സംരംഭങ്ങള്‍ ചെലവ് ചുരുക്കണം, മൂല്യവര്‍ധിത സേവനങ്ങളിലേക്ക് കടക്കണം
നിലവിലുള്ള അടിസ്ഥാനസൗകര്യം ഉപയോഗപ്പെടുത്തി ബിസിനസിനെ എങ്ങനെ അടുത്ത തലത്തിലേക്ക് എത്തിക്കാമന്നതായിരിക്കണം സംരംഭങ്ങള്‍ ഈ പ്രതിസന്ധിക്കാലത്ത് ചിന്തിക്കേണ്ട പ്രധാന കാര്യമെന്ന് പറയുകയാണ് അരുണ്‍ അസോസിയേറ്റ്‌സിന്റെ രേഖ മേനോന്‍…………………………………………………………..
കൊറോണ വൈറസ് തീര്‍ത്ത പ്രതിസന്ധിയില്‍ ഒരുപോലെ വിറങ്ങലിച്ച് നില്‍ക്കയാണ് വന്‍കിട സംരംഭങ്ങളും ചെറുകിട സംരംഭങ്ങളുമെല്ലാം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ സമാനതകളില്ലാത്ത വെല്ലുവിളികളാണ് നേരിടുന്നതും. ഈ സാഹചര്യത്തില്‍ സംരംഭങ്ങള്‍ എന്ത് ചെയ്യണമെന്ന് വിശദമാക്കുകയാണ് അരുണ്‍ അസോസിയേറ്റ്‌സ് മേധാവി രേഖ മേനോന്‍. ചെലവ് ചുരുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സാലറി കുറയ്ക്കുന്നതിനേക്കാളും മുമ്പ് ചെയ്യേണ്ടത് സേവന വ്യവസായങ്ങള്‍ വാടക കുറയ്ക്കുന്നതരത്തിലുള്ള രീതികളിലേക്ക് മാറുകയാണ് വേണ്ടത്. സ്‌പെയ്‌സ് ഷെയര്‍ ചെയ്യാന്‍ ശ്രമ...