Wednesday, January 22Success stories that matter
Shadow

Day: May 11, 2020

സഞ്ജീവനി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ആരംഭിച്ചു

സഞ്ജീവനി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ആരംഭിച്ചു

Movie, Tourism
എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ആരോഗ്യ സഞ്ജീവനി ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് തുടക്കം കുറിച്ചു. ഈ പോളിസി ഇന്ത്യയില്‍ എവിടെയും രൂ. 1 ലക്ഷം മുതല്‍ രൂ. 5 ലക്ഷം വരെ ഹോസ്പിറ്റലൈസേഷന്‍ പരിരക്ഷ നല്‍കുന്നു. ''ആരോഗ്യ സഞ്ജീവനി ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ അവതരണം സ്വാഗതാര്‍ഹമാണ്, കാരണം ഇത് സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന പ്രീമിയത്തില്‍ സാമാന്യമായ പരിരക്ഷ നല്‍കുന്നതിനായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) യുടെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. നമ്മുടെ രാജ്യത്ത് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ വ്യാപനം മെച്ചപ്പെടുത്തുന്നതിനുള്ള റെഗുലേറ്ററി ലക്ഷ്യം കൈവരിക്കാന്‍ ഇത് സഹായിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. എസ്ബിഐയുടെ വിശ്വസനീയമായ ബ്രാന്‍ഡ് നാമവും ഞങ്ങളുടെ നിസ്തുലമായ വിതരണ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച്, ടയര്‍ 2, 3 നഗരങ്ങളിലും ഗ്രാ...
കേരളത്തില്‍ നിന്നു 724 ടണ്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ കയറ്റി അയച്ച് സ്‌പൈസ്‌ജെറ്റ്

കേരളത്തില്‍ നിന്നു 724 ടണ്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ കയറ്റി അയച്ച് സ്‌പൈസ്‌ജെറ്റ്

Movie, Top Story
രാജ്യത്തെ ഏറ്റവും വലിയ എയര്‍ കാര്‍ഗോ സേവന ദാതാവായ സ്‌പൈസ്‌ജെറ്റ് കേരളത്തില്‍ നിന്ന് ലോക്ക്ഡൗണ്‍ കാലത്ത് ചരക്കു വിമാനങ്ങളും യാത്രാ വിമാനങ്ങളും പ്രത്യേക കാര്‍ഗോ വിമാനങ്ങളും ഉപയോഗിച്ച് വിവിധ ആഭ്യന്തര, അന്തര്‍ദേശീയ കേന്ദ്രങ്ങളിലേക്ക് 724 ടണ്‍ ഫ്രഷ് കാര്‍ഷികോല്‍പ്പന്നങ്ങള്‍ കയറ്റി അയച്ചു. സര്‍ക്കാരിന്റെ കൃഷി ഉഡാന്‍ നീക്കത്തിനും ഇതിലൂടെ പിന്തുണ നല്‍കി. മെയ് എട്ടു വരെയുള്ള കണക്കുകള്‍ പ്രകാരം സ്‌പൈസ്‌ജെറ്റ് കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് 297.6 ടണ്‍, കോഴിക്കോടു നിന്ന് കുവൈറ്റിലേക്ക് 115.5 ടണ്‍, കോഴിക്കോടു നിന്ന് മസ്‌ക്കറ്റിലേക്ക് 94 ടണ്‍, കൊച്ചിയില്‍ നിന്ന് കുവൈറ്റിലേക്ക് 50.1 ടണ്‍, തിരുവനന്തപുരത്തു നിന്ന് അബുദാബിയിലേക്ക് 16.6 ടണ്‍, തിരുവനന്തപുരത്തു നിന്നു ഷാര്‍ജയിലേക്ക് 16.5 ടണ്‍ എന്നിങ്ങനെയാണു കയറ്റുമതി നടത്തിയത്. മഹാമാരിയെ തുടര്‍ന്ന് കര്‍ഷക സമൂഹം ഏറെ ബുദ്ധിമുട്ടുന്ന അവസരമാണിതെന്ന് സ്‌പ...
നബാര്‍ഡിന്റെ 2500 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം

നബാര്‍ഡിന്റെ 2500 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം

Top Story
കേരളത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാന്‍ നബാര്‍ഡിന്റെ 2500 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം കോവിഡ്-19 സാരമായി ബാധിച്ച കേരളത്തിലെ കര്‍ഷകര്‍ക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്കും വായ്പ നല്‍കുന്നതിന് സംസ്ഥാന സഹകരണ ബാങ്കിന് 1500 കോടി രൂപയും കേരള ഗ്രാമീണ്‍ ബാങ്കിന് 1000 കോടി രൂപയും ഇളവുകളോടെ നബാര്‍ഡ് അനുവദിച്ചു. കോവിഡ് ഏറെ ആഘാതമേല്‍പ്പിച്ച കാര്‍ഷിക മേഖലയുടെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും തിരിച്ചുവരവ് വേഗത്തിലാക്കുകയാണ് ലക്ഷ്യം. സ്പെഷ്യല്‍ ലിക്വിഡിറ്റി സംവിധാനത്തിനു കീഴിലാണ് സഹായം. കാര്‍ഷിക മേഖലയെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയെയും പുനരുജ്ജീവിപ്പിക്കുന്നതിന് രാജ്യത്തെ പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും ചെറുകിട സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്കും കേന്ദ്ര ഗവണ്‍മെന്റും 25000 കോടി രൂപ പ്രത്യേക സഹായം നല്‍കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് നബ...