Wednesday, January 22Success stories that matter
Shadow

Month: May 2020

കല്യാണ്‍ ജൂവലേഴ്സ് ഗോള്‍ഡ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് പദ്ധതി നീട്ടി

കല്യാണ്‍ ജൂവലേഴ്സ് ഗോള്‍ഡ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് പദ്ധതി നീട്ടി

Movie, Top Story
അക്ഷയത്രിതീയക്കാലത്ത് മികച്ച പ്രതികരണം നേടിയ ഗോള്‍ഡ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് പദ്ധതി തുടരാന്‍ തീരുമാനിച്ചതായി കല്യാണ്‍ ജൂവലേഴ്സ് അറിയിച്ചു. ഉപഭോക്താവ് നിലവിലുള്ള വിലയ്ക്ക് നിശ്ചിത തൂക്കത്തിലുള്ള സ്വര്‍ണം വാങ്ങി എന്നുള്ളതിന് നല്കുന്ന സാക്ഷ്യപത്രമാണ് ഗോള്‍ഡ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്. മെയ് 30വരെയാണ് പദ്ധതി നീട്ടിയത്.  ഗോള്‍ഡ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നവര്‍ക്ക് സ്വര്‍ണ വിലയില്‍ പ്രത്യേകമായ സംരക്ഷണം ഉറപ്പ് നല്കുന്ന റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ കൂടി ലഭിക്കും. www.kalyanjewellers.net/ എന്ന ലിങ്കില്‍  ലോഗിന്‍ ചെയ്ത് ഗോള്‍ഡ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാം. ലോക്ക്ഡൗണിന് ശേഷം ഏത് നഗരത്തിലെ ഷോറൂമില്‍ നിന്നാണ് ഗോള്‍ഡ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കി സ്വര്‍ണാഭരണങ്ങള്‍ റിഡീം ചെയ്യുന്നത് എന്ന വിവരവും ലോഗിന്‍ ചെയ്യുമ്പോള്‍ നല്‍കണം. സര്‍ട്ടിഫിക്കറ്റില്‍ റേറ്റ് പ്രൊട്...
സഞ്ജീവനി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ആരംഭിച്ചു

സഞ്ജീവനി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ആരംഭിച്ചു

Movie, Tourism
എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ആരോഗ്യ സഞ്ജീവനി ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് തുടക്കം കുറിച്ചു. ഈ പോളിസി ഇന്ത്യയില്‍ എവിടെയും രൂ. 1 ലക്ഷം മുതല്‍ രൂ. 5 ലക്ഷം വരെ ഹോസ്പിറ്റലൈസേഷന്‍ പരിരക്ഷ നല്‍കുന്നു. ''ആരോഗ്യ സഞ്ജീവനി ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ അവതരണം സ്വാഗതാര്‍ഹമാണ്, കാരണം ഇത് സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന പ്രീമിയത്തില്‍ സാമാന്യമായ പരിരക്ഷ നല്‍കുന്നതിനായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) യുടെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. നമ്മുടെ രാജ്യത്ത് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ വ്യാപനം മെച്ചപ്പെടുത്തുന്നതിനുള്ള റെഗുലേറ്ററി ലക്ഷ്യം കൈവരിക്കാന്‍ ഇത് സഹായിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. എസ്ബിഐയുടെ വിശ്വസനീയമായ ബ്രാന്‍ഡ് നാമവും ഞങ്ങളുടെ നിസ്തുലമായ വിതരണ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച്, ടയര്‍ 2, 3 നഗരങ്ങളിലും ഗ്രാ...
കേരളത്തില്‍ നിന്നു 724 ടണ്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ കയറ്റി അയച്ച് സ്‌പൈസ്‌ജെറ്റ്

കേരളത്തില്‍ നിന്നു 724 ടണ്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ കയറ്റി അയച്ച് സ്‌പൈസ്‌ജെറ്റ്

