കേരളത്തിന്റേതാണ് മികച്ച ആരോഗ്യ മാതൃകയെന്ന് ഡോ. കമ്മപ്പ
കോവിഡ് വൈറസിന്റെ കാര്യത്തില്‍ ഇനി എന്താണ് സംഭവിക്കുകയെന്നും ആരോഗ്യ സംവിധാനങ്ങളിലെ പോരായ്മകളെക്കുറിച്ചും ന്യൂ അല്‍മ ഹോസ്പിറ്റല്‍ മേധാവി ഡോ. കമ്മപ്പ വിജയഗാഥയോട് വിശദീകരിക്കുന്നു. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ സവിശേഷതകളെക്കുറിച്ചും പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോകാന്‍ ന്യൂ അല്‍മ ഹോസ്പിറ്റലിനെ സഹായിക്കുന്ന ഘടകങ്ങളെക്കുറിച്ചും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രസവമെടുത്ത ഡോക്റ്ററെന്ന ഖ്യാതി കൂടിയുള്ള അദ്ദേഹം വിശദമാക്കുന്നു……………………………………………
ലോകം മുഴുവന്‍ കോവിഡ് ഭീതിയിലാണ്. ഏത് രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന അനിശ്ചിതത്വത്തിലാണ് സകലരും. ഏറ്റവും ഭയപ്പെടേണ്ട സാഹചര്യമാണ് ഇപ്പോഴെന്നാണ് കേരളത്തിലെ പ്രമുഖ ആരോഗ്യ വിദഗ്ധനും മണ്ണാര്‍ക്കാട് ന്യൂ അല്‍മ ഹോസ്പിറ്റലിന്റെ സ്ഥാപകനുമായ ഡോ. കമ്മപ്പ പറയുന്നത്. കൊറോണ വൈറസിന്റെ കാര്യത്തില്‍ ഇനിയെന്ത് എന്നതിനെ സംബന്ധിച്ച് മൂന്ന് സാധ്യതകളാണ് അദ്ദേഹം വിജ...