മള്‍ട്ടി ക്യാപ് മ്യൂച്വല്‍ ഫണ്ടായ യുടിഐ ഇക്വിറ്റി ഫണ്ടിന്റെ ആസ്തികള്‍ 9000 കോടി രൂപയിലും നിക്ഷേപകര്‍ 12 ലക്ഷത്തിലും എത്തിയതായി 2020 ഏപ്രില്‍ 30-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. സുസ്ഥിര ബിസിനസ് അധിഷ്ഠിതമായി വന്‍കിട, ഇടത്തരം, ചെറുകിട ഓഹരികളില്‍ നിക്ഷേപം നടത്തുന്ന ഇക്വിറ്റി പദ്ധതിയാണിത്. ഗുണമേന്‍മ, വളര്‍ച്ച, മൂല്യം തുടങ്ങിയവയില്‍ അധിഷ്ഠിതമായ നിക്ഷേപ രീതിയാണ് പദ്ധതി പിന്തുടര്‍ന്നു വരുന്നത്.
വിപണിയുടെ വ്യത്യസ്തങ്ങളായ ഘട്ടങ്ങളിലും ഇതു പിന്തുടരുന്ന പദ്ധതിയില്‍ എച്ചഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാന്‍സ്, കോട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്. ഇന്‍ഫോസിസ്, എല്‍ ആന്റ് ടി ഇന്‍ഫോടെക്, ഇന്‍ഫോ എഡ്ജ് ഇന്ത്യ, ശ്രീ സിമന്റ്, ആസ്ട്രല്‍ പോളി ടെക്നിക് തുടങ്ങിയ ഓഹരികളിലാണ് നിക്ഷേപത്തില്‍ 41 ശതമാനത്തോളവുമെന്ന് ഏപ്രില്‍ 30-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അഞ്ചു മുതല്‍ ഏഴു വരെ വര്‍ഷക്കാലത്തേക്കുള്ള ദീര്‍ഘകാല ലക്ഷ്യങ്ങളുമായി നിക്ഷേപിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന പദ്ധതിയാണ് യുടിഐ ഇക്വിറ്റി ഫണ്ട്.