Movie, Top Story
രാജ്യത്തെ ഏറ്റവും വലിയ എയര്‍ കാര്‍ഗോ സേവന ദാതാവായ സ്‌പൈസ്‌ജെറ്റ് കേരളത്തില്‍ നിന്ന് ലോക്ക്ഡൗണ്‍ കാലത്ത് ചരക്കു വിമാനങ്ങളും യാത്രാ വിമാനങ്ങളും പ്രത്യേക കാര്‍ഗോ വിമാനങ്ങളും ഉപയോഗിച്ച് വിവിധ ആഭ്യന്തര, അന്തര്‍ദേശീയ കേന്ദ്രങ്ങളിലേക്ക് 724 ടണ്‍ ഫ്രഷ് കാര്‍ഷികോല്‍പ്പന്നങ്ങള്‍ കയറ്റി അയച്ചു. സര്‍ക്കാരിന്റെ കൃഷി ഉഡാന്‍ നീക്കത്തിനും ഇതിലൂടെ പിന്തുണ നല്‍കി. മെയ് എട്ടു വരെയുള്ള കണക്കുകള്‍ പ്രകാരം സ്‌പൈസ്‌ജെറ്റ് കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് 297.6 ടണ്‍, കോഴിക്കോടു നിന്ന് കുവൈറ്റിലേക്ക് 115.5 ടണ്‍, കോഴിക്കോടു നിന്ന് മസ്‌ക്കറ്റിലേക്ക് 94 ടണ്‍, കൊച്ചിയില്‍ നിന്ന് കുവൈറ്റിലേക്ക് 50.1 ടണ്‍, തിരുവനന്തപുരത്തു നിന്ന് അബുദാബിയിലേക്ക് 16.6 ടണ്‍, തിരുവനന്തപുരത്തു നിന്നു ഷാര്‍ജയിലേക്ക് 16.5 ടണ്‍ എന്നിങ്ങനെയാണു കയറ്റുമതി നടത്തിയത്. മഹാമാരിയെ തുടര്‍ന്ന് കര്‍ഷക സമൂഹം ഏറെ ബുദ്ധിമുട്ടുന്ന അവസരമാണിതെന്ന് സ്‌പ...
നബാര്‍ഡിന്റെ 2500 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം

നബാര്‍ഡിന്റെ 2500 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം

Top Story
കേരളത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാന്‍ നബാര്‍ഡിന്റെ 2500 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം കോവിഡ്-19 സാരമായി ബാധിച്ച കേരളത്തിലെ കര്‍ഷകര്‍ക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്കും വായ്പ നല്‍കുന്നതിന് സംസ്ഥാന സഹകരണ ബാങ്കിന് 1500 കോടി രൂപയും കേരള ഗ്രാമീണ്‍ ബാങ്കിന് 1000 കോടി രൂപയും ഇളവുകളോടെ നബാര്‍ഡ് അനുവദിച്ചു. കോവിഡ് ഏറെ ആഘാതമേല്‍പ്പിച്ച കാര്‍ഷിക മേഖലയുടെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും തിരിച്ചുവരവ് വേഗത്തിലാക്കുകയാണ് ലക്ഷ്യം. സ്പെഷ്യല്‍ ലിക്വിഡിറ്റി സംവിധാനത്തിനു കീഴിലാണ് സഹായം. കാര്‍ഷിക മേഖലയെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയെയും പുനരുജ്ജീവിപ്പിക്കുന്നതിന് രാജ്യത്തെ പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും ചെറുകിട സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്കും കേന്ദ്ര ഗവണ്‍മെന്റും 25000 കോടി രൂപ പ്രത്യേക സഹായം നല്‍കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് നബ...
ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ മിലാപിലൂടെ സ്വരൂപിച്ചത് 90 കോടി

ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ മിലാപിലൂടെ സ്വരൂപിച്ചത് 90 കോടി

Top Story
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദുരിതനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുവാന്‍ ഓണ്‍ലൈന്‍ ഫണ്ട് റെയിസിങ് പ്‌ളാറ്റ്‌ഫോമായ മിലാപിലൂടെ സമാഹരിച്ചത് 90 കോടി രൂപ. കോവിഡ് രാജ്യത്താകമാനം ഭീഷണിയായ സാഹചര്യത്തില്‍ മാര്‍ച്ച് 22 നാണ് ധനസമാഹരണത്തിന് മിലാപ് ആരംഭം കുറിച്ചത്. ഒരുമാസത്തിനുള്ളില്‍ ആയിരത്തിലധികം വ്യക്തികളാണ് ഈ സാഹചര്യം പ്രയോജനപ്പെടുത്തി ആകെ 90 കോടിയുടെ ധനസമാഹരണം നടത്തിയത്. നിലവിലെ സാഹചര്യത്തില്‍ സാധാരണ ഈടാക്കാറുള്ള ഫീസ് ഒഴുവാക്കിയാണ് മിലാപ് ധനസമാഹരണം നടത്തുന്നത്. അതിഥി തൊഴിലാളികള്‍, ദിവസക്കൂലിക്കാര്‍ തുടങ്ങിയവര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുക, സമൂഹ അടുക്കളയ്ക്ക് സഹായം ഉറപ്പാക്കുക, ഭിന്നലിംഗത്തില്‍പ്പെട്ടവര്‍, പുരുഷ ലൈംഗികതൊഴിലാളികള്‍, സര്‍ക്കസ് കലാകാരന്മാര്‍, ഡ്രൈവര്‍മാര്‍, ഡെലിവറി ജോലിക്കാര്‍, ഗ്രാമീണ കരകൗശലത്തൊഴിലാളികള്‍, നര്‍ത്തകര്‍, ഫ്രീലാന്‍സ് ജോലിക്കാര്‍ എന്നിവര്‍ക്ക് സഹായമെത്തിക്ക...
മാതൃദിനത്തില്‍ #ThanksMaa ഇന്‍-ആപ്പ് പ്രചാരണവുമായി ടിക്‌ടോക്

