‘നിലവിലെ മൊറട്ടോറിയം ഭാരമാണ്, പലിശ മാറ്റണം’
ജിഎസ്ടിയുടെ കാര്യത്തില്‍ ബില്‍ ചെയ്ത് അടുത്ത മാസം പൈസ അടയ്ക്കണമെന്ന സംവിധാനം മാറ്റണമെന്ന് അരുണ്‍ അസോസിയേറ്റ്‌സിന്റെ രേഖ മേനോന്‍. മൊറട്ടോറിയം വലിയ ഭാരമാണ്. അതിന്മേലുള്ള പലിശ ഒഴിവാക്കാന്‍ നടപടികളുണ്ടാകണമെന്നും അവര്‍ വിജയഗാഥയോട് പറയുന്നു…………………………………………………………..
കൊറോണ വൈറസ് തീര്‍ത്ത പ്രതിസന്ധിയില്‍ ഒരുപോലെ വിറങ്ങലിച്ച് നില്‍ക്കയാണ് വന്‍കിട സംരംഭങ്ങളും ചെറുകിട സംരംഭങ്ങളുമെല്ലാം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ സമാനതകളില്ലാത്ത വെല്ലുവിളികളാണ് നേരിടുന്നതും. ഈ സാഹചര്യത്തില്‍ സംരംഭങ്ങള്‍ എന്ത് ചെയ്യണമെന്ന് വിശദമാക്കുകയാണ് അരുണ്‍ അസോസിയേറ്റ്സ് മേധാവി രേഖ മേനോന്‍.
ചെലവ് ചുരുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സാലറി കുറയ്ക്കുന്നതിനേക്കാളും മുമ്പ് ചെയ്യേണ്ടത് സേവന വ്യവസായങ്ങള്‍ വാടക കുറയ്ക്കുന്നതരത്തിലുള്ള രീതികളിലേക്ക് മാറുകയാണ് വേണ്ടത്. സ്പെയ്സ് ഷെയര്...