ലോക്ക് ഡൗണിന്റെ മറവില്‍ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കൊല്ലം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. ഇത് സംബന്ധിച്ച് പരിശോധന ഊര്‍ജിതമാക്കണമെന്ന് സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
മന്ത്രി ജെ മേഴ്‌സികുട്ടിയമ്മയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ കൂടിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. ബീഫ്, ചിക്കന്‍ എന്നിവയ്ക്ക് പരസ്യമായി അമിതവില എഴുതി വയ്ക്കാനും ഈടാക്കാനും ചിലര്‍ ധൈര്യം കാണിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. പഴവര്‍ഗങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഇതേ സ്ഥിതി ചിലയിടങ്ങളില്‍ ഉണ്ട്.
ലോക്ക് ഡൗണ്‍ നിലവിലുണ്ടെങ്കിലും സാധന ലഭ്യതയ്ക്ക് കുറവില്ലെന്നും അമിതവില ഈടാക്കുന്നവര്‍ ഇതില്‍ നിന്നും പിന്തിരിഞ്ഞില്ലെങ്കില്‍ നിയമ നടപടികള്‍ക്ക് വിധേയരാവുമെന്നും കലക്ടര്‍ പറഞ്ഞു.