Monday, May 6Success stories that matter
Shadow

ട്രെയ്‌നിങ്ങ് മേഖലയിലെ വേറിട്ട സ്വരം ദര്‍ശനി ശിവകുമാര്‍

0 0

ലോകാഃ സമസ്താഃ സുഖിനോ ഭവന്തു അഥവാ സമസ്ത ലോകത്തിനും ക്ഷേമമുണ്ടാകട്ടെ. ഇങ്ങനെ ആത്മാര്‍ത്ഥമായി ചിന്തിക്കുന്ന മനുഷ്യര്‍ വളരെ അപൂര്‍വ്വമായിരിക്കും. മാത്രമല്ല അവരുടെ കര്‍മ്മപഥവും, ലക്ഷ്യവും വളരെ വലുതായിരിക്കും. ഇത്തരത്തില്‍ മറ്റുള്ളവര്‍ എല്ലാവരും ശരിയായ ദിശയില്‍ തന്നെ നടക്കണം എന്ന് ചിന്തിക്കുന്ന ഒരു ട്രെയ്‌നറാണ് എറണാകുളം സ്വദേശി ദര്‍ശനി ശിവകുമാര്‍. അനേകരെ ശരിയായ ദിശയിലൂടെ അവരുടെ കര്‍മ്മപഥത്തേക്ക് കൈപിടിച്ചു നടത്തിയ ദര്‍ശനി കരിയര്‍ ഗൈഡന്‍സ് മേഖലയിലെ തന്റെ വിജയക്കുതിപ്പിനേക്കുറിച്ച് വിജയഗാഥയുമായി സംസാരിക്കുകയാണ്.

മറ്റുള്ളവര്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കണമെന്നുമെല്ലാം അവരെ ശരിയയ വഴിയിലൂടെ നടത്തണമെന്നുമെല്ലാം ഹൈസ്‌ക്കൂള്‍ കാലഘട്ടം മുതലേ ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് ദര്‍ശനി. സ്വന്തമായി ഒരു സംരംഭം നടത്തിയിരുന്ന സമയത്ത് പങ്കെടുത്ത ഒരു മോട്ടിവേഷണല്‍ ക്ലാസ്സിലൂടെ തന്റെ ജീവിതത്തിലുണ്ടായ മാറ്റം മറ്റുള്ളവര്‍ക്കും ലഭിക്കണം എന്ന വലിയ ലക്ഷ്യത്തോടെയാണ് ദര്‍ശനി 2020 ട്രെയ്‌നിങ്ങ് മേഖലയിലേക്കിറങ്ങുന്നത്. വെറും ഒരു ജോലി എന്നതിലുപരി തന്നെ കേള്‍ക്കുന്നവരുടെ ജീവിതത്തില്‍ വലിയ തോതില്‍ മാറ്റമുണ്ടാകണം എന്നാഗ്രഹിച്ചുകൊണ്ടാണ് ദര്‍ശനി ഓരോ ക്ലാസ്സുകളും നയിക്കുന്നത്. അവരുടെ ജീവിതവും കരിയറും ഉയരങ്ങളിലേക്ക് വളരുമ്പോള്‍ തനിക്കുണ്ടാകുന്ന ആത്മസംതൃപ്തിയാണ് തന്നെ ഇവിടെ കൊണ്ടെത്തിച്ചതെന്ന് ദര്‍ശനി പറയുന്നു. തന്റെ മുന്നിലിരിക്കുന്നവര്‍ക്ക് എന്താണ് യഥാര്‍ത്ഥത്തില്‍ ആവശ്യമെന്ന് മനസ്സിലാക്കുകയും അതിന് കൃത്യമായ ഉത്തരം നല്‍കി അവരെ ശരിയായ ദിശയിലേക്ക് തിരിച്ച് വിടുകയുമാണ് താന്‍ ചെയ്യുന്നതെന്ന് ദര്‍ശനി കൂട്ടിച്ചേര്‍ക്കുന്നു. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍ നല്‍കി മാസങ്ങള്‍ക്ക് ശേഷം വീണ്ടും സംശയങ്ങള്‍ ചേദിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എതുസമയത്തും താനുമായി സംസാരിക്കുവാനുള്ള അവസരം ദര്‍ശനി നല്‍കുന്നു എന്നത് ഏറെ ആശ്ചര്യകരമായ സത്യമാണ്. കാരണം പലരുടെയും ജീവിത നിലവാരം മാറുന്നത് ഇത്തരത്തിലുള്ള ട്രെയ്‌നിങ്ങ് ക്ലാസ്സുകള്‍ക്ക് ശേഷമായിരിക്കും എന്നും ദര്‍ശനി പറയുന്നു.

താന്‍ ട്രെയ്‌നിങ്ങ് നല്‍കിയ ആളുകളുമായി സ്ഥിരമായി ആശയവിനിമയം നടത്തുന്നു എന്നതും ദര്‍ശനിയെ മറ്റുവരില്‍ നിന്നും വ്യത്യസ്ഥമാക്കുന്ന ഒന്നാണ്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സെല്‍ഫ് അനാലിസിസ്, SWOT അനാലിസിസ്, ഗോള്‍ സെറ്റിങ്ങ്, ബോഡി ലാഗ്വേജ്, പൊതുസ്ഥലങ്ങളിലെ മര്യാദകള്‍, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, ഇന്റര്‍വ്യൂന് തയ്യാറെടുക്കല്‍, ഡ്രസ്സ്‌കോഡ് എന്നീ വിഷയങ്ങളിലും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, ചെറുകിട സംരംഭകര്‍ എന്നിവര്‍ക്കായി ക്രൈസിസ് മാനേജ്‌മെന്റ്, എച്ച്.ആര്‍. മാനേജ്‌മെന്റ്, സെയില്‍സ് ഇംപ്രൂവ്‌മെന്റ്, ടീം ബീല്‍ഡിങ്ങ് തുടങ്ങിയ മേഖലയിലും ട്രെയ്‌നിങ്ങ് ദര്‍ശനി നല്‍കുന്നുണ്ട്. ഓഡിയന്‍സിന്റെ ശ്രദ്ധ കൃത്യമായി നേടിയെടുക്കാന്‍ സാധിക്കുന്നു എന്നതും ഈ മേഖലില്‍ വിജയം നേടാന്‍ ദര്‍ശനിയെ ഏറെ സഹായിച്ചു. ഓരോ മേഖലയിലെയും ആളുകളേക്കുറിച്ച് വ്യക്തമായി പഠിക്കുകയും അവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും ചെയ്തുകൊണ്ടാണ് ദര്‍ശനി തന്റെ ട്രെയ്‌നിങ്ങ് സെഷനുകള്‍ വിജയകരമാക്കുന്നത്.

കോയമ്പത്തൂരില്‍ ജനിച്ച് വളര്‍ന്ന് കേരളത്തില്‍ സ്ഥിരതാമസമാക്കിയ വ്യക്തിയാണ് ദര്‍ശനി. അതിനാല്‍ മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നിങ്ങനെ വിവിധ ഭാഷകളില്‍ ട്രെയ്‌നിങ്ങുകളും, കരിയര്‍ ഗൈഡന്‍സും നല്‍കാന്‍ ദര്‍ശനിക്ക് സാധിക്കും. ഇന്ത്യയിലും വിദേശത്തും ദര്‍ശനിയുടെ സേവനം ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : ds1997imageconsulting@gmail.com

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %