‍കിയിരുന്ന ഒരു കാലഘട്ടത്തില്‍ വെളിയങ്കോട് ഒരു തലമുറയെ മുഴുവന്‍ ആധുനിക വിദ്യഭ്യാസത്തിന്റെ പ്രാധാന്യം പഠിപ്പിച്ച ഭര്‍തൃപിതാവ് ശ്രീ എം.ടി മമ്മദ് ഹാജിയുടെ പേരിലാണ് ടീച്ചര്‍ ഈ കോളേജ് തുടങ്ങിയത്.

അടുത്ത പ്രദേശത്തൊന്നും കോളേജ് ഇല്ല എന്ന കാരണത്താല്‍ സ്‌കൂള്‍ പഠനത്തിനപ്പുറം ഉന്നത വിദ്യാഭ്യാസം കിട്ടാക്കനിയായി മാറിയവര്‍ക്കുള്ള ആശ്വാസമായിരുന്നു എംടിഎം ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജ്. പാതി വഴിയില്‍ പഠനം വഴിമുട്ടി എന്ന് ചിന്തിച്ചവര്‍ക്കെല്ലാം തന്നെ കോളേജ് പഠനം പുനരാരംഭിക്കുന്നതിനുള്ള അവസരം നല്‍കുകയായിരുന്നു എംടിഎം കോളേജ്. വളരെ ചുരുക്കം കോഴ്‌സുകളുമായി പ്രവര്‍ത്തനം ആരംഭിച്ച കോളേജില്‍ ഇപ്പോള്‍ പത്തിലേറെ ഡിഗ്രി കോഴ്‌സുകളാണുള്ളത്. 1200 വിദ്യാര്‍ത്ഥികള്‍ ഇന്നിവിടെ പഠിക്കുന്നുണ്ട്. പഠനത്തോടൊപ്പം കലാകായിക പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ത്ഥികള്ക്ക് ഇവിടെ പരിശീലനം ലഭിക്കുന്നുണ്ട്.പുതിയ മത്സാരിധിഷ്ഠിത ലോകക്രമത്തിന്റെ വെല്ലുവിളകളെ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കാന്‍ ഉതകുന തൊഴിലധിഷ്ഠിത കോഴ്സുകളും ഇവിടെ തുടങ്ങിയിട്ടുണ്ട്.

എം.ടി എം സ്പോര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചറല്‍വില്ലേജ്
കോളേജിന്റെ ഒരു തുടര്‍ച്ച എന്ന നിലയിലാണ് എം.ടി എം സ്പോര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചറല്‍വില്ലേജിന് തുടക്കമിട്ടത്. കോളേജ് നിലവില്‍ വന്നതിനു ശേഷം വെളിയങ്കോട്ടും പരിസരത്തുമുണ്ടായിട്ടുള്ള സാംസ്‌കാരിക മാറ്റങ്ങളെപ്പറ്റി ടീച്ചര്‍ ബോധവതിയായിരുന്നു. പക്ഷേ സമീപവാസികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചെറിയ കുട്ടികള്‍ക്കുമൊക്കെ സജീവമായി പങ്കെടുക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള ഒരു കലാ കായിക സാംസ്‌കാരിക കേന്ദ്രമായി കോളേജിനെ എങ്ങനെ മാറ്റാം എന്ന ചിന്തയില്‍ നിന്നാണ് എം.ടി എം സ്പോര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചറല്‍വില്ലേജിന്റെ തുടക്കം.


നഗരങ്ങളില്‍ മാത്രം കാണുന്ന, പലപ്പോഴും വെളിയങ്കോട് പോലുള്ള ഒരു ഗ്രാമത്തിന് പരിചിതമല്ലാത്ത ഒരു കലാ കായിക സാംസ്‌കാരിക വേദി എന്ന നിലയിലാണ് ടീച്ചര്‍ ഇതിനെ വിഭാവന ചെയ്തിട്ടുള്ളത്. ആളുകള്‍ക്ക് ഒത്തു കൂടാനുള്ള ഒരു വേദി, തമാശകള്‍ പറയാനും, ഗസലും സംഗീതവും ആസ്വദിക്കാനും, സംവദിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള ഒരു വേദി. പാട്ടുകള്‍ പാടാനും , നാടക അരങ്ങുകള്‍ സംഘടിപ്പിക്കാനും , സിനിമകള്‍ പ്രദര്‍ശിപ്പിക്കാനും, സാഹിത്യ സിനിമാ രംഗത്തുള്ള പ്രമുഖരുമായി ചര്‍ച്ചകള്‍ നടത്താനുമുള്ള ഒരു ഇടം. കൂടാതെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും നാടക പരിശീലനത്തിനും സംഗീത – സംഗീത ഉപകരണങ്ങളുടെ അഭ്യസത്തിനുമുള്ള ഒരു വേദി.

