കൊവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ കാരണം പ്രതിസന്ധിയിലായ പവിദേശ ഇന്ത്യക്കാർക്കായി മരുന്നുകൾ എത്തിച്ച് നൽകാൻ ബ്ലൂഡാർട്ട് എക്സ്പ്രസ്. ദക്ഷിണേഷ്യയിലെ പ്രീമിയര്‍ എക്‌സ്പ്രസ് എയറും, സംയോജിത ട്രാന്‍സ്‌പോര്‍ട്ടേഷന്‍, വിതരണ, ലോജിസ്റ്റിക്‌സ് കമ്പനിയും ഡ്യൂയിഷ് പോസ്റ്റ് ഡിഎച്ച്എല്‍ ഗ്രൂപ്പിന്റെ ഭാഗവുമായ ബ്ലൂഡാര്‍ട്ട് എക്‌സ്പ്രസ് ആണ് വിദേശങ്ങളിലുള്ള ഇന്ത്യക്കാര്‍ക്കായി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നത്. മരുന്നുകൾ ആവശ്യമുള്ളവർ ഏതെങ്കിലും ബ്ലൂഡാര്‍ട്ട്/ഡിഎച്ച്എല്‍ കൗണ്ടറിലെത്തി സാധുവായ മെഡിക്കല്‍ പ്രിസ്‌ക്രിപ്ഷന്‍ നല്‍കിയാല്‍ അവരുടെ വിദേശത്തുള്ള കുടുംബത്തിനും/ കൂട്ടുകാര്‍ക്കും ഡോര്‍-ടു-ഡോര്‍ എക്‌സ്പ്രസ് സര്‍വീസിലൂടെ മരുന്നുകള്‍ എത്തിച്ചു നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ലോക്ക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ ബ്ലൂഡാര്‍ട്ട് ടീമുകള്‍ ആവശ്യ സാധനങ്ങള്‍ അടിയന്തരമായി എത്തിക്കുന്നതിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാ
കൂടാതെ, സംസ്ഥാന സര്‍ക്കാരുകള്‍, മുനിസിപാലിറ്റികള്‍, ആശുപത്രികള്‍, ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ അഭ്യര്‍ത്ഥന പ്രകാരം ആവശ്യ വസ്തുക്കള്‍ ഇന്ത്യയിലുടനീളം ദിവസവും കയറ്റുമതി ചെയ്യുന്നുണ്ട്. പക്ഷാഘാത കുട്ടികള്‍ക്കുള്ള പ്രത്യേക ഭക്ഷണം, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള മരുന്നുകള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. കാന്‍സര്‍ ബാധിത കുട്ടികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള മാസ്‌കുകള്‍, പ്രത്യേക താപനിലയില്‍ സൂക്ഷിച്ച് എത്തിക്കേണ്ട മരുന്നുകള്‍ തുടങ്ങിയവയും ചരക്കുകളില്‍പ്പെടുന്നു. ബ്ലൂഡാര്‍ട്ട് സ്വയം മെഡിക്കല്‍ എയര്‍ കാര്‍ഗോ വെബ്‌സൈറ്റിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: കേരളത്തില്‍ മധുസൂദനന്‍ നായരെ +91 99958 82825 നമ്പറില്‍
ബന്ധപ്പെടാം.