തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകോത്തര ഐടി കമ്പനിയായ ഐബിഎസ് സോഫ്റ്റ് വെയര്‍ പ്രമുഖ ആഗോള സാങ്കേതികവിദ്യാ സാമ്പത്തിക വിനിമയ സ്ഥാപനമായ പേ കാര്‍ഗോയുമായി അതിപ്രധാന കരാറില്‍ ഒപ്പുവച്ചു. കരാര്‍ പ്രകാരം കാര്‍ഗോ എയര്‍ലൈനുകളും ഗ്രൗണ്ട് ഹാന്‍ഡ് ലിംഗ് ഏജന്‍റുമാരുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ഇനി മുതല്‍ ദ്രുതഗതിയിലാകും.
പേ കാര്‍ഗോയുടെ ഡിജിറ്റല്‍ നെറ്റ് വര്‍ക്ക് ഐബിഎസിന്‍റെ ഐ കാര്‍ഗോയുമായി സംയോജിക്കുക വഴി കൂടുതല്‍ എയര്‍ലൈനുകള്‍ക്കും ഏജന്‍റുമാര്‍ക്കും തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ മെച്ചപ്പെടുത്താനും സുഗമമാക്കാനും അങ്ങനെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും കഴിയും.
ഈ മേഖലയിലെ ഏറ്റവും വിശ്വസനീയമായ ഡിജിറ്റല്‍ സംവിധാനമായി മാറാന്‍ ഈ പങ്കാളിത്തം ഇരു സ്ഥാപനങ്ങളെയും സഹായിക്കും. പ്രവര്‍ത്തനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പേ കാര്‍ഗോ ആഗോളവ്യാപകമായി പല സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിന്‍റെ ഭാഗമായാണ് ഐബിഎസുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനികളുടെയും കാര്‍ഗോ ഗ്രൗണ്ട് ഹാന്‍ഡ് ലിംഗ് സ്ഥാപനങ്ങളുടെയും ഡിജിറ്റല്‍വല്‍കരണത്തിനായി സഹകരിക്കുന്ന ഐബിഎസ്-ന് പേ കാര്‍ഗോയുമായുള്ള പങ്കാളിത്തം കൂടുതല്‍ കരുത്തു നല്‍കും.
ചരക്കുനീക്കം വേഗത്തിലാക്കാനും സുഗമമാക്കാനും ഐബിഎസ്-മായുള്ള പങ്കാളിത്തം സഹായകമാകുമെന്ന് പേ കാര്‍ഗോ പ്രസിഡന്‍റും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ ലയണല്‍ വാന്‍ ഡെര്‍ വാള്‍ട്ട് പറഞ്ഞു. കൊവിഡ്-19 ന്‍റെ പശ്ചാത്തലത്തില്‍ മിക്ക സ്ഥാപനങ്ങളുടെയും ജീവനക്കാര്‍ സ്വന്തം വീടുകളില്‍നിന്നാണ് ജോലി ചെയ്യുന്നത്. അവരെ സഹായിക്കുന്ന തരത്തില്‍ വിശ്വസനീയമായ ചരക്കുനീക്ക സാങ്കേതികവിദ്യ അത്യാവശ്യമായി മാറുന്നുണ്ട്. കറന്‍സി, ചെക്ക്, വൗച്ചര്‍ തുടങ്ങിയ ഇടപാടുകള്‍ക്കു പകരം സമ്പര്‍ക്കം ആവശ്യമില്ലാത്ത ഡിജിറ്റല്‍ മാര്‍ഗങ്ങളിലേയ്ക്ക് ബിസിനസ് ഇടപാടുകള്‍ നീങ്ങുന്നതിനു സഹായിക്കുന്നതാണ് ഐബിഎസ്-മായുള്ള പങ്കാളിത്തമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.