കോവിഡ്-19നെ തുടര്‍ന്ന് യുഎസ് കേന്ദ്രീകരിച്ചുള്ള ലോ സ്‌കൂള്‍ അഡ്മിഷന്‍ കൗണ്‍സില്‍ ഇന്ത്യയിലെ പ്രവേശന പരീക്ഷ ‘എല്‍സാറ്റ് 2020’ ആദ്യമായി ഓണ്‍ലൈനായി നടത്തുന്നു.
2009ല്‍ ആരംഭിച്ചതു മുതല്‍ പേപ്പര്‍-പെന്‍സില്‍ ടെസ്റ്റായി നടത്തുന്ന എല്‍സാറ്റ് ഇന്ത്യ ഇതോടെ ഇന്ത്യയിലെ നിയമ പഠനത്തിനുള്ള ആദ്യത്തെ ഏക ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയായി മാറിയിരിക്കുകയാണ്.
നിര്‍മിത ബുദ്ധിയിലധിഷ്ഠിതമാണ് (എഐ) പരീക്ഷ. വിദ്യാര്‍ത്ഥികള്‍ക്ക് ഇതോടെ വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് ടെസ്റ്റ് പൂര്‍ത്തിയാക്കാം.രാജ്യത്തെ നിയമ സ്‌കൂളുകളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ടെസ്റ്റ് ഡെലിവറി സിസ്റ്റം ഉപയോഗിച്ച് ജൂണ്‍ 14ന് എല്‍സാറ്റ് പരീക്ഷയില്‍ പങ്കെടുക്കാം. കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റുകളില്‍ ലോകത്തെ പ്രമുഖരായ പിയേഴ്‌സണ്‍ വ്യൂ ആണ് എഐ ഉപയോഗിച്ചുള്ള ടെസ്റ്റ് നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്-19നെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ പ്രതിബന്ധങ്ങളെ തരണം ചെയ്ത് ആവശ്യമായ കോളജുകളില്‍ ഇതുവഴി പ്രവേശനം നേടാം. ജിണ്ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ പരീക്ഷയിലൂടെ പ്രവേശന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാം.
ദക്ഷിണേഷ്യയിലെയും ഇന്ത്യയിലെയും റാങ്കിങില്‍ ഒന്നാം സ്ഥാനമുള്ള നിയമ സ്‌കൂളും ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങില്‍ ആഗോള തലത്തില്‍ ആദ്യ 101-150നിടയില്‍ സ്ഥാനമുള്ള ജിണ്ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂള്‍ 2020ലേക്കുള്ള പ്രവേശനം ആരംഭിച്ചിട്ടുണ്ട്. നാലു പ്രധാന ഡിഗ്രി പ്രോഗ്രാമുകളാണ് ജിണ്ഡാല്‍ നല്‍കുന്നത്. അഞ്ചു വര്‍ഷത്തെ ബിഎ/ബിബിഎഎല്‍എല്‍ബി ഹോണേഴ്‌സ്, മൂന്നു വര്‍ഷത്തെ എല്‍എല്‍ബി, ഒരു വര്‍ഷത്തെ എല്‍എല്‍എം, ലീഗല്‍ സ്റ്റഡീസ് പ്രോഗ്രാമില്‍ മൂന്നു വര്‍ഷത്തെ ബിഎ (ഹോണേഴ്‌സ്) എന്നിവയാണത്.