മാതൃദിനത്തില്‍ #ThanksMaa ഇന്‍-ആപ്പ് പ്രചാരണവുമായി ടിക്‌ടോക്

Education, Top Story
അമ്മയേയും മാതൃത്വത്തേയും ബഹുമാനിക്കുന്നതിനായി ഒരു ദിനം. അമ്മ ഒരു സ്‌നേഹിതയും, വഴികാട്ടിയും നമ്മുടെ ആദ്യ ഗുരുവുമാണ് - ഒരു മാതാവ് തന്റെ മക്കളുടെ ജീവിതങ്ങളില്‍ അനന്തമായ പങ്കുകളാണ് വഹിക്കുന്നത്. നമ്മില്‍ പലരും നമ്മുടെ അമ്മമാരില്‍ നിന്നും അകലെയായിരിക്കുന്ന ഇന്നത്തെ കാലത്ത് മാതൃദിനം ആഘോഷിക്കുന്നതിനും അടുത്തും അകലെയുമായിരിക്കുന്ന എല്ലാ അമ്മമാര്‍ക്കും നന്ദി പറയുന്നതിനുമായി ടിക്‌ടോക് #ThanksMaa  എന്ന ഒരു ഇന്‍-ആപ്പ് പ്രചാരണവും അവതരിപ്പിക്കുന്നു. ടിക്‌ടോക് ഉപയോക്താക്കളെ തങ്ങളുടെ അമ്മമാരോടുള്ള  സ്‌നേഹം ഹൃദയോഷ്മളവുമായ ഒരു രീതിയില്‍ പ്രകടമാക്കാന്‍ ടിക്‌ടോക് ഉപയോക്താക്കളെ സഹായിക്കുന്നതാണ്. ഇതു മാത്രമല്ല, മാതൃദിനം ഇനിയുടെ കൂടുതല്‍ സവിശേഷമാക്കുന്നതിന്, ഡേവിഡ് വാര്‍നര്‍, ഹന്‍സിക മോട്വാനി എന്നിവര്‍ തങ്ങളുടെ അമ്മമാരോടൊപ്പവും, സുരേഷ് റെയ്‌ന, ശിഖര്‍ ധവന്‍ എന്നിവര്‍ തങ്ങളുടെ ഭാര്യമാരോടൊപ്പവും, തങ്ങളുടെ പ്രിയ...
വാഹനം വാങ്ങുന്നതിന് ‘ഓണ്‍-ഓണ്‍ലൈന്‍’ സംവിധാനവുമായി മഹീന്ദ്ര

വാഹനം വാങ്ങുന്നതിന് ‘ഓണ്‍-ഓണ്‍ലൈന്‍’ സംവിധാനവുമായി മഹീന്ദ്ര

Movie, Top Story
വാഹനങ്ങള്‍ വാങ്ങുന്നതിന് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സമ്പൂര്‍ണ ഓണ്‍ലൈന്‍ സംവിധാനമായ 'ഓണ്‍-ഓണ്‍ലൈന്‍' അവതരിപ്പിച്ചു. വീട്ടിലിരുന്നു കൊണ്ട് ലളിതമായ നാലു ഘട്ടങ്ങളിലായി വാഹനങ്ങളുടെ വായ്പ, ഇന്‍ഷുറന്‍സ്, എക്‌സ്‌ചേഞ്ച്, അസസ്സറികള്‍ എന്നിവ പൂര്‍ത്തിയാക്കി മഹീന്ദ്ര വാഹനം സ്വന്തമാക്കാനാണ് ഇതു സഹായിക്കുന്നത്. മഹീന്ദ്രയുടെ വിപുലമായ എസ്‌യുവി പരിശോധിച്ച് ആവശ്യാനുസരണം പേഴ്‌സണലൈസ് ചെയ്യുക, പഴയ കാറിന്റെ എക്‌സ്‌ചേഞ്ചു വില നേടുക, വായ്പയും ഇന്‍ഷുറന്‍സും തെരഞ്ഞെടുക്കുക, പണമടച്ച് വീട്ടുപടിക്കല്‍ ഡെലിവറി ലഭിക്കുക തുടങ്ങിയവയാണ് നാലു ഘട്ടങ്ങള്‍. ഒരു പിസ ഡെലിവറി ലഭിക്കുന്നതിലും കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു മഹീന്ദ്ര വാഹനം സ്വന്തമാക്കാനാണ് ഇതു വഴിയൊരുക്കുന്നതെന്ന് പുതിയ സംവിധാനത്തെക്കുറിച്ചു പ്രതികരിക്കവെ മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓട്ടോമൊബൈല്‍ ഡിവിഷന്‍ സിഇഒ വീജേ നക്ര ചൂണ്ടിക്കാട്ടി. ...