അതോടൊപ്പം പൊതു ജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ ഉപകാരപ്പെടുന്ന വിശാലമായ ഒരു പൊതു ലൈബ്രറിയും ഇതോടൊപ്പമുണ്ട്. വെളിയങ്കോട് സ്ത്രീകള്‍ക്കിടയില്‍ പ്രത്യേകിച്ചും ഒരു പുതിയ വായനാ സംസ്‌കാരത്തിന് തുടക്കം കുറിച്ച തന്റെ ഭര്‍തൃ മാതാവ് ശ്രീമതി വി.കെ ആയിശക്കുട്ടിയുടെ പേരിലാണ് ലൈബ്രറി ആരംഭിച്ചിട്ടുള്ളത് ഇത്തരത്തിലുള്ള ഒരു സമഗ്രമായ കലാ സാംസ്‌കാരിക കേന്ദ്രമാണ് ടീച്ചര്‍ ലക്ഷ്യമിട്ടത്. എല്ലാ ആഴ്ചകകളിലും ഒന്നോ രണ്ടോ സാംസ്‌കാരിക പരിപാടാകള്‍ ഈ വേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്നുണ്ട്. നാട്ടുകാരെല്ലാം ഉററുനോക്കുന്ന ഒരു സംരഭമായിട്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഈ വേദിക്കു മാറാന്‍ സാധിച്ചു. നാട്ടുകാരും ഈ സംസ്‌കരിക പരിപാടികള്‍ നടത്താന്‍ ടീച്ചറോടൊപ്പം സജീവമായി രംഗത്തുണ്ട്. ഇക്കൊല്ലത്തെ തൃശ്ശൂര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഒരു വേദിലായി MTM കോളേജ് തിരഞ്ഞെടുക്കപ്പെട്ടത് ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു അംഗീകാരമാണ്.

കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ മുന്‍ മാതൃകകളില്ലാത്ത നല്ലൊരു കായിക സംസ്‌കാരവും ടീച്ചര്‍ ഇവിടെ വളര്‍ത്തിയെടുത്തിട്ടുണ്ട്.ക്രിക്കറ്റ്, ഫുട്ബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ടെന്നീസ്, ബീച്ച് വോളിബോള്‍, വോളിബോള്‍ തുടങ്ങി ഒട്ടുമിക്ക കായിക വിനോദങ്ങള്‍ക്കുമുള്ള റ്റെറഫ് ഇവിടെ ഒരുക്കിയിരിക്കുന്നു. ഇതിനു പുറമെ ജിം, സ്വിമ്മിംഗ് പൂള്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൃത്യമായ പരിശീലനം ലഭിക്കാതെ ആര്‍ക്കും ഈ മേഖലകളില്‍ ശോഭിക്കാന്‍ കഴിയില്ല എന്ന ഉത്തമബോധ്യം ഉള്ളതിനാല്‍ തന്നെ ഓരോ കായികമേഖലയ്ക്കും അനുയോജ്യരായ പരിശീലകരെയും ഇവിടെ ഒരുക്കിയിരിക്കുന്നു.

കനോലി കനാലിനോട് ചേര്‍ന്ന് വാട്ടര്‍ സ്പോര്‍ട്ട്സ് നടത്തുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. ഫുട്‌ബോള്‍, ക്രിക്കറ്റ് , നീന്തല്‍, ക യാക്കിങ്ങ് തുടങ്ങി വിവിധ കായിക ഇനങ്ങളിലായി ഏകദേശം ഇരുന്നോറോളം കുട്ടികള്‍ ഇവിടെ നിന്ന് പരിശീലനം നേടുന്നുണ്ട്. മുതിര്‍ന്നവര്‍ക്കും ഒരു ഫിറ്റ്‌നസ് രീതി എന്ന നിലയില്‍ ഇവിടെ പരിശീലനം കൊടുക്കുന്നുണ്ട്.

റൂറല്‍ ഐടി പാര്‍ക്ക് എന്ന സ്വപ്നം
വെളിയങ്കോടിന്റെ വികസനത്തെ മുന്‍നിര്‍ത്തി ടീച്ചറുടെ അടുത്ത പദ്ധതി റൂറല്‍ ഐടി പാര്‍ക്ക് എന്നതാണ്. കൊറോണമൂലം നിരവധിയാളുകള്‍ വര്‍ക്ക് ഫ്രം ഓപ്ഷനിലേക്ക് മാറിയതോടെ ഉരുത്തിരിഞ്ഞ ആശയമാണിത്. വീട്ടിലെ അന്തരീക്ഷത്തില്‍ നിന്നും മാറിയിരുന്നു സ്വസ്ഥമായി ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സൗകര്യത്തോടെ ഐടി ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാനുള്ള ഒരിടം എന്ന നിലയ്ക്കാണ് ഈ പദ്ധതി ഉദ്ദേശിക്കുന്നത്. ഒപ്പം നാട്ടില്‍ വരാന്‍ പോകുന്ന പുതിയ സംരംഭങ്ങള്‍ക്ക് ഒരു ഓഫീസ് സ്‌പേസ് എന്ന സ്വപ്നവും ഇതിലൂടെ ടീച്ചര്‍ പങ്കുവയ്ക്കുന്നു.

ടീച്ചറുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പിന്തുണ നല്‍കുന്നത് ഭര്‍ത്താവായ ഡോക്ടര്‍ വി.കെ അബ്ദുല്‍ അസീസാണ്. കഴിഞ്ഞ 18 വര്‍ഷമായി ആതുര ശുശ്രൂഷ രംഗത്തുള്ള തൃശ്ശൂര്‍ ദയാ ആശുപത്രിയുടെ മാനേജിങ്ങ് ഡയറക്ടറും ചീഫ് സര്‍ജനുമായ അദ്ദേഹം ആശയങ്ങള്‍ കൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമുള്ള എല്ലാ പിന്തുണയും നല്‍കുന്നു. മക്കളായ സഹീര്‍ നെടുവഞ്ചേരിയും ( സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ) സൗദാബിയും മരുമക്കളായ അമിത ശറീഫും അഫ്‌സല്‍ സാലുവും ടീച്ചറോടൊപ്പം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയുമായിട്ടുണ്ട്. മാനേജ്‌മെന്റ് വിദഗ്ദ്ധനും അടുത്ത ബന്ധുവുമായ ഹസീബ് അഹ്‌സനാണ് നവീന ആശയങ്ങളും പരിപാടികളും ആസൂത്രണം ചെയ്ത് ഈ സംരഭത്തിന് ചുക്കാന്‍ പിടിക്കുന്നത്.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
89 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
11 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *